സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. പിന്നാലെ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളം തളിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്നതോടെ പ്രിയനന്ദനന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പോസ്റ്റ് വിവാദമായതോടെ പ്രിയനന്ദന്‍ തന്നെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. താനുപയോഗിച്ച ഭാഷ മോശമായത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയനന്ദന്‍ പറഞ്ഞു. എന്നാല്‍ താന്‍ പോസ്റ്റില്‍ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും പ്രിയനന്ദന്‍ പറഞ്ഞു. വളരെ മോശം രീതിയിലാണ് ഇയാള്‍ പോസ്റ്റിട്ടത്. അശ്ലീലം മാത്രമല്ല ആരും പറയാന്‍ പോലും മടിക്കുന്ന വാക്കുകളാണ് നവോത്ഥാന യോഗങ്ങളിലെ മുന്നണി പോരാളിയായ പ്രിയനന്ദന്‍ ഉപയോഗിച്ചത്. കൂട്ടുകാര്‍ പോലും പോസ്റ്റിന്…
Read MoreCategory: Editor’s Pick
മദ്യലഹരിയിൽ കിണറ്റിൽ വീണ മധ്യവയസ്കനെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പോലീസുകാര്‍ക്ക്; ഉറങ്ങുന്ന തന്നെ ഉണർത്തിയതിന് പോലീസുകാര്‍ക്ക് മദ്യപാനിയുടെ വക തെറിയഭിഷേകം
മദ്യലഹരിയിൽ കിണറ്റിൽ വീണ മദ്ധ്യവയസ്കനെ സാഹസികമായി രക്ഷിപ്പെടുത്തി കരയിൽ എത്തിച്ച പൊലീസുകാർക്ക് മദ്യപാനിയുടെ വക മുത്തം തെറിയഭിഷേകം. തെറിയഭിക്ഷേകത്തിൽ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ അയാളെ അവിടെ ഉപേഷിച്ച് സ്ഥലം വിട്ടു. തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ഭരതന്നൂർ സ്വദേശിയായ മദ്ധ്യവയസ്കനെ നാട്ടുകാർ കിണറ്റിനുള്ളിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാങ്ങോട് നിന്നും എത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെടുത്തു. വലിയ ആഴമുള്ള കിണർ അല്ലാത്തതിനാൽ വീഴ്ചയിൽ മധ്യവയസ്കന് അധിക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പരിക്കുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതുമില്ല. എന്നാൽ അമിതമായി മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു കക്ഷി. കരയ്ക്കെത്തിച്ച ശേഷം പൊലീസ് വിവരങ്ങൾ ചോദിയ്ക്കാനാരുങ്ങിയപ്പോഴാണ് ഇയാൾ ചാടിയെഴുന്നേറ്റ് പൊലീസിനെ തെറി വിളിച്ചത്. കിണറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന തന്നെ ഉണർത്തിയതിൻ്റെ ദേഷ്യമാണ് മദ്യപാനി പൊലീസ് ഉദ്യോഗസ്ഥനോട് പ്രകടിപ്പിച്ചത്. തെറിയഭിക്ഷേകം കേട്ട…
Read Moreഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയിരിക്കേ ഗോകുലിനെ പ്രണയിച്ചു, വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ കല്യാണം നടത്തി, വായ്പയെടുത്ത് കല്യാണം നടത്തിയ സൂര്യയുടെ ജീവനെടുത്തത് ഭര്‍ത്തൃവീട്ടുകാരുടെ ആര്‍ത്തി, ആലപ്പുഴയില്‍ നടന്നത്
സ്ത്രീധനം പലപ്പോഴും വലിയ പ്രശ്‌നമാണ്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ സ്ത്രീധനം മൂലം ആലപ്പുഴയില്‍ ഒരു ഇരുപതുകാരിക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ടു. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യയാണ് ആത്മഹത്യ ചെയ്തത്. സൂര്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍ നിവാസില്‍ ഗോകുലിനെ (ഉണ്ണി26) ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യ(20) പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ജെസിബി മെക്കാനിക്കായ ഗോകുലും സൂര്യയുമായി പ്രണയത്തിലായി. ഗോകുല്‍ സൂര്യയെ വിളിച്ചുകൊണ്ടുപോയെങ്കിലും ഇരുവീട്ടുകാരും ഇടപെട്ട് കഴിഞ്ഞ ജൂണ്‍ 16ന് വിവാഹം നടത്തി. വിവാബത്തിനായി 10 പവന്‍ സ്വര്‍ണവും 3 തവണയായി…
