ഒരിക്കല്‍ മുഖ്യശത്രു. പിന്നീടെപ്പോഴോ പ്രധാനശത്രു ദുര്‍ബലമാകുകയും പുതിയൊരു എതിരാളി ഉയര്‍ന്നുവരുകയും ചെയ്തപ്പോള്‍ ശത്രുക്കള്‍ തമ്മില്‍ കൈകൊടുത്ത് ഭായ്-ഭായ് ആയിത്തീര്‍ന്നു. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ബന്ധത്തെ ഈവിധത്തില്‍ വിശേഷിപ്പിക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരേ ഒന്നിച്ചു കൈപിടിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞത് അടുത്തിടെയാണ്. അന്നൊന്നും രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനമുയര്‍ത്താത്ത കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു. ബംഗാളില്‍ സിപിഎമ്മുമായി ചേരുന്നത് കാസര്‍ഗോഡ് പാര്‍ട്ടിക്കായി എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാനത്തെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് കത്തെഴുതിയിരിക്കുകയാണ്. സിപിഎം നിരന്തരം തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ അവരുമായി ബന്ധം സ്ഥാപിക്കുന്നത് നാണക്കേടാണെന്നും ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും യൂത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗം പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി അനുശോചനക്കുറിപ്പില്‍ സിപിഎമ്മിനെ…
Read MoreCategory: Editor’s Pick
ഒരു വശത്ത് വെട്ടും കുത്തും കൊലപാതകവുമായി സാധാരണക്കാരായ അണികള്‍! മറു വശത്ത് സൗഹൃദം പങ്കുവയ്ക്കലും ഒത്തുചേരലുമായി നേതാക്കള്‍; ചര്‍ച്ചയായി, ഒരേ ദിവസം പുറത്തു വന്ന രണ്ട് ചിത്രങ്ങള്‍
രാഷ്ട്രീയ കൊലപാതകവും അതുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഹര്‍ത്താലുമെല്ലാം കേരളത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചര്‍ച്ചയും ശ്രദ്ധേയവുമാകുന്നു. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയുടെയും ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വിവാഹത്തില്‍ സകുടുംബമാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സാധാരണക്കാരും യുവാക്കളും തമ്മില്‍ തല്ലി ചാവുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയൊക്കെ തല്ലാനും ചാവാനും തയാറായി നടക്കുന്നവര്‍ വല്ലപ്പോഴുമൊക്കെ ഇത്തരം ചിത്രങ്ങളിലേയ്ക്ക് കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
Read Moreഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന്‍ ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…
പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന്‍ നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ്…
Read Moreകൊച്ചിയില്‍ സണ്ണി ലിയോണിന്റെ പരിപാടി റദ്ദാക്കാന്‍ കാരണം പൈസ കൂടുതല്‍ ചോദിച്ചതല്ല, കോടികള്‍ കൊയ്യാന്‍ സണ്ണിയെ കൊണ്ടുവരാന്‍ തീരുമാനിച്ച ഏജന്‍സിക്ക് പിഴച്ചത് ആരാധകരുടെ തള്ളിക്കയറ്റം ഇല്ലാത്തതിനാല്‍
കൊച്ചിയില്‍ സണ്ണി ലിയോണിന്റെ ഷോ അവസാന നിമിഷം ഉപേക്ഷിച്ചതിന് പിന്നില്‍ താരം കൂടുതല്‍ പണം ചോദിച്ചതാണെന്ന വാദം തെറ്റെന്ന് സൂചന. വലിയ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ച് പരിപാടി പ്ലാന്‍ ചെയ്ത ഇവന്റ് മാനേജ്‌മെന്റ് ടീമിന് തിരിച്ചടിയായത് ടിക്കറ്റുകള്‍ വിറ്റുപോകാത്തതാണ്. കൊച്ചിയില്‍ സണ്ണിലിയോണിന്റെ പരിപാടിക്ക് വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുപോയിരുന്നുള്ളു എന്നാണ് അറിയുന്നത്. ‘വാലന്റൈന്‍സ് നൈറ്റ്’ പരിപാടിയില്‍ നിന്നാണ് സണ്ണി ലിയോണ്‍ പിന്‍മാറിയത്. ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. ഇത് കൂടാതെ കുറച്ച് സൗജന്യ പാസുകളും വിതരണം ചെയ്തിരുന്നു. സാമ്പത്തികമായി പ്രോഗ്രാം പരാജയമാവുമെന്ന് കണ്ടാണ് റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ സംഘാടകര്‍ പറയുന്നത് മറ്റൊരു കാരണമാണ്. സ്റ്റേജ് ഒരുക്കുന്നതിനായി സണ്ണിലിയോണിന്റെ ടീം ആവശ്യപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കാനാവാത്തതാണ് ഷോ റദ്ദാക്കിയതിന് പിന്നില്‍.…
