രാജ്യം കാത്തിരുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന പ്രതീതി സമ്മാനിച്ചതോടെ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായിക്ക് ഉള്‍പ്പെടെയുള്ളവരെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ഒഡീഷയ്ക്ക് വലിയ സഹായം വാഗ്ദാനം ചെയ്ത് നേതാക്കള്‍ ബിജെഡി അധ്യക്ഷനെ കണ്ടു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പുതിയ സഖ്യത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്. യുപിഎ ഘടകകക്ഷികള്‍ക്കൊപ്പം ആറ് പാര്‍ട്ടികള്‍ കൂടി ചേരുമെന്നാണ് വിവരം. സാധ്യതകള്‍ തെളിയുന്ന മുറയ്ക്ക് എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണുമെന്നും വിവരങ്ങള്‍ ഉണ്ട്. നവീന്‍ പട്നായികിനെയടക്കം ഒപ്പ നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഇതിനുള്ള ചര്‍ച്ചകള്‍ ഇതിനോടകം നടന്നെന്നാണ് സൂചന.
Read MoreCategory: Editor’s Pick
ആകാംക്ഷ, കനത്ത സുരക്ഷ! കേരളത്തില്‍ അക്രമ സാധ്യത; രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും കനത്ത സുരക്ഷ; കണ്ണൂരില്‍ മാത്രം 5000 പോലീസുകാര്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറന്പ്, തളിപ്പറന്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാളെ നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര…
Read Moreഓപ്പറേഷന് താമര! ബിജെപിയുടെ അട്ടിമറി നീക്കം മധ്യപ്രദേശില്‍ ഏശില്ല; പക്ഷേ, കര്‍ണാടകയില്‍… എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് ?
നിയാസ് മുസ്തഫ എക്സിറ്റ് പോൾ ഫലം അനുകൂലമായതോടെ മധ്യപ്രദേശ് സർക്കാരിനോടൊപ്പം കർണാടക സർക്കാരിനെയും വലിച്ചുതാഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. മധ്യപ്രദേശ് സർക്കാരിനെ വലിച്ചിടാൻ ബിജെപിക്ക് അല്പം പ്രയാസമാണെങ്കിലും കർണാടകയിൽ കുറച്ചുകൂടി എളുപ്പമാണ് കാര്യങ്ങൾ. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ താഴെ വീഴുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എക്സിറ്റ് പോൾ ഫലം അനുകൂലമായതോടെ ‘ഒാപ്പറേഷൻ താമര’ ബിജെപി സജീവമാക്കി. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഇന്നലെ ഇതുസംബന്ധിച്ച നിർണായക യോഗങ്ങൾ നടന്നതായി വാർത്തകൾ വരുന്നു. 20 ഭരണപക്ഷ എംഎൽഎമാർ ഉടൻ ബിജെപിയിലെത്തുമെന്ന് അടുത്തിടെ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിമത എംഎൽഎ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ആറ് എംഎൽമാർ കൂറുമാറിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. ഇതോടെ കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ആശങ്കയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 22 സീറ്റുകൾ…
Read Moreബിജെപി ‘കളി’ തുടങ്ങി! എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷം അസ്വസ്ഥയില്‍, യോഗം മാറ്റിവച്ചു; കെസിആറും ജഗന് മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്
നിയാസ് മുസ്തഫ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപി ക്യാന്പുകൾ സജീവമായി. നാളെ നടത്താനിരുന്ന പ്രതിപക്ഷ ക ക്ഷികളുടെ യോഗം മാറ്റിവച്ചു. യോഗം വോ ട്ടെണ്ണലിനുശേഷം മതിയെന്നാണ് പുതിയ തീരുമാനം. പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളികളിൽ ഭരണം നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെട്ട ബിജെപി നേതൃത്വത്തിന് വലിയൊരു ആത്മവിശ്വാസമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കൈവന്നിരിക്കുന്നത്. എൻഡിഎ കേവലഭൂരിപക്ഷം നേടിയാലും ബിജെപിയുമായും കോൺഗ്രസുമായും സമദൂരം പാലിച്ച് നിൽക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി സർക്കാരിന്റെ ഭദ്രത ഉറപ്പുവരുത്താനുള്ള ശ്രമം ബിജെപി നടത്തും. ഇതിനായി ടിആർഎസ്, ബിജെഡി, വൈ എസ്ആർ കോൺഗ്രസ്, എസ്പി, ബിഎസ് പി തുടങ്ങിയ കക്ഷികളുമായെല്ലാം ബിജെപി നേതൃത്വം ചർച്ച നടത്തും. ഇതിൽ പ്രധാനമായും ടിആർഎസും വൈഎസ്ആർ കോൺഗ്രസും ബിജെപി മുന്നണിയുമായി സഹകരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ബിജെപി ദേശീയ…
