നടന് വിനായകനെതിരായ ലൈംഗിക പീഡനപരാതി പുതിയ തലങ്ങളിലേക്ക്. നടനെതിരേ ആരോപണമുയര്‍ത്തിയ സാമൂഹികപ്രവര്‍ത്തക മൃദുലദേവിക്ക് പിന്തുണയുമായി കൂടുതല്‍ പേര് രംഗത്തെത്തി. വിനായകനില്‍ നിന്നുണ്ടായ ലൈംഗിച്ചുവയുള്ള സംസാരത്തിന്റെ ഓഡിയോയും പുറത്തായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ വനിതാക്കൂട്ടായ്മയായ ഡബ്യൂസിസി ഒന്നും മിണ്ടാത്തതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ദിലീപ് വിഷയത്തില്‍ ഡബ്യൂസിസിക്കൊപ്പം നിന്ന വിനായകനെ സംഘടന ഇപ്പോള്‍ സംരക്ഷിക്കുന്നുവെന്നാണ് വിമര്‍ശനം. സിനിമരംഗത്തുള്ളവരാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ‘ജീവിതത്തില്‍ വിനായകന് സ്ത്രീവിരുദ്ധത കാണിച്ചത് നേരിട്ട് അനുഭവമുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും, അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല’- മൃദുലദേവി പറഞ്ഞു. പുതിയ സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നല്കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിനായകന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിനായകനെതിരെ ജാതി അധിക്ഷേപം നടത്തി. തുടര്‍ന്ന് ജാതിഅധിക്ഷേപങ്ങള്‍ നേരിടുന്നവരുടെ മുഖമായി…
Read MoreCategory: Editor’s Pick
ആരാണ് അയാള്‍? അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോയി; ബാലഭാസ്കറിന്റെ മരണത്തില്‍ മിക്രി കലാകാരനായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരാൾ ഒരാൾ ഓടിപ്പോകുന്നതു കണ്ടെന്ന് മിമിക്രി കലാകാരനായ കലാഭവൻ സോബി വെളിപ്പെടുത്തി. അപകടം നടന്നു പത്തുമിനിറ്റിനുള്ളിൽ അവിടെ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടതെന്ന് സോബി പറയുന്നു. സംഭവം നടന്നു പത്തു മിനിറ്റിനുള്ളിൽ അപകടം നടന്ന സ്ഥലത്തിന് അടുത്തുകൂടി 25 വയസിനടുത്തുള്ള ഒരാൾ ഓടിപ്പോകുന്നതു കണ്ടു. മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു കാലുകൊണ്ടു തുഴഞ്ഞുപോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. പിന്നീടാണ് അപകടത്തിൽപ്പെട്ടതു ബാലഭാസ്കറാണെന്ന് അറിഞ്ഞത്. തുടർന്ന് ഇക്കാര്യം സുഹൃത്തായ ഗായകൻ മധുബാലകൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണൻ പ്രകാശ് തന്പിയുടെ ഫോണ്‍ നന്പർ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തന്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്കറുമായി അടുപ്പമുള്ള രണ്ടുപേർ സ്വർണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തിൽ സംശയം തോന്നിയതെന്നും…
Read Moreപ്രദീഷ് കുമാര്‍ ചെറിയ പുള്ളിയല്ല! പീഡിപ്പിച്ചത് അമ്പതിലധികം സ്ത്രീകളെ; ലാപ്ടോപ്പില്‍ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍; സ്ത്രീകളെ വലയിലാക്കാന്‍ ഉപയോഗിച്ചത് ഞെട്ടിക്കുന്ന തന്ത്രങ്ങള്‍
കോട്ടയം: നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെ പോലീസ് പിടികൂടി. അരീപ്പറന്പ് തോട്ടപ്പള്ളിൽ പ്രദീഷ് കുമാറാ(ഹരി-25)ണ് അറസ്റ്റിലായത്. അന്‍പതിലധികം സ്ത്രീകളെ പലതരത്തിൽ വശീകരിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു വീട്ടമ്മ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെത്തുടർന്ന് ഇയാളെ നിരീക്ഷിച്ച പോലീസ് ഇയാളുടെ ലാപ് ടോപ്പും കാമറയും മൊബൈൽ ഫോണും പിടിച്ചെടുത്തു. സ്ത്രീകളെ വളരെ യാദൃച്ഛികമായി പരിചയപ്പെടും. തുടർന്ന് ഫോണ്‍ നന്പർ കരസ്ഥമാക്കി അവരുടെ കുടുംബപ്രശ്നങ്ങൾ തന്ത്രപൂർവം മനസിലാക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് അവരുടെ ഭർത്താക്കന്മാർക്കു മറ്റു സ്ത്രീകളുമായി അവിഹിതബന്ധം ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഭാര്യമാർക്ക് അയച്ചു കൊടുത്ത് അവരെ തെറ്റിദ്ധരിപ്പിക്കും. ഭർത്താക്കന്മാർ തങ്ങളോട് അവിശ്വസ്തത കാണിക്കുന്നുണ്ടെന്നു തെറ്റിദ്ധരിക്കുന്ന സ്ത്രീകളെ ഇയാൾ എളുപ്പത്തിൽ വീഴിക്കും.…