Read Moreഗര്‍ഭിണിയായപ്പോള്‍ പോലും ഭര്‍ത്താവും വീട്ടുകാരും പീഡനം തുടര്‍ന്നു, നല്കിയിരുന്നത് പഴകിയ ഭക്ഷണം, ജോലി പോലും കളയിപ്പിച്ചു, നഴ്‌സ് ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ഭര്‍ത്താവിന് കുരുക്കാകുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ
നഴ്സ് ആന്‍ലിയയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതായെന്ന് പറയുന്ന ആന്‍ലിയയുടെ മൃതദേഹം 28 ന് ആലുവയ്ക്കടുത്ത് പുഴയിലാണ് കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പൊലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. അതേസമയം ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചു. പഠിക്കാനായി ജോലി രാജിവച്ചതിനു പരിഹസിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കുറ്റപ്പെടുത്തി’-പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ ലിയയുടെ ഡയറിക്കുറിപ്പിലെ വാക്കുകളാണിത്. കഴിഞ്ഞ 28 നാണ് തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യയായ യുവതിയുടെ മൃതദേഹം നോര്‍ത്ത് പറവൂര്‍…
Read Moreലക്ഷ്മിച്ചേച്ചിക്ക് അതൊന്നും അറിയില്ല, കൊല്ലത്തുവച്ചു ഞാനും ബാലുച്ചേട്ടനും ഒരു കടയില്‍ കയറി ജ്യൂസ് കുടിച്ചു, അതിനുശേഷം ഞാന്‍ പുറകിലെ സീറ്റിലേക്ക് മാറി, ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവറുടെ തുറന്നുപറച്ചില്‍
സംഗീതഞ്ജന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ തുറന്നുപറച്ചിലുമായി ഡ്രൈവര്‍ അര്‍ജുന്‍. ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടപ്പോള്‍ അര്‍ജുനും അവരുടെ കൂടെയുണ്ടായിരുന്നു. അന്ന് അര്‍ജുന് കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. അപകടം സംഭവിച്ചപ്പോള്‍ താനല്ല വാഹനമോടിച്ചിരുന്നത് എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഡ്രൈവര്‍ അര്‍ജുന്‍. ഒരു മാധ്യമത്തോടാണ് അര്‍ജുന്‍ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണെന്ന് പറയുന്നത്. കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താന്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നും അര്‍ജുന്‍ പറയുന്നു. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങള്‍ക്കൊപ്പം ഡ്രൈവറായി പോയ സംഭവത്തില്‍ ഒറ്റപ്പാലം, ചെറുതുരുത്തി…
Read Moreപൊതുതെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയാല്‍ ഉടന്‍ ആധാറും രാജ്യദ്രോഹനിയമവും റദ്ദാക്കും, മമത ബാനര്‍ജി ബംഗാളിലെ ജനാധിപത്യം ഇല്ലാതാക്കുന്നു, തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
2019ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അധികാരം ചെലുത്താനായാല്‍ ആദ്യപടിയായി രാജ്യദ്രോഹ നിയമവും ആധാറും റദ്ദാക്കുമെനന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2019 തെരഞ്ഞെടുപ്പിന്റെ ഭാവിയെ കുറിച്ചുളള നിര്‍ണ്ണായക വിഷയങ്ങള്‍ സംസാരിച്ചത്. എന്നൊക്കെ ഇടതുപക്ഷത്തിന് സര്‍ക്കാറില്‍ സ്വാധീനം ചെലുത്താനുള്ള അവസരം ലഭിച്ചിട്ടുണ്ടോ അന്നൊക്കെ നല്ല തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. വിദ്യാഭ്യാസത്തിനും, ഭക്ഷ്യ സുരക്ഷക്കും ജനങ്ങള്‍ക്കുള്ള അവകാശം തിരിച്ചറിഞ്ഞത് ഇടത് പക്ഷമാണ്. ഭാവിയിലും അത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും രാജ്യദ്രോഹ നിയമം എടുത്ത് കളയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമമാണ് ആധാര്‍. സ്വകാര്യതയിക്കേുള്ള കടന്നു കയറ്റം നിയമപരമായി തടുക്കും എന്നും സീതാറാം യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലിയില്‍ തങ്ങളെ ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കൈടുക്കാതിരുന്നത്.
