മുംബൈ: പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കണ്ണൂരിൽ തങ്ങിയ മുംബൈ പോലീസിന് ബിനോയിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ട് വിമാനത്താവളങ്ങളിലെ അധികാരികൾക്ക് ഇതു സംബന്ധിച്ച നിർദേശവും മുംബൈ പോലീസ് കൊടുക്കുമെന്നറിയുന്നു. യുവതിയിൽ നിന്നെടുത്ത വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കവും മുംബൈ പോലീസ് നടത്തുന്നുണ്ട്. കേരളത്തിലും മുംബൈയിലും ബിനോയിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും വിവരമുണ്ട്. മുംബൈയിൽനിന്നെത്തിയ പോലീസ് സംഘം കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. തിരുവങ്ങാട്ടെ കോടിയേരി ഹൗസിൽ എത്തിയാണ് അന്വേഷണസംഘം ബിനോയ് എത്രയുംപെട്ടെന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് നോട്ടീസ്…
Read MoreCategory: Editor’s Pick
അച്ഛനെ അറിയാന്‍… ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് യുവതി; മാസംതോറും കൊടുക്കുന്നത് 80,000 മുതല്‍ ലക്ഷം വരെ; കുട്ടിയുടെ പാസ്പോര്ട്ടില് അച്ഛന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്
മുംബൈ: വിവാഹവാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയ കേസിൽ യുവതിയുടെ കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണെനെന്ന് റിപ്പോർട്ട്. യുവതി പറഞ്ഞതായുള്ള റിപ്പോർട്ട് ദ ടൈംസ് ഒാഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതൽ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഓഷിവാര പോേലീസിന് യുവതി സമർപ്പിച്ചിട്ടുണ്ട്. 2010 മുതൽ 2015വരെ മാസം 80000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ യുവതിക്ക് നൽകിയിരുന്നു. ഡിജിറ്റൽ ഇടപാടുകളായിരുന്നു ഇത്. ഇതിന്റെ സ്റ്റേറ്റ്മെന്റാണ് നൽകിയിരിക്കുന്നത്. ഫ്ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി രൂപ യുവതി ആവശ്യപ്പെട്ടതെന്ന് മുംബൈ പോലീസ് പറയുന്നു. യുവതിയുടെ അഭിഭാഷകനാണ് ഇത്തരത്തിൽ വിശദീകരണം നൽകിയത്. 2015വരെ ബിനോയിയും യുവതിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. 2015…
Read Moreഎനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് പോലീസിനോട് പറണം; അമ്മ ഫോണിൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്; സൗമ്യയുടെ മരണത്തിൽ മകന്റെ വെളിപ്പെടുത്തൽ
മാവേലിക്കര: പട്ടാപ്പകൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തൽ. അജാസിൽനിന്ന് അമ്മയ്ക്കു ഭീഷണി ഉണ്ടായിരുന്നെന്നു സൗമ്യയുടെ മകൻ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോടു പറയണെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാന്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. വിളിക്കരുതെന്നു പറഞ്ഞ് അമ്മ അജാസിനോടു ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും സൗമ്യയുടെ മകൻ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശി സജീവിന്റെ ഭാര്യയും വള്ളികുന്നം സ്റ്റേഷനിലെ സിപിഒയുമായ സൗമ്യയെയാണ് പട്ടാപ്പകൽ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആലുവ ട്രാഫിക് വിഭാഗം പോലീസ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാട് വാഴക്കാല നെയ്വേലി വീട്ടിൽ അജാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലിനു വള്ളികുന്നം നാലുവിള ജംഗ്ഷനിൽ സൗമ്യയുടെ വീടിനു സമീപമായിരുന്നു സംഭവം.…
