കള്ളവോട്ട് ചെയ്തവരെ ന്യായീകരിച്ച് കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്ത്, ഓപ്പണ്‍ വോട്ടിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാമെന്ന ദീപയുടെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍മീഡിയ, ഇടതുബുദ്ധിജീവിയെ പൊളിച്ചടുക്കിയത് ഇങ്ങനെ

സോഷ്യല്‍മീഡിയയിലെ ബുദ്ധിജീവികളുടെ കൂട്ടത്തിലായിരുന്നു ദീപ നിശാന്തിന് സ്ഥാനം. ബൗദ്ധികമായി ഇടതുപക്ഷത്തിന്റെ നാവായിരുന്നു അവര്‍. എന്നാല്‍ മറ്റൊരാളുടെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതോടെ ദീപയുടെ വിലയിടിഞ്ഞു. ഇതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വംശീയമായി അധിക്ഷേപിക്കുക കൂടി ചെയ്തതോടെ ദീപയുടെ ഗ്രാഫ് ഇടിഞ്ഞു. ഇപ്പോള്‍ കാസര്‍ഗോഡും കണ്ണൂരിലും നടന്ന കള്ളവോട്ടിനെ ന്യായീകരിച്ച് മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞാണ് വിഷയത്തില്‍ ദീപയുടെ ന്യായീകരണം. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ- രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ ചിത്രം പ്രചരിപ്പിച്ചും പേരും നാടും പ്രചരിപ്പിച്ചും അങ്ങേയറ്റം അവഹേളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമാകുമ്പോള്‍ അപമാനത്തിന് നേതൃത്വം നല്‍കിയവര്‍ ‘മൗനവാത്മീകത്തില്‍ ധ്യാന ലീലരായിരിക്കുക!’ അവര്‍ കള്ളവോട്ടല്ല ചെയ്തതെന്ന് ബോധ്യമായിട്ടും അവരെ അവഹേളിച്ചവര്‍ പാലിക്കുന്ന മൗനത്തിന്റെ സാംഗത്യമെന്താണ്? ഓപ്പണ്‍ വോട്ടിനെക്കുറിച്ച് എന്താണ് ചാനലില്‍ ചര്‍ച്ചയില്ലാത്തത്? ആ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് ആരു സമാധാനം…

Read More

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്ന്‍ സിന്‍ഹ ഇപ്പോള്‍ പണികൊടുക്കുന്നത് കോണ്‍ഗ്രസിന് തന്നെ, മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിക്കുക മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണത്തിനിറങ്ങുക വരെ ചെയ്യുന്ന ശത്രു പാര്‍ട്ടിക്ക് തലവേദനയാകുന്നത് ഇങ്ങനെ

സിനിമനടനും പിന്നെ എംപിയുമൊക്കെയായി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ശത്രുഘ്ന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത് അടുത്തിടെയാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹയ്ക്ക് പാട്‌ന സാഹിബില്‍ ടിക്കറ്റും നല്കി രാഹുല്‍ ഗാന്ധി. എന്നാല്‍ ശത്രുഘ്ന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ശത്രുവിനേക്കാള്‍ വലിയ പണിയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ചായിരുന്നു ആദ്യത്തെ സംഭവം. മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ജിന്നയുടെ മാഹാത്മ്യം സിന്‍ഹ എടുത്തു കാട്ടിയത്. ഈ പ്രസംഗം ബിജെപി എടുത്തു പ്രയോഗിച്ചതോടെ പാര്‍ട്ടി തന്നെ സിന്‍ഹയെ തള്ളിപ്പറഞ്ഞു. ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായിട്ട് എടുക്കേണ്ടെന്ന് പറഞ്ഞാണ് സീനിയര്‍ നേതാവ് പി. ചിദംബരം സിന്‍ഹയെ തള്ളിപ്പറഞ്ഞത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവമെത്തി. ശത്രുവിന്റെ ഭാര്യ പൂനം സിന്‍ഹ ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയിലാണ്. ലക്‌നൗവില്‍ സ്ഥാനാര്‍ഥിയുമാണ് അവര്‍. കഴിഞ്ഞദിവസം സിന്‍ഹ ഭാര്യയ്ക്കായി…

