തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. അനന്തപുരിയെ യാഗശാലയാക്കി നഗരത്തിലെ കിലോമീറ്ററുകളോളം നീണ്ട പ്രദേശങ്ങളിൽ സ്ത്രീ ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കുകയാണ്. കൊടും ചൂടിനെ വകവയ്ക്കാതെയാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. ഇന്ന് രാവിലെ 9.45 ന് ക്ഷേത്രത്തിൽ നടത്തിയ ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.രാവിലെ 10.15 ന് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചു. ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി വി. മുരളീധരൻ നന്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം തിടപ്പള്ളിയിൽ പകർന്നശേഷം പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി.കണ്ണകി ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റം പാട്ടുകാർ പാടി വർണിച്ച സന്ദർഭത്തിലാണ് പൊങ്കാല അടുപ്പിലേക്ക് തീ പകരാനുള്ള കർമങ്ങൾക്ക് തുടക്കമിട്ടത്. ഉച്ചയ്ക്ക് 1.15 നാണ്…
Read MoreCategory: TVM
വെഞ്ഞാറമൂട് കൂട്ടക്കൊല: നാളെ വീണ്ടും തെളിവെടുപ്പ്; കേസ് അന്വേഷിക്കുന്നത് കിളിമാനൂർ എസ്എച്ച്ഒ. ബി. ജയൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ രണ്ട് കേസുകളുടെ തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പുല്ലന്‍പാറ സ്വദേശിയും അഫാന്റെ പിതൃസഹോദരനുമായ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ എസ്എച്ച്ഒ. ബി. ജയന്റെ നേതൃത്വത്തിലാണ് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹമാണ് പ്രതിയെ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അബ്ദുൾ ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്തിയ പുല്ലന്‍പാറയിലെ വീട്ടിലും കൊലയ്ക്ക് പ്രതി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട, ബാഗ് വാങ്ങിയ കട, സിഗററ്റ് വാങ്ങിയ കട, എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. നാളെയായിരിക്കും ഈ സ്ഥലങ്ങളിലെ തെളിവെടുപ്പ്. അഫാന്റെ പിതാവ് അബ്ദുൾ…
Read Moreസംസ്ഥാനത്തെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ റിപ്പോര്‍ട്ട് തേടി. മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറുക. കോളജ് കാമ്പസുകളിലെ ലഹരി വ്യാപനം തടയാനായി ഗവര്‍ണര്‍ ഇന്ന് വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഡിജിപിക്ക് നൽകിയ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് രാജ്ഭവനിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.
Read Moreലോക വനിതാദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാപ്രവർത്തകരുടെ മഹാസംഗമം; സമരം 27-ാം ദിവസം പിന്നിടുന്നു
തിരുവനന്തപുരം: ലോക വനിതാദിനമായ ഇന്ന് ആശാപ്രവർത്തകരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളിൽ നിന്നുള്ള കൂടുതൽ വനിതകൾ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റ് നടയിൽ എത്തി. വനിതകളുടെ മഹാസംഗമ വേദിയായി മാറിയിരിക്കുകയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരവേദി. ഇന്ന് 27 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ആശപ്രവർത്തകരുടെ അതിജീവന സമരം. ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശപ്രവർത്തകർ നടത്തുന്ന സമരത്തിനെതിരേയുള്ള നിലപാടുമായാണ് സംസ്ഥാന സർക്കാരും സിപിഎമ്മും നീങ്ങുന്നത്. അതേ സമയം പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും ഓരോ ദിവസവും ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിന്തുണ നൽകുകയാണ്.
