ഇതാണ് ചങ്കൂറ്റം!! നാട്ടുകാര്‍ക്ക് ഭീഷണിയായി ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറികളെ ഒറ്റയ്ക്ക് തടഞ്ഞ് രണ്ടു പെണ്‍കുട്ടികള്‍, നിയമം പോലും നോക്കുകുത്തിയായപ്പോള്‍ ആ പെണ്‍കുട്ടികളുടെ ധീരതയ്ക്ക് കൈയ്യടിച്ച് പൊതുജനം

ടിപ്പര്‍ലോറികള്‍ക്ക് രാവിലെയും വൈകുന്നേരവും റോഡില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ആരും പാലിക്കാറില്ലെന്നുമാത്രം. ആര്‍ക്കുംവേണ്ടാത്ത അനേകായിരം നിയമങ്ങളില്‍ ഒന്നുമാത്രമായി അതും മാറി. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് ചീറിപ്പാഞ്ഞു പോകുന്ന ലോറികളെ നിലയ്ക്കുനിര്‍ത്തിയ രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞോടുന്നത്. അങ്കമാലിയില്‍ നടന്ന സംഭവം സന്ദീപ് ദാസെന്ന ചെറുപ്പക്കാരനാണ് സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- പെണ്‍കുട്ടികളാണ്. അങ്കമാലി പാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. കുഞ്ഞു സൈക്കിളുകള്‍ കുറുകെ വെച്ചുകൊണ്ട് അവര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് വമ്പന്‍ ടിപ്പര്‍ ലോറികളെയാണ്! വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ നമ്മുടെ നാട്ടില്‍ രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത്തരമൊരു നിയന്ത്രണം വെറുതെ കൊണ്ടുവന്നതല്ല.സ്‌കൂണ്ടള്‍ കുട്ടികള്‍ റോഡുകളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോറികളുടെ മരണപ്പാച്ചില്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് അധികൃതര്‍ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പക്ഷേ പലപ്പോഴും നിയമം ലംഘിച്ചുകൊണ്ട് ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്ന കാഴ്ച്ചയാണ്…

Read More

ലത എന്തിനാണ് തലേന്ന് പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചത് ? പ്രണയിച്ച് വിവാഹം കഴിച്ച കൃഷ്ണയും രണ്ടരവയസുകാരന്‍ മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത, കൊടുങ്ങല്ലൂരില്‍ പുലര്‍ച്ചെ നടന്ന ദാരുണസംഭവത്തില്‍ അന്വേഷണം മുന്നോട്ട്

യുവതിയേയും പിഞ്ച് കുഞ്ഞിനേയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍ (2) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ടെയാണ് സംഭവം. ഈ സമയം കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. പെരിഞ്ഞനം വടക്കൂട്ട് പരേതനായ സാജന്റെ മകളാണ് കൃഷ്ണ. കൊടുങ്ങല്ലൂര്‍ സി.െഎ ഓഫിസിന് സമീപം ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമേ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാദിര്‍ഷ ഇടക്ക് മാത്രമേ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ എത്താറുള്ളൂ. ഇവരുടെ വീട് നായരമ്പലത്ത്…

Read More

പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കി പോയന്റ് അവര്‍ക്ക് ഫ്രീയായി കൊടുക്കണമോ ? ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ 25000 ടിക്കറ്റിനായി ഇതിനോടകം അപേക്ഷിച്ചത് നാലു ലക്ഷംപേര്‍; കണ്‍ഫ്യൂഷനിലായി ബിസിസിഐ…

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് പിന്‍മാറുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ബോര്‍ഡിലെ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിനു മേല്‍ കരിനിഴല്‍ പരക്കവെയാണ് ബിസിസിഐ ഉന്നതന്റെ പ്രതികരണം പുറത്തുവന്നത്. മത്സരത്തില്‍ നിന്നു പിന്മാറിയാല്‍ പാകിസ്ഥാന് വെറുതെ രണ്ടു പോയന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.’ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തില്‍ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതന്‍ ചൂണ്ടിക്കാട്ടി. ‘പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മല്‍സരത്തില്‍നിന്ന് ഇന്ത്യ പിന്‍മാറും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ,…