Read Moreകാൻസറില്ലാതെ കീമോ; ഡോക്ടർമാർ ഇനി സ്വകാര്യ ലാബിലേക്ക് കുറിച്ചു നൽകില്ല; പുതിയ തീരുമാനം രോഗികളെ ദുരിതത്തിലാക്കും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ രോഗ നിർണയത്തിന്റെ ഭാഗമായുള്ള വിവിധ തരം പരിശോധനകൾക്കായി സ്വകാര്യ ലാബുകളിലേക്ക് കുറിച്ചു നൽ കുന്നത് നിർത്തിവച്ചു. ഇക്കാര്യം ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ സ്ഥിരീകരിച്ചു. ഇതുമൂലം ഇനി രോഗികൾക്ക് വളരെ പെട്ടെന്ന് രോഗനിർണയം നടത്തുവാൻ സാധിക്കില്ല. ഇത് ചികിത്സ വൈകുന്നതിന് കാര ണമാകുമെന്നുറപ്പാണ്. ഇതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാകും. സ്വകാര്യ ലാബിൽനിന്നും സ്കാനിംഗ് സെന്ററിൽ നിന്നു മൊക്കെ ലഭിച്ച പരിശോധനകൾ തെറ്റാണെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ മെഡിക്കൽ കോളജിൽ സമരം ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം. മാവേലിക്കര സ്വദേശിനിയായ വീട്ടമ്മയെ സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തെ തുടർന്ന് കാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി ചെയ്യുകയുണ്ടായി. കീമോതെറാപ്പി ആരംഭിച്ച് ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി ബയോപ്സി…
Read Moreഅറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘വായു’ചുഴലിക്കാറ്റായി മാറി ! അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. വായു എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.…
Read Moreപാഡഴിച്ചത് ആരാധകരുടെ യുവരാജാവ്
പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ മൂന്നു ലോകകപ്പുകൾ… വെള്ളക്കാരന്റെ അഹന്തയ്ക്കു മേൽ താണ്ഡവമാടി ഒരോവറിൽ എണ്ണം പറഞ്ഞ ആറു സിക്സറുകൾ… നിർണായക ഘട്ടങ്ങളിൽ വിക്കറ്റെടുത്തും പന്തു പറന്നു പിടിച്ചും ആരാധകരുടെ മനസ് പിടിച്ചെടുത്ത രാജകുമാരൻ, യുവരാജ് സിംഗ്. അർബുദരോഗത്തോടു പോരാടി ജീവിതത്തിലേക്കു തിരിച്ചെത്തിയ യുവി ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് പുരോഗമിക്കുന്നതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രതിഭയും കളിമികവും കണക്കുകളും നോക്കിയാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാളാണ് യുവരാജ്. സച്ചിൻ തെൻഡുൽക്കറിന് ശേഷം ഇത്രയധികം ആരാധകപ്രീതി നേടിയ മറ്റൊരു കളിക്കാരനുമുണ്ടായിട്ടില്ല. മൂന്ന് ലോകകപ്പുകൾ രാജ്യത്തിന് സമ്മാനിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു ഈ പഞ്ചാബുകാരൻ. 2011-ലെ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയാണ് യുവരാജ് ഇന്ത്യയെ തോളിലേറ്റിയത്. മോശം ഫോമിനെ തുടർന്ന് പഴികേട്ടാണ് യുവരാജ് ലോകകപ്പിനെത്തിയത്. 362 റണ്‍സും 15 വിക്കറ്റും നേടി ലോകകപ്പിലെ നാല്…
Read Moreബാലഭാസ്കറിന്റെ കാറിനെ രാത്രിയില്‍ പിന്തുടര്‍ന്ന വെള്ള സ്വിഫ്റ്റ് കാര്‍ അപകടത്തിനുശേഷം എവിടെ മറഞ്ഞു? ദുരൂഹതയുണര്‍ത്തിയ വെള്ളക്കാറിനെക്കുറിച്ച് അന്വേഷിക്കാത്തതിന് പിന്നിലെന്ത്?
