തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകനായ അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്കായി കേരളം മുഴുവന്‍ പ്രാര്‍ഥിക്കുമ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം പോയ ആ അമ്മയെയാണ്. യുവതിയുടെ ഭര്‍ത്താവായ ബിജുവിന്റെ മരണത്തില്‍ ഉള്‍പ്പെടെ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. അവസരത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് യുവതിയുടെ ഭര്‍തൃമാതാവ്. ഇത്രയൊക്കെയാണെങ്കിലും മരുമകളെക്കുറിച്ച് ആ അമ്മയ്ക്കും നല്ല അഭിപ്രായമായിരുന്നു. പഠനത്തില്‍ മിടുക്കിയും സല്‍സ്വഭാവിയുമായിരുന്ന തന്റെ മരുമകള്‍. ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹമായിരുന്നു. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷമാണ് ആദ്യത്തെ മോന് ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാന്‍ ചികിത്സ നടത്തിയിരുന്നു. മോന് അവള്‍ക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാല് കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. അധ്യാപികയായി തന്റെയൊപ്പം ജോലി ചെയ്ത ടീച്ചറിന്റെ മകളാണ് അവള്. ടീച്ചര്‍ക്കൊപ്പം വീട്ടില്‍ വന്നിട്ടുള്ള അവളെ…
Read MoreCategory: Editor’s Pick
ഒന്‍പതുവയസുകാരി തൂങ്ങിമരിച്ചു!! അടിമുടി ദുരൂഹതയായി രാജകുമാരിയിലെ പെണ്‍കുട്ടിയുടെ മരണം, ഉച്ചയ്ക്ക് അയല്‍വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി എങ്ങനെയാണ് പെട്ടെന്ന് തൂങ്ങിമരിക്കുന്നത് ? പോസ്റ്റുമോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ഖജനാപ്പാറയില്‍ ഒന്‍പത് വയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും രംഗത്ത്. കഴിഞ്ഞ നാലിനായിരുന്നു കുട്ടിയെ വീടിനുള്ളിലെ ഉത്തരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഖജനാപ്പാറ ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോയതിനുശേഷം തിരികെ എത്തിയില്ലെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു. വീടിനകത്തെ ഉത്തരത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അപകടത്തില്പ്പെട്ടതാകനാണ് സാധ്യതയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗമെത്തി സംഭവസ്ഥലത്ത് അന്ന് പരിശോധന നടത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശല്യംചെയ്ത കേസില്‍ കഴിഞ്ഞ 11- ന് ഖജനാപ്പാറ സ്വദേശി അളകരാജ് (55)നെ അറസ്റ്റുചെയ്തിരുന്നു. പ്രദേശത്തെ അഞ്ചോളം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന്…
Read Moreതൊടുപുഴയില്‍ ആക്രമണത്തിന് ഇരയായ ഏഴുവയസുകാരന്റെ അമ്മയുടെ പിതാവ് മലയാള സിനിമയിലെ തലമുതിര്‍ന്ന സംവിധായകന്, വിനീതിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രമാക്കി എടുത്ത ചിത്രത്തിലെ കഥപോലെ മകളുടെ ജീവിതവും!!
