പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാലാകോട്ടിലെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വ്യോമസേന ബോംബാക്രമണം നടത്തിയതായി അവിടുത്തെ ഒരു വിദ്യാര്‍ഥിയുടെ ബന്ധുനല്‍കിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ പാക് സൈന്യം ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 26 ന് പുലര്‍ച്ചെ വലിയ സ്ഫോടന ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. വളരെ അടുത്തായിട്ടാണ് കാതടപ്പിക്കുന്ന ശബ്ദമുണ്ടായത്. ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ഉടന്‍ തന്നെ സ്ഥലത്ത് പാക് സൈന്യം എത്തുകയും അവിടെ നിന്നും കൂട്ടികൊണ്ട് പോവുകയും ചെയ്തു. ധാരാളം പേര് മദ്രസയിസയിലുണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും തങ്ങളെ സൈന്യം എത്തിച്ച സുരക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നില്ലെന്നും ബാക്കിയുള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് സൈന്യം വെളിപ്പെടുത്തിയില്ലെന്നും വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു. മൂന്ന് ദിവസത്തോളം സൈന്യം മദ്രസയിലുള്ളവരെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചു.…
Read MoreCategory: Editor’s Pick
പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി വിലപേശി പതിനേഴുകാരി !! വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ട യുവതിക്ക് പിഴച്ചു, അതിബുദ്ധി വിനയായപ്പോള്‍ പോലീസ് പിടിയിലും, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
കേട്ടാല്‍ വിശ്വസനീയമല്ലെന്ന് കരുതുന്ന കാര്യങ്ങളാണ് നമ്മുക്ക് ചുറ്റും നടക്കുന്നത്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ താനയിലാണ് പതിനേഴുകാരി പതിനൊന്നു വയസുള്ള ബാലനെ തട്ടിക്കൊണ്ടുപോയത്. പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് പതിനേഴുകാരി പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ട്യൂഷന് ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നഗരത്തില്‍ ഒരിടത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അമ്മ സ്ഥലത്തെ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകും വഴി കരഞ്ഞുകൊണ്ട് നില്ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താന്‍ എന്ന് ബാലന് പറഞ്ഞു. തുടര്‍ന്ന് ഭിവണ്ടി പൊലീസിന്റെ…
Read Moreകുത്തകയ്ക്കെതിരായ പോരാട്ടം വെറും വാക്കുകളില്‍ മാത്രം, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പ് റിലയന്‍സിന് കൈമാറി പിണറായി വിജയന് സര്‍ക്കാര്‍, കുടിശിക വരുത്തിയ റിലയന്‍സിനെ വീണ്ടും ചുമതലയേല്പിച്ചതിന് പിന്നില്‍ ഒത്തുകളി?
കോടികളുടെ കുടിശിക വരുത്തിയ കന്പനിയെ വീണ്ടും സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ചുമതല ഏൽപിച്ചു. സംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന റിലയൻസ് ജനറൽ ഇൻഷ്വറൻസാണ് മുൻ കാലങ്ങളിൽ 61 കോടിയുടെ കുടിശിക വരുത്തിയത്. അതേ കമ്പനിക്കാണ് പുതിയ ഇൻഷ്വറൻസ് പദ്ധതിയുടെയും ടെൻഡർ നൽകിയത്. പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും സംസ്ഥാന സർക്കാറിന്റെ കാരുണ്യ ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെൻഡറാണു റിലയൻസ് ജനറൽ ഇൻഷ്വറൻസിന് ലഭിച്ചത്. 1671 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ചുമതലയാണ് കന്പനി ഏറ്റെടുക്കുന്നത്. പ്രതിവർഷം പ്രീമിയം ഇനത്തിൽ 692 കോടി രൂപ കന്പനിക്ക് ലഭിക്കും. നേരത്തെ ആർഎസ്ബിവൈ, ചിസ്…
