അണികള്‍ മുഴുവന്‍ കൊഴിഞ്ഞു പോയതോടെ കറന്റ് ബില്‍ അടയ്ക്കാന്‍ പോലും നിവര്‍ത്തിയില്ലാതായി, സിപിഎമ്മിന്റെ ബംഗാളിലെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തത് 15,000 രൂപയ്ക്ക്, ഒരിക്കല്‍ രാജക്കന്മാരായിരുന്നിടത്ത് സിപിഎമ്മിന്റെ അവസ്ഥ പരമദയനീയം

ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്. മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച്…

Read More

പ്രതിപക്ഷത്തെ അഴിമതിക്കാരോട് രാഹുലിന് വിധേയത്വമോ? ശാരദ അഴിമതിയില്‍ കുളിച്ച മമതയെ പിന്തുണച്ചു, ഇപ്പോള്‍ ചന്ദ്രബാബുവിനൊപ്പവും, രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം കോണ്‍ഗ്രസിന് തലവേദനയാകുമോ? സമ്പൂര്‍ണ വിശകലനം

എം.ജി. എസ് രാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷത്തെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല ബന്ധമാണുള്ളത്. ഒരുകാലത്ത് സ്ഥിരം വിമര്‍ശകരായിരുന്ന സിപിഎം നേതാക്കള്‍ പോലും അങ്ങ് ഡെല്‍ഹിയില്‍ രാഹുലിന്റെ നല്ല സുഹൃത്തുക്കളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, തെലുങ്കുദേശം പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു, യുപിയില്‍ അഖിലേഷ് യാദവ്, ബിഹാറില്‍ തേജസ്വിനി യാദവ് എന്നിവരെല്ലാം ഇതേ ലൈനില്‍ രാഹുലുമായി അടുത്ത് നില്ക്കുന്നവരാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ അഴിമതിയുടെ കറ പുരണ്ട ഈ കൂട്ടുകെട്ടുകള്‍ രാഹുലിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിക്കുമോ? മമതയുടെ കൈകള്‍ ശുദ്ധമല്ല ബംഗാളില്‍ ശാരദ ചിട്ടിത്തട്ടിപ്പില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയും അടുത്ത ബന്ധുക്കളും ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ പരിധിക്കുള്ളിലാണ്. ബംഗാളിലെ 30 ശതമാനം കുടുംബങ്ങളെയും ബാധിച്ചതാണ് ശാരദ തട്ടിപ്പ്. ചിട്ടിയിലൂടെ പണം നഷ്ടപ്പെട്ടവര്‍ ബംഗാളില്‍ നിരവധിയാണ്. തൃണമൂലിന്റെ ഉന്നത നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ…

Read More

അശ്ലീലം നിറഞ്ഞ പോസ്റ്റിട്ട് പ്രശസ്തയാകാന്‍ നോക്കിയ ജോമോള്‍ ജോസഫിന് കുറിക്കു കൊള്ളുന്നൊരു കുറിപ്പുമായി മറ്റൊരു യുവതി, ആരാലും ശ്രദ്ധിക്കപ്പെടുന്നില്ലെന്ന അപകര്‍ഷത ബോധമാണ് ചേച്ചിയെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത്!! ലൈക്കടിച്ച് സോഷ്യല്‍മീഡിയ

പുരുഷന്മാരെല്ലാം ഒളിഞ്ഞുനോട്ടക്കാരാണെന്നും ഫേസ്ബുക്കില്‍ അസമയത്ത് ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കൊച്ചി സ്വദേശി ജോമോള്‍ ജോസഫ് എന്ന യുവതിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കി ഹരിത അമര്‍ജിത്ത് എന്ന യുവതി. ഇക്കിളി പുസ്തകങ്ങളിലെ കഥ പോലെ പോസ്റ്റിട്ട് പ്രശസ്തയാകാനാണ് ജോമോള്‍ ശ്രമിച്ചതെന്ന ആരോപണം സോഷ്യല്‍മീഡിയയില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് ഹരിതയുടെ പോസ്റ്റ് വരുന്നത്. പുരുഷന്മാര്‍ പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് ആണുങ്ങളെന്ന ജോമോളുടെ വാദത്തെ ഹരിത അടിമുടി എതിര്‍ക്കുന്നു. ഹരിയുടെ പോസ്റ്റ് ഇങ്ങനെ- ജോമോള്‍ ജോസഫ് ചേച്ചിയോട്.. ചേച്ചിയെന്ന് വിളിക്കാന്‍ മനസ്സനുവദിക്കുന്നില്ലെങ്കിലും സംസ്‌കാരം ഇല്ലായ്മയെ നിങ്ങളെ പോലെ അലങ്കാരമാക്കാന്‍ കഴിയാത്തതിനാല്‍ ചേച്ചിയെന്ന് വിളിക്കുന്നു. ചേച്ചിയുടെ വൈറല്‍ പോസ്റ്റൊക്കെ വായിച്ചു… അതുകൊണ്ട് തന്നെ എനിക്കും ചിലത് പറയാന്‍ തോന്നുന്നു. സ്വാഭാവികമായും വിവാഹം കഴിഞ്ഞ പെണ്ണുങ്ങള്‍ വെളുപ്പിന് അഞ്ച് മണി മുതല്‍ എട്ടുമണിക്കുള്ളില്‍ ( എന്റെ…