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല. ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന് കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ. ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട്…
Read Moreആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി അപമാനിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്, പ്രതിഷേധം അലയടിക്കുന്നു, സിപിഎം പ്രതിരോധത്തില്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിരോധത്തിലായി സിപിഎം. വിജയരാഘവനെയും സിപിഎമ്മിനെയും വലിച്ചു കീറി സോഷ്യൽമീഡിയ രംഗത്തെത്തി. പാവപ്പെട്ട പെണ്‍കുട്ടിക്കു സ്ഥാനാർഥിയാകാൻ പോലും സാധിക്കാത്ത കേരളമായി മാറിയെന്നു പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസും സോഷ്യൽമീഡിയയും രംഗം കൊഴുപ്പിക്കുകയാണ്. ’പെണ്‍കുട്ടിയെ അപമാനിച്ചു. ഇന്ന് ക്ഷമ പറയും . പറയേണ്ടതുപറയുകയും അപമാനിക്കുകയും ചെയ്തിട്ടു സിപിഎം അതും ചെയ്യുമെന്നും സോഷ്യൽമീഡിയയിൽ കമന്റുകൾ വരുന്നു. വിജയരാഘവന്റെ പ്രസംഗത്തിനെതിരേ സാംസ്കാരിക പ്രവർത്തകരൊന്നും രംഗത്തുവരാത്തതിനെതിരേയും സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിവാദ പരമാർശം കത്തുന്പോൾ സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രമ്യ ഹരിദാസിന്റെപേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെണ്‍കുട്ടി’ എന്ന പേരിലാണ് പരാമർശം നടത്തിയത്. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനു…
Read Moreതൊടുപുഴയിലെ ഏഴുവയസുകാരന്റെ അച്ഛന്റെ മരണത്തില്‍ വഴിത്തിരിവ്, ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല!! ബിജു മരിക്കുന്നത് രാവിലെ 10.30ന് ഭക്ഷണം കഴിച്ചശേഷം, ആശുപത്രിയിലെത്തിച്ചത് ഭാര്യ, എല്ലാം ആരുണും അവളും തമ്മിലുള്ള ഒത്തുകളി, പുതിയ വെളിപ്പെടുത്തലുമായി പിതാവ് ബാബു
ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു രാഷ്ട്രദീപികഡോട്ട്കോമിനോട് പറയുന്നു. മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന് ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള് വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന് എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്. അന്ന് രാത്രി ഒന്പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ…
Read Moreഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാതായെന്നു യുവതി, മകന് മരിച്ച് മൂന്നാംദിവസം തന്നെ അരുണിനൊപ്പം ജീവിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു!! ബിജുവിന്റെ മരണത്തിലെ നിഗൂഡത പുതിയ തലത്തിലേക്ക്, യുവതിയുടെ കള്ളങ്ങള്‍ പൊളിയുന്നു
തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകനില്‍ നിന്നു മര്‍ദനമേറ്റ സംഭവം കൂടുതല്‍ ദുരൂഹതകളിലേക്ക്. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഓരോനിമിഷം ചെല്ലുന്തോറും ദുരൂഹതയേറുകയാണ്. കഴിഞ്ഞവര്‍ഷം മേയ് 23നാണ് ബിജു മരിക്കുന്നത്. ഈ മരണം കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം കടക്കുന്നത്. യുവതിയുടെ മൊഴികളിലെ അവ്യക്തതയും ബിജുവിന്റെ വീട്ടുകാരുടെ പരാതിയും മരണത്തിലെ അസ്വഭാവികത ശരിവയ്ക്കുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ്. പോസ്റ്റ്മോര്‍ട്ടം രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നല്കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പേരില്‍…
Read Moreപുതിയ അഭിപ്രായസര്‍വേ പുറത്ത്!! സമ്പൂര്‍ണ പരാജയവുമായി സിപിഎം മുന്നണി, കോണ്‍ഗ്രസിന് ചെറിയ നഷ്ടം മാത്രം, ബിജെപിക്ക് വന്‍നേട്ടം, മമതയ്ക്കും സീറ്റു കുറയും, ബംഗാളിലെ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ
പശ്ചിമബംഗാളില്‍ മമത തന്നെ റാണി, ബിജെപി നേട്ടമുണ്ടാക്കും, സിപിഎം വട്ടപ്പൂജ്യമാകും. കോണ്‍ഗ്രസ് അല്പം ശോഷിക്കും. എബിപി ന്യൂസ്-നീല്സന് അഭിപ്രായസര്‍വേ നടത്തി പ്രവചിച്ചിരിക്കുന്നതാണിത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ 42-ല്‍ 31 സീറ്റ് നേടും. കഴിഞ്ഞതവണത്തേതിലും മൂന്നു കുറവ്. ബിജെപി 2014 ലെ രണ്ടില്‍നിന്ന് എട്ടാകും. സിപിഎം രണ്ടില്‍നിന്ന് പൂജ്യത്തിലേക്കു ചുരുങ്ങും. 1977 മുതല്‍ 34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടതുമുന്നണി ഇതാദ്യമാകും സംസ്ഥാനത്തുനിന്ന് ഒരു ലോക്സഭാംഗംപോലുമില്ലാത്ത നിലയിലാകുന്നത്. കഴിഞ്ഞതവണ നാലിടത്ത് ജയിച്ച കോണ്‍ഗ്രസ് മൂന്നിടത്ത് ജയിക്കുമെന്നാണു സര്‍വേ പറയുന്നത്. ഇടതുമുന്നണിയുമായുള്ള സഖ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണു കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത്. മാള്‍ഡ സൗത്ത്, ജാംഗിപുര്‍, ബഹറാംപുര്‍ എന്നിവയാണ് കോണ്‍ഗ്രസ് ജയിക്കുന്നവ. ബിജെപി ജയിക്കാവുന്ന സീറ്റുകള്‍ ആലിപുര്ദാര്, റായ്ഗഞ്ച്, ഡാര്‍ജിലിംഗ്, അസന്‍സോള്‍, ബാരക്പുര്‍, ബോംഗാവോണ്‍, ബാലൂര്‍ഘട്ട്, കൃഷ്ണനഗര്‍ എന്നിവയാണ്. ബിജെപിയുടെ വോട്ട് വിഹിതം 17.06 ശതമാനത്തില്‍നിന്ന് 26 ആയി ഉയരും. തൃണമൂലിന്റേത്…
