ചെറിയതോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, പാക് പട്ടാളം പണം നല്കുന്നതിന് തടസം വരുമ്പോള്‍ ബിസിനസില്‍ നിന്നുള്ള വരുമാനം, എല്ലാം ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയയ്ക്കാന്‍, ജെയ്‌ഷെ മുഹമ്മദിന്റെ ശൈലി ഇങ്ങനെ

ഇന്ത്യയ്‌ക്കെതിരേ ഭീകരരെ ഉപയോഗിച്ച് ഒളിയുദ്ധം നടത്തിയാണ് ജെയ്‌ഷെ മുഹമ്മദ് എന്ന കൊടുംതീവ്രവാദ പ്രസ്ഥാനം വളര്‍ന്നത്. നേതാവ് മൗലാന മസൂദ് അസര്‍ തന്റെ അനുയായികളെ ഇന്ത്യയ്‌ക്കെതിരായ വിശുദയുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് പറഞ്ഞാണ് കൂടെക്കൂട്ടുന്നത്. ഒപ്പം ചേരുന്ന ഭീകരര്‍ക്ക് ആഡംബരസൗകര്യങ്ങളാണ് നല്കുന്നത്. ഇതിനുള്ള പണം വരുന്നത് വിവിധ വഴികളിലൂടെയാണ്. നേരത്തെ ഗള്‍ഫ് മേഖലയില്‍ നിന്നായിരുന്നു പണം എത്തിയിരുന്നത്. പിന്നീട് അല്‍ഖ്വയ്ദ ക്ഷയിക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്തതോടെ ഇത് കുറഞ്ഞു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരേ കര്‍ശന നടപടി എടുത്തതോടെ ഗള്‍ഫ് വരുമാനം നിലച്ചെന്ന് തന്നെ പറയാം. ഈ സമയത്തെല്ലാം പാക് പട്ടാളത്തിന്റെ സാമ്പത്തികസഹായം ജെയ്‌ഷെ മുഹമ്മദിന് ലഭിച്ചിരുന്നു. 2007 മുതല്‍ പാകിസ്ഥാനിലെ തെക്കന്‍ പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇപ്പോള്‍ ഉപഭോഗ വസ്തുക്കളുടെ ഉല്പാദനം, വിപണനം എന്നിവയിലും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകള്‍…

Read More

വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുന്ന റംലയില്‍ സംശയം തോന്നിയ ഷാജഹാന്‍ ക്വട്ടേഷന്‍ നല്കി, ഉച്ചയ്ക്ക് പ്ലംബിങ് ജോലികള്‍ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിളിച്ച കോള്‍ പ്രതികളെ കുടുക്കി, കടയ്ക്കലിലെ കൊലപാതകം തെളിഞ്ഞതിങ്ങനെ

മക്കളുടെ മുന്നിലിട്ട് യുവതിയായ വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ഷാജഹാന്‍ അറസ്റ്റില്‍. കടയ്ക്കല്‍ പാങ്ങലുകാട് ഗണപതിനട റാഫി മന്‍സിലില്‍ റംലാബീവിയാണ് (35) മരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.45നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാള്‍ വീട്ടിനുള്ളില്‍ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന റംലാബീവി മക്കളോടൊപ്പമാണ് താമസം. പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് സംഭവം ആദ്യമറിയുന്നത്. റംലാബീവിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജഹാന്‍ 45,000 രൂപായ്ക്ക് ചടയമംഗലം, പോരേടം സ്വാദേശികളായ നിഷാദ്, അജി എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വഴിവിട്ട് ജീവിക്കുന്നൂ എന്ന സംശയത്തിലാണ് ഭര്‍ത്താവ് ഷാജഹാന്‍ കൊട്ടെഷന്‍ നല്‍കിയത്. കേസില്‍ ഭര്‍ത്താവ് ഷാജഹാന്‍ ഉള്‍പ്പടെ 3പേരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഭര്‍ത്താവു ഷാജഹാനുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയാണ് കൊല്ലപ്പെട്ട റംലാബീവി. കഴിഞ്ഞദിവസം ഉച്ചയോടുകൂടി…

Read More

സിംഹക്കുട്ടിയുടെ മകന്‍ പുലിക്കുട്ടി! പാക് പിടിയിലായ പൈലറ്റ്-വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍, റിട്ട.എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്റെ മകന്‍; അഭിനന്ദന് സംഭവിച്ചിരിക്കുന്നത് സിംഹക്കുട്ടി നിര്‍ദേശങ്ങള്‍ നല്‍കിയ മണിരത്‌നം സിനിമയിലെ സംഭവം

