തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പിന് പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉൾപ്പെടുത്തണം. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം.പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി,പുനനിര്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം.മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്തബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസമാകുന്ന നിയമവശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ…
Read MoreCategory: TVM
കെഎസ്ആർടിസി ജീവനക്കാർക്കു കർശന നിർദേശവുമായി മന്ത്രി; ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബസ് തകരാറിലായാല്‍ സ്പെയര്‍ ബസ് ഉപയോഗിച്ച് സർവീസ് നടത്തണം. 75 ശതമാനം ബസുകളെങ്കിലും ലാഭകരമാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ഗറ്റ് അനുസരിച്ച് സര്‍വീസ് നടത്തണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഈ നിർദേശങ്ങൾ നൽകിയത്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: കാവിന് കുളത്തിലെ ജലത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക്
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞതിന്റെയും സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന്റെയും സാഹചര്യത്തില്‍ ജലാശയത്തിലെ വെള്ളത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ അറിയിച്ചു. വെണ്‍പകല്‍ സിഎച്ച്സിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ജലത്തിന്റെ സാന്പിള്‍ ശേഖരിക്കുന്നത്. കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പക്ഷെ, ഈ റിപ്പോര്‍ട്ട് തദ്ദേശവാസികളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ഡിഎംഒ വെണ്‍പകല്‍ സി എച്ച് സി സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികളില്‍ ചിലര്‍ നേരിട്ട് ചെന്ന് ആശങ്കകള്‍ അറിയിക്കുകയും ചെയ്തു. ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ സര്‍വേകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. കാവിന്‍കുളം സ്ഥിതി ചെയ്യുന്ന മരുതംകോട് വാര്‍ഡിലും രോഗബാധിതനായി മരണമടഞ്ഞ യുവാവ് താമസിക്കുന്ന പൂതംകോട് വാര്‍ഡിലുമാണ് സര്‍വേ നടക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള…
Read Moreആറ്റിങ്ങലിൽ ഭാര്യാമാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്നു ; ഗുരുതര പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റി ൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൻ അനിൽ രാത്രി പതിനൊന്നോടുകൂടി അപ്പാർട്ട്മെന്റിൽ എത്തി ഭാര്യ മാതാവിനെയും ഭാര്യാപിതാവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല് മാസമായി അനിലും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നടക്കുന്നതായും അനിലിനെ ഭയന്ന് ഭാര്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നതെന്നുമാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന.
Read Moreഅണ്ണാറക്കണ്ണനും തന്നാലായത്… വയനാട്ടിലെ കൂട്ടുകാർക്കായി രണ്ടാം ക്ലാസുകാരിയുടെ ചെറുകൈ സഹായം
കിളിമാനൂർ:വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും കൂടെ ചേരുന്നു. കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടിവി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ കൂട്ടിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെയും സിമിയുടെയും മകളാണ് നവമി. സിപിഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യ കുടുക്ക കൈമാറി. സിപിഐ ജില്ലാ കൗൺസിൽ അംഗം ജി. എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.
