മലയാളത്തിന്റെ സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. സമാനതകളില്ലാത്ത അഭിനേതാവ്. എന്നാല്‍ ലാല്‍ അറിയാതെ പോലും വിവാദങ്ങളിലേക്ക് നിരന്തരം വലിച്ചിഴയ്ക്കപ്പെടുന്ന താരം കൂടിയാണ് അദേഹം. അടുത്തിടെ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ എല്ലാത്തിനും മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് അദേഹം. വനിതാ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ലാലിന്റെ തുറന്നുപറച്ചില്‍. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണിത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. മലയാള സിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുള്ളൂ. ഒരു കാലത്ത് നസീര്‍ സാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ഇപ്പോള്‍ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നില്ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ ഞാനില്ല. അറിയാത്ത…
Read MoreCategory: Editor’s Pick
കുടുങ്ങാന്‍ പോകുന്നത് ഹിറ്റ് സിനിമകളുടെ നിര്‍മാതാവ്, യുവതി പരാതി നല്‍കിയത് ബ്ലാക്മെയിലിംഗ് ശ്രമം പരാജയപ്പെട്ട ശേഷമെന്ന് സൂചന, അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച സംഭവത്തില്‍ ആകെമൊത്തം ദുരൂഹത
സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി നിര്‍മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ സാഹചര്യത്തെളിവുകള്തേടി പോലീസ്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ തേടിവരികയാണെന്നും വിവിധ തലങ്ങളില്‍ അന്വേഷണം ഊര്‍ജിതമാണെന്നും പോലീസ് പറഞ്ഞു. ടവര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. അടുത്തിടെ വലിയ സ്വീകാര്യത ലഭിച്ച ഇനിയും റിലീസ് ചെയ്യാത്ത ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്. നായികപ്രാധാന്യമുള്ള വേഷങ്ങളും അടുത്തിടെ ഇവര്‍ക്ക് ലഭിച്ചിരുന്നു. അതേസമയം നിര്‍മാതാവിനെതിരേ ഇവരുടെ കൈയില്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരുമൊത്ത് അടുത്തിടപഴകുന്ന രംഗങ്ങളാണ് യുവതി സൂക്ഷിച്ചിരിക്കുന്നത്. നിര്‍മാതാവിനെ ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടാനുള്ള നീക്കങ്ങളായിരുന്നോ നടിയായ യുവതി നടത്തിയിരുന്നതെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. യുവതിയുടെ കൈവശമുള്ള വീഡിയോയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെ തന്നെയാണ് പെരുമാറുന്നത്. സംഭവം വലിയ വാര്‍ത്തയായതോടെ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്. ആരോപണങ്ങള്‍ സത്യമാണെന്നു ബോധ്യമായാല്‍ അറസ്റ്റിലേക്കുള്പ്പെടെ കടക്കുമെന്നും നിലവില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreതീക്കളി! നാടെങ്ങും സംഘര്‍ഷം, അക്രമം; സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നു സംസ്ഥാനം സം ഘർഷപൂരിതമായി. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം ആരംഭിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ മതിലിന് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ തകർത്തതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ഇതു ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ബിജെപിക്കാർ തിരിഞ്ഞു. ബിജെപി പതാകകൾ സിപിഎം പ്രവർത്തകരും സിപിഎം സ്ഥാപിച്ച ഫ്ളക്സുകൾ ബിജെപിക്കാരും കൂട്ടിയിട്ടു കത്തിച്ചു. പിന്നീട് ഇരുപക്ഷവും കല്ലും കുപ്പികളും കമ്പുകളുമായി നേർക്കുനേർ എത്തി. ഇതേത്തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. കൊല്ലം ജില്ലയിൽ ശബരിമല കർമസമിതി നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. ഇവിടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനവും വാഹനഗതാഗതം തടയലും നടന്നു. കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു, പ്രതിഷേധക്കാർ പോലീസ് ജീപ്പ് തകർത്തു, നിരവധി കടകൾക്കുനേരേ കല്ലേറുണ്ടായി. എറണാകുളം പട്ടിമറ്റത്തു റോഡ്…
