അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവച്ചു, രാവിലെ പത്രം വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം പുറത്തിറങ്ങിയതിന് പിന്നിലെ നിഗൂഡ കാരണങ്ങള്‍ ഇതൊക്കെ

അമേരിക്ക ഇന്നലെ ഞെട്ടി. അത്തരത്തിലൊരു വാര്‍ത്തയാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്നത്. സംഭവം വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. എന്നാല്‍ കുറച്ചു വായിച്ചപ്പോഴാണ് പത്രത്തിന്റെ തിയതി ശ്രദ്ധയില്‍ പെടുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു എന്നായിരുന്നു ഒന്നാംപേജിലെ തലക്കെട്ട്. ഒപ്പം ട്രംപ് തലകുനിച്ച് ഇറങ്ങി പോകുന്ന ചിത്രവും. പത്രത്തിന്റെ തിയതി വായിച്ചപ്പോഴാണ് കേട്ട വാര്‍ത്ത തെറ്റായിരുന്നുവെന്ന നിരാശ അമേരിക്കക്കാര്‍ക്കും മനസിലായത്. 2019 മെയ് 1 എന്ന് എഴുതിയ ഒരു വ്യാജ പത്രമാണ് അവരുടെ കൈയിലെത്തിയത്. യഥാര്‍ത്ഥ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതെ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയില്‍, അതെ തരത്തിലുള്ള ടൈറ്റിലില്‍ ആണ് മെയ് 1 എന്ന് തീയതി രേഖപ്പെടുത്തിയ വ്യാജ പത്രം പുറത്തിറങ്ങിയത്. വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്സൈറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാക്കിയിരുന്നു. ആരാണ് ഈ വ്യാജ പത്രത്തിന്…

Read More

വിദേശത്തു ജോലിക്കുപോയ ഭര്‍ത്താവിന് വാട്‌സാപ്പ് അയച്ച് ഭാര്യ ഇന്നലെ കണ്ട കാമുകനൊപ്പം പോയി, രണ്ടരവയസുകാരിയായ മകളെ ഉപേക്ഷിച്ചത് അയല്‍വാസിയുടെ മുറ്റത്ത്, ഒരുദിവസം കൂടെകഴിഞ്ഞശേഷം യുവതിയെ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി, കൊല്ലത്തെ പ്രണയം ഇങ്ങനെ

സോഷ്യല്‍മീഡിയ പ്രണയത്തില്‍ ഒരു കുടുംബം കൂടി തകര്‍ന്നു. വാട്‌സാപ്പിലൂടെ കണ്ട യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ കൊല്ലം പത്തനാപുരംകാരിയായ യുവതിക്കാണ് ആദ്യം ഭര്‍ത്താവിനെയും പിന്നെ കാമുകനെയും നഷ്ടമായത്. പോലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മാങ്കോട് സ്വദേശിയും രണ്ടര വയസുള്ള കുഞ്ഞിന്റെ മാതാവുമായ ഇരുപത്തിയഞ്ചുകാരിയെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പന്ത്രണ്ടിന് രാവിലെ 11.45-നാണ് മകളെ മാങ്കോട് ഒരിപ്പുറം കോളനിയില്‍ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞത്. ഇഷ്ടപ്പെടുന്ന മറ്റൊരാളുമായി ജീവിക്കാന്‍ തീരുമാനിച്ചതായി വിദേശത്തുള്ള ഭര്‍ത്താവിനെ വാട്സ്ആപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഭര്‍ത്താവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് യുവതി പിടിയിലായത്. യുവതി വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട അടിമാലി സ്വദേശിയായ ഇസോബിന്‍ ഐസക് എന്നയാള്‍ക്കൊപ്പമാണു പോയത്. പോലീസ് തെരയുന്നുണ്ടെന്നു ബോധ്യമായതോടെ ഇയാള്‍ പിറ്റേന്നു തന്നെ യുവതിയെ ഉപേക്ഷിച്ചു. വീട്ടിലേക്കു പോകാന്‍ മാര്‍ഗമില്ലാതായതോടെ യുവതി കാര്യറയിലുള്ള…

