തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. വീണാ ജോർജിന്റെ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ മൊഴി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നത്. അഖിൽ മാത്യുവിന്റെ പേര് കേസിലേക്ക് വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതേസമയം സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ അഖിൽ സജീവ്. അഖിൽ സജീവിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഇയാൾ വ്യാജ സീലും ഉപ്പും നിർമിച്ചു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇതിനുശേഷമായിരിക്കും, ആരോഗ്യവകുപ്പിലെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.
Read MoreCategory: TVM
ഗണേഷ് കുമാറിന് പരിചയം ഇരിക്കുന്ന കൊമ്പ് വെട്ടി; രാഷ്ട്രീയ പാരമ്പര്യം കേരളാ കോൺഗ്രസ് എം പാർട്ടിയോട് വേണ്ടെന്ന് ഹഫീസ്
തിരുവന്തപുരം: ഇടതുപക്ഷ മുന്നണിയുടെ പാരമ്പര്യം കളങ്കപ്പെടുത്താതിരിക്കുക എന്ന മിനിമം മാന്യത ഉണ്ടായിരുന്നെങ്കിൽ കേരളാ കോൺഗ്രസ് ജന്മദിന ദിവസം തന്നെ തിരുവനതപുരം നഗരത്തിൽ ലയന സമ്മേളനം എന്ന ആഭാസത്തിനു കെ.ബി. ഗണേഷ് കുമാർ മുതിരില്ലയിരുന്നുവെന്നു എന്ന് കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എ. എച്ച്. ഹഫീസ് ആരോപിച്ചു. നഗരത്തിലെമ്പാടും കേരളാ കോൺഗ്രസ് എം പാർട്ടി കേരളാ കോൺഗ്രസ് ബി യിൽ ലയിക്കുന്നു എന്ന രീതിയിൽ ബോർഡും പോസ്റ്ററുകളും സ്ഥാപിക്കുകയും ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം പാർട്ടിയെ അവഹേളിക്കുന്ന അനൗൺസ്മെന്റ് നടത്തുകയും ചെയ്തു സായൂജ്യമടയുകയാണ് ഗണേഷിന്റെ ഈർക്കിൽ പാർട്ടി. ഇക്കാര്യം ഉന്നത നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സംഘാടകരെ വിലക്കി എന്നാണു പറഞ്ഞതെങ്കിലും അത് ആവർത്തിക്കുകയാണ് ചെയ്യുന്നത്. കേരള കൊൺഗ്രസ് പാർട്ടിയിൽ നിന്ന് തന്റെ പാർട്ടിയിലേക്ക് ആരെയും തിരുവന്തപുരത്തുനിന്ന് കൊണ്ടുപോകാൻ ഗണേഷന് കഴിഞ്ഞിട്ടില്ല. 2000 പാർട്ടി പ്രവർത്തകർ…
Read Moreസ്ത്രീധനം ചോദിച്ച് ക്രൂരമർദനം; ഭർത്താവിനും അമ്മായിയച്ഛനുമെിതരെ പരാതി നൽകി യുവതി
കാക്കനാട്: യുവതിയെ മർദിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പടെ മൂന്ന് പേർക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. തൃക്കാക്കര നഗരസഭാ പതിനാലാം വാർഡ് ആശാവർക്കർ കൂടിയായ സൗദയെ മർദിച്ച കേസിൽ യുവതിയുടെ ഭർത്താവ് കാക്കനാട് പരപ്പയിൽ വീട്ടിൽ അലി, അലിയുടെ പിതാവും പ്രാദേശിക കോൺഗ്രസ് നേതാവുമായ പരീത്, മാതാവ് സഫിയ എന്നിവർക്കെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടാണ് മർദനം നടത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreനിയമനക്കോഴക്കേസ്; ബാസിത്ത് വീണ്ടും പോലീസിന് മുന്നിലേക്ക്
തിരുവനന്തപുരം: നിയമനക്കോഴ കേസിൽ അഖിൽ സജീവിന്റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ ബാസിത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോണ്‍മെന്റ് പോലീസ് വീണ്ടും നിർദേശം നൽകി. ഇന്ന് രാവിലെ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരേ കോഴ ആരോപണം ഉന്നയിച്ച പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. കേസിലെ പ്രധാന പ്രതിയായ അഖിൽ സജീവിനെ മറ്റൊരു കേസിൽ പത്തനംതിട്ട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കന്റോണ്‍മെന്റ് പോലീസും പത്തനംതിട്ടയിലെത്തി അഖിൽ സജീവിനെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നാലംഗ സംഘമാണ് നിയമനക്കോഴയ്ക്ക് പിന്നിലെന്നാണ് അഖിൽ സജീവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. റഹീസ്, ബാസിത്ത്, ലെനിൻരാജ്, അനുരൂപ് എന്നിവരാണ് നിയമനകോഴയ്ക്ക് പിന്നിലെന്നാണ് അഖിൽ സജീവ് പോലീസിനോട് വെളിപ്പെടുത്തിയത്. അതേ സമയം മലപ്പുറം സ്വദേശിയായ ഹരിദാസ് നേരത്തെ മൊഴി നൽകിയത് അഖിൽ സജീവാണ്…