Read Moreപോകുന്നെങ്കില്‍ പോകട്ടെ! അബ്ദുള്ളക്കുട്ടി ‘അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷി’; രൂക്ഷ വിമര്‍ശനവുമായി വീക്ഷണം; ബിജെപിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി
എംജെ ശ്രീജിത്ത് തിരുവനന്തപുരം: മോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ള കുട്ടി അധികാരം മോഹം കൊണ്ടു നടക്കുന്ന ദേശാടന പക്ഷിയാണ്. മഞ്ചേശ്വരം നിയമസഭാ സീറ്റ് മുന്നിൽകണ്ട് ഭാണ്ഡക്കെട്ടുമായി ബിജെപിയ്ക്ക് പിന്നാലെ നടക്കുകയാണ്. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞു കുത്തുകയാണ് അബ്ദുള്ളകുട്ടി ചെയ്യുന്നത്. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. കോൺഗ്രസിലിരുന്നു ബിജെപിക്ക് മംഗളപത്രം രചിക്കുകയാണ്. രാഷ്ട്രീയ നെറികേടാണ് അബ്ദുള്ളക്കുട്ടിയുടേത്. മോദിയെ പ്രകീർത്തിച്ച് പോസ്റ്റിട്ട അബ്ദുള്ള ക്കുട്ടി ബിജെപിയിലേയ്ക്കാണെന്ന സൂചന പുറത്തു വന്നതോടെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരനടക്കം രൂക്ഷമായ വിമർശനമാണ് അബ്ദുള്ളക്കെതിരെ നടത്തിയത്. അബ്ദുള്ളക്കുട്ടിയോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണവും ചോദിച്ചിരുന്നു. ഇതിനിടെ അബ്ദുള്ളകുട്ടി താമസം മംഗലാപുരത്തേയ്ക്ക് മാറ്റിയതായുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ട്. മംഗലാപുരത്ത് ബി.ജെപിയുമായി ചേർന്ന്…
Read Moreലൈഫ് ഈസ് ബ്യൂട്ടിഫുള്‍…! പരിമിതികളെ നോക്കി വീല്‍ ചെയറിലിരുന്നു പുഞ്ചിരിക്കുന്ന എരുമേലിക്കാരി ലെത്തീഷ സിവില്‍ സര്‍വീസ് എഴുതും; ഓക്സിജന്‍ സിലിണ്ടറുമായി!
സ്വന്തം ലേഖകൻ കോട്ടയം: ലെത്തീഷ സിവിൽ സർവീസ് പരീക്ഷ എഴുതാനൊരുങ്ങുന്പോൾ കൂട്ടായി അരികിൽ ഒാക്സിജൻ സിലിണ്ടറുണ്ടാകും. പരിമിതികളെ നോക്കി വീൽ ചെയറിലിരുന്നു പുഞ്ചിരിക്കുന്ന എരുമേലിക്കാരി ലെത്തീഷ അൻസാരിയാണ് സിവിൽ സർവീസ് പരീക്ഷ എഴുതാനൊരുങ്ങുന്നത്. പ്രാണവായു എപ്പോഴും കൂടെക്കരുതേണ്ട ലെത്തീഷയ്ക്കു തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാ ഹാളിൽ താത്കാലിക ഓക്സിജൻ സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിക്കൊടുക്കും. ജൂണ്‍ രണ്ടിന് ലെത്തീഷയെ പരീക്ഷ എഴുതിക്കാനുള്ള ഒരുക്കത്തിലാണു പിതാവ് എരുമേലി പുത്തൻപീടികയിൽ അൻസാരിയും ഭാര്യ ജമീലയും. ഐഎഎസ് നേടുകയെന്ന നിശ്ചയദാർഢ്യത്തിൽ ഒരു വർഷമായി പരിശീലനത്തിലാണ് ഇരുപത്തഞ്ചുകാരിയായ ഈ എംകോംകാരി. അസ്ഥികൾ പൊടിയുന്ന അപൂർവരോഗം ബാധിച്ച ലെത്തീഷ വെല്ലുവിളികളെ അതിജീവിച്ച് ഉന്നത നിലയിലാണ് സ്കൂൾ, കോളജ് പഠനം പൂർത്തിയാക്കിയത്. തനിയെ ശ്വസിക്കാനാവില്ല. അച്ഛന്റെ ഒക്കത്തേറി സ്കൂളിൽ പോയിത്തുടങ്ങിയ ലെത്തീഷ അറിയപ്പെടുന്ന കലാകാരിയാണ്. നന്നായി പാടും, ചിത്രം വരയ്ക്കും, ഓർഗൻ വായിക്കും. മുറുകെ പിടിച്ചാൽ അസ്ഥികൾ ഒടിയും.…
