തിരുവനന്തപുരം: ഓൺലൈനിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പു നൽകി കേരള പോലീസ്. ജി മെയിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് ഉടൻ റദ്ദാക്കുമെന്ന സന്ദേശ രൂപത്തിലാണു തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും സന്ദേശത്തിലുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്താനും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നു പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കന്പ്യൂട്ടറിലേക്ക് വൈറസുകളോ മാൽവെയറുകളോ കയറാനും ഇടവന്നേക്കും.ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോജ് വിവരങ്ങൾ പരിശോധിക്കണമെന്നും ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
Read MoreCategory: TVM
സമരം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു; പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നതായി ആശാപ്രവർത്തകർ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം തകർക്കാൻ സർക്കാർ നീക്കം നടത്തുന്നതായി സമരസമിതി നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന ആശാപ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുകയാണെന്ന് ആശാപ്രവർത്തകർ ആരോപിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താനും ഭീതിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ജീവിക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ പതിമൂന്ന് ദിവസമായി സമരം നടക്കുന്നത്. ഓണറേറിയം തുക കൂട്ടുക, കുടിശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാര്‍ വ്യക്തമാക്കുകയായിരുന്നു.
Read Moreമഹാസംഗമം നടത്തി ആശാ വർക്കർമാർ; സമരം ശക്തമാക്കും
തിരുവനന്തപുരം: ആശാവർക്കർമാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകരാണ് സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനെത്തിയിരിക്കുന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാപ്രവർത്തകർ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതൽ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പിഎസ് സി അംഗങ്ങളുടെ ശന്പളം വർധിപ്പിക്കാൻ സർക്കാരിന് പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേർന്നിരുന്നു.സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് പൊരിവെയിലത്ത് ആശാപ്രവർത്തകർ സമരം ചെയ്യുന്നത്. വിവിധ പ്രതിപക്ഷ സംഘടനകൾ ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് നടയിലെത്തും. ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.ഓണറേറിയം തുക…
Read Moreകാര്യവട്ടം കോളജിൽ റാഗിംഗ് എന്ന് സ്ഥിരീകരണം; തുപ്പിയശേഷം കുപ്പിവെള്ളം കുടിക്കാൻ നൽകിയെന്നു വിദ്യാർഥി;7 പേർക്ക് സസ്പെൻഷൻ
കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് ആണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിയത്. ഇതിനെത്തുടർന്ന് ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേയാണ് പരാതി. ഇവരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഈ മാസം പതിനൊന്നിന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് ശേഷം ഇരു കൂട്ടരും കഴക്കൂട്ടം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സീനിയര്‍…
Read More“നരഭോജികൾ നരഭോജികൾതന്നെയാണ്’; ശശി തരൂരിന്റെ ഓഫീസിനു മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിനു പിന്നാലെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.‘നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു ശശി തരൂർ ഫേസ്ബുക്കിൽ അനുസ്മരണ പോസ്റ്റ് ഇട്ടത്. പോസ്റ്റിൽ നിന്ന് നരഭോജി പരാമർശം പിന്നീട് പിൻവലിച്ചിരുന്നു. സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്. ഇതിനു പിന്നാലെയാണ് കെഎസ്യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകുന്നേരത്താണ് തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലെ ഗേറ്റിലും മതിലിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൃപേഷിന്റെയും ഷുഹൈബിന്റെയും ശരത്ലാലിന്റെയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്യുവിന്റെ കൊടിയും…
Read Moreവിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവം: സ്കൂളിൽ പ്രതിഷേധം; പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്യണമെന്ന് മാതാപിതാക്കൾ
കാട്ടാക്കട: കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിൽ പ്രതിഷേധിക്കുന്നു. പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് സ്കൂളിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്നു രാവിലെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ സ്കൂളിൽ പ്രതിഷേധവുമായി എത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് ഹോട്ടലിന്റെ മുൻവശം തകർത്തു: സംഭവം നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനു സമീപം ഹോട്ടലിനു നേരേ അക്രമം. പോലീസ് അന്വേഷണം ആരംഭിച്ചു. ഡി ഫോര്‍ കിച്ചണ്‍ എന്ന ഹോട്ടലിനു നേരെയാണ് ഇന്ന് രാവിലെ അക്രമമുണ്ടായത്. കാറിലെത്തിയ സംഘത്തിലുള്ളവരാണ് ഹോട്ടലിന്റെ മുന്‍വശം അടിച്ചു തകര്‍ത്തതെന്ന് ഹോട്ടലുടമ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ഹോട്ടലിനു മുന്‍വശത്തേയ്ക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ആറരയോടെ ചായ ആവശ്യപ്പെട്ടും അക്രമി എത്തിയിരുന്നു. പിന്നീടാണ് കാറില്‍ ഹോട്ടലിനു മുന്നിലെത്തി കന്പിപ്പാര ഉപയോഗിച്ച് മുന്‍വശം തല്ലിത്തകര്‍ത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read Moreബലാത്സംഗക്കേസ്: സിദ്ദിഖിനെതിരേ തെളിവുണ്ടെന്ന് അന്വേഷണസംഘം: കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരേ കുറ്റപത്രം തയാറായി. നടിയെ ബലാത്സംഗം ചെയ്തതിനു വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപാണ് സിദ്ദിഖിനെതിരേ നടി ആരോപണവുമായി രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മസ്ക്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് നടി മൊഴി നൽകിയത്. ഹോട്ടലിലെ രജിസ്റ്ററും ജീവനക്കാരുടെ മൊഴിയും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ബലാത്സംഗം നടന്നതിനു ശേഷം നടി ചികിത്സ തേടിയ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കുശേഷം നൽകിയ പരാതി വ്യാജമാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചാണ് സിദ്ദിഖ് മുൻകൂർ ജാമ്യം നേടിയത്. ക്രൈംബ്രാഞ്ച്…
Read Moreആരും വേവലാതിപ്പെടേണ്ടെ… കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യം; പണം തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികൾക്ക് വരുമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പണം 50 വർഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോൾ നടത്തേണ്ട. അഞ്ച് വർഷം കഴിയുന്പോൾ തന്നെ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികൾക്ക് വരും. അതുകൊണ്ട് ആ കാര്യങ്ങളെ കുറിച്ച് സർക്കാർ വേവലാതിപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. വയനാടിനെ രക്ഷിക്കാനുള്ള തുകയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. നടപ്പ് സാന്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്സ്…
Read Moreകേന്ദ്ര വായ്പ; കേന്ദ്രത്തിന്റെ നടപടി കേരളത്തെ അവഹേളിക്കുന്നതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമാണത്തിനായി കേന്ദ്ര വായ്പ അനുവദിച്ചത് കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണെന്ന് ടി.എം. തോമസ് ഐസക്. ഗ്രാൻഡ് ചോദിക്കുന്പോൾ വായ്പ തരുന്നുവെന്ന് ആരോപിച്ച അദ്ദേഹം പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്നും പറഞ്ഞു. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്നും തോമസ് ഐസക് ആരോപിച്ചു. കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
Read More