പിണറായിയെ ചൊടിപ്പിച്ചത് കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്!! സിപിഎം അടിത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടും ശുഭകരമല്ലെന്ന് സൂചന, മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കോപിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇന്റലിജന്‍സിന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് അടക്കം ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണെന്ന വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് കണ്ടശേഷമാണ് പിണറായി എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്നത്. പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാല്‍ കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാര്‍ മേഖലയില്‍ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുല്‍ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കന്‍ കേരളത്തില്‍ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം. പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താന്‍ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ആലപ്പുഴയില്‍ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ കോണ്‍ഗ്രസ്…

Read More

എന്നെ കാണുമ്പോള്‍ ഒബാമ ആദ്യം ചോദിക്കുന്നത് ഉറക്കത്തെക്കുറിച്ച്, ഇപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്, ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്- മോദി ജീവിതം പറയുന്നു

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെ ആദ്യമായി കണ്ടപ്പോള്‍ നന്നായി ഉറങ്ങണമെന്ന് ഉപദേശിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ തന്റെ ശരീരത്തിന് വളരെ കുറച്ച് സമയം ഉറങ്ങിയാല്‍ മതിയെന്നും അതിനുള്ള ആരോഗ്യം തനിക്കുണ്ടെന്നും മോദി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ ആദ്യമായി തന്നെ കണ്ടപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് പറഞ്ഞിരുന്നു. പിന്നെ കാണുമ്പോഴെല്ലാം ഉറക്കത്തിന്റെ സമയം കൂട്ടിയോ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ തന്റെ ശരീരത്തിന് 3-4 മണിക്കൂര്‍ ഉറക്കം മതി- മോദി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്റെ ജീവിതം. എന്തിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’- മോദി പറഞ്ഞു.

Read More

ആക്‌സിലേറ്ററില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നു; അതിര്‍ത്തി കഴിഞ്ഞാല്‍ കല്ലടയുടെ ജീവനക്കാര്‍ ലഹരിയുടെ ലോകത്ത്, പലപ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്, കല്ലട ട്രാവത്സ് ജീവനക്കാരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കല്ലട ട്രാവൽസ് ജീവനക്കാർ യാത്രക്കാരെ തല്ലിച്പിചതച്ചതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ രംഗത്തുവരുന്നു. കേരളത്തിന്റെ അതിർത്തി വിട്ടു കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവരാണ് സ്വകാര്യ ബസ് ജീവനക്കാരെന്നും വലിയ റോഡ് എത്തിയാൽ  ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകും. വയ്യാവേലിക്കില്ലെന്നു കരുതി പ്രതികരിക്കാൻ മടിക്കുന്ന യാത്രക്കാരും കൂടിയായപ്പോൾ സ്വകാര്യ ബസുകൾ മാഫിയാ സംഘങ്ങളുടെ രീതിയിലേക്കു മാറി. ചോദ്യം ചെയ്യുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ആദ്യ സംഭവമല്ല. ദൃശ്യങ്ങൾ പുറത്തു വരുന്നത് ആദ്യമാണെന്നു മാത്രമാണെന്നും അതുകൊണ്ട് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായെന്നുമാണ് വിലയിരുത്തൽ. സ്വകാര്യ ബസുകൾക്ക് കടന്നു പോകുന്ന സംസ്ഥാനങ്ങളിലൊക്കെ അവർക്ക് സ്വാധീനമുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്താനിറങ്ങിയാൽ അപ്പോൾ വരും മുകളിൽ നിന്നു വിളിവരുമെന്നും പറയുന്നുണ്ട്. വാഹന പെർമിറ്റ് ഉൾപ്പെടെ എല്ലാം ശരിയാണെന്നും പരിശോധിക്കേണ്ടതില്ലെന്നുമാകും സന്ദേശമെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു. രാത്രി ദീർഘദൂര സർവീസ് നടത്തുന്ന ഒട്ടേറെ ബസുകളാണ് നിരത്തിലുള്ളത്. മിക്കതിനും റൂട്ട്…

Read More

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയത് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന യുവാക്കളും? കണ്ടെത്തല്‍ അന്വേഷണ ഏജന്‍സിയുടേത്, ലങ്കയിലെ സ്‌ഫോടനങ്ങള്‍ ഭയപ്പെടുത്തുന്നത് കേരളത്തെയും, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

