എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ ജയറാമിനെ പരിഗണിക്കുന്നു? മനസുതുറക്കാതെ താരം, പരിഗണനയിലുള്ള മറ്റൊരാള്‍ ശ്രീശാന്ത് തന്നെ, എറണാകുളത്തെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ

സിനിമ താരങ്ങളെ കളത്തിലിറക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ ബിജെപി. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ വേണ്ടത്ര വിജയിക്കാതിരുന്നതോടെ പുതിയ താരത്തെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. എറണാകുളത്ത് നടന്‍ ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി ചില സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും പെരുമ്പാവൂരിലാണ്. ഇപ്പോള്‍ ചെന്നൈയിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി പലപ്പോഴും കേരളത്തിലുണ്ടാകാറുണ്ട്. പൊതുപരിപാടികളിലും സജീവമാണ്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിക്കാത്ത ജയറാം മത്സരിക്കാനെത്തുമോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നതാണ് സത്യം. ഭീമന്‍ രഘു, അലി അക്ബര്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞവട്ടം ബിജെപി സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെയും എറണാകുളത്ത് പരിഗണിക്കുന്നുണ്ട്. ശ്രീ മത്സരിക്കാനെത്തിയാല്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Read More

മധ്യപ്രദേശില്‍ ഗംഭീര ട്വിസ്റ്റൊരുക്കി കോണ്‍ഗ്രസ്, പ്രിയങ്കയ്ക്കു പിന്നാലെ പ്രിയദര്‍ശിനി രാജെ സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക്, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിന് സമ്മതംമൂളി ജ്യോതിരാദിത്യ സിന്ധ്യ

നിയാസ് മുസ്തഫ പ്രിയങ്ക ഗാന്ധിക്കു പിന്നാലെ പ്രിയദര്‍ശിനി രാജെ സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതായി സൂചന. മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയാണ് പ്രിയദര്‍ശിനി. പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുമെന്ന തരത്തില്‍ ഏറെ നാളായി ചര്‍ച്ചകളുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതു മാത്രമാണ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയത്തിലുള്ള ആകെ പരിചയം. പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്‍വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് മന്ത്രി പ്രദ്യുമ്ന്‍ സിംഗ് തോമര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതോടെയാണ് പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തില്‍ ചര്‍ച്ചകള്‍ മുറുകിയത്. പ്രിയങ്കയുടെ വരവോടെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കുണ്ടായ ഉണര്‍വ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മധ്യപ്രദേശിലും സാധ്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗുണ ശിവപുരി ലോക്‌സഭാ മണ്ഡലം സിന്ധ്യ കുടുംബത്തിന്റെ…

Read More

കണ്ണൂരിലെ കണ്ണില്ലാത്ത ക്രൂരത! രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; കൂട്ടുനിന്നത് അമ്മ; അമ്മയുടെ കാമുകനെതിരേ കേസ്

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​മ്മ​യു​ടെ കാ​മു​ക​ൻ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​നെ​തി​രേ കേ​സെ​ടു​ത്തു. ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രേ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി കാ​റു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ അ​മ്മ​യോ​ടൊ​പ്പം പെ​ൺ​കു​ട്ടി​യെ കൂ​ട്ടി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​മ്മ ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് മ​ദ്യം ന​ൽ​കി മ​യ​ക്കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. അ​മ്മ​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് അ​മ്മ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ തു​ട​ർ​ന്ന് ഭീ​തി​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സ് അ​ധ്യാ​പി​ക​യോ​ട് സം​ഭ​വം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More

എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, അതൊക്കെ ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നും, ജയറാം മനസുതുറക്കുന്നു

കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ. എന്നെ തേടി അത്തരം സിനിമകള്‍ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്.’ പില്‍ക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകള്‍ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാന്‍ തിരഞ്ഞെടുത്തതില്‍ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ’ ജയറാം പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ മക്കള്‍ വിലപ്പെട്ടതാണ്. ഒരച്ഛനെന്ന നിലയില്‍ എനിക്കും അങ്ങനെ തന്നെയാണ്. കണ്ണന് പക്ഷേ,…

Read More

ഇതൊന്നും സമ്മര്‍ദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാന്‍ കരുതുന്നില്ല; പല തവണ പറഞ്ഞ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ വേദനയുണ്ട്; തുറന്നടിച്ച് മോഹന്‍ലാല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവമാണ്. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ‘ഒരു സിനിമാ താരമായി തുടരാനാണ് തനിക്ക് ആഗ്രഹം. ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതില്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്. ‘ഞാന്‍ അവരോടൊപ്പം നില്‍ക്കുകയാണ്. എന്നെ കൂടുതല്‍ തിരുത്തുകയും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍…

