തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ രാവിലെ പൊതുവേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞ് ഇന്നു പുലർച്ചെയാണ് ഉത്തരവിറങ്ങിയത്. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അന്വേഷണ സംഘാംഗങ്ങളെ തീരുമാനിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഐജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഇന്റലിജൻസ് എസ്പി എ. ഷാനവാസ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പർജൻ കുമാറും തോംസൺ ജോസും എഡിജിപിക്ക് കീഴിൽ വരുന്നവരാണ്. ഇതിൽ ഡിജിപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് അന്വേഷണം. എഡിജിപിയെ മാറ്റി…
Read MoreCategory: TVM
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഒന്നിച്ചുനിന്നാല്‍ കോർപറേഷൻ ഭരണം പിടിക്കാമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ
നേമം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഒന്നിച്ചുനിന്നാല്‍ കോർപറേഷൻ ഭരണം പിടിക്കാമെന്നും കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പ്രതിനിധി യുഡിഎഫ് മേയറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎല്‍എ.കര്‍ണാടകവും തെലങ്കാനയും അതിന് ഉദാഹരണമാണ്. വാര്‍ഡുകള്‍ അശാസ്ത്രീയമായി പുനര്‍നിര്‍ണയിച്ചും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടത്തിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുമുന്നണി നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് തിരുമല സുശീലന്‍നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗി ക്കുകയായിരുന്നു എംഎൽഎ. വയനാട് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് അംഗീകരിച്ച മിഷന് 25 രേഖ ഡിസിസി പ്രസിഡന്റ് പാലോട് രവി അവതരിപ്പിച്ചു. പാര്‍ട്ടിസ്ഥാനങ്ങള്‍ അലങ്കാരമായി കൊണ്ടു നടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഏതാവശ്യത്തിനും ഒപ്പമുണ്ടെന്ന് വാര്‍ഡിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും പാലോട് രവി പറഞ്ഞു. നേമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.അജിത്ത്ലാല്‍ അധ്യക്ഷം…
Read Moreതെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല; സിനിമാ രംഗത്തെ സംശുദ്ധമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. സിനിമാ രംഗത്തെ സംശുദ്ധമാക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏഴ് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ചലച്ചിത്ര രംഗത്ത് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരുടെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുകേഷിന്റെ രാജിക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട് മറു ചോദ്യം ചോദിച്ച് ഇ.പി. ജയരാജൻ പ്രതിരോധം തീർത്തു. കോണ്‍ഗ്രസ് എംഎൽഎമാർ ആരോപണം നേരിട്ടപ്പോൾ രാജിവച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇരകളോടൊപ്പമാണ്. മാധ്യമങ്ങൾ വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാവ് ആനിരാജ മുകേഷിന്റെ രാജി ആവശ്യപ്പെട്ട കാര്യം ചൂണ്ട ിക്കാട്ടിയപ്പോൾ ആർക്കും എന്തും ആവശ്യപ്പെടാമെന്നും അതെല്ലാം സിപിഐയോട് ചോദിക്കുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെ കാണാനില്ലെന്നും അദ്ദേഹം എവിടെയാണെന്നുമുള്ള ചോദ്യത്തിനും ഇ.പി. മറുപടി പറഞ്ഞില്ല. അതെല്ലാം മുകേഷിനോട് ചോദിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreമുകേഷിന്റെ രാജിക്കായി സമ്മർദ്ദം; രാജി വച്ചില്ലെങ്കിൽ ചോദിച്ചു വാങ്ങണമെന്ന് ആനിരാജയും കെ. സുരേന്ദ്രനും
തിരുവനന്തപുരം: മുകേഷിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തതോടെ മുകേഷിന്റെ രാജിക്കായുള്ള ആവശ്യം ശക്തമായി. മുകേഷിനെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ സിപിഐ ഉച്ചയ്ക്കു ശേഷം നിലപാടു വ്യക്തമാക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പാർട്ടി നേതൃത്വം ഇതു സംബന്ധിച്ചു കൂടിയാലോചന നടത്തുകയാണ്. ഉച്ചയ്ക്ക് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടു വ്യക്തമാക്കും. അതേസമയം മുകേഷ് പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടു സ്വീകരിക്കരുതെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ മുകേഷ് രാജിവയ്ക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനിരാജ ആവശ്യപ്പെട്ടത്. മുകേഷിനു പദവിയിൽ തുടരാൻ അർഹത നഷ്ടപ്പെട്ടെന്നും എത്രയും പെട്ടെന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ നിലപാട് സ്ത്രീപക്ഷ നിലപാടാണെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം മുകേഷ്…
Read Moreവെമ്പായം പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം: ഓവർസീയറുടെ കാര്യാലയം പൂർണമായും കത്തി നശിച്ചു
വെമ്പായം: വെമ്പായം പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. ഓവർസീയറുടെ കാര്യാലയം പൂർണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ നാലിനാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബർ ടാപ്പിംഗിന് എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷാസേനാംഗങ്ങൾ തീ അണയ്ക്കുകയായിരുന്നു. ഓഫീസ് റൂമിൽ ഉണ്ടായിരുന്ന ഫയലുകൾ ഉൾപ്പെടെയുള്ളവ പൂർണമായും കത്തി നശിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ്. ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ കെട്ടിടത്തിനോട് ചേർന്നുള്ള പ്രധാന ഓഫീസ് കെട്ടിടത്തിലേക്കും ആശുപത്രിയകെട്ടിടത്തിലേക്ക്ക്കും തീ പടരാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കുന്നതിന് കാരണമായി.