ബാലഭാസ്കറിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ കൂടുതല്‍ വഴിത്തിരിവ്. അപകടം നടക്കുന്ന സമയം വരെ ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍ ബാലുവിന്റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നതായി സാക്ഷിമൊഴി. കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയുടേതാണ് ഈ വെൡപ്പെടുത്തല്‍. ആറ്റിങ്ങലില്‍ വെച്ച് താന്‍ ഓടിച്ച ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം രണ്ടാമത്തെ കാര്‍ കണ്ടില്ലെന്നും അജി പറയുന്നു. അജിയുടെ മൊഴിയില്‍ പറയുന്ന സ്വിഫ്റ്റ് കാര്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. പള്ളിപ്പുറത്ത് വെച്ച് ഒരു കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതുവരെ സ്വിഫ്റ്റ് കാര്‍ ബാലഭാസ്കര്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അപകടം നടക്കുമ്പോള്‍ ഈ കാര്‍ കാണാനുണ്ടായിരുന്നില്ലെന്നാണ് അജി പറയുന്നത്. ഈ മൊഴിപ്രകാരം സ്വിഫ്റ്റ് കാറിന്റെ സാന്നിധ്യം കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. അജി പറയുന്നതിങ്ങനെ- രാവിലെ 3.40 നാണ് ആറ്റിങ്ങലില്‍ എത്തിയത്. അവിടെവെച്ച് ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ്…
Read Moreഫ്രൂട്ട് ബാറ്റ്! നിപ്പ വൈറസ് വാഹകരായ വവ്വാലുകളെ കണ്ടെത്തി; രോഗത്തിന്റെ ഉറവിടം വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന വടക്കേക്കര തന്നെയോ?
പറവൂർ: നിപ്പ വൈറസ് വാഹകരായ പഴംതീനി വവ്വാലുകളെ പറവൂരിൽ വിദഗ്ധസംഘം കണ്ടെത്തി. നിപ്പ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന വടക്കേക്കരയുടെ സമീപപ്രദേശമായ മടപ്ലാതുരുത്തിലാണു “ഫ്രൂട്ട് ബാറ്റ്’’എന്നു വിളിക്കുന്ന വവ്വാലുകളെ കണ്ടെത്തിയത്. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും വനം-വന്യജീവി വകുപ്പിലെയും ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവയെ കണ്ടത്. എന്നാൽ രോഗത്തിന്റെ ഉറവിടം വടക്കേക്കര തന്നെയാണെന്ന് ഉറപ്പാക്കിയിട്ടില്ല. വവ്വാലുകളെ കണ്ട സ്ഥലങ്ങളിൽ ഇവയെ പിടികൂടുന്നതിനായി വനംവകുപ്പ് വല വിരിച്ചിട്ടുണ്ട്. പിടിയിലാകുന്നവയുടെ രക്തം, സ്രവം, കാഷ്ഠം എന്നിവ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തുരുത്തിപ്പുറത്തിന്റെ സമീപത്തുള്ള മടപ്ലാതുരുത്ത് പള്ളിയുടെ കിഴക്കുഭാഗത്തും വാവക്കാട്ടെ രണ്ടു സ്ഥലങ്ങളിലുമാണു പഴംതീനി വവ്വാലുകളെ വൃക്ഷങ്ങളിൽ കണ്ടെത്തിയത്. അടുത്ത പഞ്ചായത്തായ ചിറ്റാറ്റുകരയിലെ പട്ടണം പ്രദേശത്തു ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധർ വവ്വാലുകളുടെ കാഷ്ടം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.…
