സാന്പത്തികമായി ഉന്നതമായ കുടുംബത്തിലെ അംഗമായിരുന്നു ചന്ദ്രു രമേഷ് കാംബ്ല . 12-ാം വയസില്‍ നിസാരമായ കാര്യത്തിന് നാടുവിട്ടു. പല സ്ഥലങ്ങളിലും ജോലി ചെയ്ത് ജീവിതം തള്ളിനീക്കിയ ചന്ദ്രു മൂന്നു വര്‍ഷം മുന്‍പാണ് ജോലി തേടി കാസര്‍ഗോഡ് ചെര്‍ക്കളയിലെത്തിയത്. സുഹൃത്തിന്റെ ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ചിത്രം കാട്ടി നാട്ടിലുള്ള തന്റെ ഭാര്യയും കുട്ടികളും ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടയില്‍ ചാരായം കടത്തിയതിന് വിദ്യാനഗര്‍ പോലീസ് ചന്ദ്രുവിനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസം മുന്‍പാണ് ഹുബ്ലി സ്വദേശിനിയായ സരസുവുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. സരസുവും കൂലിപ്പണി തേടി ചെര്‍ക്കളയിലെത്തിയതായിരുന്നു. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രു ഇന്റര്‍ലോക്കിംഗ് ജോലിക്കായി പോകാന്‍ തുടങ്ങിയത്. ചെര്‍ക്കളയിലെ താമസ സ്ഥലത്ത് മദ്യപിക്കുന്നവരെ കൊണ്ട് കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ബസ് സ്റ്റോപ്പിലാണ് ഉറങ്ങുന്നതെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസം മുന്‍പാണ് ഇന്റര്‍ലോക്ക് കന്പനി ഉടമ തന്റെ…
Read MoreCategory: Editor’s Pick
തായ്ലന്‍ഡ് – ബാലി ഒരു ഒളിച്ചോട്ടക്കഥ! ഒറ്റയ്‌ക്കൊരു യാത്ര പോയ യുവതിയുടെ കുറിപ്പ്
യൂറോപ്പ് പോകുക എന്ന ആഗ്രഹം കൗണ്‍സലേറ്റ് തല്ലി കെടുത്തിയ ക്ഷിണം തീര്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചതാന്നു തായ്ലന്‍ഡ് -ബാലീ യാത്ര. ലീവും മറ്റും കമ്പനിയില്‍ പറഞ്ഞുപറഞ്ഞു വെച്ച കാരണം ഒന്നും നോക്കിയില്ല ടിക്കറ്റ് ബുക്ക് ചെയ്തു. (കൊച്ചിന്‍ -ബാങ്കോക്ക് , പട്ടയ – Phuket ,Phuket -ബാലീ, ബാലീ-കൊച്ചിന്‍ –ടോട്ടല്‍ ടിക്കറ്റ് കോസ്റ്റ 38153.78 rps(ഐറഷ്യാ-batik എയര്‍ )’ബുക്കിംഗ്.കോം വഴി ഹോസ്റ്റല്‍ സ്റ്റേയ് 10 ദിവസത്തെക്ക് (8311 rps ). ഇനി എന്ത് കൊണ്ട് ഹോസ്റ്റല്‍ എന്നതിനു, സോളോ ട്രാവെല്ലിങ് ആയകൊണ്ടും ,അത് പോലെ ട്രാവല്‍ ചയുന്നവരെ പരിചയപ്പെടാനും എക്കണോമിക്കല്‍ ആയി ട്രാവല്‍ ചെയാനും പുതിയ സ്ഥലങ്ങളെ കുറച്ചു അറിയാനും ഒകെ സഹായകമാണ്. ഇത് വരെ പോയ ഒരു ഹോസ്റ്റലിലും സേഫ്റ്റി ഇസ്സുസ് ഉണ്ടായിട്ടില്ല. ഹോസ്റ്റല്‍ എല്ലാം കിടു ആരുന്നു, 2 സ്ഥലത്തു സ്വിമ്മിങ് പൂള്‍ ഉണ്ടായിരുന്നു. ചില…
Read Moreഎ.കെ. ആന്റണിയുടെ മകനെ പ്രധാന സ്ഥാനത്ത് അവരോധിച്ചതിനെതിരേ യൂത്ത് കോണ്‍ഗ്രസിലും കലാപം, കെട്ടിയിറക്കിയവരെ ചുമക്കേണ്ട ബാധ്യതയില്ലെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ അണികളും നേതാക്കളും, പാര്‍ട്ടിയില്‍ പൊട്ടിത്തെറി
