പൊതുസ്ഥലത്തുവച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്തയാളിന്റെ കൈ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്സ് ഉടമ, കിഴക്കന്‍ കൊഴുവലിലെ അമ്പലവാസിയായ യുവാവ് രമേശന്റെ (48) കൈയാണു കമിതാക്കള്‍ തല്ലിയൊടിച്ചത്. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന ഇടവഴിയിലാണു സംഭവം. ഞായറാഴ്ച ഉച്ചക്ക് രമേശന് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഇടവഴിയില്‍ വച്ച് രണ്ട് യുവാക്കളും രണ്ട് പെണ്‍കുട്ടികളും പരസ്യമായി ചുംബിക്കുന്നതായി കണ്ടത്. എന്നാല്‍ പൊതുവഴിയില്‍വച്ച് ചുംബിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. തുടര്‍ന്നു കമിതാക്കള്‍ രമേശനെ മര്‍ദിക്കുകയും ഓവുചാലിലേക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിലാണു രമേശന്റെ കൈയെല്ല് പൊട്ടിയത്. രമേശന്റെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ റസിഡന്‍സ് അസോസിയേഷന് പരിശോധിച്ചുവരികയാണ്. മന്ദംപുറത്തുകാവിലുള്ള ഇടവഴിയില്‍ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാര്‍ക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
Read MoreCategory: Editor’s Pick
ഒന്നേകാൽ വയസുകാരിയുടെ കൊലപാതകം ! കൊല്ലുകയെന്നതു തന്നെയായിരുന്നു അമ്മയുടെ ലക്ഷ്യമെന്നു പോലീസ്; പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചുപോയെന്ന് അമ്മ
തുറവൂർ: ഒന്നേകാൽ വയസുകാരിയെ അമ്മ കൊന്നതു കുട്ടിയോടുള്ള ദേഷ്യവും കരഞ്ഞതിലുള്ള പെട്ടന്നുള്ള പ്രകോപനവും കാരണമെന്നു പോലീസ്. കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചാണു കൊലനടത്തിയത്. ഉറക്കാൻ കിടത്തിയപ്പോൾ കുട്ടി കരഞ്ഞെന്നും ദേഷ്യം വന്നപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചെന്നുമാണ് ആതിര പോലീസിനു നൽകിയ മൊഴി. കൊല്ലുക തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പോലീസ് പറയുന്നത്. ആതിര നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളികോളനിയിൽ ഷാരോണിന്റെ മകൾ ആദിഷ അമ്മയുടെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ അമ്മ ആതിരയ്ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പട്ടണക്കാട് എസ്.ഐ. അമൃതരംഗൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് പോലീസ് സീൽ ചെയ്തിരുന്ന വീട്ടിലെ കിടപ്പുമുറി ജില്ലാ സയന്റിഫിക് ഓഫീസർ വി.ആർ. മീര, വിരലടയാള വിദഗ്ധൻ ജി.…
Read Moreകുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെയല്ലേ കവര്‍ ഫോട്ടോ ഇപ്പോഴുമെന്ന് ദ്വയാര്‍ഥ പ്രയോഗത്തോടെ പരിഹാസം, ഫേസ്ബുക്കില്‍ പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച് ദീപ നിശാന്ത്, ഇടതുസഹയാത്രികയ്ക്കെതിരേ മുസ്ലീം യൂത്ത് ലീഗ് രംഗത്ത്
കഴിഞ്ഞദിവസം കള്ളവോട്ടു ചെയ്തവരെ ന്യായീകരിച്ച് രംഗത്തെത്തിയ ഇടതുസഹയാത്രിക ദീപ നിശാന്ത് വീണ്ടും വിവാദക്കുരുക്കില്‍. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച ദീപയ്ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഹഫ്സാമോള്‍ എന്ന മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകയാണ് ദീപയുടെ പോസ്റ്റില്‍ കമന്റിട്ടത്. ഇതിന് ദീപ നല്കിയ മറുപടിയാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് അപമാനിച്ച രീതിയിലാണ് ഹഫ്സമോളെയും ദീപ അപമാനിച്ചതെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവര്‍ഫോട്ടോ ഇപ്പോഴും എന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ദീപ കമന്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം കള്ളവോട്ട് ചെയ്തവരെ ന്യായീകരിച്ച് ദീപ എഴുതിയ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ഇവര്‍ പോസ്റ്റ് ഒളിപ്പിച്ചിരുന്നു. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ- രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ…
Read Moreകള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകയെ യുഡിഎഫുകാര്‍ കൈയോടെ പിടികൂടി, പണി പാളിയെന്ന് മനസിലായപ്പോള്‍ വെട്ടിയിട്ട പോലെ തലകറങ്ങി താഴെവീണു, തലയും പൊട്ടി വോട്ടും നടന്നില്ല!! കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ നടന്ന സംഭവം ഇങ്ങനെ
കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറങ്ങി വീണ് തലപൊട്ടി. വോട്ടെടുപ്പ് ദിവസം കുറ്റ്യാട്ടൂരിലാണ് സംഭവം. കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീഴുകയും അബദ്ധവശാൽ സ്കൂളിന് മുറ്റത്തേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് തല പൊട്ടുകയും യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തലയിൽ ഏഴ് തുന്നലുണ്ട്.
