തെരഞ്ഞെടുപ്പ് കാലമായതോടെ വംശീയ, സ്ത്രീവിരുദ്ധ വിദ്വേഷം പടര്‍ത്തുന്ന സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. അമിത് ഷായുടെ വയനാട്ടിലെ വൈറസ് മുതല്‍ ആലത്തൂരിലെയും കണ്ണൂരിലെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അടുത്തിടെ കണ്ടതാണ്. ഇപ്പോഴിതാ പത്തനംത്തിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവായി മാറി എസ്എഫ്ഐ ഏരിയകമ്മിറ്റി അംഗത്തിന്റെ കുറിപ്പും. ശബരിമലയെയും അവിടുത്തെ വിശ്വാസത്തെയും വളരെ മോശമായി പരാമര്‍ശിക്കുന്ന കമന്റിട്ടത് വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറ എന്ന യുവാവാണ്. വാഴൂര്‍ ഏരിയകമ്മിറ്റി അംഗമാണ് താനെന്നാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പത്തനംത്തിട്ടയില്‍ വീണ ജോര്‍ജ് ജയിച്ചുകഴിയുമ്പോള്‍ തങ്ങള്‍ പലതും ചെയ്തിരിക്കുമെന്നും എല്ലാം വഴിയെ കാണമെന്നുമാണ് ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയം പത്തനംത്തിട്ട തെരഞ്ഞെടുപ്പ് ചൂടില്‍ വലിയ വിവാദമായിരിക്കുകയാണ്. യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തതോടെ പ്രചാരണരംഗത്തും എസ്എഫ്ഐ നേതാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിഷ്ണുവിന്റെ പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. താന്‍…
Read MoreCategory: Editor’s Pick
എനിക്കൊപ്പം സ്കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല, എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്, സ്കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി, അതിനു പിന്നാലെയായിരുന്നു വിവാഹം, അമൃത സുരേഷ് ജീവിതം പറയുന്നു
ചെറുപ്രായത്തില്‍ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളര്‍ത്തിയ പെണ്‍കുട്ടിയാണ് ഗായിക അമൃത സുരേഷ്. ഇക്കാലമെല്ലാം ഏറ്റവും ദുഃഖകരമായ അവസ്ഥകള്‍ പോലും പുഞ്ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു അമൃത. ജീവിതസാഹചര്യങ്ങളും തിക്താനുഭവങ്ങളും തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് വെളിപ്പെടുത്തി. എനിക്കൊപ്പം സ്കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി. അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു. ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം. അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു…
Read Moreഅന്നൊക്കെ വീടിനടുത്ത് ഒരു പരിപാടി നടന്നാല്‍ പോലും ആരും എന്നെ വിളിക്കാറില്ല, അച്ഛന് ഓട്ടോ ഡ്രൈവറായിരുന്നതു കൊണ്ടാകും, ഇപ്പോള്‍ നടനായെങ്കിലും ഞാന്‍ പഴയ ആ ആന്റണി തന്നെ, സിനിമ വരുത്തിയ മാറ്റത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്
അങ്കമാലി ഡയറീസിലെ പെപ്പെയായും സ്വന്തന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലെ ജേക്കബായും തിളങ്ങിയ യുവതാരമാണ് ആന്റണി വര്‍ഗീസ്. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന വ്യക്തി. തന്റെ അപ്പൂപ്പന് എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പന് ഓട്ടോ ഡ്രൈവര്‍ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ വീട്ടിനടുത്ത് നടക്കുന്ന ചടങ്ങുകളില്‍ പോലും പലരും വിളിചിരുന്നില്ല എന്ന് താരം പറയുന്നു. സിനിമനടനാകുന്നതിന് മുമ്പത്തെ ജീവിതത്തെക്കുറിച്ച് ആന്റണി പറയുന്നതിങ്ങനെ- എന്റെ അപ്പുപ്പന് ഒരു എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന് ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു. അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്നു. ഞാന്‍ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട്.…