കെപിസിസിയുടെ ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് നല്കിയതിനെതിരേ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും മുറുമുറുപ്പ് ശക്തമാകുന്നു. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തയാളെ സുപ്രധാന സ്ഥാനത്ത് നിയോഗിച്ചതിനെതിരേ രാഹുല്‍ ഗാന്ധിക്ക് പരാതി നല്കാനും നീക്കം നടക്കുന്നുണ്ട്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാരം ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് യുവനേതാക്കളുടെ പരാതി. അനില്‍ കെ ആന്റണിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പദവിയെ എതിര്‍ത്ത യുവനേതാക്കള്‍ക്ക് കെപിസിസി ജനറല്‍ ബോഡിയില്‍ വിലക്കേര്‍പ്പെടുത്തിയതും കലഹത്തിന് കാരണമായിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് ക്ഷണമില്ലെന്നാണ് ഇത് സംബന്ധിച്ച് നേതാക്കള്‍ നല്‍കിയ വിശദീകരണം. പോരാട്ടം തുടരുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം ആര്‍എസ് അരുണ്‍ രാജ് പറഞ്ഞു. കെഎസ് യുവിലോ യൂത്ത് കോണ്‍ഗ്രസിലോ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ആളുകളെ നേതാക്കളുടെ മക്കള്‍ എന്ന…
Read Moreഅന്ന് പ്രിയദര്‍ശന്‍ എന്നോടു പറഞ്ഞു രണ്ടു മോഹന്‍ലാല്‍ സിനിമകളും ഒന്നിച്ചു റിലീസ് ചെയ്യേണ്ട! പക്ഷേ ഞാനത് കേട്ടില്ല, എന്റെ ആത്മവിശ്വാസം തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, അക്കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്
റിലീസ് ചെയ്ത കാലത്ത് ഏറെ തരംതാഴ്ത്തപ്പെട്ട ചിത്രമാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1994 ലാണ് റിലീസ് ചെയ്തത്. പതിവ് സ്‌റ്റൈലില്‍ നിന്ന് സത്യന്‍ അന്തിക്കാട് മാറി ചിന്തിച്ച ചിത്രം പക്ഷെ ബോക്സോഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് ചിത്രം യുവതലമുറ ഏറ്റെടുത്തു. തന്റെ കുടുംബത്തെ തകര്‍ത്തവരോട് പ്രതികാരം ചെയ്യുന്ന നായകനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു പിന്‍ഗാമി. മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളില്‍ പിന്‍ഗാമി ഇടം നേടിയെങ്കിലും അന്ന് സാമ്പത്തികമായി നഷ്ടമായിരുന്നു ചിത്രത്തിന്. സത്യന്‍ അന്തിക്കാട് പിന്‍ഗാമിയുടെ പരാജയത്തെപ്പറ്റി പറയുന്നതിങ്ങനെ- രഘുനാഥ് പലേരി ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഒരു ചെറുകഥ എന്നോട് പറഞ്ഞു. ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്നായിരുന്നു കഥയുടെ പേര്. അദ്ദേഹത്തിന് ഇതൊരു മാസികയില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ആഗ്രഹം. കഥ കേട്ടപ്പോള്‍ ാനാണ് ഇത് സിനിമയാക്കാമെന്ന് പറയുന്നത്. അതിന്റെ ഒരു ആവേശം എനിക്കുണ്ടായിരുന്നു.…
Read Moreഡബ്ല്യു.സി. സിയിലെ പെണ്‍കുട്ടികള്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല, പ്രശ്നങ്ങള്‍ പറയാനാണെങ്കില്‍ എനിക്കും ഒരുപാടുണ്ട്; വെളിപ്പെടുത്തലുമായി ബാബുരാജ്