Read More

ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ നവവധു ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയത് കാമുകനൊപ്പം!! മൂന്നാറില്‍ ഉണ്ടെന്നറിഞ്ഞ് ഭര്‍ത്താവ് എത്തിയതോടെ മുങ്ങിയ ഭാര്യയെ പൊക്കിയത് ബസ് തടഞ്ഞുനിര്‍ത്തി

ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്, ഇയാള്‍ക്ക് ബംഗലുരുവില്‍ തന്നെയാണ് ജോലി. മൂന്നാറില്‍ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബെംഗളൂരുവിലും പൊലീസില്‍ പരാതി നല്‍കി. മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസില്‍ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് പെരിയവരൈയില്‍ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.

Read More

ഭാര്യമാരെ പരസ്പരം വെച്ചുമാറി ലൈംഗികബന്ധം, കായംകുളത്ത് നടന്നത് മലയാളികളെ ഞെട്ടിക്കുന്ന സംഭവം, കോഴിക്കോട്ടുകാരന് വഴങ്ങാന്‍ വിസമ്മതിച്ച യുവതി പോലീസില്‍ പരാതി നല്കിയതോടെ നാലുപേര്‍ അകത്ത്

സൗഹൃദ ആപ്പിലൂടെ പരിയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന നാലുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം, കുലശേഖരപുരം വവ്വാക്കാവ് , പെരിനാട് കേരളപുരം, തിരുവല്ല പായിപ്പാട് സ്വദേശികളാണ് അറസ്റ്റിലായ നാല് യുവാക്കള്‍. കൃഷ്ണപുരം സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി യുവതി രണ്ടുപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇതില്‍ ഒരാള്‍. ഇയാള്‍ കൃഷ്ണപുരത്ത് യുവാവിന്റ വീട്ടിലെത്തുകയായിരുന്നു. 2018 മാര്‍ച്ചിലാണ് ഈ സംഭവം. പിന്നീട് പരിചയപ്പെട്ട കുലശേഖരപുരത്തെ യുവാവിന്റെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോകുകയായിരുന്നു. വീണ്ടും വവ്വാക്കാവ്, കേരളപുരം എന്നിവിടങ്ങളിലെ യുവാക്കളുടെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോയെങ്കിലും ഭാര്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. രണ്ടാഴ്ച മുന്‍പായിരുന്നു ഇത്. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതെന്ന് ഡിവൈ.എസ്.പി. ആര്‍. ബിനു പറഞ്ഞു. സി.ഐ. പി.കെ.സാബു, എസ്.ഐ. സി. എസ്.ഷാരോണ്‍…

Read More

കല്ലട ട്രാവല്‍സ് ഉടമ സുരേഷ് തീര്‍ച്ചയായും ഇത് വായിക്കുക, കെ ആറിന്റെ ബിസിനസ് തകര്‍ത്തത് ആര്? തിരുവനന്തപുരത്തെ മുടിചൂടാ മന്നനായ വസന്തകുമാര്‍ ഒടുവില്‍ ഒരുഗതിയും പരഗതിയും ഇല്ലാതെ അവസാനിച്ചു