Read Moreഇന്ത്യയുടെ സൈന്യത്തെ വിശ്വാസമില്ലാത്തവര്‍ക്കായി ഗൂഗിള്‍ മാപ്പിന്റെയും മൈക്രോസോഫ്റ്റിന്റെയും ഉപഗ്രഹ ദൃശ്യങ്ങള്‍ ഇതാ, ഇന്ത്യന്‍ സേന പാക്കിസ്ഥാനിലെ ഭീകരതാവളം തകര്‍ത്തതില്‍ സംശയമുള്ളവര്‍ക്കായി യുവാവിന്റെ കുറിപ്പ്
ലോകത്തിലെ ഏറ്റവും പ്രൊഫഷണല്‍ ആര്മ്മികളില് ഒന്നെന്നു പൊതുവേ പറയപ്പെടുന്ന ഇന്ത്യന്‍ ആര്‍മ്മിയുടെ ഒരു ഓഫീസര്‍ പത്രസമ്മേളനം വിളിച്ചു പറയുന്നതിനെ എന്നെപ്പോലൊരു സാധാരണക്കാരന് മുഖവിലയ്ക്കെടുക്കാന്‍ യാതോരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ ജെയ്ഷ് ക്യാമ്പ് തകര്‍ത്തു എന്ന കാര്യത്തില്‍ എനിക്ക് സംശയമെയില്ല. കാരണം അത് പറഞ്ഞിരിക്കുന്നത് എന്റെ രാജ്യത്തിന്റെ സേനയാണ്. പക്ഷെ ഇവിടെ പലര്‍ക്കും അതൊന്നും പോര, ഇന്ത്യന്‍ ആര്‍മ്മി കശ്മീരിലെ പൈന്‍ മരങ്ങളില്‍ പോയി ബോംബിട്ടു വന്നിരിക്കുന്നു, ആ ഭീകര കേന്ദ്രത്തിന് ഒരു കേടുപാടുകളും ഉണ്ടാക്കാന്‍ സാധിച്ചില്ല, വെറുതെ വനം നശിപ്പിച്ചു, എന്നൊക്കെ പറഞ്ഞു നമ്മുടെ ആര്‍മ്മിയുടെ ക്രെഡിബിലിറ്റിയെ തന്നെ പരസ്യമായി ചോദ്യം ചെയ്യുന്ന തരത്തിലെയ്ക്ക് ഇവറ്റകള് താഴ്ന്നിരിക്കുന്നു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം രക്ഷിക്കാനും, നിലനില്‍പ്പിനും വേണ്ടി പാകിസ്താന്റെ പ്രൊപ്പഗണ്ട ഫാക്റ്ററി അടിച്ചിറക്കുന്ന കഥകള്‍ അതിന് പിന്നിലെ ലോജിക് പോലും നോക്കാതെ അതേപടി ഏറ്റു പാടി നടക്കുകയാണ് ഇവിടുത്തെ…
Read Moreപത്തുവയസുകാരിക്ക് വയറുവേദനയുമായി വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അറിഞ്ഞത് ഗര്‍ഭിണിയാണെന്ന്! മകളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അയല്‍വക്കത്തെ പന്ത്രണ്ടുകാരന്റെ പേരും!! എന്തുപറ്റി നമ്മുടെ സമൂഹത്തിന്
പന്ത്രണ്ടു വയസുകാരൻ തുടർച്ചയായി പീഡനത്തിനിരയാക്കിയ പത്തു വയസുകാരി ഗർഭിണിയായി. മഹാരാഷ്ട്രയിലെ പാൽഗഡിലാണു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടർന്നാണു വിവരം പുറത്തുവരുന്നത്. അയൽവാസിയായ പന്ത്രണ്ടു വയസുകാരൻ പെണ്‍കുട്ടിയെ നാലു മാസമായി പീഡനത്തിനിരയാക്കി വരികയായിരുന്നെന്നു മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നു ഡോക്ടർമാർ അറിയിച്ചത്. ഇതേതുടർന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോൾ പീഡനവിവരം വെളിപ്പെടുത്തി. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയായ ബാലനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്തുനിന്നും 35ലേറെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ മാറ്റി, കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്ഐ ഏജന്റും പാക് സൈനികരും, ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍ പുറത്ത്
ഇന്ത്യ കഴിഞ്ഞദിവസം പാതിരാത്രി തീവ്രവാദികളുടെ കേന്ദ്രത്തില്‍ നടത്തിയ വ്യോമസേന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ പാക്കിസ്ഥാന് നിഷേധക്കുറിപ്പുകള്‍ ഇറക്കുന്നതിനിടെ ദൃക്സക്ഷികളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. സംഭവസ്ഥലത്തുനിന്നും സ്ഫോടനത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പത്തിലേറെ മൃതദേഹങ്ങള്‍ മാറ്റിയതായി ഇതിന് സാക്ഷ്യംവഹിച്ച പ്രദേശവാസികളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പൈന്‍ മരങ്ങള്‍ മാത്രമാണ് ഇന്ത്യ തകര്‍ത്തതെന്ന വാദങ്ങള്‍ പൊളിക്കുന്നതാണ് പാക് സ്വദേശികളുടെ വെളിപ്പെടുത്തല്‍. ഭീകരവാദികള്‍ക്കൊപ്പം പാക്കിസ്ഥാന് സൈന്യത്തിലും ഐഎസ്ഐയിലും പ്രവര്‍ത്തിച്ചിരുന്ന ചിലരും കൊല്ലപ്പെട്ടെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത കെട്ടിടത്തില്‍ ഇവിടുത്തെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ മുമ്പ് പാക് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 12 പേര് കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നും വിവരമുണ്ട്. ആക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പറയുന്ന പാക് സര്‍ക്കാര്‍ ലോക മാധ്യമങ്ങളെ ഈ സ്ഥലം കാണിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റുകയും ചെയ്തു. അല്‍ജസീറ, ബിബിസി…
Read Moreഅഭിനന്ദനെ ഇനി കാത്തിരിക്കുന്നത് പ്രയാസമേറിയ ദിനങ്ങള്‍ തന്നെ, സൈനിക വിമാനം പറത്താന്‍ ആറുമാസം കാത്തിരിക്കണം, ഇനി ചിലപ്പോള്‍ വലിയ ദൗത്യങ്ങളില്‍ പോലും ഒഴിവാക്കണം, ശത്രുരാജ്യത്തിന്റെ പിടിയിലായാല്‍ സൈനികര്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ ഇങ്ങനെ
ഇന്ത്യയുടെ വീരപുത്രന് അഭിനന്ദന് വര്ധമാന് നാട്ടില്‍ മടങ്ങിയെത്തിയെന്നത് ഏവര്‍ക്കും ആവേശവും ആശ്വാസവുമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ അവരുടെ സൈന്യത്തിന്റെ തടവില്‍ മണിക്കൂറുകള്‍ ചിലവഴിച്ച അഭിനന്ദന് പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് സത്യം. ശത്രുരാജ്യത്തിന്റെ പിടിയിലായവര്‍ തിരിച്ചെത്തിയാല്‍ എത്രവലിയ ഉദ്യോഗസ്ഥനാണെങ്കില്‍ പോലും അയാള്‍ക്ക് പിന്നീട് കൂടുതല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കാറില്ല. സൈന്യത്തിന് ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂകയുള്ളു. പാക് സൈന്യത്തിന്റെ പിടിയിലായിരുന്നതിനാല്‍ ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്കാനിംഗിന് വിധേയനാകേണ്ടിവരും. ഒരു നിശ്ചിത കാലയളവില്‍ അഭിനന്ദന് സൈന്യത്തിന്റെ കീഴിലുള്ള…
Read Moreമാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ട യുവാവുമായി പ്രണയത്തിലായി, അടുപ്പം കാടുകയറിയതോടെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു, ലഹരി നല്കി പീഡിപ്പിച്ച യുവാവ് സ്ഥലംവിട്ടു, കാമുകനെ കാണാതെ അന്വേഷിച്ചിറങ്ങിയ യുവതി കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
മാട്രിമോണി വെബ്സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശ ഇന്ത്യക്കാരന് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ രവീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണി വെബ്സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ രവീന്ദര്‍ ഡല്‍ഹിയില്‍വച്ച് ലഹരി നല്കി പീഡിപ്പിക്കുകയായിരുന്നു. ഉടന്‍ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും ഇയാള്‍ പിന്നീട് ഡല്‍ഹി വിട്ടു. ഇതിനുശേഷം യുവതി നടത്തിയ അന്വേഷണത്തിലാണ് രവീന്ദര്‍ വിവാഹിതനാണെന്നും ബ്രിട്ടനിലാണു താമസമെന്നും തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുവതി പോലീസില്‍ പരാതി നല്കി. യുകെയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന രവീന്ദറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം യുകെയില്‍നിന്ന് ഇന്ത്യയില്‍ എത്തവെ ഇയാള്‍ അറസ്റ്റിലായി.