Read Moreപെരിയാറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്നത് ? പച്ച ലെഗ്ഗിന്‍സും നീല ടീ ഷര്‍ട്ടും ഒപ്പം കളര്‍ ചെയ്ത മുടിയും കൊലയാളിയിലേക്ക് വിരല്‍ ചൂണ്ടിയേക്കും, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം
പെരിയാറില്‍ ആലുവയ്ക്കടുത്ത് യു.സി കോളജിനു സമീപം സ്വകാര്യ കുളിക്കടവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരിച്ച് പോലീസ്. ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഭാരമേറിയ കോണ്‍ക്രീറ്റ് കല്ലുകള്‍ ഉപയോഗിച്ച് പുതപ്പില്‍ കയറുകൊണ്ടു കെട്ടിത്താഴ്ത്തിയതായിട്ടാണ് വിലയിരുത്തല്‍. വസ്ത്രധാരണത്തിന്റെയും ശാരീരിക ലക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഐടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന യുവതികളില്‍ ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ടെത്തിയ മൃതദേഹം ഇതര സംസ്ഥാനക്കാരിയായ യുവതിയുടേതാണോയെന്നും സംശയമുണ്ട്. നാലു മുതല്‍ ഏഴു ദിവസം വരെ പഴക്കമുള്ള മൃതദേഹം അഴുകിയതിനാല്‍ പോലീസ് അന്വേഷണത്തെ കുഴയ്ക്കുകയാണ്. കൃത്യത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നല്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് യു.സി കോളജിനു സമീപം വിദ്യാഭവന്‍ കടവിലാണ് മൃതദേഹം അവിടെത്തെ വൈദിക വിദ്യാര്‍ഥികള്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്നു റൂറല്‍ എസ്പി അടക്കമുള്ള ഉന്നത പോലീസ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ കാവല്‍…
Read Moreഅയാള്‍ എന്നെ കാട്ടിലേക്ക് കൊണ്ടുപോയത് മനപൂര്‍വം, പരാതി നല്കാതിരുന്നത് പേടിയായതിനാല്‍, കാട്ടിനുള്ളില്‍ മുന്‍ ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴി ഷഫീഖ് അല്‍ ഖാസിമിക്ക് കുരുക്കാകുന്നു, അന്വേഷണത്തില്‍ ശുഷ്‌കാന്തിയില്ലാതെ പോലീസ്
മുന്‍ ഇമാമിനെതിരെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കി. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇമാം ഷെഫീഖ് ഖാസിമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പോലീസ് ഇയാളെ പിടികൂടാന്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് ഇമാം ഷെഫീഖ് ഖാസിമി കൊണ്ട് പോയത് മനപ്പൂര്‍വമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതി അധികൃതര്‍ പോലീസിന് കൈമാറും. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പോലീസ് പോക്‌സോ വകുുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഇമാം ഒളിവില്‍ പോകുകയായിരുന്നു. ഇമാമിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം…
Read Moreരേണുവിന്റെ തന്ത്രങ്ങള്‍, ഫേസ്ബുക്കില്‍ സുരേഷ് പെണ്‍കുട്ടികളുടെ ഫേക് ഐഡിയുണ്ടാക്കും, വലയില്‍ വീണാല്‍ പിന്നെയെല്ലാം രേണുവിന്റെ മിടുക്ക്, ഒടുവില്‍ പണികിട്ടിയതിന് കാരണം അമ്മയുടെ ബാങ്ക് അക്കൗണ്ടും!! രേണുവിന്റെ സാഹസികത ഇങ്ങനെ
