ആധാര്‍ രജിസ്ട്രേഷന് ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നേരിടുന്ന ഇന്ദുജ വി നായര്‍ ചെറിയ പുള്ളിയല്ല. ശാസ്തമംഗലത്തു താമസിക്കുന്ന ഇവര്‍ 25ലധികം ആളുകളെ തട്ടിപ്പിനിരയാക്കിയെന്നാണ് പരാതിയുള്ളത്. ഓരോത്തരില് നിന്നും രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വാങ്ങിയെന്നാണ് പരാതി. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റൈ പേഴ്സണല്‍ സ്റ്റാഫ് അംഗവും അടുത്ത ബന്ധുവും കൂടിയാണ് ഇന്ദുജയുടെ അച്ഛന് വാസുദേവന്‍ നായര്‍. മത്രമല്ല ശിവകുമാറിനെ കെഎസ് യുവില്‍ എത്തിച്ചതും വാസുദേവന്‍നായരാണ്. അതിനാല്‍ തന്നെ അടുത്തബന്ധുവിന്റെ മകള്‍ക്കെതിരേ ആരോപണം ഉയരുന്നത് ശിവകുമാറിനെയും പ്രതിസന്ധിയിലാക്കുകയാണ്. ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛന് എന്നു പറഞ്ഞായിരുന്നു ഇന്ദുജയുടെ തട്ടിപ്പുകള്‍. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ സ്പൈസിസ് ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും മുമ്പ് തട്ടിപ്പുകള്‍ നടത്തിയിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ പിന്നീട് സിപിഎം അധികാരത്തിലേത്തിയതോടെ ഇന്ദുജ ഇടതുപക്ഷത്തേക്കു ചാഞ്ഞു. സാമൂഹിക പ്രവര്‍ത്തക എന്ന ലേബല്‍ ഉണ്ടാക്കിയെടുക്കാനായാണ്…
Read MoreCategory: Editor’s Pick
എനിക്ക് ഈ ശാസ്ത്രം അറിയില്ല! മേഘങ്ങൾ റഡാറുകളുടെ കണ്ണുവെട്ടിക്കും; സൈന്യത്തെ “മണ്ടത്തരം’ ഉപദേശിച്ച് മോദി; സ്ക്രീൻഷോട്ടുകളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ
ന്യൂഡൽഹി: ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നിലെ “രഹസ്യം’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരിയിൽ ഇന്ത്യൻ സേന ബാലാകോട്ട് ആക്രമണം നടത്തിയതിനു പിന്നിൽ തന്റെ നിർദേശങ്ങളായിരുന്നെന്നു മോദി അവകാശപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച് വിദഗ്ധർക്ക് ആശങ്കകളുണ്ടായിരുന്നെന്നും എന്നാൽ ഈ കാലാവസ്ഥയിൽ പാക്കിസ്ഥാന്റെ റഡാറുകളെ കബളിപ്പിക്കാൻ പറ്റുമെന്നു താനാണു സൈനിക വിദഗ്ധരോടു പറഞ്ഞതെന്നും മോദി ഒരു അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് ഈ ശാസ്ത്രം അറിയില്ല എന്നു പറഞ്ഞായിരുന്നു മോദി ആരംഭിച്ചത്. ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്ന ആ ദിവസം 9-9.30 സമയത്ത് താൻ സജ്ജീകരണങ്ങൾ വിലയിരുത്തി. 12 മണിക്ക് വീണ്ടും പരിശോധിച്ചു. അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്തിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. ഈ കാലാവസ്ഥയിൽ എന്തു ചെയ്യുമെന്ന് വിദഗ്ധർ ആശങ്കപ്പെട്ടു. വ്യോമാക്രമണം മാറ്റാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ തന്റെ മനസിൽ രണ്ടു കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്…
Read Moreരാമചന്ദ്രനു മദപ്പാടില്ല, ശരീരത്തിൽ മുറിവുകളില്ല; ഫിറ്റ്നസ് പരിശോധന നടത്തി; പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി. ശനിയാഴ്ച രാവിലെയാണു പരിശോധന ആരംഭിച്ചത്. ആനയ്ക്കു മദപ്പാടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും പരിശോധനയിൽ വ്യക്തമായി. പാപ്പാൻമാരോട് ആന അനുസരണയുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. ആനയുടെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടെന്നു പറയാനാവില്ലെന്നു പരിശോധിച്ച വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു. ആനയുടെ ആരോഗ്യനില തൃപ്തികരമെങ്കിൽ പൂരം വിളംബര ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുമെന്നു തൃശൂർ ജില്ലാ കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, സുരക്ഷയുടെ ഭാഗമായി പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു. പൂരം വിളംബര ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന കളക്ടറുടെ തീരുമാനം വന്നതോടെ തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിൽനിന്ന് ആന ഉടമകൾ പിൻമാറി. രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, സർക്കാർ പറയുന്ന ഏതു നിർദേശത്തോടും സഹകരിക്കുമെന്നും ആവശ്യമെങ്കിൽ പൂർണ ഉത്തരവാദിത്വം…