Read Moreപാക്കിസ്ഥാന് ഇന്ത്യയ്ക്ക് മാത്രമല്ല ഇറാനും സ്ഥിരം തലവേദന, അതിര്‍ത്തി കടന്നുള്ള പാക് തീവ്രവാദം മൂലം ഇറാന് സൈനികര്‍ക്ക് ജീവന് നഷ്ടമാകുന്നത് പതിവ് സംഭവം, പാക്കിസ്ഥാന് എന്തുകൊണ്ട് ഒറ്റപ്പെടുന്നുവെന്നതിന്റെ കാരണം ഇതൊക്കെ തന്നെ
ഇന്ത്യ പാക് അധീന കാഷ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനു മുമ്പുള്ള രാത്രി ബലൂചിസ്ഥാനില്‍ ഇറാന് വലിയതോതില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യന്‍ ഓപ്പറേഷന് ഇറാന്റെ ഈ ചെയ്തികള്‍ വലിയ സഹായമായിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്കെതിരേ അവരുടെ തട്ടകത്തില്‍ പോയി നടത്തിയ വ്യോമാക്രമണം നടത്തിയ സമയത്തും ഇറാന്-പാക്കിസ്ഥാന് അതിര്‍ത്തി അശാന്തമായിരുന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന്റെ തലേദിവസം ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ അവരുടെ 27 സൈനികരാണ് കൊല്ലപ്പെട്ടത്. സൈനിക ബസില്‍ സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിപ്പിച്ചു നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഉന്നത സൈനിക വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് അംഗങ്ങളായിരുന്നു. ഈ സംഭവത്തിനുശേഷം 24 മണിക്കൂറിനുള്ളിലാണ് പുല്‍വാമയിലും ആക്രമണം ഉണ്ടാകുന്നത്. വംശീയ ന്യൂനപക്ഷമായ ബലൂചികള്‍ കൂടുതല്‍ സ്വയംഭരണാവശ്യം ഉന്നയിച്ചു സായുധ പ്രക്ഷോഭം നടത്തുന്ന ഇറാനിലെ സിസ്താന്ബലൂചിസ്ഥാന് പ്രവിശ്യ പാക്ക്…
Read Moreഅഞ്ചുവര്‍ഷക്കാലം ഇന്നസെന്റിനെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാന്‍ ലഘു വീഡിയോ ചിത്രങ്ങളടക്കം താരം സജീവം, വീണ്ടും മത്സരിക്കാനൊരുങ്ങി ഇന്നസെന്റ് എത്തുമ്പോള്‍ ചാലക്കുടിയിലെ കാഴ്ച്ചകള്‍ ഇങ്ങനെ
ജോണ്സണ് വേങ്ങത്തടം ചാലക്കുടി എംപി ഇന്നസെന്റിന് ഒരു അവസരം കൂടി നല്കാന് സിപിഎമ്മില്‍ ആലോചന. ചാലക്കുടി വേണോ അതോ എറണാകുളം വേണോ എന്ന ചിന്തയിലാണ് സിപിഎം. ഏതായാലും മത്സരരംഗത്തേക്കില്ലെന്ന് അറിയിച്ചിരുന്ന ഇന്നസെന്റിന്റെ മനസ് മാറിയതായി അറിയുന്നു. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്റ് സിപിഎം നേതൃത്വത്തെ അറിയിച്ചതായി അറിയുന്നു. എന്നാല്‍, ഇന്നസെന്റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരെന്നു പറയാറായിട്ടില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ചാലക്കുടിയില്‍ രണ്ടാമങ്കത്തിന് ഇറങ്ങുന്നില്ലെന്നായിരുന്നു ഇന്നസെന്റിന്റെ നേരത്തെയുള്ള പ്രതികരണം. ഇന്നസെന്റിനു സീറ്റ് കൊടുക്കുമെന്നറിയിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിക്കു ക്ഷീണമുണ്ടാകുന്ന രീതിയില്‍ പ്രതികരണം നടത്തുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നു. ഇന്നസെന്റ് മത്സരിക്കുന്നില്ലെന്നു പറഞ്ഞാല്‍ തോറ്റു പിന്നോട്ടു പോകുന്നുവെന്ന ധാരണ പരത്തും എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. സിറ്റിംഗ് സിറ്റീല് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിനും അങ്ങനെ കേള്‍ക്കാന്‍ താല്പര്യമില്ല. മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും മല്‍സരിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി…
Read More