കെ ആര്‍ എന്ന തിരുവനന്തപുരം പള്ളിക്കല്‍ കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവര്‍ തെക്കന്‍ കേരളത്തില്‍ കുറവാണ്. തന്റെതായ പ്രയത്‌നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീര്‍ക്കുകയായിരുന്നു വസന്തകുമാര്‍. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തില്‍ കെ.രാഘവന്‍ (KR) മകന്‍ വസന്തകുമാര്‍ കെ ആര്‍ എന്ന പേരില്‍ ആരംഭിച്ച ശങ്കര്‍ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്. സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആര്‍ ഫൈനാന്‍സ് എന്ന പേരില്‍ ഒരു ധനകാര്യ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. നൂറിന് ആറു ശതമാനത്തിന് മുകളില്‍ പലിശ നല്‍കിയതിനാല്‍ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. മുസ്ലിം ഭൂരിപക്ഷ മേഖലയായ പള്ളിക്കലിലേയും പരിസര പ്രദേശങ്ങളിലെയും ആളുകള്‍ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങള്‍ കൊള്ള ലാഭം പ്രതീക്ഷിച്ചു…

Read More

രാഹുല്‍ വന്നതുകൊണ്ട് മാത്രം വയനാട്ടില്‍ കോണ്‍ഗ്രസ് ജയിക്കും, തെരഞ്ഞെടുപ്പില്‍ പിണറായി തരംഗം ആഞ്ഞുവീശി, ബിജെപിയും അക്കൗണ്ട് തുറക്കില്ല, പതിനെട്ട് സീറ്റുകള്‍ ഉറപ്പ്, തെരഞ്ഞെടുപ്പ് വിശകലനത്തിനുശേഷം സിപിഎം പറയുന്നതിങ്ങനെ

വാശിയേറിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പിണറായി വിജയന്‍ തരംഗം ആഞ്ഞുവീശിയെന്നും 20ല്‍ 18 സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. മലപ്പുറം, വയനാട് സീറ്റുകള്‍ ഒഴികെ ബാക്കി എല്ലായിടുത്തും എല്‍ഡിഎഫ് ജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടത്. രാഹുല്‍ ഗാന്ധി വന്നതാണ് വയനാട്ടില്‍ കോണ്‍ഗ്രസിന് രക്ഷയായതെന്നും സിപിഎം പറയുന്നു. ബിജെപി കേരളത്തില്‍ ഒരിടത്തും അക്കൗണ്ട് തുറക്കില്ല. പക്ഷേ വോട്ടു കൂടും. അതിനു കാരണം കോണ്‍ഗ്രസിന്റെ മൃതുസമീപനമാണ്. കോണ്‍ഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തി. എന്നാലും അതൊന്നും അവരെ ജയിപ്പിക്കില്ല. തിരുവന്തപുരത്തും പത്തനംതിട്ടയിലും പരമ്പരാഗത യുഡിഎഫ് വോട്ടുകളാണ് കാര്യമായി ബിജെപിയിലേക്ക് മാറിയതെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ന്യൂന പക്ഷ വോട്ടുകള്‍ വന്‍തോതില്‍ കിട്ടിയിട്ടുണ്ട്.

Read More

ഭര്‍ത്താവിനെ വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ വസ്ത്രത്തിന്റെ തുമ്പ്, വളകിലുക്കം കൂടി കേട്ടതോടെ പന്തികേട് മണത്തു, വീട്ടിലെത്തിയപ്പോള്‍ ഇതുചോദിച്ച് വാക്കുതര്‍ക്കവും, രോഹിതിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് കൊലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തലേന്നു ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത അപൂര്‍വ ഒരു വളകിലുക്കം കേട്ടതാണു സംഭവങ്ങളുടെ തുടക്കം. ഒരു യുവതിയുടെ വസ്ത്രത്തിന്റെ തുമ്പും മിന്നായം പോലെ കണ്ടു. ഇതേച്ചൊല്ലി അന്നു രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമായി. രോഹിത് വോട്ടുചെയ്യാന്‍ പോയതായിരുന്നു. കഴിഞ്ഞ 15-ന് ഉത്തരാഖണ്ഡില്‍നിന്നു രോഹിത് ഡല്‍ഹിക്കു മടങ്ങുമ്പോള്‍ അകന്നബന്ധത്തിലുള്ള ഒരു യുവതി കാറിന്റെ പിന്‍സീറ്റില്‍ ഒപ്പമുണ്ടായിരുന്നു. രോഹിതിന്റെ അമ്മ ഉജ്വലയും യുവതിയുടെ ഭര്‍ത്താവും മറ്റൊരു കാറിലായിരുന്നു. യാത്രയ്ക്കിടെ രോഹിതിനും യുവതിക്കും ജോലിക്കാരനായ ഗോലു മദ്യം പകര്‍ന്നു. ഇരുവരും ചേര്‍ന്ന് ഒരു കുപ്പി അപ്പാടെ കാലിയാക്കി. രോഹിതും അപൂര്‍വയും വിവാഹമോചനത്തിന്റെവക്കിലായിരുന്നു. ഈ യുവതിയാണ് അതിനു കാരണക്കാരിയെന്നായിരുന്നു അപൂര്‍വയുടെ സംശയം. എന്നാല്‍ രോഹിതും യുവതിയുമായി അവിഹിതബന്ധമില്ലായിരുന്നെന്ന് ഡല്‍ഹി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. കാര്‍…