Read More

ഇതൊക്കെയാണ് നമ്പര്‍ വണ്‍ കേരളം!! ഭര്‍ത്തൃമാതാവുമായി അടികൂടിയ കനകദുര്‍ഗയ്ക്ക് സുരക്ഷയൊരുക്കാന്‍ ആശുപത്രിയിലുള്ളത് അസിസ്റ്റന്റ്‌ കമ്മീഷണര്‍ അടക്കം 61 അംഗ പോലീസ് സംഘം!! ചികിത്സ മുഴുവന്‍ പോലീസ് കാവലില്‍ സര്‍ക്കാര്‍ ചെലവില്‍

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ കനത്ത സുരക്ഷ. ഇന്നലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനമേറ്റിരുന്നുവെന്നാണ് പറയപ്പെടുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലും ഇവര്‍ കഴിയുന്ന വാര്‍ഡിലും ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്. നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല്‍ സേനാംഗങ്ങളെ ആശുപത്രിയില്‍ വിന്യസിപ്പിച്ചിരുന്നു. ചികിത്സ കഴിയും വരെ മെഡിക്കല്‍കോളജില്‍…

Read More

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ട​യി​ലെ ശ​ര​ണം വി​ളി; പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​തൃ​പ്തി; ശ്രീ​ധ​ര​ൻ​പി​ള്ള​യെ ശാ​സി​ച്ചു

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ നി​ന്ന് ശ​ര​ണ​വി​ളി​യും കൂ​വ​ലും ഉ​യ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി​യ്ക്ക് അ​തൃ​പ്തി. താ​ൻ കൂ​ടി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​മു​ണ്ടാ​യ​തി​ൽ ശ​ക്ത​മാ​യ നീ​ര​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം കൊ​ല്ലം പീ​ര​ങ്കി മൈ​താ​നി​യി​ലെ എ​ൻ​ഡി​എ​യു​ടെ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത ശേ​ഷം പ​ദ്മാ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ചോ​ദി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യോ​ടാ​ണ് ഇ​ക്കാ​ര്യം തിരക്കിയത്. വി ​മു​ര​ളീ​ധ​ര​ൻ എം​പി​യും സു​രേ​ഷ്ഗോ​പി എം​പി​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. ബ​ഹ​ളം വ​ച്ച​ത് ബി.​ജെ​പി പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്നും മ​റ്റാ​രോ ആ​ണെ​ന്നാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യ മ​റു​പ​ടി. താ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​സ്വ​രം ഉ​യ​ർ​ന്ന​തി​ൽ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ച​തെ​ന്നാ​ണ് ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ ത​ന്നെ പ​റ​യു​ന്ന​ത്.…

Read More

അയാള്‍ എന്റെ കാമുകനാണെന്ന് നിങ്ങളോടാരു പറഞ്ഞു, സ്ത്രീവിഷയത്തില്‍ കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യയെ തള്ളി കാമുകിയും, കഷ്ടകാലം തീരാതെ സൂപ്പര്‍ ഓള്‍റൗണ്ടര്‍, കാമുകിയും കൈവിട്ടതോടെ പാണ്ഡ്യ തളര്‍ന്നു

ടിവി ഷോയ്ക്കിടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ബെല്ലും ബ്രേക്കുമില്ലാതെ വിളിച്ചുപറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യയെ കാമുകിയും ഉപേക്ഷിച്ചു. ബോളിവുഡ് നടിയും മോഡലുമായ ഇഷ ഗുപ്തയാണ് പാണ്ഡ്യയുടെ തുറന്നുപറച്ചിലിലില്‍ അസ്വസ്ഥയായി ബന്ധം അവസാനിപ്പിച്ചത്. ചൂടന്‍ ഫോട്ടോഷൂട്ടുകളിലൂടെ താരമായ നടിയാണ് ഇഷ ഗുപത. പൂര്‍ണ നഗ്നയായി ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ച താരമാണ് ഇഷ. ഒരു പൊതുപരിപാടിയില്‍ വച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷ തന്റെ നിലപാട് വ്യക്തമാക്കിയത്. അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. അയാള്‍ എന്റെ സുഹൃത്തോ കാമുകനോ അല്ല. അമിത ആവേശം കൊണ്ടാണ് ഇത്തരക്കാര്‍ക്ക് ഇങ്ങനെയുള്ള അബന്ധങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകളെ കുറിച്ചും സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ചും പരിമിതമായ വിദ്യാഭ്യാസം എങ്കിലും ഇവര്‍ക്കു നല്‍കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പുരുഷനുമായി തങ്ങളെ തന്നെ താരത്മ്യപ്പെടുത്തി തങ്ങള്‍ കഴിവു കുറഞ്ഞവരാണെന്ന് സ്വയം ധരിക്കരുത്. നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷന്‍മാരേക്കാള്‍ മികച്ചവരാണ്.…