Read More

സെ​ന​ഗ​ലി​ൽ  ഹോട്ടൽ ബിസിനസുകാരനായ ആന്‍റണി ഫെർണാണ്ടസ് അറസ്റ്റിൽ; ഇന്ത്യയിൽ അധോലോക നായകനായ  ഇയാളുടെ യഥാർഥ പേര് കേട്ടാൽ ഞെട്ടും

ബം​ഗ​ളൂ​രു: അ​ധോ​ലോ​ക നാ​യ​ക​ൻ ര​വി പൂ​ജാ​രി സെ​ന​ഗ​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത് ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്ന ക​ള്ള​പ്പേ​രി​ൽ. ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ജീ​വി​തം. ഗി​നി​യ, ഐ​വ​റി​കോ​സ്റ്റ്, സെ​ന​ഗ​ൽ, ബു​ർ​ക്കി​ന ഫാ​സോ എ​ന്നീ​വ​ട​ങ്ങ​ളി​ൽ നി​ര​വ​ധി റ​സ്റ്റ​റ​ന്‍റു​ക​ളു​ടെ പാ​ർ​ട്ട​ണ​റാ​യി​രു​ന്നു ഇ‍​യാ​ളെ​ന്നാ​ണ് വി​വ​രം. ര​വി പൂ​ജാ​രി സെ​ന​ഗ​ലി​ൽ പി​ടി​യി​ലാ​യ​താ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​യാ​ളെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​നു​ള്ള സ​ന്ന​ദ്ധ​ത സെ​ന​ഗ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദാ​ക​റി​ലെ ഇ​ന്ത്യ​ൻ അം​ബ​സി​ഡ​റു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ദാ​ക​റി​ലു​ള്ള വി​വ​രം അം​ബ​സ​ഡ​ർ ഇ​ന്ത്യ​യി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് കേ​സ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചാ​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ​ക്കും. ഡി​സം​ബ​ർ 15നാ​ണ് പ​ന​ന്പ​ള്ളി​ന​ഗ​റി​ലു​ള്ള നെ​യ്ൽ ആ​ർ​ട്ടി​സ്ട്രി എ​ന്ന ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വെ​ടി​യു​തി​ർ​ത്ത്.…

Read More

പൂജ ഷാകുന്‍ പണ്ടേ പ്രശ്‌നക്കാരി! ‘ഗോഡ്‌സെയ്ക്കു മുമ്പേ ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ ഞാന്‍ വധിച്ചേനേ’ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍; പൂജ മുങ്ങി

അ​​​ലി​​​ഗ​​​ഡ്: മ​ഹാ​ത്മ​ജി​യു​ടെ കോ​ല​ത്തി​ൽ വെ​ടി ഉ​തി​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ​പ്പോ​യി​രി​ക്കു​ന്ന ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീയ സെ​ക്ര​ട്ട​റി പൂ​ജ ഷാകുൻ പാ​ണ്ഡെ മു​ന്പും ഗാ​ന്ധി​ജി​ക്കെ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​ലിഗഡി​ൽ ന​ട​ന്ന ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഒ​രു പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യെ വി​ഭ​ജി​ച്ച​ത് ഗാ​ന്ധി​ജി​യാ​ണെ​ന്ന് പ​റ​ഞ്ഞ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. നാ​ഥു​റാം ഗോ​ഡ്സെ​യ്ക്ക് മു​ന്പേ താ​ൻ ജ​നി​ച്ചി​രു​ന്നെ​ങ്കി​ൽ താ​ൻ ത​ന്നെ ഗാ​ന്ധി​യെ കൊ​ല്ലു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൂ​ജ അ​ന്നു പ​റ​ഞ്ഞ​ത്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​രെ​ങ്കി​ലും വീ​ണ്ടു​മൊ​രു ഗാ​ന്ധി​യാ​കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​രെ താ​ൻ കൊ​ല്ലു​മെ​ന്നും പൂ​ജ ഭീ​ഷ​ണി മു​ഴ​ക്കി.​ഇ​ന്ത്യ​യു​ടെ വി​ഭ​ജ​ന സ​മ​യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ഹി​ന്ദു​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഗാ​ന്ധി കാ​ര​ണ​മാ​യെ​ന്നും രാ​ഷ​്ട്ര​പി​താ​വെ​ന്ന സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്നും പൂ​ജ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​സം​ഗ​ത്തി​നെ​തി​രേ വ​ന്ന ഒ​ര പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. 2017 മാ​ർ​ച്ച് 19ന് ​ഇ​വ​ർ ഫേ​സ്ബു​ക്കി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം…