Read Moreഓണത്തിനു രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ; 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം അവസാനത്തോടെ നൽകാൻ സർക്കാർ തീരുമാനം. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം നൽകാനാണ് തീരുമാനം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഇതിനായി 1800 കോടി രൂപ വകയിരുത്തും. ഓണക്കാല ചെലവുകൾക്കായി 5000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും.കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ 3753 കോടി അവശേഷിക്കുന്നുണ്ട്. ക്ഷേമ പെൻഷനും മറ്റ് അത്യാവശ്യങ്ങൾക്കുമായി ഇതിൽ 3000 കോടി കടമെടുക്കാനാണ് തീരുമാനം. ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകാൻ 700 കോടിയോളം രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read Moreകാറിലെ പിൻസീറ്റിൽ സീറ്റ്ബെൽറ്റ് കർശനമാക്കുന്നു; 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ; എട്ടുസീറ്റുള്ള വാഹനങ്ങൾക്കും ബാധകം
തിരുവനന്തപുരം: കാറിലെ പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കർശനമാക്കുന്നു. നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്.
Read Moreസിനിമാ മേഖലയിലെ പ്രമുഖർക്കെതിരേയുള്ള വെളിപ്പെടുത്തൽ; അന്വേഷണസംഘം ഹേമാ കമ്മിറ്റിറിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രമുഖർക്കെതിരേയുള്ള നടിമാരുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേകസംഘം നാളെ യോഗം ചേരും. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. വനിതാ ഉദ്യോഗസ്ഥർ കമ്മിറ്റിക്കു മൊഴി നൽകിയവരെ കണ്ടു മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമുഖ നടന്മാർക്കും സംവിധായകർക്കുമെതിരേ നടിമാർ നടത്തിയ വെളിപ്പെടുത്തലിലാണ് സർക്കാർ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ സംഘം ജസ്റ്റിസ് ഹേമയിൽനിന്നു വിവരങ്ങൾ ശേഖരിക്കും. പോക്സോ വകുപ്പിൽ വരുന്ന വെളിപ്പെടുത്തലുകളിൽ പരാതിയില്ലാതെയും കേസെടുക്കും. നാളത്തെ യോഗത്തിനുശേഷം അന്വേഷണം സംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാവും. ചലച്ചിത്രമേഖലയിലെ ഉന്നതരെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ മേഖലാ ഐജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെയുള്ള ഏഴ് ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക…
Read Moreഎയര്‍ ഇന്ത്യ വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി; പ്രതിയെ കണ്ടെത്താനായില്ല; പോലീസിന്റെ നിരുത്തരവാദിത്വത്തിനെതിരെ വിമാന യാത്രക്കാർ
വലിയതുറ: എയര്‍ ഇന്ത്യയുടെ മുംബൈ-തിരുവനന്തപുരം വിമാനത്തിലുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ ഇതുവരെയും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിെല്ലന്ന് ആക്ഷേപം. ശംഖുമുഖം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ വലിയതുറ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തേങ്ങാപ്പട്ടണം സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ന് ടേക്ഓഫ് ചെയ്ത എ.ഐ -657 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിലെ ശൗചാലയത്തില്‍ ടിഷ്യു പേപ്പറില്‍ എഴുതിവച്ച ബോംബ് ഭീഷണി കുറിപ്പ് കാബിന് ക്രൂ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ആരൊക്കെയാണ് ശൗചാലയത്തില്‍ പോയിട്ടുളളതെന്ന് വിമാനത്തിനുളളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും. എന്നാല്‍ പോലീസും ബന്ധപ്പെട്ട അധികൃതരും സംഭവത്തെ നിരുത്തരവാദിത്വപരമായി കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിമാന യാത്രികര്‍ പറയുന്നുത്.…
Read Moreഎല്ലാം ശരിയായാൽ മതിയായിരുന്നു… ഏഴാം ക്ലാസ് തുല്യതാപരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്; മലയാളം ഉൾപ്പെടെ ഇന്ന് മൂന്ന് പരീക്ഷ
തിരുവനന്തപുരം: ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പരീക്ഷ അദ്ദേഹം അട്ടക്കുളങ്ങര ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആണ് എഴുതിയത്. ഇന്നും നാളെയുമായാണ് പരീക്ഷകൾ. ഇന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കും. അടുത്തമാസം പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിക്കും. ഇന്ദ്രൻസ് പരീക്ഷ എഴുതാനെത്തുന്ന വിവരം അറിഞ്ഞ് നിരവധി പേർ സ്കുളിന് മുന്നിൽ എത്തിയിരുന്നു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ രതീഷാണ് പരീക്ഷ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജില്ലയിൽ ഇന്ന് നൂറിൽപരം പേർ തുല്യത പരീക്ഷ എഴുതുന്നുണ്ട്.
Read More