Read More

പതിനെട്ടാം വയസില്‍ വിവാഹിതയായി, ഭര്‍ത്താവുമായി അഭിപ്രായഭിന്നത മൂര്‍ച്ഛിച്ചതോടെ സ്വന്തം വീട്ടിലേക്ക് തിരികെപോയി, രാത്രി വീട്ടിലെത്തി ഷാജഹാന്‍ എന്തോ പറഞ്ഞതോടെ സഫീനയുടെ ജീവനൊടുക്കി, നിലമ്പൂരിലെ 21കാരിയുടെ മരണത്തില്‍ ദുരൂഹത

യുവതി തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിനു പിന്നില്‍ പീഡനമെന്നു ബന്ധുക്കള്‍. പോത്തുകല്‍ മുണ്ടേരി ചെറുകര ഷാജഹാന്റെ ഭാര്യ സഫീന (21)യാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ സഫീനയുടെ വീട്ടില്‍ വച്ചാണ് സംഭവം. ബാത്ത് റൂമില്‍ കയറിയശേഷം സഫീന തീകൊളുത്തുകയായിരുന്നു. മാതാവും ബന്ധവും നിലവിളി കേട്ടു ഓടിയെത്തെങ്കിലും സഫീനയുടെ ദേഹമാകെ തീപടര്‍ന്നിരുന്നു. രണ്ടരയോടെ നിലന്പൂര്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞു സഫീനയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ രാത്രി ഭര്‍ത്താവ് ഷാജഹാനും കുടുംബവും സഫീനയുടെ വീട്ടിലെത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സഫീന തീകൊളുത്തിയത്. മൂന്നരവര്‍ഷം മുമ്പാണ് മുണ്ടേരി സ്വദേശിനിയായ സഫീനയെ ഷാജഹാന്‍ വിവാഹം കഴിച്ചത്. ഷാജഹാന്‍ സഫീനയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിരന്തരമായി നടത്തുന്ന ചാറ്റിംഗ് നിര്‍ത്തണമെന്നു ഷാജഹാന്‍ പലപ്രാവശ്യം സഫീനയോടു ആവശ്യപ്പെട്ടിരുന്നു.

Read More

മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായസര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും, രാഹുലിന്റെ ജനപ്രീതിയില്‍ നേരിയ വര്‍ധനവ് മാത്രം, മോദിസര്‍ക്കാരിന് പാസ് മാര്‍ക്ക്, ഏറ്റവും പുതിയ അഭിപ്രായസര്‍വേയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ബിജെപിക്ക് സന്തോഷം

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ മാധ്യമ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍വേകള്‍ നടത്തുന്ന തിരക്കിലാണ്. അടുത്തിടെ സീവോട്ടര്‍ പ്രീപോള്‍ സര്‍വേയില്‍ തൂക്കുസര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോള്‍ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഏറെ സന്തോഷം പകരുന്നതാണ്. പോളില്‍ പങ്കെടുത്ത 84 ശതമാനം പേരും മോദി പ്രധാനമന്ത്രി പദത്തില്‍ തിരികെയെത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം രാഹുല്‍ ഗാന്ധിക്ക് വെറും 9 ശതമാനം മാത്രമാണ് പിന്തുണ. അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ റേറ്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് 59.51 ശതമാനം പേര്‍ ഗുഡ് എന്നും 22.29 ശതമാനം പേര്‍ വെരിഗുഡ് എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മോദിയെ ആയിരിക്കും തങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍ഗണന നല്‍കുകയെന്നാണ് ഈ പോളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും വ്യക്തമാക്കിയിരിക്കുന്നത്. രാഹുലിന് അഞ്ചുവര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ചെറിയ മുന്നേറ്റം…

Read More

പണ്ടു പറഞ്ഞത് പ്രകാശ് രാജിന് പാരയായി, കാഷ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, ഒറ്റുകാരന് ഇവിടെ സ്ഥാനമില്ലെന്ന് നാട്ടുകാര്‍, സംഭവിച്ചത് ഇതൊക്കെ