Read Moreരാഷ്ട്രീയം തുടങ്ങിയത് തൊഴിലാളികൾക്കിടയിൽ നിന്ന്… ആ വളർച്ച പ്രിയങ്കരനായ തൊഴിലാളി നേതാവിലേക്ക്
എം. പ്രേംകുമാർതിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾ കണ്ടു വളർന്ന ആനത്തലവട്ടം ആനന്ദൻ സ്വയം തെരഞ്ഞെടുത്ത വഴിയാണു രാഷ്ട്രീയ പ്രവർത്തനം. ദാരിദ്ര്യത്തിന്റെ ദുരിതം രുചിക്കുന്പോഴാണു ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ജോലി ലഭിക്കുന്നത്. എന്നാൽ കുടുംബത്തിന് ആശ്രയമാകുമെന്നു രക്ഷകർത്താക്കൾ കരുതിയ മകൻ ജോലി വേണ്ടെന്നു വച്ചു. അവകാശങ്ങൾക്കായി സ്ഥാപനങ്ങൾക്കു മുന്നിൽ ചെങ്കൊടിയേന്തി സമരം ചെയ്യുന്ന തൊഴിലാളികളുടെ സമീപത്തേക്കു പോയ ആനനത്തലവട്ടം ആനന്ദൻ പിന്നീടു തൊഴിലാളികളുടെ പ്രിയങ്കരനായ സമര നേതാവായി മാറുകയായിരുന്നു. 1954ൽ ഒരണകൂലിക്കു വേണ്ടി നടന്ന കയർ സമരത്തിലൂടെയാണു രാഷ്ട്രീയ പ്രവർത്തനരംഗത്ത് ആനത്തലവട്ടം ആനന്ദൻ സജീവമാകുന്നത്. സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുള്ള ആളായിരുന്നു ആനന്ദൻ. പാർട്ടി ബ്രാഞ്ചു സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിവരെ അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു ആനന്ദൻ. കാട്ടായിക്കോണം ശ്രീധരന്റെയും കെ. അനിരുദ്ധന്റെയും അരുമ ശിഷ്യനുമായിരുന്നു. സിപിഎമ്മിലെ…
Read Moreനിയമനക്കോഴ കേസ്; വാട്ട്സ് ആപ്പ് ചാറ്റ് കണ്ടെത്തി പോലീസ്; അഖിൽ സജീവും സംഘവും കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു പോലീസ്
തിരുവനന്തപുരം: നിയമനക്കോഴ കേസിലെ പ്രതി അഖിൽ സജീവും സംഘവും കുടുതൽ തട്ടിപ്പുകൾ നടത്തിയിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെ ത്തി. അറസ്റ്റിലായ അഡ്വ. റഹീസിന്റെ ഫോണിലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് കന്റോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കുടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ഒളിവിൽ കഴിയുന്ന അഖിൽ സജീവും കുട്ടാളികളും നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കന്റോണ്‍മെന്റ് പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ സമർപ്പിക്കും. നിയമനക്കോഴ ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയ മലപ്പുറം സ്വദേശി ഹരിദാസനോട് മൊഴികളിലെ വൈരുധ്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ വീണ്ടും മൊഴി നൽകാൻ എത്താൻ പോലീസ് നിർദേശിച്ചെങ്കിലും അദ്ദേഹം എത്തിയിട്ടില്ല. അതേ സമയം ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിനെതിരെ നിയമന കോഴ ആരോപണം വരികയും ഇടനിലക്കാരനായി സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി കുടിയായ അഖിൽ സജീവിനെ പിടികൂടാൻ…