Read More

കണ്ണൂരിലെ ദമ്പതികളെ അധിക്ഷേപിച്ചതിന് പിന്നിലെ സൂത്രധാരന്മാര്‍ സ്വന്തം നാട്ടുകാര്‍ തന്നെ, വാട്‌സാപ്പ് സന്ദേശം ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത റോബിനും കൂട്ടുകാരും കുടുങ്ങും, ജൂബിയും അനുപും രണ്ടുംകല്പിച്ച് തന്നെ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​ന്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. വി​വി​ധ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​മാ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. കേ​സ് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. ക​ണ്ണൂ​ർ ചെ​ന്പ​ന്തൊ​ട്ടി സ്വ​ദേ​ശി​നി ജൂ​ബി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. പ​ഞ്ചാ​ബി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പും ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ജൂ​ബി​യും അ​ടു​ത്തി​ടെ​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ർ​ത്ത് ത​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ജൂ​ബി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ജോ​സ്ഗി​രി​യി​ലെ റോ​ബി​ൻ തോ​മ​സ് എ​ന്ന യു​വാ​വി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. “പെ​ണ്ണി​നു വ​യ​സ് 48, ചെ​ക്ക​ന് വ​യ​സ് 25, പെ​ണ്ണി​ന് ആ​സ്തി 15 കോ​ടി, സ്ത്രീ​ധ​നം 101 പ​വ​ൻ, 50 ല​ക്ഷം, ബാ​ക്കി പു​റ​കെ വ​രും’ എ​ന്ന ക​മ​ൻ​റോ​ടു​കൂ​ടി​യാ​ണ് വാ​ട്സ്ആ​പ്പി​ലും…

Read More

മാതാപിതാക്കള്‍ തമ്മിലടിച്ചു, സങ്കടം സഹിക്കവയ്യാതെ പതിനെട്ടുകാരന്‍ കണ്ണൂരില്‍ ആത്മഹത്യ ചെയ്തു, മകന്‍ മരിച്ചതിന് പിന്നാലെ അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കി, തലശേരിയെ നടുക്കിയ സംഭവം ഇങ്ങനെ

മാതാപിതാക്കള്‍ തമ്മിലടിച്ചതില്‍ മനംനൊന്ത് പതിനെട്ടുകാരനായ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദുവിനെ(45)യാണ് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ദ്ധ രാത്രിയില്‍ ബിന്ദുവിനെ കിടപ്പുമുറിയില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബിന്ദുവിന്റെ മകന്‍ അഭിന്‍ രാജ് (18) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിയായിരുന്നു അഭിന്‍ രാജ്. മകന്‍ മരിച്ചതിന്റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്. അഭിന്‍രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുവര്‍ക്കും…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം 2014ല്‍ ബിജെപി 10 ശതമാനത്തില്‍ താഴെ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലം; പ്രതിപക്ഷ പാര്‍ട്ടി സഖ്യവും ബിജെപിക്ക് വെല്ലുവിളിയാകും

പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്‌സ്സെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44 ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ പോകുന്നത് ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലമാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഈ മണ്ഡലങ്ങളുള്ളത്. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്‌സ്സെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10…

Read More

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വെടിക്കെട്ട് ഓപ്പണര്‍ സെവാഗും, ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍, മത്സരിക്കുക കോണ്‍ഗ്രസ് കോട്ടയില്‍, പിന്നിലെ നീക്കങ്ങള്‍ ഇങ്ങനെ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കും എന്ന് റിപ്പോർട്ടുകൾ.  സെവാഗിനെ മത്സരിപ്പിക്കാനുളള സാധ്യത ഞായറാഴ്ച നടന്ന ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജെപി തേടിയിരുന്നു. ഹരിയാനയിലെ റോത്തക്കില്‍ നിന്ന് വീരേന്ദര്‍ സെവാഗിനെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് ബിജെപി തേടുന്നത്. സ്ഥാനാർഥികളുടെ പട്ടികയിൽ സെവാഗിന്റെ പേര് ഉയര്‍ന്നുവന്നതായി പാര്‍ട്ടി നേതാവ് വെളിപ്പെടുത്തി. റോത്തക്ക് പിടിച്ചെടുക്കാന്‍ വിരേന്ദര്‍ സെവാഗിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഇതിന്റെ ഭാഗമായി ബിജെപിയിലെ മുതിര്‍ന്ന നേതാവിനെ സെവാഗിനെ സമീപിക്കാന്‍ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റോത്തക്കില്‍ സേവാഗിനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തില്‍ സെവാഗിന്റെ സമ്മതം വാങ്ങുകയാണ് അടുത്ത നീക്കം. ഇക്കാര്യവും ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിങ് ഹൂഡയാണ് സ്ഥലം എംപി. കഴിഞ്ഞ മൂന്നുതവണയും ഹൂഡയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ സെവാഗിനെ പോലെയുളള പ്രമുഖ മുഖങ്ങളെ അവതരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് ബിജെപിയില്‍…