പാക് കസ്റ്റഡിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ റിട്ടയേഡ് എയര്‍ മാര്‍ഷല്‍ എസ് വര്‍ധമാന്റെ മകനാണ്. മകനെക്കുറിച്ചന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തന്നെ ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്. വര്‍ധമാന്‍ രംഗത്ത് വന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന അഭിനന്ദന്റെ വീഡിയോയിലുടെ ഇന്ത്യയില്‍ തെക്കന്‍ പ്രദേശത്ത് നിന്നുള്ളയാളെണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്യത്യമായ സ്ഥലം പറയാന്‍ ചോദ്യം ചെയ്യലിനിടെ അഭിനന്ദന്‍ വിസമ്മതിക്കുകയും ചെയ്തു. എത്രയും വേഗം സുരക്ഷിതമായ തങ്ങളുടെ ഉദ്യോഗസ്ഥനെ തിരികെ നല്‍കണമെന്ന് ഇന്ത്യ പാക്കിസ്താന് താക്കീത് ചെയ്തിട്ടുണ്ട്. അതേസമയം പാക് സൈന്യം തടവിലാക്കിയ മകന്റെ ജീവിതത്തിലെന്നപോലെ ഒരു കഥയിലൂടെ ഈ മുന്‍സൈനികനും കടന്നുപോയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത് 2017 ല്‍ റിലീസ് ചെയ്ത ‘കാറ്റ്‌റു വെളിയിടൈ’ എന്ന് സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥ പറഞ്ഞ സിനിമയില്‍ വ്യോമസേനാ പശ്ചാത്തലം ചിത്രീകരിച്ചത് കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍…

Read More

പാക്കിസ്ഥാന് വന്‍തിരിച്ചടി, പാക് ഭീകരവാദത്തിനെതിരേ റഷ്യ-ചൈന-ഇന്ത്യ സംയുക്ത പ്രസ്താവന, ചൈനയുടെ തള്ളിപ്പറച്ചില്‍ ഉലഞ്ഞ് പാക്കിസ്ഥാന്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നയതന്ത്ര നീക്കങ്ങളും വിജയത്തിലേക്ക്

എക്കാലത്തും പാക്കിസ്ഥാന്റെ ഉറ്റമിത്രമായിരുന്നു ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ മാറ്റിത്തീര്‍ക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന നടപ്പിലാക്കിയിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ പ്രമേയം കൊണ്ടുവരുമ്പോള്‍ പലപ്പോഴും ചൈന എതിര്‍ത്തിരുന്നു. അതേ ചൈന തന്നെ ഇപ്പോള്‍ പാക്കിസ്ഥാനെ തള്ളിപ്പറയുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ചൈനയില്‍ നടക്കുന്ന റഷ്യ-ചൈന-ഇന്ത്യ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായ സംയുക്ത പ്രസ്താവന ഇറക്കിയത്. പാക് മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രസ്താവന. ചൈനയുടെ നിലപാട് മാറ്റം പൊതുവില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. നേരത്തെ അമേരിക്കയും ഫ്രാന്‍സും ഓസ്‌ട്രേലിയയും ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുകയും പാക്കിസ്ഥാനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നടത്തിയ ആക്രമണത്തെക്കുറിച്ച് ചൈന ഒരൊറ്റ വാക്കുപോലും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയെ കടന്നാക്രമിച്ച്…

Read More

ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കി

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് പുല്‍വാമ ആക്രമണത്തിന് പകരം വീട്ടിയ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുകയാണെന്ന് വിവരം. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്‌ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍ പാകിസ്ഥാന്‍ കേരളത്തെ ലക്ഷ്യം വക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡിലുള്ളത്. രാപകല്‍ നിരീക്ഷണത്തിന് 700…

Read More

അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് മറുപടി നല്കാന്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്, തീരുമാനം അറിഞ്ഞത് മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവികള്‍ക്കും മാത്രം, 21 മിനിറ്റ് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചത് ഇങ്ങനെ