Read Moreലോക്സഭ തെരഞ്ഞെടുപ്പ്; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കെ. മുരളീധരൻ എംപി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അനുസരിക്കും. തന്റെ സേവനം ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.സിറ്റിംഗ് എംപിമാർ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കേണ്ട. എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. വനിതാസംവരണ ബില്ല് നടപ്പിലായശേഷം 2029-ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ കുടുതൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കില്ല. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിക്കണമെന്ന് പാർട്ടിതലത്തിൽ ധാരണയായിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. .
Read Moreവളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ജനവാസ മേഖലയില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കാൻ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. വനമേഖലയില്‍ മൃഗങ്ങള്‍ മരണപ്പെടുമ്പോള്‍ ഈ സംഭവങ്ങള്‍ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളെ എത്തിക്കും. വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങൾ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് യോഗങ്ങൾ; നാളെ രാഷ്ട്രീയകാര്യ സമിതി യോഗം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗങ്ങൾ ചേരാൻ കോൺഗ്രസ്. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക. പ്രവര്‍ത്തകസമിതി യോഗ തീരുമാനപ്രകാരമാണ് നാളെയും മറ്റന്നാളുമായി നേതൃയോഗം ചേരുന്നത്. നീണ്ട ഇടവേളക്കുശേഷമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് യോഗങ്ങൾ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ 20 ദിവസം നീണ്ടു നില്ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്. പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാകും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ മുന്നോട്ടുവെക്കുക. കെപിസിസി സംയുക്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടാതെ മണ്ഡലം പുനസംഘടനയിലെ പരാതികളും പരിശോധിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ, എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവർ യോഗങ്ങളില്‍ പങ്കെടുക്കും.
Read Moreനിയമനക്കോഴ വിവാദം: ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതി ചേർത്തേക്കും
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഇടനിലക്കാരൻ അഖിൽ സജീവിനെ പോലീസ് പ്രതി ചേർത്തേക്കും. പരാതിക്കാരനായ ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിൽ സജീവിനെ പ്രതിയാക്കാനുള്ള നടപടികൾ കന്റോണ്‍മെന്റ് പോലീസ് ആരംഭിച്ചു. മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ നൽകി കാത്തിരുന്നപ്പോഴാണ് നിയമനം ഉറപ്പ് നൽകി പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് തന്നെ സമീപിച്ചതെന്നായിരുന്നു ഹരിദാസ് പോലീസിൽ നൽകിയ മൊഴി. കന്‍േറാണ്‍മെന്റ് പോലീസ് ഇന്നലെ ഹരിദാസിന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.സ്ഥിര നിയമനത്തിനായി പതിനഞ്ച് ലക്ഷം രൂപ നൽകിയാൽ നിയമനം ഉറപ്പാണെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഹരിദാസിന്റെ മൊഴി. അഖിൽ സജീവിന്റെ നിർദേശാനുസരണം മന്ത്രിയുടെ ഓഫീസിന് പുറത്ത് വച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് ഒരു ലക്ഷം…
Read More