കേരളത്തില്‍നിന്ന് സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകര ക്യാന്പുകളിലേക്കു റിക്രൂട്ട് ചെയ്ത യുവാക്കളെ കൊളംബോയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ താമസിപ്പിച്ചിരുന്നതായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. മൂന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്‌ഫോടന പരന്പരയുമായുള്ള ഇന്ത്യക്കാരുടെ ബന്ധത്തിനു കൂടുതല്‍ അന്വേഷണത്തിലൂടെ തെളിവു കണ്ടെത്താനായേക്കുമെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കാസര്‍ഗോട്ടുനിന്ന് ഐഎസില്‍ ചേര്‍ന്ന അഷ്ഫാക് മജീദ്, കോഴിക്കോട്ടുകാരനായ അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ എത്തിയിരുന്നതായി നേരത്തേതന്നെ എന്‍ഐഎ കണ്ടെത്തിയിരുന്നു. കൊളംബോയില്‍നിന്നാണ് ഇവരെല്ലാം പിന്നീട് സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയത്. അഷ്ഫാക് മജീദും ഭാര്യ ഷംസിയയും മകള്‍ അയിഷയും 2016 ഫെബ്രുവരിയിലാണ് കൊളംബോയിലെത്തിയത്. അബ്ദുള്‍ റഷീദ് അബ്ദുള്ളയും ഭാര്യ അയിഷയും മകള്‍ സാറയും ഏതാണ്ട് ഇതേ കാലയളവില്‍ ശ്രീലങ്കയിലെത്തി. പാലക്കാട്ടുകാരന്‍ ബെസ്റ്റിന്‍ 2015 ഡിസംബറില്‍ നേരേ ശ്രീലങ്കയിലെത്തിയ ശേഷമായിരുന്നു ഭീകരസംഘടനയില്‍ ചേര്‍ന്നത്.…

Read More

ഹെയര്‍ സ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നത് ആഘോഷിച്ച് ട്രോളന്മാര്‍!! മോദി, അമിത് ഷാ നേതാക്കളുടെ മുടി ‘കളറാക്കി’ ട്രോളന്‍മാര്‍, സോഷ്യല്‍മീഡിയയിലെ ആഘോഷം ഇങ്ങനെ

ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബി.ജെ.പിയിലേക്ക് പ്രവേശിച്ചത് ഇന്നലെയായിരുന്നു. ജാവേദിന്റെ രാഷ്ട്രീയ പ്രവേശം വലിയ വാര്‍ത്തയായ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ബി.ജെ.പി അരങ്ങേറ്റത്തെ ഏറ്റെടുത്ത് ‘കളറാക്കി’യിരിക്കുകയാണ് ട്രോളന്‍മാര്‍. ബി.ജെ.പിയിലെ പ്രമുഖ നേതാക്കന്മാരായ മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍ ഇനി മുതല്‍ ജാവേദ് ഹബീബിന്റെ സ്റ്റൈലിലായിരിക്കും എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളിലൂടെ ട്രോളന്മാര്‍ ഫോട്ടോകളോടെ വിശദീകരിക്കുന്നത്. ഇന്ത്യയിലോട്ടാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കമ്പനിക്ക് കീഴിലുള്ളത്. ഇന്നലെ ബി.ജെ.പിയിലേക്ക് ചേക്കേറിയ തൊട്ടുടനെ പറഞ്ഞ വിശദീകരണവും വലിയ രീതിയിലാണ് ട്രോളന്മാര്‍ ആയുധമാക്കിയിട്ടുള്ളത്. ‘ഇന്നലെ വരെ ഞാന്‍ മുടികളുടെ കാവല്‍ക്കാരനായിരുന്നു, ഇന്ന് മുതല്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്’; എന്ന ജാവേദിന്റെ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്. ബിജെപിയില്‍ ചേരാനായതില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വര്‍ഷമായി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. ആരും അവരുടെ പശ്ചാത്തലമോര്‍ത്ത്…

Read More

വോട്ടിംഗ് ശതമാനം കൂടിയപ്പോഴൊക്കെ തിരിച്ചടി കിട്ടിയത് എല്‍ഡിഎഫിന്, ത്രികോണ മത്‌സരം നടന്ന മണ്ഡലങ്ങളില്‍ ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍, കേരളത്തില്‍ യുഡിഎഫോ എല്‍ഡിഎഫോ അതോ ബിജെപി നേട്ടമുണ്ടാക്കുമോ? വോട്ടെടുപ്പിനുശേഷമുള്ള കണക്കുകൂട്ടലുകള്‍ ഇങ്ങനെ