അമ്മ-ഡബ്ല്യുസിസി വിഷയത്തില്‍ പുതിയ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്ത്. അമ്മ സംഘടനയെ കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെ കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. വനിതാ അംഗങ്ങള്‍ അമ്മയിലേക്ക് വീണ്ടും തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. പത്മപ്രിയയൊക്കെ ഈ വിഷയത്തെ കുറിച്ച് പഠിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്‌നേഹം തോന്നി. പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണ്. പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല. പക്ഷേ അമ്മ എന്ന സംഘടനയെ കുറിച്ച് പറഞ്ഞതാണ് എനിക്ക് ഫീലായത്.…
Read Moreബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നുവോ മമതയുടെ അനന്തിരവനെതിരേ പാളയത്തില്‍ പട, പ്രധാനമന്ത്രി കസേര സ്വപ്‌നം കാണുന്ന മമതയുടെ രണ്ട് എംപിമാര്‍ ബിജെപിയില്‍, ബംഗാളില്‍ താമര വിരിയിക്കാന്‍ കുതന്ത്രങ്ങളുമായി അമിത് ഷായും
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ തലയെടുപ്പുള്ള നേതാവാണ് മമതാ ബാനര്‍ജി. ബംഗാളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഭരിച്ച സിപിഎമ്മിനെ എന്നെന്നേക്കുമായി തൂത്തെറിഞ്ഞാണ് അവര്‍ 2011ല്‍ അധികാരത്തിലെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓരോ വര്‍ഷം കഴിയുന്തോറും സിപിഎം ബംഗാളില്‍ നാമാവശേഷമാകുകയും ചെയ്തതോടെ കാര്യങ്ങള്‍ മമതയുടെ നിയന്ത്രണത്തിലായി. സംസ്ഥാനത്ത് കോണ്‍ഗ്രസ് പണ്ടേ ദുര്‍ബലമായിരുന്നു. ബിജെപിക്കാകട്ടെ കാര്യമായ വേരുകളുമില്ല. കാര്യങ്ങള്‍ പക്ഷേ മാറിമറിയുകയാണെന്നാണ് ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി തങ്ങളുടെ അടിത്തറ വിപുലമാക്കുന്നതിന്റെ ഭീഷണി ഒരുവശത്ത്. മറുവശത്ത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കലാപം തുടങ്ങിയതാണ് മമതയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ തൃണമൂലിനു രണ്ടു സിറ്റിംഗ് എംപിമാരായാണ് നഷ്ടമായിരിക്കുന്നത്. ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കില്‍ അടുത്തയാള്‍ കാവിവഴിയിലാണ്. ലോക്‌സഭാംഗം സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ബോല്‍പുര്‍ എംപി അനുപം ഹസ്രയും കാവി പാളയത്തിലേക്കെന്നാണ് സൂചന. ഹസ്രയെ പാര്‍ട്ടി വിരുദ്ധ നടപടിയുടെ പേരില്‍ പുറത്താക്കി.…
Read Moreകത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍; വ്രതങ്ങള്‍ ലംഘിക്കുക എന്നാല്‍ ആ ജീവിതരീതിയോട് അവിശ്വസ്തത പുലര്‍ത്തുക എന്നാണര്‍ഥം, ചാനല്‍ റേറ്റിംഗ് മുന്നില്‍ക്കണ്ടു കന്യാസ്ത്രീയെ ഉപകരണമാക്കി മാറ്റുന്നു