Read Moreജെസ്‌നയുടെ തിരോധാനത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, പുതിയ കണ്ടുപിടുത്തത്തില്‍ അന്വേഷണഗതി പാടേ മാറ്റി ക്രൈംബ്രാഞ്ച്, ജെസ്‌ന മറഞ്ഞത് പുഞ്ചവയലിലെ ബന്ധുവീട്ടിലെത്തും മുമ്പ് തന്നെ, ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍ ഇങ്ങനെ
ജെസ്‌നയുടെ തിരോധാനത്തില്‍ പ്രാദേശിക ബന്ധം ഉണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തി. മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌നയല്ല എന്നുറപ്പിക്കുകയും ചെയ്തു. പുഞ്ചവയല്‍, പുലിക്കുന്ന് പ്രദേശങ്ങളില്‍ എവിടെയെങ്കിലും വച്ചാകാം ജെസ്‌നയെ കാണാതായതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. മാര്‍ച്ച് 21നു കാണാതായ ദിവസം ജെസ്‌ന പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ പ്രദേശത്ത് ക്രൈംബ്രാഞ്ച് ടീമിന്റെ അന്വേഷണം. ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്നാണ് അന്വേഷിക്കുന്നത്. എരുമേലിയില്‍നിന്നും അന്നു രാവിലെ ബസില്‍ പുറപ്പെട്ട ജെസ്‌ന പുലിക്കുന്നില്‍ ബസിറങ്ങി പുഞ്ചവയലിലേക്കു പോയിരുന്നോ എന്നതില്‍ സ്ഥിരീകരണമുണ്ടാകണം. ബസിറങ്ങി ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായോ എന്നതില്‍ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തുകയാണ് ടീം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാരും ഇതരസംസ്ഥാനക്കാരുമായ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെ നേരില്‍കണ്ട് പോലീസ് സാധ്യതകള്‍ ആരാഞ്ഞു. പ്രദേശത്തെ റബര്‍ എസ്റ്റേറ്റിലും…
Read Moreഅമേഠിയില്‍ ബിജെപി അതിശക്തം, മണ്ഡലം മാറാനൊരുങ്ങി രാഹുല്‍ ഗാന്ധി, സ്മൃതി ഇറാനി അമേഠിയില്‍ കൂടുതല്‍ കരുത്തയായെന്ന വിലയിരുത്തല്‍ ഗൗരവത്തിലെടുത്ത് കോണ്‍ഗ്രസ്, രാഹുലിന് സുരക്ഷിതമണ്ഡലം ഒരുങ്ങുക മഹാരാഷ്ട്രയിലോ മധ്യപ്രദേശിലോ!!