Read Moreഅന്ന് മുംബൈ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു; ഇപ്പോള്‍ കൊളംബോ സ്ഫോടനത്തില്‍ നിന്നും; മതഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ദമ്പതികള്‍
2008 മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യൻ യുവാവ് ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ. ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്ഫോടനം നടന്ന എട്ടു സ്ഥലങ്ങളിൽ ഒന്നായ കൊളംബോയിലെ ഗ്രാൻഡ് സിനമൻ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ഒരു ബിസിനസ് ട്രിപ്പുമായി ബന്ധപ്പെട്ടാണ് ദുബായിൽ ജോലി ചെയ്യുന്ന ദന്പതികൾ കൊളംബോയിൽ എത്തിയത്. ഈസ്റ്റർ ഞായറാഴ്ച പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കവെ ഇടയ്ക്കു വച്ച് വൈദികൻ ആളുകളോടു പള്ളിയിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു. പള്ളിയിൽനിന്നു പുറത്തുവന്ന ദന്പതികൾ ടാക്സി വിളിച്ച് ഭക്ഷണം കഴിക്കുന്നതിനായി പോയി. എന്നാൽ റോഡുകളിൽ അപ്രതീക്ഷിത തിരക്കു കണ്ട് ഹോട്ടലിലേക്കു മടങ്ങാൻ തീരുമാനിച്ചു. ഹോട്ടലിൽ എത്തിയപ്പോൾ എല്ലാവരും പുറത്തുനിൽക്കുകയാണ്. അപ്പോൾ സംഭവത്തിന്റെ വ്യാപതി മനസിലായില്ലെങ്കിലും പിന്നീട് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ ലഭിച്ചു. കണ്മുന്നിൽ നടന്നതെല്ലാം ഒരു സിനിമ പോലെയാണു തോന്നുന്നതെന്ന് അഭിനവും ഭാര്യയും പറയുന്നു. 2008-ൽ…
Read Moreകര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്, കുമാരസ്വാമിയുടെ മകന് വന്‍ മാര്‍ജിനില്‍ തോല്‍ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, കോണ്‍ഗ്രസുകാര്‍ സുമതലയ്ക്കായി പ്രവര്‍ത്തിച്ചെന്നും തങ്ങളെ ചതിച്ചെന്നും ജനതദള്‍
തുടക്കം മുതല്‍ ആടിയുലയുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതദള്‍ സര്‍ക്കാരിന് വലിയ പ്രഹരമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൗഡ തോല്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇരുപാര്‍ട്ടികളുടെയും ഉറക്കം കെടുത്തുന്നത്. ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സുമലത അംബരീഷ് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. ജനതാദളിന്റെ കണക്കെടുപ്പിലും ജയം ഉറപ്പില്ല. നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയാണെങ്കിലും കോണ്‍ഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മണ്ഡ്യ ,മലവള്ളി നിയമസഭ മണ്ഡലങ്ങളും സുമലതക്ക് ഒപം നില്ക്കും. ഈ മണ്ഡലങ്ങളിലെ ജെഡിഎസ് എംഎല്‍എമാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മുന്നോട്ട് വന്നിരുന്നു. ഈ ലോകസഭ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളും ജെഡിഎസിന്റെ കൈയില്‍ ആണ്. സുമലതയ്ക്കായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ…
Read Moreതൊടുപുഴയില്‍ ഏഴുവയസുകാരന്റെ കൊലയ്ക്ക് കൂട്ടുനിന്ന മാതാവിനെതിരേ ജനരോക്ഷം ശക്തമാകുന്നു, തൊടുപുഴയില്‍ ഇന്നലെ നടന്നത് സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധജ്വാല, താന്‍ ഇപ്പോള്‍ നന്നായി ഉറങ്ങുന്നുവെന്ന് കുട്ടിയുടെ മാതാവ്
തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പൊതുജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്. അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കള്‍ പറയുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ല. താന്‍ ഏറെനാളുകള്‍ക്കുശേഷം നന്നായി ഇപ്പോള്‍ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം. ഇതിനിടെ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. മരണത്തില്‍ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുണ്‍ ആനന്ദിനും പങ്കുണ്ടോയെന്നാണു…
Read Moreആതിര സ്ഥിരം പ്രശ്നക്കാരി, അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചതിന് ഒന്നര വയസുള്ള മകളുമായി ജയിലില്‍ കിടന്നത് ആറുദിവസം, ജന്മംകൊടുത്ത മാതാവു തന്നെ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകള്‍