Read Moreശബരിമലയിൽ യുവതികൾ ദർശനം നടത്തി; ചരിത്രത്തിലേക്കു നടന്നു കയറിയെന്ന് ബിന്ദുവും കനകദുർഗയും; പ്രതികരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്; പ്രവേശനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി
ശബരിമല: ശബരിമലയിൽ ഇന്നു പുലർച്ചെ 3.15 ഓടെ രണ്ട് യുവതികൾ ദർശനം നടത്തി. ദർശനം നടത്തിയെന്ന അവകാശവാദവുമായി കോഴിക്കോട് സ്വദേശി ബിന്ദു (42), അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവർ രംഗത്തെത്തുകയും ചെയ്തു. പുലർച്ചെ മൂന്നിനു നട തുറന്ന് അരമണിക്കൂറിനുള്ളിൽ 3.48ന് ചുരിദാർ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ സോപാനത്ത് കൊടിമരച്ചുവട്ടിലും ദർശനത്തിനു നീങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിന്ദുവിന്റെയും കനകദുർഗയുടെയും അവകാശവാദം സ്ഥിരീകരണത്തിലേക്കു നീങ്ങുകയാണ്. നേരത്തെ ഡിസംബർ 24നു രാവിലെ ശബരിമല ദർശനത്തിനായി ബിന്ദുവും കനകദുർഗയും എത്തിയിരുന്നു. മരക്കൂട്ടംവരെ എത്തിയ ഇവർ ശക്തമായ പ്രതിഷേധത്തേ തുടർന്ന് വലിയ നടപ്പന്തലിനു 50 മീറ്റർ അകലെനിന്നു തിരിച്ചുപോയിരുന്നു. ഇതിനുശേഷം ശബരിമല ദർശനം നടത്തുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. ശബരിമലയിൽ ദർശനം നടത്തുന്നതിനു ബിന്ദുവും കനകദുർഗയും പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. നിലവിലെ പരിമിതമായ സുരക്ഷ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നതായി പറയുന്നു. ഇന്നു രാവിലെ…
Read Moreമോദി ഇനി കറങ്ങുക ഇന്ത്യ മൊത്തം, ലക്ഷ്യം കഴിഞ്ഞതവണ തോറ്റമ്പിയ മണ്ഡലങ്ങളില്‍ താമര വിരിയിക്കുക, ബിജെപിയുടെ ‘മിഷന് 123’ പ്രതിപക്ഷത്തിന്റെ ചങ്കിടിപ്പേറ്റും, അമിത് ഷായും സംഘവും ലക്ഷ്യം വയ്ക്കുന്നത് ഇതൊക്കെ
മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. ഹിന്ദി ഹൃദയഭൂമിയിലെ അടിവേര് അറ്റതോടെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം. മറുമരുന്നിന് സമയം കിട്ടുന്നതിനാല്‍ അടുത്ത നാലുമാസത്തേക്ക് പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് ബിജെപി. മുന്നില്‍ നിന്നു നയിക്കുന്നത് മോദിയും. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പദ്ധതിയുടെ പേര് മിഷന് 123. ബിജെപി കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട 123 മണ്ഡലങ്ങളില്‍ മൂര്‍ച്ചയേറിയ പ്രചാരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ 123 മണ്ഡലങ്ങളെ 20 ക്ലസ്റ്ററുകളായി തിരിച്ചു. ഓരോ ക്ലസ്റ്ററുകളെയും നയിക്കാന്‍ പ്രത്യേകം നേതാക്കന്മാരെയും ചുമതലപ്പെടുത്തി. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ നിര്‍ദേശങ്ങളുമുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കേണ്ട സ്ഥലങ്ങളില്‍ മോദി നേരിട്ട് പ്രവര്‍ത്തകര്‍ പ്രചാരണത്തിനെത്തുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനും പ്രത്യേക പദ്ധതികളുണ്ട്. അതാതു പ്രദേശങ്ങളിലെ യൂത്ത് ഐക്കണുകള്‍,…
