ആദ്യം സമ്പന്നനായ ആളെ കണ്ടുപിടിക്കുക. പിന്നെ വ്യാജപേരില്‍ അയാളെ വിവാഹം കഴിച്ച് പണംതട്ടിയെടുക്കുക. പതിവു സ്ത്രീകളുടെ തട്ടിപ്പുകഥയുമായി സാമ്യമുണ്ടെങ്കിലും അനാമികയെന്ന റീന സാമുവേല്‍ ഭര്‍ത്താവിനെ തട്ടിപ്പിനിരയാക്കിയത് തന്ത്രപൂര്‍വമാണ്. കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന് പ്രദീപാണ് അനാഥയെന്ന പരിഗണന നല്കി വിവാഹം കഴിച്ച യുവതിയാല്‍ പറ്റിക്കപ്പെട്ടച്. റീന തന്റെ പേര് അനാമികയെന്നാക്കിയാണ് പ്രദീപുമായി അടുക്കുന്നത്. പിന്നീട് 2014ല്‍ വിവാഹത്തിലെത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ചെന്നൈയിലേക്ക് റീന പോയി. റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചു. കുറച്ചുമരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. പലപ്പോഴായി 20 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് വാങ്ങി. ഇതിനിടെ പ്രദീപിന്റെ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 ഓടെ…
Read MoreCategory: Editor’s Pick
ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു, കഴിഞ്ഞ കുറെ ദിവസങ്ങളായി പെണ്‍കുട്ടി അകല്‍ച്ചയിലായി, പ്രശ്നം സംസാരിച്ച് പരിഹരിക്കാനായാണ് എത്തിയത്, തിരുവല്ല നഗരത്തിലെ ക്രൂരതയില്‍ പ്രതി പോലീസിനോട് പറഞ്ഞത്
തിരുവല്ല നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പിടിയിലായ കുമ്പനാട് കോയിപ്രം കരാലില്‍ വീട്ടില്‍ അജിന് റെജി മാത്യുവിനെ (18) പറയുന്നത് തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്. അയിരൂര്‍ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിത (19)യ്ക്കാണ് പൊള്ളലേറ്റത്. തിരുവല്ല ചുമത്രയില്‍ വാടകയ്ക്കു കഴിഞ്ഞുവരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബിഎസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അജിന്. പ്രണയനൈരാശ്യമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. അയിരൂര്‍ രാമേശ്വരം എസ്എന്‍ഡിപി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി സ്നേഹ ബന്ധത്തിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പെണ്‍കുട്ടി അകല്‍ച്ചയിലായെന്നും ഇതേക്കുറിച്ച് ഇന്നലെ സംസാരിക്കാനെത്തിയപ്പോഴാണ് പ്രശ്നമായതെന്നും പറയുന്നു. രാവിലെ 9.30 ഓടെ പെണ്‍കുട്ടി പഠിക്കുന്ന തിരുവല്ല ചിലങ്ക ജംഗ്ഷനു സമീപമുള്ള സ്ഥാപനത്തിന് സമീപമെത്തി റോഡരികില്‍ നിന്ന് സംസാരിക്കുന്നതിനിടെ രോഷാകുലനായ അജിന് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ…
Read Moreപതിനെട്ടുകാരി പീഡിപ്പിച്ചെന്ന് പതിനാറുകാരി പോലീസ് സ്റ്റേഷനില്‍, കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പതിനെട്ടുകാരി വെട്ടിലായത് സ്വയം രക്ഷിക്കപ്പെടാനുള്ള നീക്കത്തിനൊടുവില്‍, സംഭവം ഇങ്ങനെ
കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കൂട്ടുകാരിയുടെ പിതാവും സഹോദരനും പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്കാണ് സ്വന്തം പരാതി തിരിച്ചടിയായത്. തളിപ്പറമ്പ് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പതിനാറുകാരിയായ ഇവരുടെ കൂട്ടുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നതും പതിനെട്ടുകാരി കുടുങ്ങുന്നതും. ഒരുവര്‍ഷം മുമ്പ് പരിചയപ്പെട്ട പതിനെട്ടുകാരി താനുമായി അടുത്തശേഷം സ്വവര്‍ഗ ലൈംഗികതയ്ക്ക് ഇരയാക്കിയെന്നാണ് പതിനാറുകാരി പോലീസിനോടു പറഞ്ഞത്. ഇതോടെ പതിനെട്ടുകാരിക്കെതിരേ പോക്സോ വകുപ്പും ചുമത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ അരുതാത്ത ബന്ധം ആരംഭിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും പതിനെട്ടുകാരിയെ നേരില്‍ കണ്ട് താക്കീത് ചെയ്തു വിടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം 18 കാരി 16 കാരിയുടെ പിതാവിനും സഹോദരനുമെതിരെ തളിപ്പറമ്പ് പൊലീസിന് പരാതിയുമായി എത്തുകയായിരുന്നു. ഇതോടെ…
Read Moreആദ്യം കരുതിയത് വിഷം കഴിച്ചുള്ള മരണമെന്ന്, വിശദ അന്വേഷണത്തില്‍ ജനറേറ്റര്‍ വിഷവാതകം ശ്വസിച്ചപ്പോഴെന്ന് കണ്ടെത്തി, ഞായറാഴ്ച രാത്രി ഇരുവരെയും സ്ഥാപനത്തില്‍ കണ്ടിരുന്നു, തൃശൂരിലെ ഡെന്റല്‍ സ്റ്റുഡിയോ ഉടമയുടെയും ജീവനക്കാരിയുടെയും മരണത്തില്‍ ദുരൂഹത
തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിനു സമീപം ടിബി റോഡിലുള്ള ഷെമീന കോംപ്ലക്സിലെ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ സ്ഥാപന ഉടമയെയും ജീവനക്കാരിയായ യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ചാണ് മരിച്ചതെന്നാണു ആദ്യം സംശയിച്ചതെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നു പോലീസ് പറഞ്ഞു. വിശദമായ പരിശോധന നടന്നുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സ്ഥാപന ഉടമ മുള്ളൂര്‍ക്കര വാഴക്കോട് അകമല പടിഞ്ഞാറെ കുഴികണ്ടത്തില്‍ ബിനു ജോയ് (32), ഗോവ സ്വദേശിനിയായ പൂജ (25)എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹങ്ങള്‍ കണ്ടത്. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര, എസിപി വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഞായറാഴ്ച രാത്രി ഇരുവരെയും ഈ സ്ഥാപനത്തില്‍ കണ്ടവരുണ്ട്.…
Read Moreഅമേരിക്കന്‍ കമാന്‍ഡോകള്‍ ഒരു തവണ വളഞ്ഞ് പരിശോധിച്ചെങ്കിലും രഹസ്യ മുറിയിലായിരുന്ന മുല്ല ഒമറിനെ പിടികൂടാന്‍ സാധിച്ചില്ല, കുടുംബവുമായി പോലും ബന്ധമില്ലായിരുന്ന താലിബാന് ഭീകരനേതാവിന്റെ ‘അക്കാലത്തെപ്പറ്റി’ കുടുതല്‍ വിവരങ്ങള്‍
താലിബാൻ തീവ്രവാദി നേതാവായിരുന്ന മുല്ല ഒമർ താമസിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കേന്ദ്രത്തിന്റെ തൊട്ടടുത്തായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഡച്ച് മാധ്യമപ്രവര്‍ത്തകയായ ബെറ്റെ ഡാം രചിച്ച ‘സെര്‍ച്ചിംഗ് ഫോര്‍ ദ എനിമി’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. 2006 മുതൽ അഞ്ച് വർഷത്തോളം അഫ്ഗാനിസ്ഥാന് കേന്ദ്രീകരിച്ച് ബെറ്റെ ഡാം പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ കമാന്‍ഡോകള്‍ ഒരു തവണ വളഞ്ഞ് പരിശോധിച്ചെങ്കിലും രഹസ്യ മുറിയിലായിരുന്ന മുല്ല ഒമറിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് സാബുൾ പ്രവിശ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ നിന്ന് മൂന്നു മൈൽ അകലെയുള്ള കെട്ടിടത്തിലേക്ക് മുല്ല ഒമർ താമസം മാറി. മുല്ല ഒമർ ഒരിക്കലും പാക്കിസ്ഥാനിൽ ഒളിച്ച് താമസിച്ചിട്ടില്ലെന്നും പുസ്തകത്തിൽ പറയുന്നു. 2001 സെപ്റ്റംബർ വേൾഡ് ട്രേഡ് സെന്റർ ആക്രമണമാണ് അഫ്ഗാന് അധിനിവേശത്തിലേക്ക് അമേരിക്കയെ നയിച്ചത്. അന്നുമുതല്‍ ഒളിവില്‍ കഴിഞ്ഞ മുല്ല ഉമറിന്റെ തലയ്ക്ക് 10 ദശലക്ഷം ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍…