Read More

ഞാന്‍ അയാളെ കല്യാണം കഴിച്ചത് പോലും അയാളെ ചേര്‍ത്ത് നാട്ടുകാര്‍ മോശം പറഞ്ഞതിന്റെ പേരിലാണ്, എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ ചേര്‍ത്താണ് ഹരി എല്ലാം പറഞ്ഞു നടന്നത്, തിരുവനന്തപുരത്തെ ഓട്ടോഡ്രൈവറുടെ മരണത്തില്‍ മനസുതുറന്ന് രണ്ടാംഭാര്യ

ഭാര്യ മര്‍ദിച്ചതിന് ആത്മഹത്യ ചെയ്ത ഇടയാര്‍ ഹരിയുടെ മരണം വിവാദമാകുന്നു. ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഹരിയുടെ മരണത്തില്‍ സംശയമുണ്ടെന്നാണ് ഹരിയുടെ കുടുംബം പ്രതികരിക്കുന്നത്. ഭാര്യവീട്ടുകാരുടെ പീഡനങ്ങളില്‍ തനിക്ക് മനം മടുത്തിരിക്കുന്നു. അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന ഹരിയുടെ ഫേസ്ബുക്ക് വീഡിയോ ആണ് ബന്ധുക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മരണം സംശയാസ്പദമെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഹരിയുടെ മരണത്തില്‍ പ്രതികരണവുമായി രണ്ടാംഭാര്യയായ ആശാറാണി രംഗത്തെത്തി. ആശാറാണിയുടെ രണ്ടാം വിവാഹമായിരുന്നു ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനായ ഹരിയുമായി ഒന്നരവര്‍ഷം മുമ്പ് നടന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹരിക്കെതിരായ ആരോപണങ്ങളാണ് ആശ ഉന്നയിച്ചത്. ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ…

Read More

ഇതറിഞ്ഞ ട്രംപ് പൊട്ടിക്കരഞ്ഞു കൊണ്ട് വൈറ്റ് ഹൗസിന് ചുറ്റും രണ്ട് റൗണ്ട് ഓടി!! അമേരിക്കയെ ഒരു പാഠംപഠിപ്പിക്കാന്‍ വെനസ്വേലയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്, യുവനേതാവിനെ ട്രോളി ഒരു പരുവമാക്കി സോഷ്യല്‍മീഡിയ

ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ട് ട്രോള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ-സിപിഎം നേതാവ് മുഹമ്മദ് റിയാസാണ് ട്രോളന്മാരുടെ പുതിയ ഇര. വെനസ്വേ എംബസിയിലെത്തി പിന്തുണ നല്കുന്ന കത്ത് അംബാസിഡര്‍ക്ക് കൈമാറുന്ന ചിത്രമാണ് റിയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിനാണ് അടിമുടി ട്രോളും പരിഹാസവുമായി കമന്റുകള്‍ നിറഞ്ഞൊഴുകിയത്. കൂടുതല്‍ ലൈക് കിട്ടിയ ഒരു കമന്റ് ഇങ്ങനെ – വല്ല അസുഖവും വന്നാല്‍ ഉളുപ്പില്ലാതെ അമേരിക്കയ്ക്ക് ഓടുകയും ചെയ്യും…എന്നാലോ ഡയലോഗടിക്ക് ഒരു കുറവും ഇല്ല… അമേരിക്കന്‍ സാമ്രാജ്യത്വം തേങ്ങാക്കുല., മാങ്ങാത്തൊലി.. എന്നൊക്കെ… ജനങ്ങള്‍ 2019 ല്‍ എത്തി റിയാസേ… നിങ്ങള്‍ 1984 ല്‍ ആണന്ന് കരുതി… അമേരിക്കയുടെ പേര് പറഞ്ഞുള്ള ഉഡായിപ്പ് ഒന്നും ഇനി വേവില്ല.. വെനിസ്വേലയിലെ പഴയ കമ്മ്യൂണിസ്റ്റ്വി പ്ലവകാരിയുടെ സമ്പാദ്യവും മക്കളുടെ ധൂര്‍ത്തും പത്രങ്ങളില്‍ വന്നത് മറക്കണ്ട. അമേരിക്കന്‍ സാമ്രാജ്യത്വം എന്ന് പറഞ്ഞ് പേടിപ്പിച്ചാല്‍ ആള്‍ക്കാര്‍ വന്ന് സിപി എമ്മിന്…

Read More

ബംഗാളില്‍ ഇനി കോണ്‍ഗ്രസും സിപിഎമ്മും ഭായ് ഭായ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ നീക്കം, രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി ബംഗാളിലെ കോണ്‍ഗ്രസ്, ബംഗാളില്‍ മമതയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലേര്‍പ്പെട്ട് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നത്. സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും. ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. സംഘടന ദുര്‍ബലമെന്നുപറയുന്ന ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഇടതുപക്ഷം ഒറ്റയ്ക്കുമത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ബലപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സിപിഎമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ.…

Read More