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ഗുരുവിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ നടൻ പ്രകാശ് രാജിന് നേരെ കൈയ്യേറ്റം. കർണാടകയിലെ മെല്ലഹള്ളിയിലുള്ള ഗുരുവിന്റെ ഗ്രാമത്തിൽ വെച്ചാണ് സംഭവം. ഗുരുവിന്റെ വീട്ടിൽ അനുശോചനത്തിനെത്തിയ പ്രകാശ് രാജിനെതിരെ ഗ്രാമവാസികൾ ആക്രോശങ്ങളോടെ വളയുകയായിരുന്നു. ഇന്ത്യൻ ദേശീയതയേയും സൈന്യത്തെയും നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നാരോപിച്ചായിരുന്നു കൈയ്യേറ്റ ശ്രമം. പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമർപ്പിക്കുന്നത് കാപട്യമാണെന്നും ഗ്രാമവാസികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നും ഇപ്പോള്‍ കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെ വളഞ്ഞത്. ആദരവ് അര്‍പ്പിക്കാനെത്തി സംസാരിക്കുന്നതിനിടെയാണ് പ്രകാശിനെതിരേ നാട്ടുകാര്‍ തിരിഞ്ഞത്. ഈ അവസരത്തില്‍ മറ്റെല്ലാത്തിനെക്കാളും അതീതമായി ചിന്തിക്കണമെന്നും കേന്ദ്ര നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ശത്രുക്കള്‍ രാജ്യം ആക്രമിക്കുമ്പോള്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് നാം ഒന്നാകണമെന്നും പ്രകാശ്…

Read More

ഇനി മഞ്ഞപ്പട ഫാന്‍സ് തകര്‍ക്കുക അനസിനേയും സഹലിനേയും, ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പോയശേഷമാണ് മനസമാധാനം എന്തെന്ന് അറിഞ്ഞത്, മഞ്ഞപ്പടയുടെ പേരില്‍ അവര്‍ നടത്തുന്നത് വളഞ്ഞിട്ടുള്ള ആക്രമണം, വിനീതിന് പിന്തുണയുമായി മുഹമ്മദ് റാഫിയും

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയും. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന കാലത്ത് തനിക്കും ഇത്തരത്തില്‍ വളരെ മോശം അനുഭവമുണ്ടായെന്നും ബ്ലാസ്റ്റേഴ്‌സ് വിട്ടശേഷം ഇത്തരം സൈബറാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും റാഫി വ്യക്തമാക്കി. നേരത്തെ, സി.കെ. വിനീത് മഞ്ഞപ്പടയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് റാഫിയും രംഗത്തെത്തിയത്. ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയില്‍ എഫ്സിയിലേക്കാണ് ചേക്കേറിയത്. വിനീതിന് ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിയില്‍ അനസ് എടത്തൊടികയ്ക്കും സഹല്‍ അബ്ദുള്‍ സമദിനുമാകും നേരിടേണ്ടി വരിക. പല ഓഫറുകളും നിരസിച്ചിട്ടാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. അതും സ്വന്തം നാടിന് കളിക്കാം എന്നോര്‍ത്തിട്ട്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ടീമില്‍ നിന്ന് പോയ ശേഷം ഇത്തരം സൈബര്‍ ആക്രമണങ്ങളുണ്ടായിട്ടില്ല. കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാര്‍. തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല. ശരിയായ ആരാധകര്‍ ടീമിനൊപ്പമുണ്ടാകും. മോശം പ്രചാരണമുണ്ടായ ശേഷം ഫൈനലില്‍…

Read More

പാര്‍ട്ടി പറയാതെ ചെയ്യില്ല! പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ്; സിപിഎമ്മിനെ വെട്ടിലാക്കി പീതാംബരന്റെ ഭാര്യ; സിപിഎം നേതാവ് നേരിട്ട് പങ്കെടുത്തതായി മൊഴി

