കാഷ്മീരിലെ അക്രമവും കേന്ദ്രത്തിന്റെ അനാസ്ഥയും കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല! എല്ലാ പദവികളും വലിച്ചെറിഞ്ഞ് സിവില്‍ സര്‍വീസിലെ ഒന്നാം റാങ്കുകാരന്‍; ഇനി കളികള്‍ രാഷ്ട്രീയത്തില്‍

2010ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാഷ്മീരില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ ഇനി രാഷ്ട്രീയത്തില്‍. സിവില്‍ സര്‍വീസിലെ എല്ലാ പദവികളും വലിച്ചെറിഞ്ഞാണ് ഷാ ജനവേസവനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഷ്മീരില്‍ നിന്നും മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കാഷ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം. ജമ്മു കാഷ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കാഷ്മീര്‍ സ്വേദശി കൂടിയാണ് ഷാ. ജമ്മു ആന്‍ഡ് കാഷ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിയമനം.…

Read More

ബിജെപി അക്രമത്തിനെതിരേ സിപിഎം പാര്‍ട്ടി പേജിലിട്ട കല്ലേറ് ചിത്രം സിപിഎമ്മുകാര്‍ എതിരാളികളെ എറിയുന്നത്, നാണക്കേട് മാറുംമുമ്പേ ട്രോളി കോണ്‍ഗ്രസും ബിജെപിയും, ഇതില്‍പരം നാണക്കേടില്ലെന്ന് പാര്‍ട്ടിക്കാരും

ശബരിമലയിലെ സ്ത്രീപ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ക്കെതിരെ സിപിഎം ഔദ്യോഗിക ഫേസ്ബുക് പേജില്‍ നല്‍കിയ ചിത്രത്തിന്റെ പോരില്‍ പുലിവാലുപിടിച്ച് പാര്‍ട്ടി. സിപിഎമ്മുകാര്‍ കല്ലേറു നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പം നല്‍കിയത്. കലാപനീക്കം നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും അദ്ദേഹത്തിന്റെ ചിത്രവും അക്രമത്തിന്റെ ചിത്രവും സംയോജിപ്പിച്ചായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘സിപിഐഎം കേരള’ എന്ന ഔദ്യോഗിക ഫേസ്ബുക് പേജിലാണ് കഴിഞ്ഞ ദിവസം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഏതാനും പേര്‍ കല്ലെറിയുന്നതാണു ചിത്രത്തില്‍ കാണുന്നത്. പൊലീസും ഉള്‍പ്പെട്ടതാണ് ചിത്രം. ‘സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസിനു പിന്നിലായി സുരക്ഷിതരായി നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ കല്ലെറിയുന്നു’. ഇങ്ങനെയായിരുന്നു ചിത്രത്തിന് ഇംഗ്ലിഷ് പത്രം നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതേ ചിത്രം അക്രമങ്ങള്‍ക്കെതിരായ മുന്നറിയിപ്പിനൊപ്പം പ്രസിദ്ധീകരിച്ചു വന്നത് പാര്‍ട്ടിക്ക് നാണക്കേടായി. ഇക്കാര്യം പോസ്റ്റിനു ചുവട്ടില്‍ പലരും കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Read More

നടി നിഖിതയുടെ മരണത്തില്‍ വന്‍ വഴിത്തിരിവ്, പോലീസ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തതോടെ ബന്ധുക്കള്‍ക്കും ഞെട്ടല്‍, നിഖിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ആസൂത്രിതമായി, പോലീസ് പറയുന്നതിങ്ങനെ