Read Moreആ ചക്കരമാവിൻ ചുവട്ടിൽ
മധ്യവേനലവധിക്കാലത്തു പഴയതലമുറയിലെ കുട്ടികൾ പകൽ മുഴുവൻ മാവിൻ ചുവടുകളിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലുമായിരുന്നു. കൂട്ടുകൂടി വിയർപ്പൊഴുക്കി പലവിധ നാടൻകളികളിൽ അവർ ഏർപ്പെട്ടു. അതവരുടെ ശരീരത്തിലും മനസിലും ഊർജം നിറച്ചു. പുസ്തകങ്ങളിലില്ലാത്ത ഒരുപാടു പാഠങ്ങൾ പഠിച്ചു…. നാടൻകളികളുടെയും കുട്ടിക്കൂട്ടായ്കളുടെയും പോയകാലത്തെക്കുറിച്ചുള്ള ഓർമകൾ… എണ്‍പതുകളിലെ കേരളത്തിലെ ഒരു ഗ്രാമം. അവധിക്കാലം. വെയിലിനു ചൂടു പിടിച്ചിട്ടില്ല. ഗ്രാമനിശബ്ദതയിൽ കുട്ടികളുടെ ആരവം. പ്രദേശത്തെ ചക്കരമാവിൻ ചുവട്ടിൽ പല പ്രായക്കാരായ കുട്ടികൾ. മാവിനു നല്ല വലിപ്പം. രണ്ടുമൂന്നു പേർ കൈകോർത്തു പിടിച്ചാലും എത്താത്തത്ര. മാവ് നിറയെ മാങ്ങ. ഒറ്റ പുല്ല് പോലുമില്ലാതെ മുറ്റംപോലെ മാവിൻചുവട്. കുട്ടികൾ കളിക്കു വട്ടംകൂട്ടുകയാണ്. ആദ്യം ഏതു കളി വേണമെന്ന ചർച്ച നടക്കുന്നു. കൂടുതൽ കുട്ടികൾ എത്തിക്കൊണ്ടിരിക്കുന്നു. ആണ്‍കുട്ടികൾ മാത്രമല്ല പെണ്‍കുട്ടികളുമുണ്ട്. ഒടുവിൽ സാറ്റ് കളിയിൽ ഉറപ്പിച്ചു. എണ്ണാനായി ഒരാളെ നിശ്ചയിച്ചു. മാവിനോടു ചേർന്നുനിന്ന് കണ്ണുപൊത്തി എണ്ണൽ തുടങ്ങി. 1,…
Read Moreമൗനി മോദി! ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമുള്ള വാർത്താസമ്മേളനം ആഘോഷമാക്കി ട്രോളന്മാർ; സോഷ്യൽ മീഡിയ ട്രോളുകളുടെ ബഹളം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമുള്ള വാർത്ത സമ്മേളനം ആഘോഷമാക്കി ട്രോളന്മാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിലുള്ള പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകീയമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അഞ്ചു വർഷത്തെ ഭരണത്തിനിടെ ആദ്യമായാണ് അദ്ദേഹം പത്രസമ്മേളത്തിനെത്തുന്നത്. മോദി പത്രസമ്മേളനം നടത്താറില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ നടത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അപ്രതീക്ഷിത നീക്കം. എന്നാൽ, മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല. എല്ലാം ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത്ഷാ ജി പറയും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരോട് മോദി പറഞ്ഞത്. അഞ്ചുവർഷത്തിനിടെ ആദ്യമായി വാർത്താസമ്മേളനത്തിനെത്തിയ മോദി എല്ലാവർക്കും നന്ദി പറയുക മാത്രമാണ് ചെയ്തത്. കേവല ഭൂരിപക്ഷം നേടി…
Read Moreകണ്ണിൽച്ചോരയില്ല! ഒരേ സൂചി കൊണ്ട് ഇൻജക്ഷൻ നൽകി 500ലധികം പേർക്ക് എയ്ഡ്സ് നൽകി ഡോക്ടർ; എയ്ഡ്സ് ബാധിതരിൽ 410 കുട്ടികളും
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികൾ. അണുബാധയുള്ള സിറിഞ്ചുകൾ ഇഞ്ചക്ഷന് ഉപയോഗിച്ചതാണ് രോഗം പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഡോ. മുസാഫർ ഘാംഗ്രോയെ പോലീസ് അറസ്റ്റ് ചെയതു. അതേസമയം, താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുറ്റാരോപിതനായ ഡോ.മുസാഫർ ഘാംഗ്രോ. ഇയാൾക്കും എയ്ഡ്സ് ഉണ്ടെന്നാണ് റിപ്പോർട്ട്. ഒരു കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. 410 കുട്ടികൾക്കും 100 മുതിർന്നവരിലുമാണ് എയ്ഡ്സ് ഇതുവരെ സ്ഥരീകരിച്ചത്. സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ് എയ്ഡ്സ് പകർച്ചവ്യാധി പോലെ പടർന്നിരിക്കുന്നത്. ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ. ഇയാൾക്ക് പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട.് എച്ച്ഐവി ബാധ പടർന്നതായി വാർത്തകൾ പുറത്തുവന്നതോടെ പരിശോധനയ്ക്കായി ദിനംപ്രതി നൂറുകണക്കിന് മാതാപിതാക്കളാണ് കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക് എത്തുന്നത്.…