നോബിള്‍ പാറയ്ക്കല്‍ ലോകത്തില്‍ സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്നതോ ലോകത്തിന്റെ കാഴ്ചയില്‍ വിലയിരുത്താനാവുന്നതോ ആയ ഒന്നല്ല കത്തോലിക്കാ സഭയിലെ സന്യാസത്തിന്റെ ജീവിതശൈലി. ലോകത്തിന്റെ താത്പര്യങ്ങളില്‍നിന്നും ആഡംബരങ്ങളില്‍നിന്നും അകന്നു സുവിശേഷത്തിലെ ഈശോയെ അടുത്തനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ -ആഗ്രഹിക്കുന്നവര്‍ മാത്രം- തെരഞ്ഞെടുക്കുന്ന ജീവിതമാര്‍ഗമാണത്. സന്യസ്ത ജീവിതം തെരഞ്ഞെടുക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലെ വിശുദ്ധ അന്തോണീസില്‍നിന്ന് ആരംഭിക്കുന്ന സന്യസ്തജീവിതശൈലിക്ക് ഇന്ന് ആയിരമായിരം വേരുകളും ശാഖകളുമുണ്ട്. സുവിശേഷത്തിലെ ഈശോയില്‍ സവിശേഷമാംവിധം ദര്‍ശിക്കാന്‍ സാധിക്കുന്ന ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവുമാണ് എല്ലാ സന്യാസ സമൂഹങ്ങളും അടിസ്ഥാനപരമായി സ്വീകരിക്കുന്ന സുവിശേഷ പുണ്യങ്ങള്‍. കാലാകാലങ്ങളില്‍ ദേശത്തിനും സംസ്‌കാരത്തിനും അനുരൂപപ്പെട്ടു പുതിയ സന്യാസസമൂഹങ്ങള്‍ ഉണ്ടായിയെങ്കിലും അവയുടെ നിയമങ്ങളെല്ലാം അടിസ്ഥാനമിട്ടിരിക്കുന്നതു സുവിശേഷത്തിലെ ക്രിസ്തുവില്‍ വിളങ്ങിനില്‍ക്കുന്ന ഈ മൂന്നു പുണ്യങ്ങളിലാണ്. ഇവ മൂന്നും വ്യക്തമായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ശേഷം വ്രതങ്ങളായി അവ സ്വീകരിച്ചുകൊണ്ടാണ് സന്യാസാര്‍ഥി/അര്‍ഥിനി ഈ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പൂര്‍ണമായും…
Read Moreആലപ്പാട് ഒരു ഗ്രാമത്തെ തുരന്നു തിന്നുമ്പോഴും ഒരക്ഷരം മിണ്ടാതെ നവോത്ഥാന നായകര്‍, ജാതിയും മതവും മാത്രം പറയുന്ന നവോത്ഥാന സാഹിത്യകാരന്മാരെ ഇനി ആവശ്യമില്ലെന്ന് സോഷ്യല്‍മീഡിയ, ആലപ്പാട്ടേക്ക് യുവാക്കള്‍ ഒഴുകുന്നു
പൊതുമേഖല കമ്പനികളുടെ ഖനനം മൂലം ഒരു ഗ്രാമം തന്നെ നശിച്ചു കൊണ്ടിരിക്കുമ്പോഴും കേരളത്തിലെ സാംസ്‌കാരിക നവോത്ഥാന നായകര്‍ ഉറക്കത്തില്‍. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്ക്കുമ്പോള്‍ ഇടതു ബൗദ്ധികരെന്ന് അവകാശപ്പെടുന്ന സംസ്‌കാരിക നായകരും ഒന്നും മിണ്ടാതെ മൗനത്തിലാണ്. സര്‍ക്കാരും ബുദ്ധിജീവികളും മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ കണ്ടമട്ടില്ല. ശബരിമല വിഷയത്തിലും മറ്റു ഫാസിസ്റ്റ് ആക്രമണങ്ങളിലും സടകുടഞ്ഞ് എണീല്‍ക്കുന്ന ഇടതു ബുദ്ധിജീവികളുടെ ഇരട്ടത്താപ്പിനെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും സജീവമാണ്. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന സവര്‍ണരാണ് ഖനനത്തിന് പിന്നിലെന്നും ഇനിയെങ്കിലും ഒന്നു പ്രതികരിക്കാമോയെന്നും ഇടതു വേദികളിലെ സജീവ സാന്നിധ്യമായ ഒരു ബുദ്ധിജീവിയോട് ചോദിക്കുന്ന ട്രോള്‍ വൈറലായി കഴിഞ്ഞു. യുപിയിലും കാഷ്മീരിലും നടക്കുന്ന സംഭവങ്ങളില്‍ മാത്രം പ്രതികരിക്കുന്നവരായി ബുദ്ധിജീവികള്‍ മാറിയെന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം. ബുദ്ധിജീവികള്‍ക്ക് വലുത് മോഷ്ടിച്ച കവിതയുടെ വൈകാരിക പരിസരം ചെകയല്‍ മാത്രമാണെന്ന് ചിലര്‍ പ്രതികരിക്കുന്നു. എന്തായാലും ആരുടെയും പിന്തുണയില്ലാതെ…