Read Moreമോദിയുടെ ടൈം ബെസ്റ്റ് ടൈം! ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം മോദിസര്‍ക്കാരിനെ 5 കൊല്ലംകൂടി സഹിക്കുമോ? നാലുകൊല്ലം മുമ്പ് മോദിയെ പുകഴ്ത്തിയ ടൈം മാസിക ആ വിഗ്രഹം എറിഞ്ഞുടച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഭജന നായകനെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ മാസികയായ ടൈം മാഗസിൻ. ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ് (‘India’s divider in chief’ ) എന്നാണ് മാഗസിൻ മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മേയ് 20ലെ ഏഷ്യൻ എഡിഷനിലാണ് വിവാദമായ ലേഖനം വന്നിരിക്കുന്നത്. അടുത്ത അഞ്ചു വർഷം കൂടി മോദി സർക്കാർ അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം സഹിക്കുമോ എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. മതേതരത്വമെന്ന ആശയം മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്റെ കാലത്തും മോദി സർക്കാരിന്റെ കാലത്തേതുമായി ലേഖനത്തിൽ താരതമ്യപ്പെടുത്തുന്നുണ്ട്. മോദി സർക്കാരിന്റെ സമയത്ത് മതേതരത്വമെന്ന ആശയം ഞെരുക്കപ്പെടുന്നതായും ലേഖനത്തിലൂടെ ആദിഷ് തപ്സീർ പറയുന്നു. മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ സ്ഥാപക നേതാക്കൾ, ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളുമെല്ലാം അപകടത്തിലാണ്. 2014ന ു ശേഷം സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങളായ മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെ ചിലർ…
Read Moreഅജ്ഞാത സുന്ദരി(ന്)! ചാറ്റിംഗിലെ ചീറ്റിംഗ്; ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയുടെ മുന്നില്‍; പണം കൊടുത്തില്ലേല് പണിയുറപ്പ്
ഗിരീഷ് പരുത്തിമഠം മുംബൈയിലെ വളരെ പ്രശസ്തമായ മൾട്ടിനാഷണൽ കന്പനിയുടെ ഡയറക്റുടെ വാട്സ് അപ്പിലേയ്ക്ക് ഒരു അജ്ഞാതയുവതി ഫോണ്‍ ചെയ്തു. താനൊരു മോഡലെന്നായിരുന്നു അവർ പരിചയപ്പെടുത്തിയത്. ക്രമേണ ഫോണ്‍വിളി പതിവായി. നേരിൽ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം അവർക്കിടയിൽ രൂപപ്പെട്ടു. തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളും വിഷമങ്ങളുമെല്ലാം അവർ മൊബൈലിലൂടെ പങ്കുവച്ചു. പരസ്പരം ആശ്വസിപ്പിച്ചു. വാട്സ് അപ്പ് സന്ദേശങ്ങൾക്കൊപ്പം ചിത്രങ്ങളും അവർ ഇടയ്ക്ക് കൈമാറി. തങ്ങൾക്കിടയിൽ അതിരുകളോ അതിർത്തികളോ ഇല്ലെന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. ആ ചിത്രങ്ങളുടെ സ്വഭാവവും ഏറെക്കുറെ അങ്ങനെയായിരുന്നു. സ്വപ്നങ്ങളിലൂടെ ചിറകടിച്ച്… അക്ഷരാർഥത്തിൽ ഒരു സാങ്കൽപ്പിക ലോകത്തായിരുന്നു അദ്ദേഹം. വിവാഹിതനായ അദ്ദേഹം പക്ഷെ, ഈ വാട്സ് അപ്പ് ബന്ധത്തിനാണ് ഏറ്റവും വില കൽപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ, യുവതി അദ്ദേഹത്തോട് കുറച്ചു രൂപ ആവശ്യപ്പെട്ടു. എന്നാൽ, അതിനൊരു ബ്ലാക്ക്മെയിലിംഗിന്റെ കെട്ടും മട്ടും ഉള്ളതായും അദ്ദേഹത്തിന് തോന്നി. തുക നൽകാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. യുവതിയുടെ…
Read Moreരണ്ടുവര്‍ഷം കൊണ്ട് വളര്‍ന്നു പന്തലിച്ച് റിപ്പബ്ലിക് ടിവി, ഏഷ്യാനെറ്റില്‍ നിന്ന് വേര്‍പിരിഞ്ഞതോടെ ഓഹരികള്‍ മുഴുവന്‍ അര്‍ണാബ് ഗോസ്വാമിക്ക്, ടാം റേറ്റിംഗില്‍ വിപ്ലവം തീര്‍ക്കുന്ന റിപ്പബ്ലിക്കിന്റെ മൂല്യം 1,2000 കോടി രൂപ!!
