തിരുവനന്തപുരം: എലപ്പുള്ളിയിൽ സ്പിരിറ്റ് നിർമ്മാണ കമ്പനിക്ക് പ്രാഥമിക അനുമതിയാണ് നൽകിയത് എന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. വ്യവസായാടിസ്ഥാനത്തിൽ കേരളത്തിൽ സ്പിരിറ്റ് നിർമിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും കമ്പനികൾ അപേക്ഷ സമർപ്പിച്ചാൽ സുതാര്യമായി പരിശോധിച്ച് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ നിന്നുള്ള കമ്പനികൾ അപേക്ഷ നൽകിയാൽ അതും പരിഗണിക്കുമെന്നും ഓയാസിസിന് പ്രാരംഭ അനുമതിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന് 100 കോടിയോളം ജിഎസ്ടി നഷ്ടം ഉണ്ടാകുന്നുവെന്നും പണം മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു.
Read MoreCategory: TVM
കോളജ് വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവം; ആറ് വിദ്യാര്ഥികള്ളെ സസ്പെന്‍ഡ് ചെയ്ത് കോളജ് അധികൃതർ
വെള്ളറട: വാഴിച്ചല്‍ കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ മറ്റൊരു ക്ലാസിലെ വിദ്യാര്‍ഥികൾ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എസ്.ആർ.ആദിഷിനാണ് മര്‍ദനമേറ്റത്. വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം (ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വിദ്യാര്‍ഥിയാണ്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബികോം (ഫിനാന്‍സ്) വിദ്യാര്‍ഥിയായ ജിതിനും കൂട്ടുകാരായ അഞ്ച് പേരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.27ന് ഉച്ചയ്ക്ക് കോളജില്‍ വെച്ചായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുന്‍പ് ജിതിനും സഹപാഠികളും മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിനെത്തുടര്ന്നുള്ള വൈരാഗ്യമാണ് വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. മര്‍ദനത്തിനിരയായ ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആദിഷിന്റെ പിതാവ് ആര്യങ്കോട്…
Read Moreതെറ്റായ ഒന്നിനെയും അംഗീകരിക്കില്ല, തെറ്റായ പ്രവണതകൾക്ക് മുന്നിൽ പാർട്ടി കീഴടങ്ങില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതകൾക്ക് മുന്നിലും പാർട്ടി കീഴടങ്ങില്ലെന്നും അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെറ്റായ ഒന്നിനെയും അംഗീകരിക്കില്ല. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടി നടപടികൾ നിരന്തര പ്രക്രിയയാണ്. മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് തെറ്റായ പ്രവണതകൾ പാർട്ടിക്കകത്തേക്ക് കടന്നുകൂടുന്നത്. പണം ഉണ്ടാക്കാനായി പാർട്ടിയിലേക്ക് കടന്നുവരുന്നതുപോലുളള പ്രവണതകൾ അങ്ങനെയാണ് സംഭവിക്കുന്നത്.എന്നാൽ അതിനോടൊന്നും വിട്ടുവീഴ്ച കാട്ടില്ല. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടിയിലെ ചർച്ചയും നടപടികളും നിരന്തരമായ പ്രക്രിയയാണ്. പാർട്ടിക്കകത്ത് നടക്കുന്ന ചർച്ചകളും മറുപടിയും നടപടികളും എല്ലാം നവീകരണ പ്രക്രിയയാണ്- എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Read Moreപാർട്ടിയിൽ അലോസരമുണ്ടാക്കരുത്; തരൂരിനെതിരേ കടുത്ത വിമർശനവുമായി പി.ജെ. കുര്യൻ
തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരേ കടുത്ത വിമർശനവുമായി പി.ജെ.കുര്യൻ. പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു. ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയാണ് തരൂരിന് കോൺഗ്രസ് നൽകിയത്. നാല് തവണ തരൂർ ജയിച്ചു. തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിനു തോന്നിത്തുടങ്ങി. അതുകൊണ്ടാണ് വോട്ട് കുറഞ്ഞത്.ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്.തരൂരിനു വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു. മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത്. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും പാർട്ടിയിൽ ഉണ്ട്. ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച ആവശ്യമില്ല, അതിന് തർക്കങ്ങളില്ല. തെരഞ്ഞെടുത്ത എംഎൽഎമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.…
Read Moreസിഐടിയു, സിപിഎം പ്രാദേശിക നേതാക്കൾ വീടുകയറി ഭീഷണിപ്പെടുത്തുന്നുവെന്ന് ആശാപ്രവർത്തകർ