Read More

തമിഴ് രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ സരിതാ നായര്‍, പാര്‍ലമെന്റിലെത്താന്‍ മത്സരിക്കുന്നത് ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമെന്ന് തമിഴ് മാധ്യമങ്ങള്‍, തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനമാകുമോ സോളാര്‍ നായിക, മനസുതുറക്കാതെ വിവാദങ്ങളുടെ തോഴി

സോളാര്‍ തട്ടിപ്പിലൂടെ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സരിതാ എസ്. നായര്‍ രാഷ്ട്രീയത്തിലിറങ്ങുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സരിത മത്സരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലല്ല മറിച്ച് തമിഴ്‌നാട്ടില്‍ നിന്നാകും സരിത പാര്‍ലമെന്ററി മോഹം പരീക്ഷിക്കുക. സരിത അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തമിഴ് പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോളാര്‍ സംഭവത്തിനുശേഷം കേരളത്തോട് താല്ക്കാലികമായി വിടപറഞ്ഞ സരിത ഇപ്പോള്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. അവിടെ സോളാറിനൊപ്പം മറ്റു ചില ബിസിനസുകള്‍ കൂടി അവര്‍ നടത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും സരിതയ്ക്കുണ്ട്. അതേസമയം മത്സരിക്കുമോയെന്ന കാര്യത്തില്‍ സരിതയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. തമിഴ് വാരികയായ ‘കുമുദ’ത്തില്‍ വന്ന സരിതയുടെ ആത്മകഥ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയായത്. ഇതിന്റെ പ്രചാരണത്തിനായി…

Read More

കോണ്‍ഗ്രസിന് സീറ്റ് കൂടുമെങ്കിലും ആധിപത്യം ബിജെപിക്ക്, കേരളത്തില്‍ താമര അക്കൗണ്ട് തുറക്കും, യുഡിഎഫ് തൂത്തുവാരും, സിപിഎം ബംഗാളിലും ത്രിപുരയിലും കേരളത്തിലും തകര്‍ന്നടിയും, മമതയ്ക്കും ചന്ദ്രബാബു നായിഡുവിനും തിരിച്ചടി, ടൈംസ് നൗ സര്‍വേ ഇങ്ങനെ

രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‌ക്കേ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസിനും ബിജെപിക്കും കാര്യമായി ആശ്വസിക്കാനുള്ള വകയൊന്നും സര്‍വേയിലില്ല. കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തേതില്‍ നിന്ന് സീറ്റും വോട്ടും കൂടുമെങ്കിലും ഭരണത്തിലെത്താന്‍ അതൊന്നും മതിയാകില്ലെന്ന് സര്‍വേ പറയുന്നു. 2014നെ അപേക്ഷിച്ച് സീറ്റില്‍ കുറവു വരുമെങ്കിലും ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ ബിജെപിക്ക് സാധിക്കുമെന്നും ജനുവരി അവസാനം നടത്തിയ സര്‍വേ അടിവരയിടുന്നു. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് 252 സീറ്റ് കിട്ടുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ സര്‍വേയില്‍ പറയുന്നത്. ഭരണം ലഭിക്കാന്‍ 20നടുത്ത് സീറ്റുകളുടെ കുറവ്. മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റുകളും ലഭിക്കും. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം 50ലേറെ സീറ്റുകള്‍ സ്വന്തമാക്കും. കേവല ഭൂരിപക്ഷത്തില്‍ നിന്ന് ബിജെപിയെ തടയുന്നതും ഇതുതന്നെ. കോണ്‍ഗ്രസിന് യുപിയില്‍ കേവലം രണ്ടു സീറ്റാണ് സര്‍വേ പറയുന്നത്.…

Read More

ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ സിനിമ സംഘടനകളൊന്നും സഹായിച്ചില്ല, നസീര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്; വീട്ടിലിരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ കിടക്കുന്നതും എടുത്തോളൂവെന്ന് നസീര്‍, വെളിപ്പെടുത്തലുമായി മകന്‍

നടന്‍ ജയന്റെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് ഇന്നും തീരാവേദനയാണ്. മലയാള സിനിമയിലെ സൂപ്പര്‍നായകന്റെ വേര്‍പാടിനുശേഷം ആ മരണം മലയാളികള്‍ ഇന്നും ചര്‍ച്ചചെയ്യുന്നു. ജയന്റെ മരണശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടിയതിനെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ്. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ ആരും തയ്യാറായില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറയുന്നു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്. ‘ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതു കൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദറിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. അന്ന് തമിഴ്നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു. ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു…

Read More