ദുരൂഹസാഹചര്യത്തില്‍ നടി നിഖിത മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടി നിഖിത ജനുവരി അഞ്ചിനാണ് മരിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ നടിയുടെ ഭര്‍ത്താവ് ലിപന്‍ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആദ്യം കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് പരിക്ക് ഗുരുതരമാണെന്ന് കണ്ട് എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകള്‍ നല്‍കിയെങ്കിലും ദേഹാസ്വാസ്ഥ്യം വര്‍ധിക്കുകയാണ് ചെയ്തത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി മറ്റൊരു സ്വകാര്യ ആശുപത്രിയിലക്ക് മാറ്റി. നിഖിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പിതാവ് സനാതന്‍ ബെഹ്റ ആരോപിച്ചു. ലിപന്റെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവും കുടുംബവും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. വളരെ ആസൂത്രിതമായാണ് എന്റെ മകളെ…

Read More

പ്രതിപക്ഷത്തെ ഞെട്ടിച്ച മോദി അറ്റാക്ക് അറിഞ്ഞത് വിശ്വസ്തര്‍ മാത്രം, കുറിപ്പ് തയാറാക്കിയത് മൂന്നുദിവസം മുമ്പ്, കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മോദിയുടെ തന്ത്രം പിറന്നതിങ്ങനെ

ജോര്‍ജ് കള്ളിവയലില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രമന്ത്രിസഭ അംഗീകരിക്കേണ്ട കുറിപ്പ് (കാബിനറ്റ് നോട്ട്) തയാറാക്കിയത് വെറും മൂന്നു ദിവസം മുമ്പ്. മന്ത്രിമാരെയും ബിജെപിയിലെ നേതാക്കളെയും പോലും മുന്‍കൂട്ടി അറിയിക്കാതെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ രഹസ്യമായി തീരുമാനം നടപ്പാക്കിയത്. സാമ്പത്തിക സംവരണം മുമ്പു പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിനു ബില്ലിനെ എതിര്‍ക്കാനാകില്ലെന്നതു സര്‍ക്കാരിന്റെ നീക്കത്തിനു സഹായകമായി. സിപിഎം അടക്കമുള്ള മറ്റു പാര്‍ട്ടികളും സാമ്പത്തിക സംവരണം വേണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രിയുടെ വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല രഹസ്യ യോഗത്തിലാണ് സാന്പത്തിക സംവരണ ബില്ലിന്റെ മന്ത്രിസഭാ കുറിപ്പിന് അന്തിമരൂപം നല്‍കിയത്. ബില്ലിനെ അനുകൂലിച്ചെങ്കിലും ബില്‍ വിശദമായി പഠിക്കാതെയും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയും തിടുക്കത്തില്‍ പാസാക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യത്തെ ഇന്നലെ ലോക്‌സഭയിലെ ചര്‍ച്ചയില്‍ മിക്ക ബിജെപി ഇതര എംപിമാരും വിമര്‍ശിച്ചു. പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു…

Read More

പെ​ണ്‍​വാ​ണി​ഭം, കൊ​ല​പാ​ത​ക​ങ്ങ​ൾ, ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​പ്പം ക്വ​ട്ടേ​ഷ​നും ! കൊച്ചി പഴയ കൊച്ചിയല്ല; കുറ്റകൃത്യങ്ങളുടെ ഛോട്ടാ മുംബൈ

റോബിൻ ജോർജ് സി​നി​മ​യി​ൽ പ​ഞ്ച് ഡ​യലോ​ഗു​ക​ളാ​യും സീ​നു​ക​ളാ​യും മും​ബൈ അ​ധോ​ലോ​ക​മെ​ന്ന് ന​മ്മ​ൾ പ​ല​ത​വ​ണ കേ​ട്ടി​ട്ടും ക​ണ്ടി​ട്ടു​മു​ണ്ട്. പ​ക്ഷേ ഇ​തൊ​ക്കെ സി​നി​മ​യി​ൽ മാ​ത്ര​മ​ല്ലേ എ​ന്നു വി​ചാ​രി​ച്ച​വ​ർ​ക്കൊ​ക്കെ തെ​റ്റി. ന​മ്മു​ടെ നാ​ട്ടി​ലും ഇ​തി​ന്‍റെ വേ​രു​ക​ൾ ഉ​ണ്ടെ​ന്ന് കൊ​ച്ചി​യി​ലെ വെ​ടി​വ​യ്പോടെ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി. ക​ഴി​ഞ്ഞ മാ​സം 15നാ​ണ് കൊ​ച്ചി​യി​ലെ ​ഒ​രു ബ്യൂ​ട്ടി​പാ​ർ​ല​റി​നു നേ​ർ​ക്ക് വെ​ടി​വ​യ്പും തു​ട​ർ​സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കു​ന്ന​ത്. വെ​ടി​വ​യ്പി​ന് പി​ന്നി​ലു​ള്ള ര​ഹ​സ്യ​ങ്ങ​ൾ തേ​ടി പോ​ലീ​സ് പ​ര​ക്കം പാ​യു​ന്നു​ണ്ടെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. അ​ധോ​ലോ​കം എ​ന്ന​ത് കൊ​ച്ചി​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ പേ​ടി സ്വ​പ്ന​മാ​യി മാ​റി. വ്യ​വ​സാ​യ​വും വ്യാ​പാ​ര​വും റി​യ​ൽ എ​സ്റ്റേ​റ്റും സി​നി​മാ നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​സി​ന​സു​ക​ൾ കൊ​ച്ചി​യി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന​പ്പോ​ൾ ഒ​രു അ​ധോ​ലോ​കം വ​ള​രാ​നു​ള്ള മ​ണ്ണാ​യി മാ​റു​ക​യാ​യി​രു​ന്നു ഈ “​ഛോ​ട്ടാ മും​ബൈ’​എ​ന്ന ന​മ്മു​ടെ കൊ​ച്ചി. കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ ന​ഗ​രം എ​ന്നാ​ണ് കൊ​ച്ചി അ​റി​യ​പ്പെ​ടു​ന്ന​ത്. ഓ​രോ ദി​വ​സ​വും കൊ​ച്ചി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക​മാ​യും വ്യാ​വ​സാ​യി​ക​മാ​യും മാ​ത്ര​മ​ല്ല കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും കൊ​ച്ചി വ​ള​രു​ക​യാ​ണ് എ​ന്ന​താ​ണ്…

Read More

ജെസ്‌ന കേസില്‍ നിര്‍ണായക വഴിത്തിരിവ്, മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്‌ന എത്തിയിരുന്നില്ലെന്ന് സൂചന, പെണ്‍കുട്ടിയുടെ ബന്ധുക്കളും സന്ദര്‍ശകരും നിരീക്ഷണത്തില്‍, അന്വേഷണത്തിന്റെ പരിധി കുറച്ച് നിര്‍ണായക നീക്കങ്ങള്‍, ക്രൈംബ്രാഞ്ചിന്റെ സംശയങ്ങള്‍ ഇങ്ങനെ