Read Moreതൊടുപുഴയില്‍ കുട്ടികളെ ആക്രമിച്ച കേസില്‍ കുട്ടികളുടെ അമ്മയെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ നീക്കം, യുവതിയുടെ അമ്മ സജീവ സിപിഎം പ്രവര്‍ത്തക, അരുണിനെ മാത്രം പ്രതിയാക്കി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കൂട്ടുകാരനായ അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കി കുട്ടികളുടെ അമ്മയായ യുവതിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയായ റിട്ട. അധ്യാപിക സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്. ഈ ബന്ധമാണ് യുവതിയെ രക്ഷിക്കാനായി സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ നീക്കങ്ങളും ഇവരുടെ ഭര്‍ത്താവിന്റെ മരണവും ദുരൂഹമാണ്. എന്നിട്ടും അരുണില്‍ മാത്രം കേസൊതുക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കുട്ടികള്‍ക്ക് സംഭവിച്ച ദുരാവസ്ഥയിലും ഭര്‍ത്താവിന്റെ മരണത്തിലും പെണ്‍കുട്ടിക്കും പങ്കുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Read Moreഅരുണ്‍ കൊടുംക്രൂരന്! മൂത്തകുട്ടിയെ മര്‍ദിച്ചതിനു പുറമെ ഇളയകുട്ടിയെ ലൈംഗികാതിക്രമത്തിനും വിധേയമാക്കി; കുട്ടിയുടെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
തൊടുപുഴ: ഏഴു വയസുകാരനെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദി(36) നെതിരെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തി. മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെത്തുടർന്നാണ് വധശ്രമത്തിനു പുറമേ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. തെളിവെടുപ്പിനു ശേഷം മുട്ടം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂത്തകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുണ്ടോയെന്നു കൂടുതൽ പരിശോധനകൾക്കു ശേഷമെ വ്യക്തമാകൂ. ഇളയ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾക്കു പുറമെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയതെന്ന കാര്യം വ്യക്തമായതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. ഇത്തരം സ്വഭാവ വൈകൃതത്തിനടിമയാണ് പ്രതി. പ്രതി ബ്രൗണ്‍ഷുഗർ ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് പറഞ്ഞു.…
Read Moreഅരുണ്‍ ആനന്ദ് കൂടെക്കുട്ടിയ യുവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയായ റിട്ട അധ്യാപിക, അരുണില്‍ മാത്രം കേസൊതുക്കി യുവതിയുടെ ഭര്‍ത്താവിന്റെ മരണം അന്വേഷിക്കാതിരിക്കാനും കേസില്‍ നിന്ന് രക്ഷിക്കാനും നീക്കങ്ങള്‍ സജീവം
തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ സംഭവത്തില്‍ യുവതിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു. ഉടുമ്പന്നൂര്‍ സ്വദേശിയാണ് യുവതി. ഇവരുടെ അമ്മ റിട്ടയര്‍ഡ് അധ്യാപികയും ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ സജീവ അംഗവുമാണ്. കേസില്‍ അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കി യുവതിയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തൊടുപുഴയില്‍ വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവിന്റെ മരണമാണ് ഇപ്പോള്‍ സംശയനിഴലിലുള്ളത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു അന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിരുന്നത്. ആരോഗ്യവാനായിരുന്ന യുവതിയുടെ ഭര്‍ത്താവിന് യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്നു. അന്ന് സംശയം തോന്നാതിരുന്ന ബന്ധുക്കള്‍ ഇപ്പോള്‍ അഞ്ജനയ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതിയും അരുണും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള സാധ്യത അന്വേഷിക്കുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കേസിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും…
Read More