Read Moreഅശ്വതി ബാബുവിനെ നിശബ്ദയാക്കാന്‍ പോലീസില്‍ ഒരുവിഭാഗം, വമ്പന്മാരിലേക്ക് മയക്കുമരുന്ന്, പെണ്‍വാണിഭ അന്വേഷണമെത്തില്ല, കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അശ്വതിക്ക് വലിയ ഓഫര്‍
സൂര്യനാരായണന് നടി അശ്വതി ബാബുവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പോലീസ് ചോദ്യം ചെയ്തെങ്കിലും നടി സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ നടി അശ്വതി ബാബു തയാറാകുന്നില്ലെന്നു പോലീസ്. ശനിയാഴ്ച നടിയെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ഇവരുടെ മൗനം പോലീസിനെ വെട്ടിലാക്കി. കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അശ്വതിക്ക് വലിയ ഓഫറും ലഭിച്ചിട്ടുണ്ട്. ഇവരുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പോലീസ് ഇവരെ ജയിലിലേക്കു മാറ്റി. ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനു വേണ്ടിയുള്ളതുമാണെന്നു പോലീസ് വെളിപ്പെടുത്തി. ഇതേ സമയം പോലീസിനു ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ താല്പര്യമില്ലെന്നും സൂചനയുണ്ട്. സിനിമ മേഖലയുമായിബന്ധപ്പെട്ടു നടി പാര്ട്ടിനടത്തുകയും മയക്കുമരുന്നു വിതരണം ചെയ്യുകയും ചെയ്തുവെന്നു പോലീസിനു വ്യക്തമായിട്ടും ചോദ്യം ചെയ്യലില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. അതായതു പ്രമുഖരിലേക്കു അന്വേഷണം വ്യാപിപ്പിക്കാതെ മരവിപ്പിക്കാന്‍ നീക്കം ശക്തമാണ്. ശക്തമായ രാഷ്ട്രീയ സമര്‍ദം മൂലം കേസ് നടിയില്‍ ഒതുക്കാനാണ് തീരുമാനം.…
Read Moreവനിതാ മതിലിന്റെ പേരില്‍ സിപിഎമ്മുകാര്‍ പിരിവുമായി രംഗത്ത്, കൊടുക്കുന്നത് സിപിഎം പ്രവര്‍ത്തക ഫണ്ടിന്റെ രസീതും, പാര്‍ട്ടിക്കാരുടെ പിരിവില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍, പിരിവു കൊടുക്കാത്തവര്ക്ക് ഭീഷണിയും
വനിതാ മതിലിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ ജനങ്ങളുടെയിടയില്‍ മതിലിനെതിരേ വ്യാപക പ്രതിഷേധം. പാര്‍ട്ടിക്കാരുടെ പിരിവും കൊടുക്കാത്തവര്‍ക്കു നേരെ ഭീഷണിയും അടക്കമാണ് കാര്യങ്ങള്‍. മതിലിന്റെ പേരില്‍ വ്യാപകമായി സിപിഎം പണപ്പിരിവു നടത്തുന്നതായി മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- കമ്മ്യൂണിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക ഫണ്ട് 2018 എന്ന രസീത് നല്‍കിയാണ് പ്രവര്‍ത്തകരുടെ പണപ്പിരിവ്. വനിത മതിലിനായി എന്നാണ് ഫണ്ട് പിരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. തീയതി പോലും രേഖപ്പെടുത്താതെയാണ് പണപ്പിരിവ് നടത്തുന്നത്. 2018 അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഇത്തരം നിരവധി രസീത് കുറ്റികളാണ് പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. രസീതുമായി എത്തുന്നവര്‍ വനിത മതിലിന്റെ നടപ്പിന് പിരിവ് നല്‍കണമെന്ന ആവശ്യവുമായാണ് എത്തുന്നത്. എന്നാല്‍ വനിത മതിലിനായി യാതൊരു പിരിവും ഉണ്ടാകില്ലെന്ന് പാര്‍ട്ടി നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ്…
Read Moreഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്, പുതുവത്സരത്തില്‍ മയക്കുമരുന്നിന്റെ വേരറുക്കും, നാടെങ്ങും ലഹരി ഒഴുകുന്നു, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും പോലീസ് നിരീക്ഷണം