Read Moreദുരിതാശ്വാസഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിക്കുന്ന ഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പ്രളയസമയത്ത് ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുധാകരൻ പറയുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ…
Read Moreകസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ സമിതി, കസ്തൂരി രംഗൻ സമിതി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ പോലും നടപ്പാക്കാത്ത കേരള സർക്കാർ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ 131 പരിസ്ഥിതിലോല വില്ലേജ്കളിൽ ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനജീവിതം, പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ പ്രതികൂലമായി ബാധിക്കാതെ സമവായത്തിലൂടെ ഇക്കാര്യം നടപ്പാക്കാം. ഭൗമശാസ്ത്രജ്ഞർ ഉരുൾ പൊട്ടലിന് വൻസാധ്യതയുള്ളതായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ഒരു സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കണം. ഇതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടാകണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
Read Moreബെയ്ലി പാലത്തിനു പിന്നിലെ വനിതാ മേജർ; സീത ഷെൽക്കെ ഉൾപ്പെട്ട എൻജീനിയറിംഗ് മിലിട്ടറി സംഘമാണ് പാലം പണി പൂർത്തിയാക്കിയത്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ദുരന്തഭൂമിയിൽ സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിർമ്മിച്ച ബെയ്ലി പാലം രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ വനിതാ മിലിട്ടറി ഓഫീസറാണ് മഹാരാഷ്ട്ര സ്വദേശിയായ മേജർ സീത അശോക് ഷെൽക്കെ. മിലിട്ടറിയിലെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജറാണ് സീത. ഈ ടീമിലെ ബ്രിഗേഡിയറും കമാൻഡിംഗ് ഓഫീസറുമായ എ.എസ്. ഠാക്കുറിന്റെ നിർദേശാനുസരണമാണ് മേജർ സീത ഷെൽക്കെ ഉൾപ്പെടെയുള്ള 300 പേരടങ്ങുന്ന എൻജീനിയറിംഗ് മിലിട്ടറി സംഘം യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കിയത്. 20 മണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കിയ ബെയ്ലി പാലത്തിലൂടെയാണ് ഇന്നലെ മുതൽ ചൂരൽമലയിലും സമീപ പ്രദേശങ്ങളിലേക്കും മണ്ണ്മാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകർക്കും കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. 24 ടണ്‍ ഭാരം താങ്ങാൻ ശേഷിയുള്ള ഉരുക്ക് തൂണുകൾ ഉൾപ്പെടെയുള്ള ലോഹസങ്കരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാലം പണിതത്. 190 അടി നീളത്തിൽ രാത്രിയും പകലും…
Read Moreതാളംതെറ്റിയ മനസുകൾക്ക് മരുന്നുപുരട്ടി പേരൂർക്കട മനോരോഗ ആശുപത്രി; മാറാത്തത് പരിഷ്കൃത സമൂഹത്തിന്റെ മനസ്
പേരൂർക്കട: ഇരുളും വെളിച്ചവും നിറഞ്ഞ മനുഷ്യ മനസുകളിലേക്ക് തിരുവിതാംകൂര്‍ തുറന്ന വാതിലാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം – ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്.നിലവിൽ 154 വർഷം പിന്നിട്ടു ഈ മനോരോഗാശുപത്രി. സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളുമാണ് ഈ ആതുരാലയത്തെ മാറ്റിയെടുത്തത്. ഒരുകാലത്ത് ഊളമ്പാറ എന്ന സ്ഥലപ്പേരുപോലും മാനസികാസ്വാസ്ഥ്യമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പേരായിരുന്നു. ഊളമ്പാറയ്ക്ക് പകരമായി പേരൂർക്കട മനോരാഗാശുപത്രി എന്ന പുതിയ വിളിപ്പേരാണ് ഇന്നുള്ളത്. 150-ാം വാര്ഷികാഘോഷത്തിനു കോവിഡും ലോക്ഡൗണും തടസമായിരുന്നു. പുതിയ കെട്ടിടങ്ങളും കൂടുതല്‍ സൗകര്യങ്ങളുമായി നവീകരണത്തിനു ബൃഹദ് പദ്ധതി തയാറായതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ അതും കുരുങ്ങി. പക്ഷേ കോവിഡിന് ശേഷമുള്ള നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ ഈ ആശുപത്രിയിൽ കൊണ്ടുവന്നു. 36 ഏക്കര്‍ സ്ഥലത്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം. 700 ഓളം അന്തേവാസികള്‍. പക്ഷേ, ചെറിയതോതിൽ എങ്കിലും കിടക്കകളുടെ അപര്യാപ്തത ഇന്നുണ്ട്. 500-ല്‍ പരം ജീവനക്കാരാണ്…
Read Moreകോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകന് 15 വർഷം കഠിന തടവ്
കാട്ടാക്കട: കോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകനെ 15 വർഷം കഠിന തടവിനും 60,000രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു.വിളപ്പിൽ വെള്ളൈക്കടവ് ടോൾ ജംഗ്ഷൻ ചിഞ്ചു ഭവനിൽ ബിനോദിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 15മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതി ഹോക്കി പരിശീലനം നൽകിയിരുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായിരുന്നു പീഡനത്തിനിരയായത്. 2022 ജൂൺ 28നായിരുന്നു സംഭവം.വിവരമറിഞ്ഞ കുട്ടിയുടെ അമ്മ ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുക്കുകയായിരുന്നു.അന്നത്തെ വിളപ്പിൽശാല എസ്എച്ച്ഒ എൻ.സുരേഷ് കുമാറാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Read More