Read Moreഭര്‍ത്തൃഗൃഹത്തില്‍ പാതിരാത്രി കത്തിക്കരിഞ്ഞ് മരിച്ച ജ്യോതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത, സംസ്‌കാരത്തില്‍ പങ്കെടുക്കാതെ ഭര്‍ത്താവും വീട്ടുകാരും, ലാല്‍ജിയും ജ്യോതിയും വിവാഹം കഴിച്ചത് പ്രണയത്തിനൊടുവില്‍, ബന്ധുക്കള്‍ പറയുന്നതിങ്ങനെ
ഭര്‍ത്തൃഗൃഹത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലുമായി നാട്ടുകാര്‍ രംഗത്ത്. വെളിയനാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജ്യോതിയു (27) ടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ജന്‍മനാടായ ചേന്നങ്കരി വേണാട്ടുകാട് നിവാസികളാണ് ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കുന്നത്. മരണം ആത്മഹത്യയല്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്ന നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തിനുശേഷം യുവതിയുടെ പിതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ രാമങ്കരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ശരീരം കിടന്നിരുന്ന സ്ഥലം ദുരൂഹത വര്‍ധിപ്പിച്ചിരുന്നുവെന്നും ജ്യോതി ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് കുടുംബവീടായ വേണാട്ടുകാട്ടിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാരണത്താല്‍ തന്നെ ജ്യോതിയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നത് എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാരും ബന്ധുക്കളും…
Read Moreകര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിയു ഭരണം അകാലചരമത്തിലേക്ക്, കോണ്‍ഗ്രസുകാര്‍ തന്നെ വെറും ക്ലാര്‍ക്കായിട്ടാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി, ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിക്ക് തലവേദനയായി കര്‍ണാടക
കര്‍ണാടകയില്‍ ജെഡിഎസിനെ കൂട്ടുപിടിച്ചാണെങ്കിലും ഭരണം നിലനിര്‍ത്തിയതിന്റെ ആശ്വാസത്തിലായിരുന്നു കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. എന്നാല്‍ ഹണിമൂണ്‍ കാലം അവസാനിച്ചതോടെ ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള തമ്മിലടി മൂര്‍ധന്യത്തിലെത്തിയതായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന സൂചനയാണ് കുമാരസ്വാമി നല്കുന്നത്. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് എല്ലായിടത്തും ഇടപെടുന്നു. മുഖ്യമന്ത്രിയെ പോലയല്ല, വെറും ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവരുടെ കീഴ്ജീവനക്കാരനായാണ് കാണുന്നത്. വല്യേട്ടനെ പോലെ കോണ്‍ഗ്രസ് പെരുമാറുന്നു. എല്ലാ ഉത്തരവുകളിലും ഒപ്പുവയ്പ്പിക്കുന്നു എന്ന് കുമാരസ്വാമി പറഞ്ഞതായി ഒരു ജെഡിഎസ് എംഎല്‍എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയിലും കുമാരസ്വാമി…
Read More