കാ​സ​ർ​ഗോ​ഡ്: സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പീ​താം​ബ​ര​ന്‍റെ ഭാ​ര്യ.​പാ​ർ​ട്ടി പ​റ​യാ​തെ പീ​താം​ബ​ര​ൻ കൊ​ല​പാ​ത​കം ചെ​യ്യി​ല്ലെ​ന്ന് പീ​താം​ബ​ര​ന്‍റെ ഭാ​ര്യ മ​ഞ്ജു. ഇ​ന്നു രാ​വി​ലെ ഒ​രു സ്വ​കാ​ര്യ​ചാ​ന​ലി​നോ​ടാ​ണ് പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ എ​ന്തും അ​നു​സ​രി​ക്കു​ന്ന ആ​ളാ​ണ് പീ​താം​ബ​ര​ൻ.​നേ​ര​ത്തെ ഉ​ണ്ടാ​യ ആ​ക്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ​തും പാ​ർ​ട്ടി​ക്കു വേ​ണ്ടി​യാ​ണെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു സി​പി​എം നേ​താ​വ് നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യി മൊ​ഴി കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ക​സ്റ്റ​ഡി​യി​ൽ.ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യാ​ണ് ഇ​ന്നു രാ​വി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വ് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യു​ള്ള നി​ർ​ണാ​യ​ക മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു. അ​റ​സ്റ്റി​ലാ​യ പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഏ​ച്ചി​ല​ടു​ക്ക​ത്തെ എ.​പീ​താം​ബ​ര​നാ​ണ് (45) നി​ർ​ണാ​യ​ക മൊ​ഴി ന​ല്കി​യ​ത്. കൃ​പേ​ഷി​ന്‍റെ ത​ല​യ്ക്ക്…

Read More

ആലുവയില്‍ യുവതിയുടെ കൊലപാതകത്തില്‍ പോലീസിന് ആകെയുള്ള തുമ്പ് താര കമ്പനിയുടെ പച്ച ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്പനിയുടെ നീല ടോപ്പ് മാത്രം, കൊല്ലപ്പെട്ട യുവതിയുടെ ചരിത്രം തപ്പി പോലീസ്

പത്തു ദിവസം പിന്നിട്ടിട്ടും പെരിയാറില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിയാനാകാതെ പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുന്നതിനാല്‍ വഴിത്തിരിവിലായ അന്വേഷണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മൃതദേഹം കണ്ടെടുത്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ കാട്ടി യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടവും തുടര്‍നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്. യുവതിയെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടു പ്രതികളിലേക്ക് എത്താനുള്ള അന്വേഷണസംഘത്തിന്റെ വഴിയടഞ്ഞിരിക്കുകയാണ്. യുവതിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു കല്ലുകൊണ്ടുകെട്ടി താഴ്ത്തിയ നിലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിയാറില്‍ ആലുവ യു.സി. കോളജിനു സമീപത്തെ സ്വകാര്യ കുളിക്കടവില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സെമിനാരിയിലെ വിദ്യാര്‍ഥികള്‍ വൈകുന്നേരം കടവില്‍ കുളിക്കാനെത്തിയപ്പോഴാണ് സംഭവം കണ്ടത്. പിറ്റേന്നു മൃതദേഹം കരയ്‌ക്കെടുത്ത് വിശദമായി പരിശോധിച്ച പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.…

Read More

ഭര്‍ത്താവ് ജോലിക്കു പോയപ്പോള്‍ പറക്കമുറ്റാത്ത കുട്ടികളെ ഒരു ദയയുമില്ലാതെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, രണ്ടുകെട്ടിയ കാമുകനെയും ഉഷയെയും രായ്ക്കുരാമനം പിടികൂടി പോലീസും, കിളിമാനൂരില്‍ നടന്ന സംഭവം ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കിളിമാനൂര്‍ പോലീസ് പിടികൂടി. കിളിമാനൂര്‍ പനപ്പാംകുന്ന് മാവുവിള തടത്തരികത്ത് വീട്ടില്‍ വാടകക്ക് താമസിച്ചുവന്നിരുന്ന ഉഷ (35)ആണ് പിടിയിലായത്. ഭര്‍ത്താവിനും 7വയസുള്ള പെണ്‍കുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം കഴിഞ്ഞുവരുകയായിരുന്നു യുവതി. ഭര്‍ത്താവ് ജോലിക്ക് പോയി സമയം കുട്ടികളെ സുരക്ഷിതമില്ലാത്ത വീട്ടീല്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഉഷ ഒളിച്ചോടുകയായിരുന്നു. കിളിമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകന്‍ രാജേഷിനൊപ്പം കാട്ടാക്കടയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കിളിമാനൂര്‍ എസ് എച്ച് ഒ അനില്‍കുമാര്‍ , കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബി കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

Read More