അടുത്ത അഞ്ചുവര്‍ഷം രാജ്യം ആരു ഭരിക്കുമെന്നറിയാനുള്ള ജനാധിപത്യ പ്രക്രിയയില്‍ കേരളജനത തങ്ങളുടെ റോള്‍ ഭംഗിയാക്കി നിര്‍വഹിച്ചു. ഇനി ഒരുമാസം കണക്കുകൂട്ടലുകളുടെയും നെഞ്ചിടിപ്പിന്റെയും കാലം. റിക്കാര്‍ഡ് വോട്ടിംഗ് ശതമാനത്തില്‍ സന്തോഷിക്കുമ്പോഴും മൂന്നു മുന്നണികളും നെഞ്ചിടിപ്പിലാണ്. സാധാരണഗതിയില്‍ കേരളത്തിന് ഒരു പൊതുട്രെന്‍ഡുണ്ട്. വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ എല്‍ഡിഎഫിന് കൂടുതല്‍ വിജയസാധ്യതയാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാനുള്ള സിപിഎമ്മിന്റെ കഴിവുതന്നെ ഇതിനു കാരണം. എന്നാല്‍ ഇത്തവണ പോളിംഗ് ശതമാനം വന്‍തോതില്‍ വര്‍ധിച്ചത് എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് അതിലൊന്ന്. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായത് പതിവായി വോട്ടു ചെയ്യാതിരുന്ന, പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തവരെ പോളിംഗ് സ്‌റ്റേഷനിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഈ വോട്ടുകള്‍ എല്‍ഡിഎഫ് വിരുദ്ധചേരിയിലേക്കാണ് കൂടുതല്‍ പോകുക. അതുകൊണ്ട് തന്നെ കൂടിയ പോളിംഗ് ശരാശരി എല്‍ഡിഎഫ് നേതൃത്വത്തെ കൂടുതല്‍ ഭയചകിതരാക്കുന്നു. പത്തനംത്തിട്ട സസ്‌പെന്‍സ് ശബരിമല പ്രക്ഷോഭത്തിന്റെ…

Read More

ഇ​ടി​വ​ണ്ടി​യി​ൽ മി​ണ്ടാ​ട്ടം മു​ട്ടു​ന്ന യാ​ത്ര​ക്കാ​ർ! വീ​ട്ടി​ലേ​ക്കു വ​രു​ന്ന മ​ക്ക​ളെ നോ​ക്കി​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ ഞെ​ട്ട​ലോ​ടെ കേ​ട്ട സം​ഭ​വം; എ​ല്ലാം മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് അ​ഷ്ക​റും സ​ച്ചി​നും.

സൂ​ര്യ​നാ​രാ​യ​ണ​ൻ എ​ല്ലാം മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് അ​ഷ്ക​റും സ​ച്ചി​നും. ഇ​പ്പോ​ഴും ഭ​യ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ മ​ന​സി​ലേ​ക്കു ക​ട​ന്നു വ​രു​ന്നു. പ​ണം കൊ​ടു​ത്തു ടി​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര ചെ​യ്യു​ന്പോ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​ന്നു ന​ന്നാ​യി ഉ​റ​ങ്ങി വീ​ട്ടി​ലെ​ത്താ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് യാ​ത്ര. ഉ​റ​ക്ക​ത്തി​ൽ എ​ന്തോ അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണോ എ​ന്നാ​യി​രു​ന്നു ചി​ന്ത. ഒ​ന്നും മ​ന​സി​ലാ​യി​ല്ല. ക​യ​റി​യ വ​ണ്ടി കേ​ടാ​യ​തും അ​തി​നു പ​ക​രം വ​ണ്ടി വ​ന്ന​തും ക​യ​റി​യി​രു​ന്ന​തും മാ​ത്രം ഓ​ർ​മ. പെ​ട്ടെ​ന്നു മ​യ​ങ്ങി പോ​യി. പ​ക്ഷേ, വാ​ഹ​ന​ത്തി​ൽ നി​റ​യു​ന്ന അ​ട്ട​ഹാ​സ​വും ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​തും ഞെ​ട്ട​ലോ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്. പി​ന്നീ​ട് ഞെ​ട്ടി​യു​ണ​ർ​ന്ന​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി. ക്രൂ​ര​മാ​യി അ​ല​റി കൊ​ണ്ടു നി​ൽ​ക്കു​ന്ന ഏ​താ​നും പേ​ർ. പി​ന്നീ​ട് ഇ​ടി​വ​ണ്ടി​യാ​യി ക​ല്ല​ട വ​ണ്ടി മാ​റു​ക​യാ​യി​രു​ന്നു. ഇ​തു ര​ണ്ട് സു​ഹൃ​ത്തു​ക​ളു​ടെ ക​ഥ​യ​ല്ല. അ​വ​ർ അ​നു​ഭ​വി​ച്ച വേ​ദ​ന​യു​ടെ ക​ഥ​യാ​ണ്. വീ​ട്ടി​ലേ​ക്കു വ​രു​ന്ന മ​ക്ക​ളെ നോ​ക്കി​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ ഞെ​ട്ട​ലോ​ടെ കേ​ട്ട സം​ഭ​വം. മ​ക്ക​ൾ തി​രി​ച്ചു വ​ന്നാ​ൽ മാ​ത്രം സ​ന്തോ​ഷം…