തിരുവനന്തപുരം: തങ്ങളെ വീടുകയറി ഭീഷണിപ്പെടുത്തുവെന്ന പരാതിയുമായി ആശാ പ്രവർത്തകർ. ചിറയിൻകീഴ് വക്കം പ്രദേശത്തെ ആശാവർക്കർമാരുടെ വീടുകളിൽ സിഐടിയു, സിപിഎം പ്രാദേശിക നേതാക്കൾ ചെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. സെക്രട്ടേറിയറ്റ് നടയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയാണ് ആശാപ്രവർത്തകർ. സമരത്തിനു പോകാൻ പാടില്ലെന്നും പിൻമാറണമെന്നതുൾപ്പെടെയുള്ള ഭീഷണികളാണ് ഓരോ ദിവസവും തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നതും സിഐടിയു നേതാക്കൾ പുച്ഛിക്കുന്നതിലും വിഷമമുണ്ടെന്ന് ആശാപ്രവർത്തകർ പറഞ്ഞു. സംസ്ഥാനത്തെ 26,000-ാളം വരുന്ന ആശാപ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്ന് അവർ വ്യക്തമാക്കി. സമരത്തെ ഈർക്കിൽ സമരമെന്ന് വിശേഷിപ്പിച്ച നേതാക്കൾ തങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണമെന്നും ഇതിന് മുൻപ് പാർട്ടി നേതാക്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തവരാണ് തങ്ങളെന്ന കാര്യം മറക്കരുതെന്നും അവർ പറഞ്ഞു. സിഐടിയു നേതാവ്…
Read Moreകെപിസിസി അടിമുടി അഴിച്ചുപണിയണമെന്ന് ദീപാദാസ് മുൻഷി; നാല് ജില്ല ഒഴികെയുളള ഡിസിസി അധ്യക്ഷന്മാർ മാറിയേക്കും
തിരുവനന്തപുരം: കെപിസിസി അടിമുടി അഴിച്ചു പണിയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. കെ. സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിൽനിന്നുള്ള പ്രധാന നേതാക്കളുടെ യോഗം നാളെ ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നേതാക്കളെ പ്രത്യേകം കാണും. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് നേതാക്കളോട് ആവശ്യപ്പെടും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നും അറിയുന്നു. യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ലെന്നാണു റിപ്പോർട്ട്. എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാനാണു സാധ്യത. അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനഃസംഘടന നടക്കും.…
Read Moreകോൺഗ്രസ് പുനഃസംഘടന ഉടൻ; കെ. സുധാകരൻ മാറിയേക്കും; അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്?
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടന്നേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റിയേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. കെസിപിസി അധ്യക്ഷനെ സംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.
Read Moreഅഫാന്റെ പെൺസുഹൃത്തിന്റെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ; മുഖം അടിച്ച് വികൃതമാക്കിയ നിലയിൽ
തിരുവനന്തപുരം: അഫാന്റെ പെൺ സുഹൃത്ത് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ. തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നിലയിലായിരുന്നു മൃതദേഹം. കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്ന മുരുക്കോണം സ്വദേശിയായ ഫര്‍സാന ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം ഫർസാന അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വീട്ടിൽ വച്ച് ഫർസാനയുമായി അഫാൻ തർക്കിച്ചതാവാം ആക്രമണത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.
Read Moreയു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: കഞ്ചാവ് കേസിൽ യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി.കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഈ മാസം അവസാനം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. മകനെതിരായ കഞ്ചാവ് കേസിൽ യു.പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ 28 നാണ് യു.പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ കുട്ടനാട് എക്സൈസ് കഞ്ചാവ് കേസെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു.
Read Moreകുംഭമേളയിൽ പങ്കെടുത്തു മടങ്ങിയ തിരുവനന്തപുരം സ്വദേശികൾ വാഹനാപകടത്തിൽപ്പെട്ടു ; രണ്ടു പേർക്കു ഗുരുതരം
ന്യൂഡൽഹി: മഹാകുംഭമേളയിൽ പങ്കെടുത്തശേഷം പ്രയാഗ്രാജിൽനിന്നു മടങ്ങിയ തിരുവനന്തപുരം സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പുരിനു സമീപമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ ബിലാസ്പുരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്തുനിന്ന് റായ്പുരിൽ എത്തി അവിടെനിന്ന് പ്രയാഗ്രാജിലേക്കു പോയതാണ് മലയാളികൾ. തിരികെ റായ്പുരിലേക്കു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവർക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനിൽ നായർ അറിയിച്ചു.
Read More