ഭാവിപ്രധാനമന്ത്രിയെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാഴ്ത്തിപ്പാടുമ്പോഴും രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല വരുന്നത്. പതിവായി മത്സരിച്ച് ജയിച്ച ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അമേഠിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ വളര്‍ച്ചയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ അഞ്ചില്‍ നാലിലും കോണ്‍ഗ്രസ് വളരെ പിന്നിലായിരുന്നു. കഴിഞ്ഞതവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ നാലുവര്‍ഷമായി അമേഠിയില്‍ എത്താറുണ്ട്. തോറ്റെങ്കിലും ഇപ്പോള്‍ രാഹുലിനൊപ്പമോ അതിനു മുകളിലോ സ്മൃതിക്ക് ജനപ്രീതിയുണ്ട് അമേഠിയില്‍. ഇതുതന്നെയാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. രാഹുല്‍ അമേഠിയെ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് യുപി കോണ്‍ഗ്രസിനും. രാഹുല്‍ മഹാരാഷ്ട്രയിലെ നന്ദേഡിലോ മധ്യപ്രദേശിലെ ചിന്ത്വാഡയിലോ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഘടകം കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് ചവാനാണ് നിലവില്‍ നന്ദേഡിലെ പ്രതിനിധി. കനത്ത തിരിച്ചിടിയുണ്ടായ 2014ലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളിലൊന്നാണ് നന്ദേഡ്. യു.പി.…
Read Moreഫോൺ ചെയ്താൽ എടുക്കില്ല; മെസേജുകൾക്ക് മറുപടിയും തരില്ല; തിരിച്ചു വിളിക്കാൻ ദിവസങ്ങൾ എടുക്കും; കോഫി വിത്ത് കരണിൽ ഐശ്വര്യയുടെ സ്വഭാവത്തെ പറ്റി അഭിഷേകിന്റെ സഹോദരി ശ്വേതാ ബച്ചന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ
ബച്ചൻ കുടുംബത്തിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന വിഷയങ്ങളാണ്. ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും ഇതിനും മുമ്പും ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ചതാണ്. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ ശ്വേതാ കോഫി വിത്ത് കരണിൽ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാവുകയാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ശ്വേതയുടെ വെളിപ്പെടുത്തലുകൾ.ഐശ്വര്യാറായ് ബച്ചനിൽ താങ്കൾ ഇഷ്ടപ്പെടാത്തതെന്താണ് എന്ന ചോദ്യത്തിനാണ് ശ്വേത മറുപടി നല്കിയതാണ് വൈറലായത്. വിളിച്ചാൽ ഫോണെടുക്കില്ല, മേസേജുകൾക്ക് മറുപടിയും തരില്ല, തിരിച്ചു വിളിക്കാൻ ദിവസങ്ങൾ എടുക്കും. അതാണ് തനിക്കേറ്റവും ഇഷ്ടമില്ലാത്ത സ്വഭാവമെന്നായിരുന്നു ശ്വേതയുടെ മറുപടി.കോഫി വിത്ത് കരണിന്റെ റാപ്പിഡ് ഫയർ റൗണ്ടിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ശ്വേതയുടെ മറുപടി. അതേസമയം, സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന ഐശ്വര്യയെന്ന കരുത്തയായ സ്ത്രീയോടും ഐശ്വര്യയിലെ അതിശയപ്പെടുത്തുന്ന അമ്മയേയും…
Read Moreഓണ്‍ലൈന്‍ ചതിക്കുഴികള്‍: രക്ഷിതാക്കള്‍ ജാഗ്രതൈ..! കുട്ടികള്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ നിരീക്ഷിക്കണമെന്ന് പോലീസ്
കോഴിക്കോട്: കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ ചതിക്കുഴികളെകുറിച്ച് മനസിലാക്കികൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം. സൈബര്‍ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെകുറിച്ചും അവര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ നിര്‍ദേശങ്ങളും പോലീസ് ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ, അത് വിലക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ അവര്‍ സൈബര്‍ ഗ്രൂമിംഗിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി , ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സോഷ്യല്‍ മീഡിയ വഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍പേരെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷെ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്സ് തന്നെ മാറ്റാന്‍ ശ്രമിക്കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍…
Read More