Read Moreഅബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന, മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അബ്ദുള്ളക്കുട്ടി വന്നേക്കും, മോദിസ്തുതി വ്യക്തമായ പ്ലാനിംഗോടെ തന്നെ, ലക്ഷ്യം ബിജെപിയുടെ ന്യൂനപക്ഷമുഖം
എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയതോതില്‍ പുകഴ്ത്തിയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോദി വികസനനായകനാണെന്നും ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്നും മുന്‍ കണ്ണൂര്‍ എംപി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അദേഹത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞത് ഉറക്കത്തിലല്ലെന്നും താന്‍ പറഞ്ഞതെന്താണെന്ന് തനിക്കറിയാമെന്നും അബ്ദുള്ളക്കുട്ടി തിരിച്ചടിച്ചു. വേണമെങ്കില്‍ കോണ്‍ഗ്രസ് നടപടിയെടുക്കട്ടെയെന്നും അദേഹം വെല്ലുവിളിച്ചു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറേക്കാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ അത്ര സജീവമല്ല. ചില നേതാക്കള്‍ തന്നെ തഴയുന്നുവെന്ന പരാതി അദേഹത്തിനു നേരത്തെ തന്നെയുണ്ട്. അടുത്തിടെ ഒരു ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം. മഞ്ചേശ്വരത്ത് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. അവിടെ നിന്നും ന്യൂനപക്ഷത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയിച്ചുകയറാമെന്ന് ബിജെപി കരുതുന്നു. ബിജെപിയിലേക്ക് ചേക്കേറാനുള്ള ആദ്യപടിയെന്ന നിലയിലാണ് അബ്ദുള്ളക്കുട്ടിയുടെ മോദിസ്തുതിയെന്നാണ് രാഷ്ട്രീയനിരീക്ഷണം.
Read Moreരാഹുല്‍ വഴങ്ങിയില്ലെങ്കില്‍ തരൂര്‍? കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ല; ലോക്സഭാ നേതാവാകാം… ശശി തരൂര്‍ മനസ് തുറക്കുന്നു, രാഷ്ട്രദീപികയോട്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എഐസിസി അധ്യക്ഷനാകാനില്ലെന്ന് ശശി തരൂർ. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി ഒഴിയുന്ന ഘട്ടം വന്നാൽ ആ സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാനിടയുണ്ടെന്ന വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. വർഷങ്ങളായി പാർട്ടി പ്രവർത്തനം നടത്തി പരിചയമുള്ള നിരവധി നേതാക്കൾ പാർട്ടിയിൽ ഉണ്ട്. അവരെയാണ് അത്തരം പദവിയിലേക്ക് പരിഗണിക്കേണ്ടത്. താൻ അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നുവന്നയാളാണ്. പാർലമെന്ററി രംഗത്താണ് കൂടുതൽ പരിചയം. ലോക്സഭയിൽ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചാൽ അതു സ്വീകരിക്കും. അക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പദവിയെ ചെറുതായിട്ടല്ല കാണുന്നത്. തന്നെക്കാൾ ആ സ്ഥാനത്തേക്ക് പ്രവർത്തന പരിചയമുള്ള നേതാക്കളെയാണ് പരിഗണിക്കേണ്ടത്. രാഹുൽഗാന്ധി സ്ഥാനം ഒഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെക്കുറിച്ച് നിലവിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ മാറ്റൊരാളെ പാർട്ടി കണ്ടെത്തും. അധ്യക്ഷ പദവി ഒഴിയുന്ന തീരുമാനത്തിൽ രാഹുൽ…
Read Moreവാവ സുരേഷും അര ലക്ഷം പാമ്പുകളും
