തിരുവനന്തപുരം : അടുത്ത വർഷത്തെ സ്കൂൾ കായിക മേള കണ്ണൂർ ജില്ലയിൽ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറും. ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവൻ തൂക്കം വരുന്നതാണ് വിജയികൾക്ക് നൽകുന്ന സ്വർണകപ്പ്. കായികമേളയിൽ പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 19310 കുട്ടികൾ കായിക മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിവരിച്ചത്.
Read MoreCategory: TVM
വയലാർ സാമൂഹിക ജീർണതകളെ അവതരിപ്പിച്ച ഉജ്വല വിപ്ലവകാരിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വയലാർ രാമവർമ്മ പ്രപഞ്ചത്തിലെ സാമൂഹിക തിന്മകളെയും ജീർണതകളെയും അവതരിപ്പിച്ച ഉജ്വല വിപ്ലവകാരിയായിരുന്നുവെന്നും വയലാർ വിടവാങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ദശദിന വയലാർ സാംസ്ക്കാരികോത്സവത്തിന്റെ എട്ടാം ദിന സാംസ്ക്കാരിക സമ്മേളനം പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ മാസ്റ്റർ. വയലാറിനെപ്പോലെ മറ്റൊരാളെ ചിന്തിക്കുവാനോ പകരം വെയ്ക്കുവാനോ കഴിയില്ലെന്നും വയലാറിനെ അനുസ്മരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ നിംസ് മെഡിസിറ്റി പത്മജ , കാഥികൻ വെൺമണി രാജു, കുച്ചിപ്പുടി നർത്തകി ഗായത്രി നായർ, മോഹിനിയാട്ടം നർത്തകി ആതിര. ജി.നായർ എന്നിവരെ ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു. സാംസ്കാരിക വേദി കൺവീനർ മുക്കംപാലമ്മൂട് രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനത്തിൻ മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യാതിഥിയായിരുന്നു. വയലാർ രാമവർമ്മ…
Read Moreകെഎസ്ആർടിസി ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 28നും 29 നും
ചാത്തന്നൂർ: കെഎസ്ആർടിസി ക്രിക്കറ്റ് ടീം രുപീകരിക്കുന്നു. സ്ഥിരം ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കും ടീം. കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് 28, 29 തീയതികളിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കായി 28 ന് കഴക്കുട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും മറ്റ് ജില്ലകളിലുള്ളവർക്കായി 29 -ന് കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര എന്നീ മേഖലകളിൽ20 അംഗങ്ങൾ വീതമുള്ള ഓരോ ടീമുകളെയാണ് തയാറാക്കുന്നത്. ടീമിലേക്കു തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. അവസാന ഘട്ടമാണ് സെലക്ഷൻ ട്രയൽസ്. ക്രിക്കറ്റ് ഏറ്റവും ജനകീയമായ കായികവിനോദമായി മാറിയതിനാലാണ് ക്രിക്കറ്റ് ടീം രുപീകരിക്കുന്നത്. അടുത്ത കാലത്തായി കെ എസ് ആർടിസി ജീവനക്കാർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അമ്പതിലധികം യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തു. കെഎസ്ആർടിസിക്ക് മുമ്പ് ശക്തമായ ഫുട്ബോൾ ടീമും വോളിബോൾ ടീമും…
Read Moreജനശ്രദ്ധ തിരിച്ചുവിടാൻ പിഎം ശ്രീയുടെ പേരിൽ സിപിഎം-സിപിഐ ഒത്തുകളിയെന്ന് ജോർജ് കുര്യൻ
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള ഒത്തുകളിയാണ് പിഎം ശ്രീയുടെ പേരില് സിപിഎമ്മും സിപിഐയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോര്ജ് കുര്യന്. സിപിഐ എല്ഡിഎഫില് നിന്നും പുറത്ത് പോകില്ല. എല്ഡിഎഫില് തന്നെ അവര് നില്ക്കും. ഇപ്പോള് സിപിഎമ്മിന്റെ നിര്ദേശപ്രകാരം സിപിഐ ഒത്തുകളിയ്ക്കുന്നതാണ്. എന്തൊക്കെ ചെയ്താലും ശബരിമല സ്വര്ണക്കൊള്ള നടത്തിയവരെ അയ്യപ്പന് വെറുതെ വിടില്ല. പി.എം ശ്രീ പദ്ധതിയില് ധാരണപത്രം ഒപ്പിട്ടുവെന്നതിന്റെ പേരില് കാവിവലത്കരണം എന്ന് പറയുന്നത് തെറ്റാണ്. വിദ്യാഭ്യാസ വിഷയത്തില് കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്ക്കാരിനാണ്. കേന്ദ്ര സര്ക്കാര് വിദ്യാഭ്യാസ കാര്യത്തില് ഒന്നും അടിച്ചേല്പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreശബരിമലസ്വര്ണക്കൊള്ള; കുറ്റവാളികള് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് കുറ്റവാളികള് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്ക്ക് പങ്കുണ്ടെങ്കില് അന്വേഷണത്തില് കണ്ടെത്തും.ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില് പൂര്ണ തൃപ്തിയുണ്ട്. പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര് കുറ്റവാളികളാണെന്ന് തെളിഞ്ഞാല് മാത്രമെ ആനുകുല്യങ്ങള് തടയാന് സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ബോര്ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്ശങ്ങള് തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന് സ്റ്റാന്ഡിംഗ് കൗണ്സില് മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. നിലവിലെ ബോര്ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്ണകൊള്ള വിഷയത്തില് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreഅര്ഹമായ സ്ഥാനം നല്കാം; സിപിഐയെ സ്വാഗതം ചെയ്ത് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ്
തിരുവനന്തപുരം: സിപിഐ യെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില് അടിച്ചമര്ത്തലിന് ഇരയായി എല്ഡിഎഫില് തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല് അര്ഹമായ സ്ഥാനം നല്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്ഡിഎഫില് നിന്നും പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില് നിന്നും പലരും കോണ്ഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Read Moreഎൽഡിഎഫിൽ പൊട്ടിത്തെറി; ഗോളിതന്നെ ഗോളടിച്ചെന്ന് സിപിഐ; ആർജെഡിക്കും രോഷം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്. ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി…
Read Moreപിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ല; ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയുടെ ആത്മാവ് ദേശിയ വിദ്യാഭ്യാസ നയമാണ്. ഇത് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. പിഎം ശ്രീ യെ സിപിഐ എതിർക്കുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരാണ് സിപിഐ എന്ന് ചോദിച്ചുവെങ്കിൽ അത് അരാഷ്ട്രീയ മറുപടിയാണ്. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreനെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചു. എസ്ഡിപിഐ യുടെ ആംബുലൻസിന്റെ ഗ്ലാസുകള് സിപിഎം പ്രവർത്തകർ അടിച്ചുതകര്ത്തു. സംഘര്ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്പ്പെടുത്തി. ഇന്നലെ രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില് രാത്രി പത്ത് മണിയോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്ത്തകര് ദീപുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്ത്തകര് എസ്ഡിപിഐ പ്രവര്ത്തകരുടെ വീടുകള്ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്സിന്റെ ഗ്ലാസുകള് സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.…
Read Moreതിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂരില് ബൈക്ക് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റോബിന് ജോണി(32) നെയാണ് തമ്പാനൂര് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോബിന് ഓടിച്ചിരുന്ന കാര് ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനും റോബിനും തമ്മില് വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്ന്നാണ് റോബിന് തന്റെ കാറിനകത്ത് സൂക്ഷിച്ചിരുന്ന റിവോള്വര് പുറത്തെടുത്ത്്്് ബൈക്ക് യാത്രക്കാരനു നേരെ ചൂണ്ടിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്മാര് വിവരം ചോദിച്ചപ്പോള് അവര്ക്കുനേരെയും ഇയാള് ഭീഷണി മുഴക്കിയെന്ന് പോലീസ് പറഞ്ഞു.നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് പോലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന റിവോള്വര് പോലീസ് പിടിച്ചെടുത്തു. റിവോള്വര് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലൈസന്സ് സംബന്ധിച്ച് കാര്യങ്ങള് പരിശോധിക്കുകയാണ്. പ്രതിയെ വൈദ്യ…
Read More