ദുരൂഹസാഹചര്യത്തിൽ ഒന്നര വയസുകാരി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. അമ്മയെ അറസ്റ്റ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണ്‍- ആതിര ദന്പതികളുടെ മകൾ ആദിഷയാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപ്പോൾ വീട്ടിൽ കുട്ടിയും അമ്മ ആതിരയും മുത്തച്ഛൻ ബൈജുവുമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 വരെ പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി വീട്ടിലേക്കു കയറി. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ബൈജുവിന്റെ അടുത്തെത്തി കളിച്ചശേഷം അടുത്ത മുറിയിലേക്കു പോയി. അല്പസമയത്തിനു ശേഷം അടുത്ത മുറിയിൽനിന്നു കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ ബൈജു എന്താണെന്നു തിരക്കിയെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ആതിര നൽകിയത്. ഒന്നരയോടെ ആതിര കുട്ടിയെ തോളിലിട്ടുകൊണ്ട് അടുത്ത വീട്ടിൽചെന്നു കുട്ടി അനങ്ങുന്നില്ലെന്നു പറഞ്ഞു. എന്തുകൊണ്ട് വീട്ടിലുള്ള മുത്തച്ഛനെ അറിയിച്ചില്ല എന്ന് ആതിരയോടു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. തുടർന്ന് അയൽവാസികളോടൊപ്പം കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, കുട്ടി…
Read Moreആ വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്ത്, തൃശൂരില്‍ വൃദ്ധനെ പോലീസ് ആക്രമിച്ചെന്ന പ്രചരണം വീഡിയോ സഹിതം പൊളിച്ചടുക്കി പോലീസ്, നടന്ന സംഭവങ്ങള്‍ ഇങ്ങനെ
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ വാസ്തവം ബോധ്യപ്പെടുത്തി പോലീസ്. പോലീസുകാരന് വൃദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. പോലീസുകാരന്റെ ആക്രമണത്തില്‍ വൃദ്ധന്റെ തലയില്‍ പരിക്കുപറ്റിയെന്നും ആക്രമണം തടയാന്‍ ശ്രമിക്കാതെ മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നുവെന്നുമാണ് പ്രചരിപ്പിച്ചിരുന്നത്. കേരള പോലീസില്‍ ക്രൂരന്മാര് പെരുകുന്നുവെന്നും രാഷ്ട്രീയക്കാരുടെ സഹായം ഉള്ളതിന്റെ ഹുങ്കാണ് ഇവര്‍ക്കെന്നും ഇവനെ പോലീസില്‍ നിന്നും ഡിസ്സ്മിസ്സ് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്ത് ട്രെയിനിങ് ആണ് പോലീസ് അക്കാദമിയില്‍ നല്‍കുന്നത് . ഇതാണോ ഇങ്ങനെയാണോ പോലീസിന്റെ ഉത്തരവാദിത്വം നാണമില്ലേ കേരളാ പോലീസെ നിങ്ങള്‍ക്ക് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയാണ് കേരള പോലീസിന്റെ ഫേസ്ബുക്കില്‍ വീഡിയോക്കൊപ്പം പങ്കുവെച്ച പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു (ഇടതുവശത്തെ ചിത്രം)…
Read Moreകാറില്‍ പോയ പെണ്‍കുട്ടികളെ രാത്രി ബൈക്കില്‍ പിന്തുടര്ന്ന് തടഞ്ഞു: പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളിച്ച് പോലീസിനെ അറിയിച്ചു, യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി, സംഭവം തിരുവനന്തപുരത്ത്
രാത്രിയിൽ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച പെണ്‍കുട്ടികളെ രക്ഷിച്ച് തിരുവനന്തപുരം സിറ്റി പൊലീസ്. രാത്രി 11 മണിയോടെ ശ്രീകാര്യം- ചെമ്പഴന്തി റോഡിലാണ് സംഭവം. ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്ക് കുറുകെ വച്ച് തങ്ങളുടെ വാഹനം തടയുമെന്ന അവസ്ഥയിൽ യുവതികൾ ഉടൻ തന്നെ പൊലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ച ഉടനെ തന്നെ ശ്രീകാര്യം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പൊലീസ് കണ്ട്രോൾ റൂമിൽ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാർ തടഞ്ഞു നിറുത്തി കാറിന്റെ ഗ്ലാസ്സ് തകർക്കാൻ ശ്രമിച്ചു. ഭയന്ന് യുവതികൾ കാറിനുള്ളിൽ ഇരുന്ന് നിലവിളിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് സംഘം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതികളിൽ…
Read More