റിപബ്ലിക് ടിവിയിലുള്ള ഓഹരികള്‍ കുറച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്ടെയ്ന്മെന്റ്. നല്ലൊരു ശതമാനം ഓഹരികളും റിപബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്റ്ററും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്ക് തന്നെയാണ് ഏഷ്യാനെറ്റ് വിറ്റിരിക്കുന്നത്. എത്ര രൂപയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല. ഓഹരിവില്‍പ്പനയുടെ കാര്യം ഏഷ്യാനെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടി റിപബ്ലിക്കില്‍ ഏഷ്യാനെറ്റിന് ചെറിയൊരു ശതമാനം ഓഹരി മാത്രമേ ഉണ്ടാകൂ. ഇതോടു കൂടി റപബ്ലിക് ചാനല്‍ പൂര്‍ണമായും എഡിറ്റര്‍ നിയന്ത്രിത സ്ഥാപനമായി മാറുകയാണെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ക്കെല്ലാം മികച്ച നേട്ടമുണ്ടായതായാണ് വിവരം. പ്രവര്‍ത്തനം തുടങ്ങി ഈ മേയ് മാസത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മാധ്യമരംഗത്തെ ഉടച്ചുവാര്ച്ച ചാനലിന്റെ ഉടമസ്ഥാവകാശത്തില്‍ സുപ്രധാനമായ മാറ്റമുണ്ടായിരിക്കുന്നത്. പുതിയ ഇടപാടോടെ റിപബ്ലിക് ടിവിയുടെ മൂല്യം 1,200 കോടി രൂപയായി ഉയര്‍ന്നു. ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച ശേഷമാണ് അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് റിപബ്ലിക് ടിവിക്ക്…
Read Moreഎനിക്കെതിരേ നടന്നത് ക്രൂരമായ ആക്രമണം, രാത്രി ഒരാളെ കാണാന്‍ പോയതായിരുന്നു ഞാന്‍, കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം, രാത്രി നടന്ന സംഭവത്തെപ്പറ്റി സരിതാ നായര്‍ രാഷ്ട്രദീപികയോട്
കാര്‍ യാത്രയ്ക്കിടെ സരിതാ നായര്‍ക്കു നേരേ കൈയേറ്റ ശ്രമം. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നു പേരുടെ നേതൃത്വത്തില്‍ കാര്‍ അടിച്ചുതകര്‍ത്ത് പച്ചതെറി വിളിച്ചെന്ന് സരിത നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തെപ്പറ്റി സരിത നായര്‍ പറയുന്നത് ഇങ്ങനെ: സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കുവാനാണ് തങ്ങള്‍ ഈ റോഡിലൂടെ കാറില്‍ സഞ്ചരിച്ചത്. ഈ സമയം യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേര്‍ തങ്ങള്‍ക്കു നേരേ ആക്രമണം ആരംഭിച്ചു. മുമ്പിലുണ്ടായിരുന്ന ബുള്ളറ്റ് ഓടിച്ചിരുന്ന മുഖം മറയ്ക്കാത്ത യുവാവാണ് കൂടുതലായും അസഭ്യവര്‍ഷം ചൊരിഞ്ഞത്. ഇയാളുടെ മുഖം ഇപ്പോഴും വ്യക്തമായി മനസിലുണ്ട്. ഇയാള്‍ വാഹനത്തിന്റെ ഒരു ഭാഗം മുഴുവന്‍…
Read Moreറിയാസ് അബുബക്കര്‍ കരുതിയതിലും വലിയ ഭീകരന് ! ചാവേര്‍ ആക്രമണത്തിലൂടെ കേരളത്തെ കുട്ടിച്ചോറാക്കാന്‍ റിയാസും സംഘവും പദ്ധതിയിട്ടിരുന്നെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍…
കൊളംബോ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി അബൂബക്കറും കൂട്ടാളികളും ചാവേറാക്രമണത്തിലൂടെ കേരളത്തെ കുട്ടിച്ചോറാക്കാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി മാറാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച്കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചത്. ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു റിയാസിന്റെ…