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരെ പാക് ഭീകരര്‍ കൊന്നൊടുക്കിയത് മുതല്‍ ഒരു തിരിച്ചടി പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. നയതന്ത്ര തലത്തിലൂടെ ഇന്ത്യ തിരിച്ചടി തുടങ്ങിയപ്പോള്‍ പാക് സര്‍ക്കാര്‍ ആശ്വസിച്ചതാണ്. ഇന്ത്യ സൈനികശക്തിയിലൂടെ തിരിച്ചടിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ മിറാഷ് യുദ്ധവിമാനങ്ങളില്‍ പറന്നെത്തി ഇന്ത്യന്‍ സൈന്യം പാക് അധീന കാഷ്മീരില്‍ ആഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചിരിക്കുകയാണ്. പാക് അധീന കാഷ്മീരില്‍ ആക്രമണം നടത്താന്‍ രണ്ടുദിവസം മുമ്പ് ഇന്ത്യ തീരുമാനം എടുത്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രധാനമനന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവര്‍ക്കൊപ്പം സൈനിക മേധാവിമാര്‍ക്ക് മാത്രമാണ് ആക്രമണ പദ്ധതിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നത്. കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ ഭീകര്യക്യാംപുകള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ആക്രമണപദ്ധതി തയാറാക്കിയത്. ഇതിനായി ഭീകരക്യാംപുകളുടെ വിദൂര സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. ഭീകരരെ മാത്രം ലക്ഷ്യംവച്ച് സാധാരണക്കാര്‍ക്ക് ജീവഹാനി ഉണ്ടാകാത്ത രീതിയില്‍ ആക്രമണം…

Read More

പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ കൊണ്ടു തീറ്റിക്കുകയുമില്ല, പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ അപേക്ഷ നല്കിയാല്‍ സ്ഥലം സര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് കേരളത്തില്‍ വ്യാജപ്രചരണം, വ്യാജപ്രചരണം ഷെയര്‍ ചെയ്താല്‍ കുടുങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്കെതിരേ കേരളത്തില്‍ ഒരുവിഭാഗം വ്യാജപ്രചരണം അഴിച്ചുവിടുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെയാണ് അപേക്ഷ നല്കാനെത്തുന്നവരെ ഭയപ്പെടുത്തുന്ന നീക്കങ്ങള്‍. കേരളത്തില്‍ ഇതുവരെ 12 ലക്ഷത്തോളം പേര്‍ അപേക്ഷിച്ച പദ്ധതിയില്‍ ചേര്‍ന്നാല്‍ സ്ഥലം സര്‍ക്കാര്‍ സ്വന്തമാക്കുമെന്നാണ് പ്രചാരണം. ഈ സ്ഥലത്ത് വീടുവയ്ക്കാന്‍ പറ്റില്ലെന്നും സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നുമാണ് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നത്. സിപിഎം അനുകൂല സൈബര്‍ സംഘങ്ങളാണ് ഈ നീക്കത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. വ്യാജ ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് രണ്ടുപേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം 6,000 രൂപ പ്രതിവര്‍ഷം ലഭിക്കുന്ന പദ്ധതിയില്‍ ആദ്യഗഡുവായ 2,000 രൂപ തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ…

Read More

പതിനെട്ടുകാരി പ്രേമിച്ച് വിവാഹം കഴിച്ചത് 62കാരനെ!! എന്റെ ഇഷ്ടം എന്റേത് മാത്രമെന്ന് സമന്താ, തട്ടിപ്പുകാരിയെന്ന് സോഷ്യല്‍മീഡിയ, ഒരു വിവാഹം കൊണ്ടുവന്ന വിവാദം ഇങ്ങനെ

പതിനെട്ടുകാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ!. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താ സിപ്‌സണിന്റെയും 62കാരനായ ജെആറിന്റെയും വിവാഹം. 44 വയസിന് സമന്തയുമായി വ്യത്യാസമുള്ളതിനാല്‍ ജെആറിനെ ‘കുട്ടിതട്ടിപ്പുകാരന്‍’ എന്ന് പറഞ്ഞു വിമര്‍ശിക്കുകയാണ്. എന്നാല്‍ സമന്ത തന്റെ ജീവിതപങ്കാളിയായി ജെആറിനെ സ്വീകരിച്ചതു പൂര്‍ണസമ്മതത്തോടെയാണ്. തങ്ങളുടെ മകള്‍ സ്‌നേഹിക്കുന്നത് വൃദ്ധനായ ഒരാളെയാണെന്നറിഞ്ഞ വീട്ടുകാര്‍ അവരുടെ വിവാഹത്തെയും എതിര്‍ത്തു. പക്ഷെ വീട്ടുകാരുടെ സമ്മതത്തിനെന്നും കാത്തുനില്‍ക്കാതെ ഇരുവരും വിവാഹിരായി. സന്തോഷഭരിതമായൊരു കുടുംബജീവിതം തുടങ്ങിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയായ സമന്ത തങ്ങളെ വിമര്‍ശിക്കുന്നവരുടെ വിമര്‍ശനങ്ങളെന്നും ചെവിക്കൊള്ളാതെ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