സോഷ്യല്‍മീഡിയ ഒരു കെണിയാണ്. ചിലര്‍ ഇതിനെ നല്ല കാര്യത്തിനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തട്ടിപ്പിനായി പ്രയോജനപ്പെടുന്നു. അത്തരത്തിലൊരു തട്ടിപ്പിന്റെ കഥയാണ് കോട്ടയത്തു നിന്നും വരുന്നത്. കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള്‍ (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരാണ് ഫേസ്ബുക്കിലൂടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. എഴുമറ്റൂര്‍ സ്വദേശിയായ നാല്‍പ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- എഴുമറ്റൂര്‍ സ്വദേശിയെ ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിലൂടെ സുരേഷാണ് ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ഇവര്‍ തമ്മില്‍ ആദ്യം മാന്യമായ ചാറ്റിങ്ങായിരുന്നെങ്കിലും പിന്നീട് അശ്ലീലത്തിലേക്കു വഴിമാറി. സ്ത്രീ സാദൃശ്യ ശബ്ദമുള്ള സുരേഷ് ഇടയ്ക്കു രേണുവിന്റെ ഫോണ്‍ നമ്പര്‍ നല്‍കുകയും ഗ്രൂപ്പ് ചാറ്റിങ് നടത്തുകയുമായിരുന്നു. എഴുമറ്റൂര്‍ സ്വദേശി പങ്കുവച്ച മൂന്നു വീഡിയോകള്‍ ഉപയോഗിച്ചാണ് പിന്നീട് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. വീഡിയോ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവര്‍…
Read Moreകേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിയും, ബിജെപി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കും, യുഡിഎഫ് തൂത്തുവാരും ശബരിമല നയങ്ങള്‍ എല്‍ഡിഎഫിന്റെ തിരിച്ചടിക്ക് കാരണം, സിപിഎമ്മിന് ഞെട്ടലായി ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ
കേരളത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ. ചരിത്രത്തില്‍ ആദ്യമായി ബിജെപി പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്നൊരു പ്രതിനിധിയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുമെന്നും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ (1. കാസര്‍കോട് 2. കണ്ണൂര്‍ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കും. തെക്കന്‍ കേരളത്തില്‍…
Read Moreനവോത്ഥാനത്തിനും വനിതാ മതിലിനും കോടികള്‍ മുടക്കുന്ന സര്‍ക്കാരിന് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മാത്രം പണമില്ല, സര്‍ക്കാര്‍ സഹായിക്കില്ലെന്നുറപ്പായതോടെ വൃക്ക വിറ്റു വീടു പുനര്‍നിര്‍മിക്കാന്‍ ഒരു കുടുംബം
ദുരന്തത്തില്‍ മുറികള്‍ തകര്‍ന്ന വീട്, കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല, അതിന് പണമുണ്ടാക്കാന്‍ വൃക്ക വില്പനയ്ക്ക്’ പ്രളയം വരുത്തിയ ദുരിതത്തില്‍നിന്നു കരകയറാന്‍ ഗൃഹനാഥന്‍ സ്വന്തം കൈപ്പടയില്‍ വീടിനു മുകളില്‍ എഴുതിവച്ചിരിക്കുന്ന വാചകങ്ങളാണിവ. പ്രളയദുരിതത്തിനിരയായ ഇടുക്കി ജില്ലയിലുള്ളവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍കാഴ്ചയാണിത്. അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിക്കുന്ന തണ്ണിക്കോട്ട് ജോസഫാണ് തന്റെ വീടിനു മുകളില്‍ വൃക്ക വില്‍ക്കാനുണ്ടെന്ന് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെള്ളത്തൂവല്‍ ടൗണിനു സമീപം നാല്‍പ്പതു സെന്റ് സ്ഥലവും നാലുമുറികളോടുകൂടിയ വീടുമാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ വീടിന്റെ മൂന്നു മുറികളും വാടകയ്ക്കു നല്‍കി ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് രോഗിയായ ജോസഫും ഭാര്യയും കഴിഞ്ഞുവന്നിരുന്നത്. 25 വര്‍ഷമായി ഈ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 15നുണ്ടായ കനത്തമഴയില്‍ മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നത്. ഇതോടെ ഇവരുടെ വരുമാന മാര്‍ഗവും നിലച്ചു.…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷഫീഖ് അല്‍ ഖാസിമി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി, എന്നിട്ടും പരാതിയില്ലെന്ന് പറഞ്ഞ് കേസെടുക്കാന്‍ മടിച്ച് പോലീസും, രക്ഷപ്പെട്ട ഖാസിമി നാടുവിട്ടെന്ന് സൂചന
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. സ്‌കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ പോലീസ് കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്.…
Read More