ജെസ്‌ന തിരോധാനക്കേസില്‍ മുക്കൂട്ടുതറ, എരുമേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. മാര്‍ച്ച് 22ന് വീട്ടില്‍നിന്നിറങ്ങിയ ജെസ്‌ന എരുമേലിയിലെത്തിയശേഷം പോയതെങ്ങോട്ട് എന്നതില്‍ തീര്‍ച്ചയുണ്ടായിട്ടു മതി അടുത്ത ഘട്ടം അന്വേഷണമെന്നാണ് തീരുമാനം. മുന്‍പ് ധരിച്ചതുപോലെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ രാവിലെ 10.40ന് ജെസ്‌ന എത്തിയിട്ടില്ലെന്നും അതിനു മുന്‍പാണ് നിര്‍ണായകമായ സംഭവങ്ങള്‍ നടന്നതെന്നും പോലീസ് സംശയിക്കുന്നു. എരുമേലിയില്‍നിന്നു കണ്ണിമല, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ അന്നേ ദിവസം ജെസ്‌ന എത്തിയിട്ടുണ്ടോ എന്നതിലും സ്ഥിരീകരണം ഉണ്ടാക്കിയശേഷം മതി അടുത്ത ഘട്ടം അന്വേഷണം എന്നാണ് തീരുമാനം. മുക്കൂട്ടുതറ മുതല്‍ ജെസ്‌നയെ ആരെങ്കിലും പിന്‍തുടര്‍ന്നിട്ടുണ്ടാകും എന്ന സൂചനയില്‍ ബന്ധുക്കള്‍, നാട്ടുകാര്‍, അയല്‍ക്കാര്‍ എന്നിവരില്‍നിന്ന് ഒരിക്കല്‍ക്കൂടി മൊഴിയെടുക്കും. കാണാതായ ദിവസം രാവിലെ ജെസ്‌നയെ കണ്ടതായി പറയുന്ന മുക്കൂട്ടുതറയിലെ ഓട്ടോ ഡ്രൈവര്‍, ബസില്‍ കണ്ടതായി പറയുന്ന പഴയ സ്‌കൂള്‍ സഹപാഠി എന്നിവരില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസം വിശദീകരണം…

Read More

ആദ്യം പത്തനംത്തിട്ടക്കാരിയെ പ്രണയിച്ചു പീഡിപ്പിച്ചു, അസുഖമാണെന്ന് അറിഞ്ഞതോടെ നൈസായി ഒഴിവാക്കി, വിദേശത്തു നിന്നെത്തി വിവാഹം കഴിച്ചതോടെ കാമുകി കോട്ടയത്തെത്തി, കല്യാണം കഴിഞ്ഞ് മൂന്നാംദിനം കോട്ടയത്തെ നവവരന്‍ കുടുങ്ങിയത് ഇങ്ങനെ

ആദ്യം പെണ്‍കുട്ടിയെ കറക്കിയെടുത്ത് പ്രണയിക്കുക. പ്രണയത്തിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുക. കാമുകിക്ക് അസുഖമാണെന്ന് കണ്ടതോടെ നൈസായി ഒഴിവാക്കി വേറെ വിവാഹംകഴിക്കുക. കല്യാണത്തിന്റെ മൂന്നാംനാള്‍ അഴിയെണ്ണുക- നാടകീയത നിറഞ്ഞ സംഭവങ്ങളാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്നത്. കോട്ടയം കൊല്ലാട് സ്വദേശി കിരണിനെയാണ് മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന കിരണും പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിക്കു ഹൃദയ സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞിട്ടും കിരണ്‍ പ്രണയം തുടര്‍ന്നു. യുവതി കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ അസുഖത്തിനു ചികിത്സ തേടിക്കൊണ്ടിരുന്ന സമയത്ത് കിരണ്‍ വിദേശത്തുനിന്നു നാട്ടിലെത്തുകയും പീന്നിട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പയിരുന്നു വിവാഹം. മൂന്നു വര്‍ഷം മുന്‍പ് യുവതിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് കിരണും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും…

Read More

മമ്മൂട്ടി ചിത്രത്തിനെതിരേ ആഞ്ഞടിച്ച് അരുന്ധതി റായ് രംഗത്ത്, അബ്രഹാമിന്റെ സന്തതികള്‍ സിനിമയില്‍ കറുത്ത വര്‍ഗക്കാരെ അപമാനിച്ചു, കലാകാരന്മാരും വലിയ നടന്മാരുമെല്ലാം കണക്കെന്ന് അരുന്ധതി, എഴുത്തുകാരിക്കെതിരേ മമ്മൂട്ടി ആരാധകര്‍ രംഗത്ത്