Read Moreപിവിഎസ് ആശുപത്രിയില്‍ ഡോക്ടര്‍മാരും നേഴ്സുമാരും ജോലി ചെയ്യുന്നത് ഒരുവര്‍ഷമായി ശമ്പളം ലഭിക്കാതെ, ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് പുരസ്കാരം നല്കിയ ചടങ്ങിലേക്ക് പ്രതിഷേധം നയിച്ചെത്തിയവര്ക്കു നേരെ ഗുണ്ടാ ആക്രമണവും, വന്‍ പ്രതിഷേധവുമായി മെഡിക്കല്‍ രംഗം
എറണാകുളം പിവിഎസ് ആശുപത്രിയില്‍ മാസങ്ങളായി ശമ്പളം കിട്ടുന്നില്ലെന്ന ജീവനക്കാരുടെ പരാതി വലിയ പ്രതിഷേധമായി തെരുവിലേക്ക് ഇറങ്ങുന്നു. കഴിഞ്ഞദിവസം കലൂര്‍ പിവിഎസ് ആശുപത്രിയിലെ ജീവനക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി വി ചന്ദ്രന് പുരസ്കാരം നല്കുന്ന വേദിയിലേക്ക് നടത്തിയ പ്രകടനത്തിനുനേരെ കൈയേറ്റ ശ്രമം ഉണ്ടായി. മുല്ലശേരി കനാല്‍ റോഡിലെ സഹോദര നഗറില്‍ ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച പുരസ്കാരദാന വേദിയിലേക്കാണ് സ്ത്രീകളടങ്ങുന്ന നൂറോളം ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയത്. 2018 മെയ് മുതല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. മാര്‍ച്ച് 31നുമുമ്പ് ശമ്പളകുടിശ്ശിക നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ പി വി മിനി ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേഴ്സസ് യൂണിയനുകളിലുള്ള നേഴ്സുമാര്‍ക്ക് ജനുവരിവരെ 5000, 6000 രൂപവീതം നല്‍കിയിരുന്നു. യൂണിയനുകളില്‍ അംഗങ്ങളല്ലാത്ത നേഴ്സുമാര്‍ക്ക് എട്ടുമാസമായി ശമ്പളം നല്‍കിയിട്ടില്ല.…
Read Moreപ്രിയപ്പെട്ട അങ്കിള്‍… ഞങ്ങള്‍ക്ക് ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം, മാതാപിതാക്കള്‍ വിറ്റ ആട്ടിന്‍കുട്ടികളെ തേടി രണ്ടു കുരുന്നുകള്‍ ഉടമസ്ഥന്റെ അടുത്തെത്തി, പിന്നെ സംഭവിച്ച കഥ വായിക്കാതെ പോകരുത്
സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്കിനെ ആർക്കും മറക്കുവാൻ സാധിച്ചില്ല. ലോകം മുഴുവൻ വാനോളം പുകഴ്ത്തിയ ഈ കൊച്ചുമിടുക്കന്റെ മനസിലെ നന്മ നൽകിയ സന്ദേശം ഏവർക്കും മാതൃകയാണ്. ഇപ്പോഴിത സ്വന്തം വീട്ടിൽ നിന്നും വിറ്റ ആടിനെ കാണാനുള്ള അനുവാദത്തിനായി അതിനെ വാങ്ങിയ ആൾക്ക് രണ്ടു കുട്ടികൾ എഴുതിയ നിഷ്ക്കളങ്കത തുടിക്കുന്നത് കത്താണ് ഏറെ പ്രശംസ നേടുന്നത്. നിധിൻ ജി. നെടുമ്പിനാൽ എന്നയാളാണ് ഫേസ്ബുക്കിൽ കൂടെ ഈ കത്തും ചെറിയൊരു കുറിപ്പും പങ്കുവച്ചത്. തങ്ങൾക്ക് ആട്ടിൻ കുട്ടികളെ കാണാൻ അനുവാദം നൽകണമെന്നും തങ്ങൾക്ക് അതിനെ കാണാതിരിക്കുവാൻ പറ്റില്ലെന്നും കുട്ടികൾ കത്തിലെഴുതിയിട്ടുണ്ട്. അനുവാദം നൽകുമെന്ന ഉറപ്പോടെ ഞാൻ നിർത്തുന്നുവെന്ന് കുറിച്ചാണ് ഈ കൊച്ചു മിടുക്കൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടിൽ അല്പനേരം വിശ്രമിക്കാറുണ്ട്.…
Read More