തിരുവനന്തപുരം: വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കലക്റ്റര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് വരും മാസങ്ങളില്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് ആൻഡ് മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലവാരം…
Read MoreCategory: TVM
തലസ്ഥാനത്ത് വിദേശത്തുനിന്നു വന്നയാളെ തട്ടിക്കൊണ്ടുപോയി; ഓട്ടോ തടഞ്ഞ് നിർത്തി കാറിൽ കയറ്റിക്കൊണ്ടുപോയതായി ഓട്ടോക്കാരന്റെ പരാതി
തിരുവനന്തപുരം: വിദേശത്തുനിന്നു വിമാനത്താവളത്തിലെത്തിയയാളെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ട് പോയതെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് സംഭവം. സിസിടിവി പരിശോധിച്ച് പോലീസ് കാറിന്റെ വിവരങ്ങൾ മനസിലാക്കി. വാടകയ്ക്കെടുത്ത കാറാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആളിനെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോട് മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreവീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു
പരിയാരം: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ 12ന് വൈകുന്നേരം 5.45 ഓടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസി. അച്യുതമേനോനെ നവകേരള ശില്പിയായി സിപിഎം അംഗീകരിക്കില്ല; സിപിഐക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂള്ളുവെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സി.അച്യുതമേനോൻ നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോൺഗ്രസ് സ്വീകരിച്ചാലും സിപിഎം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സിപിഎം പറമ്പിലെ കുടികിടപ്പുകാരായ സിപിഐ ക്കാർക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂ. തമ്പ്രാനോട് വില പേശാൻ പഴയ കാര്യങ്ങൾ കാനത്തെ പോലെ ബിനോയിയും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കണം. 1969-ൽ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണ്. ഇഎംഎസ് സർക്കാർ തകർന്നപ്പോൾ അഴിമതി ആരോപണത്തിന്റെ പേരിൽ എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർക്കെതിരെ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്റെ പേര് അന്നത്തെ സിപിഐ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവിനോട് നിർദ്ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്- ചെറിയാൻ ഫിലിപ്പ് പറയുന്നു. 1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ അദ്ദേഹത്തിന്റെ മാത്രം കരുണയിലാണ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായത്. രണ്ടു…
Read Moreബാറിനുള്ളിൽ സംഘർഷം; ചോദ്യം ചെയ്ത യുവാവിന്റെ കഴുത്തിന് കുത്തിപരിക്കേൽപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കണ്ണേറ്റ് മുക്ക് സ്വദേശി അലക്സ് (32) നാണ് കുത്തേറ്റത്. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബാറിനകത്തിരുന്ന മദ്യപിക്കുകയായിരുന്ന അലക്സിന്റെ അടുത്ത ടേബിളിലിരുന്ന് രണ്ട് പേർ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനെ അലക്സ് ചോദ്യം ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം; ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കണം; സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ131 വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, മരം മുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യാപാരം തുടങ്ങിയവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കാൻ സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreവയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി: ടൗൺഷിപ്പിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreതലസ്ഥാനത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം; വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതായി വിവരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 24 കാരിയായ നാവായിക്കുളം സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിൽ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreഗുണ്ടാകുടിപ്പക; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ വെട്ടേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാ കുടിപ്പകയാണു കൊലയ്ക്കു കാരണമെന്ന് പോലീസ്. വട്ടപ്പാറ കുറ്റ്യാടി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയി (41) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടരയോടെ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവച്ചാണ് ജോയിയെ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. പൗഡിക്കോണത്താണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്. കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ അക്രമി…
Read Moreമുക്കുപണ്ടം വെച്ച് പണംതട്ടിയ കേസ് : പ്രതി റസീന ബീവിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ
ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412-ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ വളകൾ എന്ന രൂപത്തിൽ പണയംവെച്ച് 1,20,000 രൂപ തട്ടിയെടുത്തു. 2023 ഒക്ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം. ധനകാര്യ സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ…
Read More