Read Moreചന്ദ്രന്റെയും അമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതം! മന്ത്രവാദത്തിലൂടെ കടം വീട്ടാമെന്ന് ചന്ദ്രന് ആശിച്ചു; കാവില്‍ നിന്നും ലഭിച്ചവയില്‍ ലോട്ടറി ടിക്കറ്റുകളും; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഫ്ളക്സ് ബോര്‍ഡുകളും മാറി മറിഞ്ഞു
പെരുങ്കടവിള: കടബാധ്യത മന്ത്രവാദത്തിലൂടെ വിട്ടാമെന്ന ആത്മവിശ്വാസമാണ് കുടുംബത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യകുറിപ്പ് പുറത്ത് വന്നതോടെ തെളിയുകയാണ്. വീടിന് പുറകിൽ കെട്ടിയടച്ച കാവും പൂജാമുറിയും വിരൽ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേക്കാണ്. നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഒന്നും ഉണ്ടാകാത്ത കുടുംബം. തൊട്ടടുത്ത വീട്ടുകാർക്ക് പോലും വീട്ടിനുളളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെളളിയാഴ്ച കാനറാബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി മടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച കോട്ടുരിൽ നിന്നും മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. കാവിൽ നിന്നും ലോട്ടറി ടിക്കറ്റുകളും പോലീസിന് ലഭിച്ചു. ഇവിടെ ദുർമന്ത്രവാദമാണ് നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ചന്ദ്രനും കൃഷ്ണമ്മയും പറഞ്ഞു. വീട്ടിൽ മന്ത്രവാദം നടക്കുന്നു എന്നത് കെട്ടിച്ചമച്ച കഥയാണ്. പൂജകൾ മാത്രം നടക്കുന്ന കാവാണ് വീട്ടിന് പുറകിലുളളത്. 6…
Read Moreനെയ്യാറ്റിന്‍കരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ്! മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പ്; ഭര്‍ത്താവ് ചന്ദ്രന് കസ്റ്റഡിയില്‍
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ജപ്തി നടപടികളായിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതിൽ പറയുന്നു. തീകൊളുത്തി മരിച്ച മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള്‍ ഭർത്താവിന്റെ അമ്മ തടസം നിന്നെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreമകള്‍ മരിച്ചുകിടക്കുമ്പോഴും അച്ഛന് ബാങ്കിന്റെ കൊലവിളി! ഞങ്ങള്‍ക്കൊന്നും അറിയില്ല, എല്ലാ തീരുമാനവും ഹെഡോഫീസില്‍ നിന്നെന്ന് ബാങ്ക് മാനേജര്‍
പെരുങ്കടവിള: മകൾ മരിക്കുകയും ഭാര്യ ജീവനും മരണത്തിനുമിടയിൽ പിടയുന്പോഴും ബാങ്കിന്റെ ക്രൂരത അവസാനിച്ചിരുന്നില്ലെന്ന് ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്ക് അധികൃതരും ബാങ്ക് നിയോഗിച്ച അഭിഭാഷക കമ്മിഷനിലെ വക്കീലൻമാരും വൈകിട്ട് അഞ്ച് വരെ ഫോണിൽ വിളിച്ച് കൊണ്ടേയിരുന്നു. മകൾ നഷ്ടപെട്ട അച്ഛനോടാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് പറഞ്ഞിട്ടും വിളി വന്നതായി ചന്ദ്രൻ പറഞ്ഞു. തുടർന്ന് മാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെയാണ് ഫോണ്‍വിളികൾ നിന്നത്. 2005 ൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത 5 ലക്ഷം രൂപയിൽ 8 ലക്ഷത്തോളം രൂപ ചന്ദ്രൻ തിരിച്ചടച്ചിരുന്നു. പലിശയും മുതലുമായി അടക്കാനുളള 6.72 ലക്ഷത്തിന് വേണ്ടിയാണ് വീടും 7 സെന്റ് സ്ഥലവും കാനറാ ബാങ്ക് ജപ്തി നടപ്പിലാക്കി പിടിച്ചെടുക്കാൻ ഒരുങ്ങിയത്. ഞങ്ങൾക്കൊന്നും അറിയില്ല എല്ലാ തീരുമാനവും ഹെഡോഫീസിൽ നിന്ന്: ബാങ്ക് മാനേജർ രാജശേഖരൻ പെരുങ്കടവിള : ജപ്തിയെക്കുറിച്ചോ എത്ര തുക ബാങ്കിൽ അടച്ചിട്ടുണ്ടെന്നതിനെക്കുറിച്ചോ…
Read More