Read Moreസ്റ്റാര്‍ മിനിസ്റ്റര്‍ ശൈലജ! നിപ്പയെ അതിജീവിച്ച് കൊച്ചി; ട്രോളന്മാര്ക്കുപോലും മന്ത്രിയെ കുറിച്ച് പറയാന്‍ നൂറ് നാവുകള്‍
കൊച്ചി: ആരോഗ്യ മേഖലയിലെ വിവിധ ഇടപെടലുകളിലൂടെ മുന്‍പ് പല കുറി കൈയടി നേടിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീണ്ടും താരമാകുകയാണ്. എന്ത് ലഭിച്ചാലും ട്രോളുന്ന ട്രോളന്മാർക്കുപോലും മന്ത്രിയെ കുറിച്ച് പറയാൻ നൂറ് നാവുകൾ മാത്രം. സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുറത്തുവന്ന നിപ്പ വൈറസ് ബാധയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ. ഈ ഇടപെടലുകയാണ് മന്ത്രി പദത്തിൽ കെ.കെ. ശൈലജയുടെ പ്രവർത്തനങ്ങൾക്ക് വീണ്ടും കൈയടി നേടികൊടുക്കുന്നത്. നിപ്പ സംശയം ഉയർന്നപ്പോൾതന്നെ എറണാകുളത്തെത്തി ദിവസങ്ങൾ അവിടെതന്നെ തങ്ങി മന്ത്രി നടത്തിയ പ്രവർത്തനങ്ങൾ മറ്റ് മന്ത്രിമാർക്കുവരെ മാതൃകയാണ്. ഭയംവേണ്ടെന്ന് ദിവസത്തിൽ നൂറുതവണ ആവർത്തിച്ച മന്ത്രിയുടെ വാക്കുകളിൽ വിശ്വാസം അർപ്പിച്ച കൊച്ചിക്കാർ നിപ്പയെ പുഷ്പംപോലെ നുള്ളിക്കളഞ്ഞ കാഴ്ചയാണ് കണ്ടത്. നിലവിൽ നിപ്പ കൂടുതൽ പേരിലേക്ക് പടർന്നിട്ടില്ലെന്നു തന്നെയാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതിനു…
Read Moreമരുന്നിന്റെ കുറിപ്പടിയുമായി പുറത്തി റങ്ങിയാൽ റാഞ്ചിക്കൊണ്ടുപോകാൻ ലാബ് ഏജന്റുമാർ; ചീട്ടു പിടിച്ചുവാങ്ങി ബലമായിവരെ കൂട്ടിക്കൊണ്ടുപോകും;കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ ഏജന്റുമാ രുടെ തോന്ന്യാസം ഇങ്ങനെയൊക്കെ…
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ലാബ് ഏജന്റുമാർ വീണ്ടും സജീവം. വിവിധ പരിശോധനകൾക്ക് സാന്പിളുമായി ലാബിലേക്ക് പോകുന്ന രോഗിയുടെ കൂട്ടിരിപ്പുകാരെ കാൻവാസ് ചെയ്യാനായി നാലംഗ സംഘമാണ് ആശുപത്രി പരിസരത്ത് കറങ്ങുന്നത്. പ്രായമായവരാണെങ്കിൽ കുറിപ്പടിയും സാന്പിളും ബലമായി പിടിച്ചുവാങ്ങി ലാബിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. യുവതിക്ക് കാൻസർ ബാധയെന്ന് സ്വകാര്യ ലാബിൽ നിന്നുള്ള തെറ്റായ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നുള്ള ജനരോഷം ഭയന്ന കാൻവാസിംഗ് ഏജന്റുമാർ രണ്ടുദിവസം മാറി നിന്നെങ്കിലും വീണ്ടും ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. ചാർജ് കുറവ്, വേഗം പരിശോധനാ ഫലം കിട്ടും എന്നൊക്കെ പറഞ്ഞാണ് ആളുകളെ വശീകരിക്കുന്നത്. മെഡിക്കൽ കോളജിലെ പൊടിപാറ ലാബിനു മുന്നിൽ നിന്നുവരെ ആളുകളെ കാൻവാസ് ചെയ്യുന്ന ഏജന്റുമാരുണ്ട്. പത്തും പതിനഞ്ചും ഇരുപതും ശതമാനം തുകയാണ് കാൻവാസിംഗ് ഏജന്റുമാർക്ക് കമ്മീഷനായി ലഭിക്കുന്നത്. ചില രോഗങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ ലാബിനു പുറമേ സ്വകാര്യ…
Read More