Read More

മൂന്നുമാസം മുമ്പ് പത്തനാപുരം സ്വദേശിയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു, കല്യാണത്തിന്റെ തലേദിവസം വരനെ കാണാതായി, ബെംഗളൂരുവില്‍ അന്വേഷിച്ച് ചെന്ന വധുവിന്റെ വീട്ടുകാര്‍ കാണുന്നത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലാക്കുന്ന നവവരനെ!!!

കല്യാണത്തിന്റെ തലേദിവസം കാണാതായ വരനെ അന്വേഷിച്ച് കൊല്ലം പത്തനാപുരത്തു നിന്നും വധുവിന്റെ വീട്ടുകാര്‍ കണ്ടത് വരനെയും ഗര്‍ഭിണിയായ ഭാര്യയെയും. സിനിമക്കഥയെ വെല്ലും സംഭവത്തിലെ കേന്ദ്രകഥാപാത്രം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയായ യുവാവാണ്. പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മൂന്നുമാസം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹം ഉറപ്പിച്ചത്. പരസ്പരം മോതിരം കൈമാറിയുള്ള നിശ്ചയവും നടത്തി. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് കല്യാണം നടക്കില്ലെന്ന് വധുവിന്റെ വീട്ടുകാരറിയുന്നത്. സ്വര്‍ണവും വസ്ത്രങ്ങളുമടക്കമുള്ളവ വാങ്ങുകയും തലേദിവസം നടക്കുന്ന പാര്‍ട്ടിക്കുള്ള ഭക്ഷണവും കല്ല്യാണ ദിവസത്തെ സദ്യയുടെ ക്രമീകരണങ്ങളും നടത്തുന്നതിനിടെയാണ് വരന്‍ ചതിച്ച വിവരം വധുവിന്റെ വീട്ടുകാരോട് വരന്റെ സുഹൃത്ത് അറിയിക്കുന്നത്. രണ്ടുദിവസം മുമ്പ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു എന്ന സന്ദേശം ലഭിച്ചിരുന്നതായി വരന്റെ ബന്ധുക്കള്‍ പറയുന്നു. വരന്‍ എത്താതിരുന്നതോടെ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഒരു വര്‍ഷം മുമ്പ് കോട്ടയം സ്വദേശിനിയെ കല്യാണം കഴിച്ച വിവരമറിയുന്നത്. വധുവിന്റെ…

Read More

വീട്ടില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ അമ്മായിയമ്മയെ ആദ്യം തല്ലിയത് കനകദുര്‍ഗ, ഒപ്പമെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റം മുഴുവന്‍ വൃദ്ധയായ സുമതിയുടെ തലയില്‍ വച്ചു കെട്ടി, നവോത്ഥാന നായികയ്‌ക്കെതിരേ അയല്‍ക്കാരും രംഗത്ത്

ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ കനകദുര്‍ഗയെ മര്‍ദിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍തൃവീട്ടിലെത്തിയ കനകയെ ഭര്‍തൃമാതാവാണ് മര്‍ദിച്ചതെന്നാണ് ഇവര്‍ പരാതി നല്കിയത്. എന്നാല്‍ അയല്‍ക്കാര്‍ പറയുന്നത് വീട്ടില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ സുമതിയെ (ഭര്‍തൃമാതാവ്) അങ്ങോട്ട് ആക്രമിക്കുകയായിരുന്നു എന്നാണ്. കനകദുര്‍ഗയ്‌ക്കെതിരേയാണ് അയല്‍ക്കാരും മൊഴി നല്കിയിരിക്കുന്നത്. കനകദുര്‍ഗ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാന്‍ പാര്‍ട്ടിക്കാര്‍ക്കൊപ്പം എത്തുകയായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സമീപത്തെ സിപിഎം അനുഭാവികള്‍ പോലും കനകയ്ക്കായി വാദിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭര്‍ത്താവ് കൃഷ്ണനുണ്ണി പോലും കനകയെ തള്ളിയിരിക്കുകയാണ്. അമ്മയെ കനക തള്ളിയിട്ടതാണെന്ന് കൃഷ്ണനുണ്ണി പറയുന്നു. കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് രാവിലെയോടെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു.…

Read More

മുനമ്പത്തുനിന്ന് ആര്‍ക്കും കടല്‍ കടക്കാം, യാതൊരു പരിശോധനയും അന്വേഷണവും ഇല്ല! കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേര്‍ പോയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേയ്‌ക്കെന്നും സൂചന

കൊച്ചിയില്‍ നിന്ന് നടത്തുന്ന രാജ്യാന്തര മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുനമ്പം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും എന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പോലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാമ്പുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി…

Read More

വിസയില്ലാതെ ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കടക്കുന്നവര്‍ക്ക് കൊച്ചി ഇടത്താവളമാക്കുന്നു;കഴിഞ്ഞ ദിവസം ബോട്ടില്‍ കടന്ന 40 പേര്‍ക്കായി തിരച്ചില്‍ തുടരന്നു; 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുന്ന മനുഷ്യക്കടത്ത് ഇങ്ങനെ…

മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും അതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവുമെല്ലാം അമേരിക്കയെ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നേരിടുന്നത്. ഇതിനു വഴിമരുന്നാകുന്നതോ നമ്മുടെ സ്വന്തം കൊച്ചിയും. ശ്രീലങ്കയും സിംഗപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ താവളമായിരിക്കുകയാണ് കൊച്ചി. കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധ ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ ഓസ്ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങി. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ്…

Read More

സൂപ്പര്‍ ചിത്രങ്ങളുടെ നിര്‍മാതാവിനെതിരായ പീഡനപരാതിയില്‍ ട്വിസ്റ്റ്, നടിയാകാന്‍ വന്ന യുവതി തന്നെ കുടുക്കിയതെന്ന് നിര്‍മാതാവ്, ഫോണ്‍ തെളിവുകള്‍ നല്കി വിദേശത്ത് വേരുകളുള്ള നിര്‍മാതാവ്, പിന്നോട്ടില്ലെന്ന് നടിയും

കൊച്ചിയില്‍ നടിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ വന്‍ ട്വിസ്റ്റ്. നടി തന്നെ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിര്‍മാതാവിന്റെ പരാതി. അതേസമയം സംവിധായകനെ കാണാനെന്ന പേരില്‍ വിളിച്ചുവരുത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു നിര്‍മാതാവെന്നാണ് തൃശൂര്‍ സ്വദേശിനി പറയുന്നത്. പണം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് നിര്‍മാതാവ് നേരത്തെതന്നെ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നും പറയപ്പെടുന്നു. യുവതാരം നായകനായ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവ് യുവതിയെ കതൃക്കടവിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ബലമായി കീഴ്പ്പെടുത്തിയെന്നാണു യുവതിയുടെ പരാതി. സംവിധായകനു കാണണമെന്നു പറഞ്ഞാണത്രേ വിളിപ്പിച്ചത്. പിന്നീട് ഇതൊക്കെ സിനിമയില്‍ പതിവാണെന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി ഫോണിലേക്ക് നഗ്നചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തു. തുടര്‍ന്നു സുഹൃത്തിനോടു വിവരം പറഞ്ഞപ്പോള്‍ പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയെന്നും പ്രമുഖദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ്…

Read More