Read Moreസത്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ പലരും വെള്ളം കുടിക്കും! ആ സമയം അത്ര ദൂരെയല്ല; മുന്നറിയിപ്പുമായി അഡാര്‍ ലവ് താരം പ്രിയ വാര്യര്‍
ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ റിലീസായ ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ടും ചിത്രത്തെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രിയ വാര്യരെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ചിത്രത്തിലെ മറ്റൊരു നായിക നൂറിന് ഷെരീഫ് തുറന്നു പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയെന്നവണ്ണം ഇന്സ്റ്റഗ്രൈം സ്റ്റോറിയിലൂടെ പ്രിയ വാര്യര്‍ രംഗത്തെത്തിയിരിക്കുന്നു. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ സ്റ്റോറിയിലൂടെ പറയുന്നു. അഡാര്‍ ലവില്‍ പ്രിയ വാര്യരും റോഷനും ആണ്…
Read Moreഇമാമിന്റെ വേഷം ഉപേക്ഷിച്ചു, തലമുടിയും താടിയും വെട്ടി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം വേഷം മാറി ഒളിവില്‍ കഴിഞ്ഞത് 17 സ്ഥലങ്ങളില്‍
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായ തൊളിക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി (37) വേഷം മാറി 17 സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി പോലീസ്. ഷെഫീഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. ഷെഫീഖിനെയും ഒപ്പം അറസ്റ്റിലായ സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനേയും (38) നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ മധുര കളവാസൽ ക്ഷേത്രത്തിനു സമീപത്തെ അർച്ചന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. വിശാഖപട്ടണം, ഊട്ടി, കോയന്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇമാമും ഫാസിലും ഒളിവിൽ കഴിഞ്ഞിരുന്നത്. ഇമാമിന്റെ വേഷം ഉപേക്ഷിച്ചു തലമുടിയും താടിയും വെട്ടി ടീ ഷർട്ടും ജീൻസും ധരിച്ച് ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനു സഹായം നൽകിയ ചിലരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. യഥാർഥ പ്രതികളാണെങ്കിൽ ഇവർക്കെതിരേയും നിയമ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്പി…
Read Moreദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയില്ല! മണിക്കൂറുകളോളം സമയം നിര്‍ത്തി ചോദ്യം ചെയ്തു; ഉറങ്ങാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വച്ചു; പാക് തടവില്‍ അഭിനന്ദന് നേരിട്ടത് കടുത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യയ്ക്ക് തിരികെ നല്‍കിയെങ്കിലും പാക് സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ട അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത മാനസിക വെല്ലുവിളികളെന്ന് റിപ്പോര്‍ട്ട്. ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മണിക്കൂറുകളോളം സമയം ഇരിക്കാന്‍ സമ്മതിക്കാതെ നിര്‍ത്തിച്ചുവെന്നും ഉറങ്ങാന്‍ അനുവദിക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തുവെന്നും അഭിനന്ദന് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിബ്രീഫിങ്ങിനിടെയാണ് അഭിനന്ദന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തടവിലായ ആദ്യമണിക്കൂറുകള്‍ മാത്രമാണ് പാക് വ്യോമസേന അഭിനന്ദനെ ചോദ്യം ചെയ്തുള്ളു. തുടര്‍ന്നുള്ള സമയം കരസേനയുടെ കസ്റ്റഡിയിലായിരുന്നു. ഒരു സൈനികന് ശത്രുരാജ്യത്തിന്റെ പിടിയിലാകുമ്പോള്‍ സൈനികവിന്യാസത്തേക്കുറിച്ചും റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യം 24 മണിക്കൂറില്‍ സംസാരിക്കരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റുന്നതിനാണ് ഇത്തരം നീക്കം. എന്നാല്‍ അഭിനന്ദന് ഇക്കാര്യങ്ങള്‍ ഒന്നും പുറത്തുപറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് മീതെ സമ്മര്‍ദ്ദമുണ്ടായപ്പോഴാണ് അവര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്. പിന്നീട്…
Read Moreപ്രായം വെറും പത്തുവയസ്, ആട്ടിന്‍കൂട്ടില്‍ ഉറക്കം, ഭക്ഷണം ഒരുനേരം; കടംവാങ്ങിയ പണം തിരിച്ചു നല്‍കാതായതോടെ പലിശക്കാരന് പത്തുവയസുകാരനെ കൊണ്ട് ചെയ്യിച്ചത് കരളലിയിക്കുന്ന കാര്യങ്ങള്‍ ഈ തമിഴ് പയ്യന്റെ ആട് ജീവിതം കരളലിയിക്കും!!
ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ വാങ്ങിയ തുക തിരികെ നൽകാനാവാതെ യുവതി പത്ത് വയസുകാരനെ പണയ അടിമയായി ഭൂ ഉടമയ്ക്കു നൽകി. 36,000 രൂപയ്ക്കാണ് കുട്ടിയെ കൈമാറിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഭൂ ഉടമയുടെ കീഴിൽ അടിമവേല ചെയ്തുവന്ന കുട്ടിയെ റവന്യൂ അധികൃതർ രക്ഷപെടുത്തി. സർക്കാർ ഇതര സന്നദ്ധസംഘടന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുട്ടിയെ തഞ്ചാവൂരിലെ ശിശുഭവനിലേക്ക് മാറ്റി. കുട്ടിയുടെ പുനരധിവാസത്തിനായി സർക്കാർ രണ്ടു ലക്ഷം രൂപ അനുവദിച്ചു. തഞ്ചാവൂരിലെ പുതുക്കോട്ട സ്വദേശിയാണ് കുട്ടി. ഗജ ചുഴലിക്കൊടുങ്കാറ്റിൽ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു വീണാണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഇതിനെ തുടർന്ന് അന്ത്യകർമങ്ങൾ നിർവഹിക്കാനാണ് ഭൂ ഉടമയിൽനിന്നും 36,000 രൂപ വാങ്ങിയത്. എന്നാൽ ഈ തുക തിരിച്ചു നൽകാൻ കഴിയാതെവന്നതോടെ യുവതി മകനെ വിട്ടുനൽകുകയായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടവന്ന…
Read Moreഞായറാഴ്ച്ച രാവിലെ വീട്ടുകാരുമായി സംസാരിച്ച പ്രീതിയെ പിന്നീട് കണ്ടവരില്ല, മൂന്നു ദിവസത്തെ തിരച്ചിലിനിടയില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ വെട്ടിനുറുക്കി സ്യൂട്ട്കേസില്‍ ആക്കിയ നിലയില്‍, നടുങ്ങി പ്രവാസിസമൂഹം
ഓസ്ട്രേലിയയിൽ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോർജ് സ്ട്രീറ്റിലെ മക്ഡോണൾഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്സ്ഫോർഡിലെ സ്ട്രാച്ചൻ ലെയ്നിൽ ഇവരുടെ കാർ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച സെന്റ്.ലിയനാർഡ്സിൽ നടന്ന ഡെന്റൽ കോൺഫറൻസിൽ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവർ അറിയിച്ചത്. എന്നാൽ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read More