Read More

ആലുവയിലെ മൂന്നുവയസുകാരന്റെ മരണം! അമ്മയെ പ്രകോപിപ്പിച്ചത് ഗ്യാസ് അടുപ്പില്‍ കളിച്ചതും വൈദ്യുതി പ്ലഗ്ഗുകളില്‍ കമ്പും വിരലുകളും ഇടുന്ന രീതിയും; കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട പി​താ​വ് ബോ​ധം കെ​ട്ടു​വീ​ണു

ഏ​ലൂ​ർ: മൂ​ന്നു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത് ഗ്യാ​സ്അ​ടു​പ്പി​ലെ റെ​ഗു​ലേ​റ്റ​ർ നോ​ബ് കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്ത​തി​നെ​ന്ന് അ​മ്മ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി ഹെ​ന (28)യു​ടെ മൊ​ഴി. മാ​ത്ര​മ​ല്ല, വൈ​ദ്യു​തി പ്ല​ഗ്ഗു​ക​ളി​ൽ ക​മ്പും വി​ര​ലു​ക​ളും ഇ​ടു​ന്ന രീ​തി​യും ത​ന്നെ ദേ​ഷ്യം പി​ടി​പ്പി​ച്ചി​രു​ന്ന​താ​യും അ​മ്മ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​ട്ടും ശീ​ലം ആ​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് പ്ര​കോ​പി​ത​യാ​യി ച​പ്പാ​ത്തി വ​ടി​ക്ക് ത​ല​യ്ക്ക് അ​ടി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം, മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ദേ​ശ​ത്തെ​ക്കു​റി​ച്ചും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പി​താ​വി​ന് ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ആ​ധാ​ർ​കാ​ർ​ഡാ​ണ് ഉ​ള്ള​ത്. ഇ​വ​രു​ടെ കൈ​യി​ൽ ഒ​ന്നി​ലേ​റെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘം ഇ​രു സം​സ്ഥാ​ന​ത്തേ​ക്കും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പോ​യി​ട്ടു​ണ്ട്. ഹെ​ന ത​ന്നെ​യാ​ണോ കു​ട്ടി​യു​ടെ മാ​താ​വ് എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തും. ഇ​തി​നാ​യി കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​മ​രി​ച്ച കു​ട്ടി​യു​ടെ…

Read More

ഒടുവില്‍ കോണ്‍ഗ്രസിന്റെ തന്ത്രം വിജയിച്ചു, ഡെല്‍ഹിയില്‍ മാത്രം സഖ്യമാകാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ആംആദ്മി പാര്‍ട്ടി അംഗീകരിച്ചു, നാലില്‍ ആപ്പും മൂന്നില്‍ കോണ്‍ഗ്രസും, ഡെല്‍ഹിയില്‍ തീപാറുമെന്നുറപ്പ്

നാളുകളായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യത്തിലെത്തി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച 3-4 സീറ്റ് ഫോര്‍മുല മനസില്ലാമനസോടെ എഎപി ഒടുവില്‍ അംഗീകരിച്ചു. പഞ്ചാബിലും ഹരിയാനയിലും കൂടെ സഖ്യമായാല്‍ മാത്രമേ ഡെല്‍ഹിയില്‍ കൂട്ടുകൂടാന്‍ പറ്റൂവെന്നായിരുന്നു അരവിന്ദ് കെജരിവാളിന്റെ പിടിവാശി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ആപ് നേതൃത്വം കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സ്ഥാനാര്‍ഥികളെയും രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചു. ഈ മാസം 23നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചില്ലെങ്ങില്‍ കോണ്‍ഗ്രസ് ഒരിടത്ത് പോലും ജയിക്കില്ലെന്ന അഭിപ്രായക്കാരനായിരുന്നു മുന്‍ പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടണമെന്നായിരുന്നു നിലവിലെഅധ്യക്ഷ ഷീല ദിക്ഷിതിന്റെ നിലപാട്.

Read More

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത, മുന്‍കരുതലെടുക്കേണ്ടത് ഇങ്ങനെ

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട്തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. *സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്* – ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കുക. – സ്ത്രീകള്‍ മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ…

Read More