Read Moreവിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ തിരിച്ചെടുത്തു
തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയിരുന്ന മലപ്പുറം മുൻ എസ്പി. എസ്.സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു സർവീസിലേക്ക് തിരിച്ചെടുത്തു. പുതിയ നിയമനം ആയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത്.അതേ സമയം സുജിത്ത് ദാസിനെതിരെയുള്ള അന്വേഷണം പൂർത്തിയാകും മുൻപാണ് തിരികെ എടുത്തത്. പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത്ത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി. എം. ആർ. അജിത് കുമാർ എന്നിവർക്കെതിരെ സുജിത്ത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്നാണ് സുജിത്ത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഫോൺ സംഭാഷണം പി.വി.അൻവർ പുറത്തുവിട്ടിരുന്നു.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായി അനേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെ പ്രതി പോലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ തിരികെ എത്തിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് പ്രതി ശുചി മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പോലീസ് സംഘം ഇയാളെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. രക്ത സമർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് തിരികെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നുച്ചയ്ക്ക് ആരംഭിക്കും.ഇയാളുടെ മുത്തശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് നെടുമങ്ങാട് ജൂഡിഷൽ മജിസ്ട്രെറ്റ് കോടതിയിൽ അപേക്ഷ നൽകി പ്രതിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ഇന്നലെയാണ്…
Read Moreമൂന്നാമതും ഭരണം കിട്ടിയാൽ? പിണറായിയുടെ മൂന്നാമൂഴത്തെ പിന്തുണച്ച് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും
തിരുവനന്തപുരം: മൂന്നാമതും ഭരണം കിട്ടിയാൽ എൽഡിഎഫ് സർക്കാരിനെ നയിക്കാൻ പിണറായിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. സിപിഎം സംസ്ഥാന സമ്മേളനം മറ്റന്നാൾ കൊല്ലത്ത് തുടങ്ങാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം. മൂന്നാം ഇടത് സർക്കാരിനെ നയിക്കാൻ പിണറായി വിജയന് അയോഗ്യതയില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പിണറായിക്ക് പ്രായപരിധി ബാധകമല്ല. അടുത്ത ഇടത് സർക്കാരിനെ നയിക്കാൻ പിണറായി യോഗ്യനാണ്. തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഭരണനിർവഹണത്തിന് പാർട്ടിയിൽ പ്രായപരിധിയില്ലെന്ന് ഇ.പി. ജയരാജനും വ്യക്തമാക്കി. പിണറായിയുടെ സേവനം പാർട്ടി കാണുന്നുണ്ട്. മൂന്നാമതും പിണറായി വിജയനായിരിക്കുമോ ഇടതുപക്ഷത്തെ നയിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും മികച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും മനസ് തുറന്നത്. പിണറായിയുടെ കഴിവിനെയും പ്രാപ്തിയെയും…
Read Moreതിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം: തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിമരുന്ന് വിൽപ്പനയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തി. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കെ.എസ്. സുദർശനന്റെ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. കഠിനംകുളം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ എന്നീ തീരപ്രദേശങ്ങളിലും റോഡുകളിലുമായാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി പത്തിന് ആരംഭിച്ച പരിശോധന ഇന്ന് വെളുപ്പിന് ആറുവരെ നീണ്ടു. പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26) എന്നയാളിൽ നിന്നു ലഹരി മരുന്ന് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. പ്രദേശത്തു ലഹരി വിൽക്കുന്നവരിൽ പ്രധാനകണ്ണികളിൽ ഒരാൾ ആണ് പിടിയിലായ അസറുദ്ധീൻ എന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുന്നതാണ്. സെന്റ് ആൻഡ്രൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ…
Read Moreആശാവർക്കർമാരുടെ സമരം: പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുന്നുവെന്നു മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിൽ പ്രതിപക്ഷം മുതലകണ്ണീരൊഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ പദ്ധതി കേന്ദ്ര പദ്ധതിയാണ്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. ജനുവരിയിലെ ഓണറേറിയത്തിൽ 90 ശതമാനം പേരും പതിനായിരം രൂപ കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകാനുള്ള 100 കോടിയിൽ ഒരു രൂപ പോലും നൽകിയില്ല. ആശ പ്രവർത്തകരെ തൊഴിലാളികളായി കാണണം. തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ട് വരണമെന്നും ഇതിനായി പാർലമെന്റിൽ എംപിമാർ വിഷയം ഉന്നയിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണപക്ഷത്ത് നിന്നുള്ള കെ.ശാന്തകുമാരിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി മറുപടി പറഞ്ഞത്. അതേ സമയം ആശാപ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് നിയമസഭ മാർച്ചും നടത്താൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി മുൻനിലപാട്…
Read Moreപെൺകുട്ടിയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് വിതുരയിൽ 16കാരന് സഹപാഠികളുടെ മർദനം
നെടുമങ്ങാട്: 16കാരന് സമപ്രായക്കാരുടെ ക്രൂര മർദനം. പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അനുജനെയും ഭീഷണിപ്പെടുത്തി. വീട്ടുകാർ ആര്യനാട് പോലീസിൽ പരാതി നൽകി.കഴിഞ്ഞ 16 ആയിരുന്നു സംഭവം. പനയക്കോട് സ്വദേശിയായ 16 കാരനെ സമപ്രായക്കാരായ മൂന്ന് പേർ സമീപത്തെ വാഴത്തോപ്പിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പ്രദേശവാസിയായ ഒരു പെൺകുട്ടിയോട് മോശം പരാമർശം പതിനാറുകാരൻ നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. 18 വയസിന് താഴെയുള്ളവരും ഒരു പ്ലസ് വണ്‍ വിദ്യാർഥിയും ആയിരുന്നു അക്രമസംഘത്തിൽ ഉണ്ടായിരുന്നത്. മർദിച്ച വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാൽ കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച മർദിക്കുന്ന ദൃശ്യം 16 കാരന്റെ അമ്മയ്ക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ആര്യനാട് പോലീസിൽ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കഴിഞ്ഞ വർഷം എസ്എ സ്എൽസി പഠനം പൂർത്തിയാക്കിയവരാണ് മർദനമേറ്റ പതിനാറുകാരനും…
Read More