Read More

ജെസ്‌നയെ തേടി പ്രതീക്ഷയോടെ ബെംഗളൂരുവിലെത്തിയ പോലീസിനെ എതിരേറ്റത് നിരാശജനകമായ വാര്‍ത്ത, ജെസ്‌നയെയും കാമുകനെയും കണ്ടെന്ന് പറഞ്ഞവര്‍ കൈമലര്‍ത്തി, ആ പത്രവാര്‍ത്തയ്ക്ക് പിന്നാലെ പോയ പോലീസ് കണ്ടത് ഇതൊക്കെ

മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ (20) ബംഗളൂരുവിലെ വ്യവസായ നഗരിയായ ജെഗിനിയില്‍ കണ്ടതായി സമൂഹമാധ്യമങ്ങളിലും ചില പത്രങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നു ക്രൈം ബ്രാഞ്ച്. ജെസ്‌ന ജെഗിനിയില്‍ അന്യമതസ്ഥനായ സുഹൃത്തിനൊപ്പം കഴിയുന്നുണ്ടെന്നും വൈകാതെ കേരളത്തിലെത്തുമെന്നും വ്യാജ വീഡിയോ ചിത്രത്തോടെ ചില സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതനുസരിച്ച് ജെഗിനിയില്‍ ക്രൈം ബ്രാഞ്ച് ടീം കഴിഞ്ഞയാഴ്ച അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന ബംഗളൂരുവില്‍ കഴിയുന്നതായ വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞു. ജെസ്‌ന അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും പല്ലിലെ കമ്പി മാറ്റി തിരിച്ചറിയാനാവാത്ത വിധം വേഷമണിഞ്ഞാണ് യാത്രയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ജെഗിനിയില്‍ വ്യാപാരിയായ ഒരു മലയാളി ജെസ്‌നയെ തിരിച്ചറിഞ്ഞതായും പ്രചാരണമുണ്ടായി. ഒരു യുവാവിനൊപ്പം ജീന്‍സും ഷര്‍ട്ടും ധരിച്ച് ഷാള്‍ കഴുത്തില്‍ ചുറ്റി ജെസ്‌ന നടന്നു നീങ്ങുന്നതായി വീഡിയോയില്‍ കാണുന്ന സ്ഥലം ജെഗിനിയിലില്ലെന്നും ഇത് ജെസ്‌നയല്ലെന്നും സ്ഥിരീകരിച്ചു. ബംഗളൂരുവിനു 20 കിലോമീറ്റര്‍…

Read More

കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജലപാനം പോലും നടത്തിയില്ല, ഹെലികോപ്ടര്‍ യാത്രയ്ക്ക് മോശം കാലാവസ്ഥ തടസമായതോടെ ഡെല്‍ഹിക്ക് തിരിച്ചത് റോഡുമാര്‍ഗം, ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രിയുടെ ദിനം ഇങ്ങനെ

കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജലപാനം പോലും നടത്തിയില്ല, ഹെലികോപ്ടര്‍ യാത്രയ്ക്ക് മോശം കാലാവസ്ഥ തടസമായതോടെ ഡെല്‍ഹിക്ക് തിരിച്ചത് റോഡുമാര്‍ഗം, ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രിയുടെ ദിനം ഇങ്ങനെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണം അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25 മിനിറ്റോളം വൈകി. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്വര്‍ക്ക് കവറേജും മൂലം പ്രധാനമന്ത്രി ഇക്കാര്യം അറിയാന്‍ 25 മിനിറ്റ് വൈകിയതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 14 ന് വൈകിട്ട് 3.10-നാണ് ആക്രമണമുണ്ടായത്. സംഭവം അറിഞ്ഞയുടന്‍ ഡെല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചെങ്കിലും മോശം കാലവസ്ഥ മൂലം റോഡ് മാര്‍ഗം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രാംനഗറില്‍ നിന്ന് മോദി റോഡ്മാര്‍ഗം ഉത്തര്‍പ്രദേശിലെ ബറൈലിയിലെത്തി അവിടെനിന്നാണ് ഡെല്‍ഹിയിലേക്ക് തിരിച്ചതെന്നും അധികൃതര്‍ പറയുന്നു. 14 ന് പുലര്‍ച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. മോശം…

Read More