വാവ സുരേഷിന്റെ ജീവിതം ഇങ്ങനെയായിട്ട് മുപ്പതു വർഷമാകുന്നു. ഇതി നോടകം വീടുകളിലും പുരയിടങ്ങളിലും കിണറുകളിലും മാളങ്ങളിൽനിന്നുമൊക്കെ പിടിച്ച പാന്പുകളുടെ എണ്ണം അര ലക്ഷം. പിടിച്ചെടുത്ത പാന്പുകൾ പ്രസവിച്ചും മുട്ടയിട്ടും വീട്ടിൽ പെരുകിയ പതിനയ്യായിരം പാന്പുകളെ വേറെയും കൈകാര്യം ചെയ്തു. 45 അണലിക്കുഞ്ഞുങ്ങളെയും 53 മൂർഖൻമുട്ടകളെയും ഉൾപ്പെടെ നൂറിലേറെ പാന്പുകളെ പിടിക്കേണ്ടിവന്ന ദിവസങ്ങളുമുണ്ട്. ഇതിനോടകം കൈയേറ്റുവാങ്ങിയ രാജവെന്പാലകളുടെ എണ്ണം 163. ലോകത്തൊരിടത്തും ഒരാൾക്കും ഇങ്ങനെയൊരു റിക്കാർഡില്ലെന്നാണ് സുരേഷിന്റെ ഉറപ്പ്. സ്വന്തമായി ഒരു പാന്പുഡയറി സുരേഷിനുണ്ട്. ഇനം, പിടിച്ച സ്ഥലം, വിലാസം, തൂക്കം തുടങ്ങി വിവരങ്ങൾ. ശാന്തമായി ഒന്നുറങ്ങിയിട്ട്… ശാന്തമായി ഒന്നുറങ്ങിയിട്ട് വർഷങ്ങളായെന്നാണ് സുരേഷ് പറഞ്ഞുതുടങ്ങിയത്. ഓരോ മണിക്കൂറിലും പലയിടങ്ങളിൽനിന്നായി ഫോണുകൾ വന്നുകൊണ്ടിരിക്കും. എല്ലാ കോളുകളുടെയും വിഷയം പാന്പുതന്നെ. വിവിധ ജില്ലകളിലായി ദിവസവും ശരാശരി 300 കിലോമീറ്റർ ടാക്സി കാറുകളിൽ യാത്ര. അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടെന്നാണ്…
Read Moreശ്രീധരന്‍പിള്ള ‘രക്ഷപ്പെട്ടു’; സുരേന്ദ്രന്റെ സ്റ്റാർ പദവിക്കപ്പുറം വിജയിക്കാൻ അതുമതിവായില്ലെന്ന് പാര്‍ട്ടി നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ചില സത്യങ്ങൾ ഇങ്ങനെ….
കോഴിക്കോട്: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് മൂന്നാംസ്ഥാനത്താകുമെന്ന് പാര്‍ട്ടിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ശബരിമലവിഷയം കെ.സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്റ്റാറാക്കിയെങ്കിലും ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പത്തനം തിട്ടയില്‍ വിജയത്തിന് അത് മതിയാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതുമൂലമാണ് പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഒരു പരിധി വരെ ഭൂരിപക്ഷവോട്ടുകളുടെ എകീകരണം ഉണ്ടായപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നടക്കം യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ലഭിച്ചു. ഇതില്‍തന്നെ മറ്റൊരുവിഭാഗം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനും ലഭിച്ചു. ന്യൂന പക്ഷ വിഭാഗവുമായി അല്‍പ്പമെങ്കിലും അടുപ്പമുള്ളയാള്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ ആഗ്രഹം. ഇതിനായി ചരടുവലികള്‍ നടക്കുന്നതിനിടെയാണ് കെ.സുരേന്ദ്രനെ വെട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ ശ്രമിക്കുന്നു എന്നരീതിയിലുള്ള വാര്‍ത്തകള്‍ വന്നത്. വിവാദങ്ങള്‍ വന്നതോടെ ബിജെപിയുടെ…
Read Moreരാജ്യത്ത് കൊടുങ്കാറ്റായി മോദി തരംഗം ! മോദി-അമിത്ഷാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് മറുപടിയില്ലാതെ എതിരാളികള്‍ ! രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ കടപുഴകി സിപിഎം
രാജ്യത്തെമ്പാടും മോദി തരംഗം. മോദി-അമിത്ഷാ കൂട്ടുകെട്ടിന് പറ്റിയ എതിരാളികള്‍ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2014നേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പോക്ക.് കഴിഞ്ഞ തവണ 336 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 350ലേറെ സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് കഴിഞ്ഞ തവണ 282 സീറ്റുകളില്‍ വിജയിച്ച സാഹചര്യത്തിലാണിത്. കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സിപിഎം തകര്‍ന്നടിയുകയും ചെയ്തു. ആകെയുള്ള 20 സീറ്റുകളില്‍ 19ഉം യുഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രകടനം പ്രകടനം നടത്താനായെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ എക്സിറ്റ് പോളുകളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ…
Read More