പലപ്പോഴും രാജ്യവിരുദ്ധ പ്രസ്താവനകളിലൂടെ തന്റെ ആക്ടിവിസം ഉയര്‍ത്തിക്കാട്ടിയ എഴുത്തുകാരിയാണ് ബുക്കര്‍പ്രൈസ് ജേതാവ് കൂടിയായ അരുന്ധതി റായ്. കാശ്മീര്‍ മുതല്‍ നരേന്ദ്ര മോദി വരെയുള്ള വിഷയങ്ങളില്‍ വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിത്വം. അരുന്ധതിയുടെ പുതിയ ഇര സിനിമതാരം മമ്മൂട്ടിയാണ്. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലെ സംഘട്ടന രംഗങ്ങളില്‍ കറുത്തവരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മമ്മൂട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അരുന്ധതി ഉന്നയിക്കുന്നത്. എഴുത്തുകാരിക്കെതിരേ വ്യാപക പ്രതിഷേധവുമായി മമ്മൂട്ടി ആരാധകരും രംഗത്തെത്തി കഴിഞ്ഞു. ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്നു.’ എന്ന ആക്ഷേപം ചൂണ്ടിക്കാട്ടി രംഗത്തുവന്നത് ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി ആണ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗം ചൂണ്ടിയാണ് അരുന്ധതി റോയിയുടെ വിമര്‍ശനം. ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്തവര്‍ഗക്കാരെ കാണിച്ചിരിക്കുന്നതെന്ന് അരുന്ധതി റോയ്…

Read More

ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് എനിക്ക് കൂടി വേണ്ടിയായിരുന്നു, അതില്‍ നിന്ന് ആശ്വാസം കിട്ടി: ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ഉര്‍വ്വശി

ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് തനിക്ക് ആശ്വാസം പകര്‍ന്നിരുന്നുവെന്ന് നടി ഉര്‍വ്വശി. ജീവിതത്തില്‍ പല പ്രശ്‌നങ്ങളുണ്ടായപ്പോഴും താങ്ങായി ഒപ്പം നിന്നത് അമ്മയായിരുന്നുവെന്നും  അഭിമുഖത്തില്‍ വ്യക്തമാക്കി. ‘അമ്മയായിരുന്നു താങ്ങ്. അമ്മയേ ഉള്ളു എന്നറിയാവുന്നത് കൊണ്ട് അമ്മ പിടിച്ച് നിന്നു. അമ്മ നന്നായി വായിക്കും , ഫലിതം എഴുതും. എന്തിനെയും തമാശയാക്കിയെടുക്കും. സിനിമക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, കപടസദാപാരമില്ലാത്ത സുഹൃത്തുക്കള്‍. അവര്‍ എന്റെ പ്രയാസങ്ങളെ നേരിടാന്‍ സഹായിച്ചു. എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാന്‍. ചില്ലപ്പോള്‍ ആണ്‍പിള്ളേര്‍ മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടിണ്ട്. ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കല്‍പ്പമേ എനിക്കില്ല. സനേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്?” എന്തു വിഷമം വന്നാലും ഈ സമയവും കടന്നു പോവുമെന്ന് പറയും അമ്മ. അമ്മയോടാവുമ്പോള്‍…

Read More

കൊച്ചിയിലെ ഫ്‌ളാറ്റിലുണ്ടായ തല്ലില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്‌തെന്ന് അഭ്യൂഹം പരക്കുന്നു, ഒടുവില്‍ സത്യാവസ്ഥ തുറന്നുപറഞ്ഞ് പിതാവ് രംഗത്ത്‌

യുവനടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പിതാവ് ബാബു ഷാഹിര്‍. കൊച്ചിയിലെ ഫ്‌ളാറ്റിലുണ്ടായ പാര്‍ക്കിങ് തര്‍ക്കത്തെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസില്‍ സൗബിനെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇത് രണ്ടുമാസം മുന്‍പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുതീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറയുന്നു. സൗബിന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ സൗബിനെ അറസ്റ്റ് ചെയ്‌തെന്നുമായിരുന്നു ചില മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.

Read More