Read Moreസിപിഎമ്മിനെ നോവിക്കാത്ത രാഹുല്‍ ഗാന്ധിയുടെ നീക്കത്തില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശ, സിപിഎമ്മിനെ ആശ്ലേഷിക്കുന്ന രാഹുലിന്റെ നീക്കം തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആശങ്ക, രാഹുല്‍ ഇഫക്ടിന്റെ ഫലത്തില്‍ നേതാക്കളുടെ ചിന്ത ഇങ്ങനെ
സ്വന്തം ലേഖകന്‍ സിപിഎമ്മിനെ പൂര്‍ണമായി ‘വിട്ട് ‘ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്ത് രണ്ടാം വട്ട പ്രചാരണത്തിന് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക. കേരളത്തില്‍ മുഖ്യ എതിരാളിയായി സിപിഎമ്മിനെ ചൂണ്ടിക്കാണിക്കുന്ന സംസ്ഥാന നേതൃത്വത്തിന് നിലവില്‍ അവര്‍ക്കെതിരേ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഒന്നും പറയാത്തത് ‘ക്ഷീണ’മാണ്. തെരഞ്ഞെടുപ്പിനുശേഷമുള്ള ദേശീയ സഖ്യമുള്‍പ്പെടെ മുന്നില്‍ കണ്ട് സിപിഎമ്മിനെതിരേ താന്‍ ഒന്നും പറയില്ലെന്ന് വയനാട്ടില്‍ എത്തി പത്രികസമര്‍പ്പിക്കുന്ന വേളയില്‍ തന്നെ രാഹുല്‍ അറിയിച്ചിരുന്നു. ഇത് പ്രവര്‍ത്തകരിലെ ആവേശം തെല്ലൊന്നുകെടുത്തി. ഇന്നലെ പങ്കെടുത്ത പരിപാടികളിലൊന്നും സിപിഎമ്മിനെ പ്രത്യക്ഷത്തില്‍ കടന്നാക്രമിക്കാന്‍ രാഹുല്‍ തയാറായില്ല. അതേസമയം ബിജെപിയെും സംഘപരിവാറിനെയും കടന്നാക്രമിക്കുകയും ചെയ്തു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ തുടക്കം മുതലേ എതിര്‍ത്തത് സിപിഎമ്മാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നരവധി തവണ ഇത് പ്രകടമാക്കുകയും ചെയ്തു. അപ്പോഴും രാഹുല്‍ സിപിഎമ്മിനെതിരേ പറയില്ല, ഞങ്ങള്‍ പറയും എന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം…
Read Moreമുടിപ്പുര ക്ഷേത്രത്തിലെ മൈക്കിന്റെ ഫ്യൂസൂരിയ സിപിഎം നേതാക്കള്‍ക്കെതിരേ പരാതി നല്കി ക്ഷേത്രം ഭാരവാഹികള്‍, ശബരിമലയ്ക്ക് പിന്നാലെ സിപിഎമ്മിന് മറ്റൊരു പ്രതിസന്ധി കൂടി, മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ അതിവേഗം പ്രചരിക്കുന്നു
തിരുവനന്തപുരം കാട്ടാക്കടയില്‍ മുടിപ്പുര ക്ഷേത്രത്തിലെ നാമജപവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. പ്രസംഗത്തിനിടെ അമ്പലത്തില്‍ നിന്നുയര്‍ന്ന നാമജപം കേട്ട മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥാനാകുകയും പിന്നീട് വേദിയിലുണ്ടായിരുന്ന നേതാക്കന്മാരോട് രൂക്ഷമായി എന്താണ് ഇതെന്ന് ചോദിക്കുകയും ചെയ്തു. കുറച്ചുനേരങ്ങള്ക്കുള്ളില് സിപിഎം നേതാക്കള്‍ അമ്പലത്തിലെത്തി മൈക്കിന്റെ ഫ്യൂസുരുകയും ചെയ്തു. ഈ സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ സിപിഎം അണികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. 10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ചു. ഇതിനിടെ തൊട്ടടുത്ത മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും തുടങ്ങി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന…
Read Moreപിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ അമ്പലത്തില്‍ നിന്ന് നാമജപം, അസ്വസ്ഥനായ മുഖ്യമന്ത്രി ഇതെന്താണെന്ന് നേതാക്കളോട്, അമ്പലത്തിലെ ഉച്ചഭാഷിണിയുടെ ഫ്യൂസൂരി സിപിഎം നേതാക്കള്‍, പ്രതിഷേധവുമായി വിശ്വാസികള്‍, തിരുവനന്തപുരത്ത് നടന്നതിങ്ങനെ
മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് കാട്ടക്കടയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വിവാദത്തിന് വഴിയൊരുക്കുന്നു. പ്രചാരണത്തിനിടെ തൊട്ടടുത്ത അമ്പലത്തില്‍ നിന്ന് നാമജപം ഉയര്‍ന്നതോടെ പിണറായി അസ്വസ്ഥനാകുകയും പാര്‍ട്ടിക്കാരോട് എന്താണ് സംഭവമെന്ന് ക്ഷുഭിതനായി അന്വേഷിക്കുകയും ചെയ്തു. ഇതോടെ വേദിയിലുണ്ടായിരുന്ന ഐ.ബി സതീഷ് എംഎല്‍എ, വി.ശിവന് കുട്ടി എന്നിവര്‍ അമ്പലത്തിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ നാമജപവും മുടങ്ങി. സംഭവത്തിന്റെ വീഡിയോ വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പരിസരപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് സംഭവം എന്ന് അന്വേഷിച്ചു. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ.ബി സതീഷ് എം.എല്‍.എ, വി.ശിവന് കുട്ടി എന്നിവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ്…
Read Moreജയപ്രദ ധരിച്ചിരിക്കുന്നത് ബിജെപിയുടെ കാക്കി അടിവസ്ത്രം, നടിക്കെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസംഗവുമായി അസംഖാന്, യുപിയില്‍ തെരഞ്ഞടുപ്പ് ഗോദയില്‍ അടിവസ്ത്ര പരാമര്‍ശം പ്രാചരണത്തിന്റെ ഗതിമാറ്റുന്നു
ജയപ്രദ ധരിച്ചിരിക്കുന്നത് ബിജെപിയുടെ കാക്കി അടിവസ്ത്രം, നടിക്കെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസംഗവുമായി അസംഖാന്, യുപിയില്‍ തെരഞ്ഞടുപ്പ് ഗോദയില്‍ അടിവസ്ത്ര പരാമര്‍ശം പ്രാചരണത്തിന്റെ ഗതിമാറ്റുന്നു ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ ജയപ്രദയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശവുമായി മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അസംഖാന്. അവര്‍ ധരിച്ചിരുന്നത് കാക്കി അടിവസ്ത്രമാണെന്ന് 17 ദിവസത്തിനുള്ളില്‍ എനിക്കു മനസിലായി എന്നായിരുന്നു ജയപ്രദയുടെ പേരു പറയാതെ അസംഖാന് പറഞ്ഞത്. ഞാനാണ് അവരുടെ കൈ പിടിച്ച് രാംപൂരിലേക്കു കൊണ്ടുവന്നത്. രാംപൂരിലെ ഓരോ തെരുവും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരാളും അവരെ തൊടാന്‍ പോലും ഞാന്‍ അനുവദിച്ചില്ല. ആരും അനാവശ്യം പറഞ്ഞതുമില്ല. 10 വര്‍ഷം അവര്‍ നിങ്ങളുടെ ജനപ്രതിനിധിയായി. പക്ഷേ നിങ്ങളും ഞാനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. 17 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ അവരെ തിരിച്ചറിഞ്ഞതെങ്കില്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന്…
Read Moreതെരഞ്ഞെടുപ്പ് വേദികളില്‍ എങ്ങും ചര്‍ച്ചാവിഷയം ശബരിമല, യുഡിഎഫും ബിജെപിയും മണ്ഡലകാലത്തെപ്പറ്റി പറയുമ്പോള്‍ വാതുറക്കരുതെന്ന് അണികളെ ഉപദേശിച്ച് സിപിഎമ്മും, ശബരിമലയുടെ പേരില്‍ നഷ്ടം ആര്‍ക്കൊക്കെ
കേരളത്തില്‍ വോട്ടെടുപ്പിന് ഒരാഴ്ചയിലേറെ മാത്രം ശേഷിക്കെ, പ്രചാരണത്തില്‍ ശബരിമലയെ കുട്ടിപിടിച്ച് യുഡിഎഫും ബിജെപിയും. ശബരിമല ചര്‍ച്ച ചെയ്യാതിരിക്കാന്‍ എല്‍ഡിഎഫും പരിശ്രമിക്കുകയാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം ഉണ്ടെങ്കിലും പാര്‍ട്ടികള്‍ അതൊന്നും കൂട്ടാക്കുന്നില്ല. പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശബരിമല വിഷയം സജീവമാണ്. തൃശൂരിലും പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല കര്‍മസമിതി കൂടി രംഗത്തിറങ്ങിയതോടെ എങ്ങും ശബരിമല വിഷയമാണ് ചര്‍ച്ച മുഴുവന്‍. മറുവശത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫാകട്ടെ ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെ പ്രസംഗത്തില്‍ അയ്യപ്പന്റെ പേരുപയോഗിച്ചില്ലെങ്കിലും ‘കേരളത്തില്‍ അയ്യപ്പന്റെ പേരു പോലും പറയാന്‍ കഴിയാത്ത സാഹചര്യമാമെന്ന് ഇന്നലെ മംഗളൂരുവില്‍ പറഞ്ഞിരുന്നു. അയ്യപ്പന്റെ പേര് പറയാതെ പറയുകയെന്ന ഈ തന്ത്രപരമായ നിലപാടാണ് ബിജെപിക്ക്. അയ്യപ്പന്റെയോ ശബരിമലയുടെയോ പേരുപയോഗിക്കില്ല. എന്നാല്‍, വോട്ടര്‍മാരുടെ ശ്രദ്ധയെല്ലാം ശബരിമലയിലേക്കു തിരിപ്പിക്കുകയും വേണം. പരിശീലനം ലഭിച്ച സ്ക്വാഡ് വര്‍ക്കര്‍മാര്‍ ആഴ്ചകള്‍ക്കു മുന്‍പു…
Read Moreതാന്‍ തോറ്റാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്ക്ക്, പാളയത്തില്‍ പടയ്ക്കെതിരേ ശശി തരൂര്‍, രണ്ടുംകല്പിച്ച് പ്രചരണം നടത്തുന്ന എല്‍ഡിഎഫിന് തിരുവനന്തപുരത്ത് അപ്രതീക്ഷിത മേല്‍ക്കൈ, തലസ്ഥാനത്തെ രാഷ്ട്രീയചിത്രം ഇങ്ങനെ
മൂന്നാംവട്ടം തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലെത്താനുള്ള ശശി തരൂരിന്റെ മോഹങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങള്‍ മൂലം തകരുമോ? തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്തു നിന്നുള്ള ചിത്രം കോണ്‍ഗ്രസിനും ശശി തരൂരിനും അത്ര ശുഭകരമല്ല. നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതോടെ പാര്‍ട്ടിക്കുള്ളിലെ പോരും പുറത്തായി. കോണ്‍ഗ്രസ് ക്യാംപിലെ ചേരിപ്പോര് ഗുണമായിരിക്കുന്നത് എല്‍ഡിഎഫിനാണ്. സി. ദിവാകരനുവേണ്ടി അടിത്തട്ടില്‍ ഊര്‍ജ്ജസ്വലമായി കരുക്കള്‍ നീക്കുകയാണ് സിപിഎം നേതാക്കള്‍. മുക്കിലും മൂലയിലുമെത്തി മൊത്തത്തിലൊരു ആവേശമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പൈസ വാങ്ങി വോട്ടു മറിച്ചെന്ന ആരോപണക്കറ മായ്ക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്. തലസ്ഥാനത്ത് ശശി തരൂരിന് വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി പുറത്തായത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ബിജെപി ഭീഷണിയായ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലൊന്നും തന്നെ തരൂരിന് വേണ്ടി വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, ഇത്…
Read Moreരവി പൂജാരി കബളിപ്പിച്ചു! ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: ലക്ഷങ്ങളുടെ ക്വട്ടേഷന്‍; ക്വട്ടേഷന്‍ കാസര്‍ഗോഡ് , സബ് ക്വട്ടേഷന്‍ പെരുന്പാവൂര്‍ സംഘത്തിന്
കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത കേസിൽ ലക്ഷങ്ങളുടെ ക്വട്ടേഷൻ. പക്ഷേ, പ്രതികൾക്കു ലഭിച്ചതു വെറും 30,000 രൂപ മാത്രം. പ്രതികളെയും മുംബൈ അധോലോക നായകൻ രവിപൂജാരി കബളിപ്പിച്ചു. പ്രധാന ക്വട്ടേഷൻ സംഘം കാസർഗോഡുള്ളവരായിരുന്നു. ഇവരിൽ നിന്നുമാണ് ആലുവ സ്വദേശികളിലേക്കു ക്വട്ടേഷൻ വന്നത്. ഇവർ പെരുന്പാവൂർ സംഘത്തിലെ അംഗങ്ങളാണ്. നിരവധി ക്രിമിനൽ കേസുകളിൽ കേരള പോലീസിനെ വട്ടംകറക്കുന്ന സംഘമാണ് പെരുന്പാവൂർ ക്രിമിനൽ സംഘം. ഇവർ ഏതു കേസും ക്വട്ടേഷൻ എടുക്കുന്നവരാണ്. ഇതോടെ കൊച്ചിയിൽ വീണ്ടും ക്രിമിനലുകൾ താവളമാക്കുകയാണെന്ന ഭീതി നിറയുന്നു. നടിയ്ക്കെതിരേയോ സ്ഥാപനത്തിനെതിരേയോ വെടിയുയർത്ത് പേടിപ്പിക്കണമെന്നായിരുന്നു ഇവർക്കു ലഭിച്ച നിർദേശം. അതിനായി ലക്ഷങ്ങളാണ് ഓഫർ ചെയ്തത്. എന്നാൽ, കിട്ടിയതു വെറും 30,000 രൂപ മാത്രമാണെന്നു അറസ്റ്റിലായവർ വെളിപ്പെടുത്തിയതായാണ് സൂചന. ഇനി പിടികൂടാനുള്ളവരെ കിട്ടിയാൽ മാത്രമേ യഥാർഥ തുക വ്യക്തമാകുകയുള്ളൂ.…
Read More