കാട്ടാക്കട: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്ച രാത്രി മാറനല്ലൂർ പോങ്ങുംമൂട് മലവിള പാലത്തിൽ വച്ചാണ് അപകടം നടന്നത്. പോസ്റ്റിലിടിച്ച ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയാറായില്ല. മാറനല്ലൂർ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി തന്നെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സമീപത്തെ സിസിടിവി ദ്യശ്യങ്ങളാണ് തുമ്പായി മാറിയത്. അപകടം നടന്ന സമയവും…
Read MoreCategory: TVM
മുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാവണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്തു നല്കി
തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന് ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.…
Read Moreഇനിയാരുടെയും പണം നഷ്ടമാകരുത്; വ്യാജകോളുകൾ തിരിച്ചറിയാൻ സൈബർ വാൾ ഒരുങ്ങുന്നു
തിരുവനന്തപുരം: ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള് സംവിധാനമൊരുക്കാൻ പോലീസ്. വ്യാജ ഫോണ്‍കോളുകൾക്കും വെബ്സൈറ്റുകൾക്കും ഇരയായി ആളുകൾക്ക് പണം നഷ്ടമാകുന്നത് തടയാൻ ആണ് പുതിയ സംവിധാനമൊരുങ്ങുന്നത്. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന് ആണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തുകഴിഞ്ഞു. ഫോണ്‍നമ്പരുകള്‍, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.
Read Moreകേരളപ്പിറവി ദിനത്തിൽ വിവിയാന വിഴിഞ്ഞത്ത്; രാത്രിയോടെ കപ്പൽ തുറമുഖത്തടുക്കും; സുരക്ഷയൊരുക്കാൻ തീരദേശ പോലീസ്
വിഴിഞ്ഞം: കേരളപ്പിറവി ദിനത്തെ ധന്യമാക്കാൻ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(എംഎസ്സി)യുടെ കൂറ്റൻ മദർഷിപ്പ് വിവിയാനാ എത്തുന്നു. സിംഗപ്പൂരിൽ നിന്ന് നിറയെ കണ്ടെയ്നറുകളുമായി ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തടുക്കും. ഇന്ന് പുലർച്ചെയോടെ ഉൾക്കടലിൽ എത്തിയ കപ്പലിനെ അദാനിയുടെ വക ടഗ്ഗുകളുടെ സഹായത്തോടെയാകും വാർഫിൽ അടുപ്പിക്കുക. അതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ തുടങ്ങി.സുരക്ഷയൊരുക്കാൻ തീരദേശ പോലീസിന്റെ പട്രോളിംഗുമുണ്ടാകും. ക്ലൗഡ്ഗിരാഡറ്റ്, അന്ന എന്നിവക്കു ശേഷം എത്തുന്ന എംഎസ്സിയുടെ മദർഷിപ്പിന് 400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ എത്തിയ 38 ചരക്ക് കപ്പലുകളിൽ മുപ്പതും എംഎസ്സി കമ്പനിയുടെ വകയായിരുന്നു. മുക്കാൽ ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനോടകം കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളെയും പിന്തള്ളിയുള്ള മുന്നേറ്റം തുടരുന്നതായി അധികൃതർ പറയുന്നു. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ…
Read Moreസൈബർ തട്ടിപ്പ്: ഈ വർഷം കവർന്നത് 635 കോടി; 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 635 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് മൂന്ന് മടങ്ങ് വര്‍ധനയാണ്. തട്ടിപ്പിനിരയായവരിൽ കര്‍ഷകര്‍ മുതല്‍ ഐടി പ്രഫഷണലുകള്‍ വരെ ഉൾപ്പെടുന്നു. നഷ്ടമായ പണത്തിൽ 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നതിൽ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Moreകോൺഗ്രസിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ പറ്റില്ല; സതീശൻ ശൈലി മാറ്റണ്ട കാര്യമില്ലെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കെ. മുരളീധരനെ പാലക്കാട്ട് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നു പറയുന്നവരും ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാലക്കാട് മണ്ഡലത്തിൽ കെ. മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കെ.സി.വേണുഗോപാൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോടുകൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർത്തു. അതേസമയം കത്ത് പുറത്തു വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെ.സി.വേണുഗോപാൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. “”ഈ പാർട്ടിയിൽ വേണുഗോപാലിനോ, സതീശനോ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്. എനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ല”- കെ.സി. വേണുഗോപാൽ…
Read Moreതമിഴ്നാട്ടിൽ മലയാളി യുവതിയുടെ മരണം; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
തിരുവനന്തപുരം: അധ്യാപികയായ മലയാളി യുവതിയെ ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തെത്തുടർന്ന് ഭർതൃമാതാവായ ചെന്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അതേസമയം ശ്രുതി തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ശ്രുതിയുടെ പിതാവ് ബാബു പറയുന്നു. മകള്‍ അങ്ങനെ ചെയ്യുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും ശ്രുതിക്ക് കഴിയില്ലെന്നും ബാബു ആരോപിക്കുന്നു. നാഗര്‍കോവില്‍ ആര്‍ഡിഒ ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു. 21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്മോര്‍ട്ടം…
Read Moreഗുണമേന്മയുള്ള റോഡുകൾ ജനങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
നെടുമങ്ങാട് : അരുവിക്കരമണ്ഡലത്തില്‍ നവീകരിച്ച റോഡുകള്‍ ഗതാഗതത്തിനായി തുറന്നു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ച മൂന്ന് റോഡുകള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചല്‍ റോഡ്, വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്. 20 കോടിയിലധികം രൂപയാണ് മൂന്ന് റോഡുകളുടെ നവീകരണത്തിനായി ചെലവായത്. മികച്ച ഗുണനിലവാരമുള്ള റോഡുകൾ യാഥാർഥ്യമാക്കുകയെന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം റോഡുകളും കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ തന്നെ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താനായെന്നും മന്ത്രി പറഞ്ഞു. ചായ്ക്കുളം ജംഗ്ഷനിലും വെള്ളനാട് ശ്രീഭദ്ര ഓഡിറ്ററിയത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്‍കുമാര്‍ തുടങ്ങി യവർ…
Read Moreപ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 17 വർഷം തടവ്
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആൾക്ക് 17 വർഷം കഠിന തടവിന്ശി ക്ഷി ച്ചു. 70,000രൂപ പിഴയടയ്ക്കുകയും വേ ണം. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടിൽ മണിയൻ എന്നുവിളിക്കുന്ന ദേവരാജനെയാണ് (55) ശിക്ഷിച്ചത്.പിഴത്തുക കുട്ടിയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 17മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.2022 ഒക്ടോബർ 19നായിരുന്നു സംഭവം.വിവരമറിഞ്ഞ രക്ഷിതാക്കൾ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ മാറനല്ലൂർ എസ്എച്ച്ഒ സന്തോഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും എട്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.
Read Moreഎഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാർ ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിനു പറ്റില്ലെന്നും ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും പറഞ്ഞ ബിനോയ് വിശ്വം മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
Read More