Read More

സീരിയല്‍ നടിമാരുടെ മരണത്തില്‍ അടിമുടി ദുരൂഹത!! മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടതെങ്ങനെ? സംശയമുന നീളുന്നത് സഹായികളിലേക്ക്? ദുരൂഹത അവസാനിക്കുന്നില്ല

തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ മരിച്ചസംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോള്‍ വികാരാബാദിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും പിന്‍സീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്റെ മുന്‍ഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാര്‍ മരിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്. കൃത്യമായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലൂടെ മരണകാരണമായേക്കാവുന്ന അപകടങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനം വരെയും കുറയ്ക്കാന്‍ കഴിയും…

Read More

കുമ്മനം 15,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തില്‍ ജയിക്കും, ന്യൂനപക്ഷ ഏകീകരണം ശശി തരൂരിന് അനുകൂലമായി നടന്നുവെന്ന പ്രചരണം ശരിയല്ല, എല്‍ഡിഎഫ് വോട്ടുകള്‍ ഇത്തവണ യുഡിഎഫിലേക്ക് മറിഞ്ഞിട്ടില്ല, തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുറഞ്ഞത് 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉള്‍പ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന കോണ്‍ഗ്രസ് വാദം പൊള്ളയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാവാന്‍ സാധ്യതയുള്ളത്. എന്നാല്‍ അതു കൊണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമല്ല. അതേസമയം എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂര്‍ക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവര്‍ പറയുന്നു. ഭൂരിപക്ഷം പതിനയ്യായിരത്തില്‍ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്.കഴിഞ്ഞ…

Read More

ഓഖിക്ക് ശേഷം ഫാനി! മ​ത്സ്യ​ത്തൊഴിലാളികൾ കർശനമായി തിരിച്ചെത്തണം; ആരാധനാലയങ്ങൾ, പൊ​തു സം​വി​ധാ​ന​ങ്ങ​ൾ എന്നിവ വഴി മുന്നറിയിപ്പ് വിളിച്ചു പറയാൻ നിർദേശം

തിരുവനന്തപുരം: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് പു​തു​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാളെ മു​ത​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ത​മി​ഴ്നാ​ട് തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത് എ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മോ അ​തി പ്ര​ക്ഷു​ബ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഴക്കട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ നാളെ അ​തി​രാ​വി​ലെ 12 മ​ണി​യോ​ടെ ത​ന്നെ ഏ​റ്റ​വും അ​ടു​ത്തു​ള്ള തീ​ര​ത്തു എ​ത്ത​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ലെ പ​ള്ളി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, മു​സ്ലിം പ​ള്ളി​ക​ൾ, മ​റ്റ് പൊ​തു സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പ് വി​ളി​ച്ചു പ​റ​യാ​നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റാ​നും മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​നി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ആ​രും പോ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും…

Read More