സ്വന്തംലേഖകന്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഡിജെ പാര്‍ട്ടികളില്‍ ഫ്രീക്കന്വേഷത്തില് പോലീസെത്തും. പുതുവത്സരാഘോഷത്തിന് ഉപയോഗിക്കാനായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷിക്കാനായി പോലീസ് സുസജ്ജമായത്. മയക്കുമരുന്നുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജന്‍സും വിലയിരുത്തുന്നത്. യുവാക്കളെ ആകര്ഷിപ്പിക്കാന് സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി പോലീസ് തയാറായുള്ളത്. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തും. ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനയും നിരീക്ഷണവും പോലീസ് ശക്തമാക്കിയത്. അനധികൃതമായി ലഹരി ഉപയോഗത്തിന് സൗകര്യമൊരുക്കുന്ന ഹോട്ടലുകള്‍ക്കും ലോഡ്ജുകള്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഏതു സമയവും പരിശോധന നടത്താന്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്…
Read Moreറബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര് ഒഴുക്കുന്ന കുത്തമ മുതലാളിമാര്‍ക്ക് തിരിച്ചടി നല്കാന് കര്‍ഷകരുടെ സ്വന്തം ടയര്‍ ഫാക്ടറി വരുന്നു, 100 കോടി രൂപ ചെലവില്‍ ഫാക്ടറി ഒരുങ്ങുന്നത് ഐരാപുരത്ത്, വിശേഷങ്ങള്‍ ഇങ്ങനെ
ജെയിസ് വാട്ടപ്പിള്ളില്‍ റബര്‍ വിലയിടിവു മൂലം വര്‍ഷങ്ങളായി നട്ടംതിരിയുന്ന ചെറുകിട- നാമമാത്ര റബര്‍ കര്‍ഷകര്‍ പ്രതിസന്ധി മറികടക്കാനായി കൈകോര്‍ക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കു പൂര്‍ണ നിയന്ത്രണമുള്ള ടയര്‍ ഫാക്ടറി സ്ഥാപിക്കാന്‍ കര്‍ഷക കൂട്ടായ്മ ഒരുങ്ങുന്നു. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ടയര്‍ നിര്‍മിക്കുന്ന റബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി 100 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കും. പെരുമ്പാവൂരിനു സമീപം ഐരാപുരം റബര്‍ പാര്‍ക്കില്‍ എട്ടേക്കറോളം സ്ഥലം വാങ്ങി അവിടെ ഫാക്ടറി സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമം അന്തിമഘട്ടത്തിലാണ്. 2020 മധ്യത്തോടെ പുതിയ ഫാക്ടറിയില്‍ ടയര്‍ ഉത്പാദനം ആരംഭിക്കത്തക്ക വിധത്തിലാണ് പ്രവര്‍ത്തനം. സ്വാഭാവിക റബര്‍ ഉപയോഗിച്ചുള്ള മറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്. വന്‍കിട ടയര്‍കമ്പനികള്‍ സ്വാഭാവിക റബറിന്റെ വിലയിടിച്ച് ചെറുകിട കര്‍ഷകരെ വര്‍ഷങ്ങളായി ചൂഷണം ചെയ്യുന്നെന്ന തിരിച്ചറിവില്‍നിന്നാണ് കര്‍ഷകര്‍തന്നെ നിയന്ത്രിക്കുന്ന ടയര്‍ ഫാക്ടറിയെന്ന ആശയം ഉടലെടുത്തത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളുടെ ഫലമായി…
Read Moreപതിമൂന്നുകാരിയെ കത്തിക്കാട്ടി അമ്മയുടെ മുന്നില്‍വച്ചു പീഡിപ്പിച്ചു, കേസ് കോടതിയിലെത്തിയപ്പോള്‍ അമ്മ പ്രതിക്കൊപ്പം നിന്നു, എന്നിട്ടും പ്രതിക്ക് മരണം വരെ തടവുശിക്ഷ, പീഡകര്‍ക്ക് പാഠമായി കാസര്‍ഗോട്ടെ കോടതിവിധി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാവിന്റെ മുന്നിലിട്ട് 13കാരിയെ പീഡിപ്പിച്ച ഉപ്പള ബന്ഥിയോട് പഞ്ചത്തൊട്ടി അബ്ദുള്‍ കരീം എന്ന് 24 കാരനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം കേരളത്തില്‍ നടപ്പിലാക്കുന്ന ആദ്യ തടവുശിക്ഷയാണിത്. തടവിന് പുറമെ 50,000 രൂപ പിഴ പെണ്‍കുട്ടിക്ക് കല്കാനും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന വാടക കോട്ടേഴ്സിലെത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതി അമ്മയ്ക്ക് നേരെ കത്തി വീശുന്ന കണ്ട് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയ്യിലും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്. തുടര്‍ന്ന് അമ്മയും കുട്ടിയും സ്റ്റേഷനിലെത്തി പരാതി നല്കി. നേരത്തെയും പ്രതി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി. എന്നാല്‍…
Read More