ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ രണ്ടും കല്പിച്ച് എത്തിയ മനിതി സംഘത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയെന്ന ആരോപണങ്ങള്‍ ശക്തമാകുന്നു. സംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായ അഡ്വ. സെല്‍വിയുടെ പലനീക്കങ്ങളും ദുരൂഹമാണെന്ന് തമിഴ്നാട്ടില്‍ തന്നെ ആരോപണമുണ്ട്. ചില തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചില തമിഴ് പത്രങ്ങള്‍ വാര്‍ത്ത നല്കിയതും അടുത്തിടെയാണ്. ആസ്ഥാനം തമിഴ്നാട്ടിലാണെങ്കിലും മനിതി സംഘത്തിന്റെ പിറവിക്കു കാരണം കേരളമാണ്. രാജ്യത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചുകൂടിയത്. ഈ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. നിയമവിദ്യാര്‍ഥിനിയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള…
Read MoreCategory: Editor’s Pick
അടുത്ത നാലു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇന്ധനവില 50 രൂപയില്‍ താഴെയാകും, വിലകുറച്ച് ജനപ്രീതി നേടാന്‍ നരേന്ദ്ര മോദിയുടെ പൂഴിക്കടകന്‍ സമ്മതംമൂളി ഖത്തറും, എണ്ണവില കുറയ്ക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ
ഇന്ത്യയില്‍ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്ന് വിലക്കയറ്റമാണ്. പ്രത്യേകിച്ച് എണ്ണവില. ഇന്ധനവില കൂടുന്നതിനനുസരിച്ച് മറ്റു അവശ്യസാധനങ്ങള്‍ക്കും വിലകൂടും. രണ്ടാം യുപിഎ സര്‍ക്കാരിനെ വീഴ്ത്തിയതിന് പ്രധാനകാരണം അഴിമതിക്കൊപ്പം വിലവര്‍ധനവായിരുന്നു. ഇപ്പോഴിതാ പൊതുതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എണ്ണവില നിയന്ത്രിക്കാന്‍ രംഗത്തെത്തി. എണ്ണവിലയും വോട്ടും തമ്മില്‍ വല്ലാത്തൊരു പരസ്പരബന്ധമുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. ഖത്തറിനെയാണ് ഇതിനു കൂട്ടുപിടിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്നും കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന സൂചന കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്താണ് ഖത്തറുമായി ചര്‍ച്ചകള്‍ നടത്തിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണവില്ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്കുന്നതിനേക്കാള് കുറഞ്ഞ നിരക്കിലാണ്. മോദി നോട്ടമിട്ടിരിക്കുന്നതും ഇതുതന്നെയാണ്. യൂറോപ്യര്‍ക്ക് നല്കുന്നതുപോലെ ഇന്ത്യയ്ക്കും നല്‍കുക.…
Read Moreഅമ്മയില്‍ വീണ്ടും ട്വിസ്റ്റ്, താരസംഘടനയുമായി ഇടഞ്ഞ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി വീണ്ടും സംഘടനയിലേക്ക്, ദിലീപിന്റെ രാജിയോടെ എല്ലാം ശാന്തമായെന്ന് നടി, ഡബ്യൂസിസി വെട്ടില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ഈ സംഭവത്തിന്റെ പേരില്‍ ആടിയുലഞ്ഞ താരസംഘടന അമ്മയില്‍ വലിയ രാജികള്‍ നടന്നിരുന്നു. ആക്രമിക്കപ്പെട്ട നടി സംഘടന വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ മറ്റൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. രാജിവച്ച നടി വീണ്ടും അമ്മയിലേക്ക് തിരിച്ചെത്താന്‍ തല്പര്യം പ്രകടിപ്പിച്ചതായി ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിസ്ഥാനത്തുള്ള ദിലീപിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നടി സംഘടന വിട്ടത്. എന്നാല്‍ നടി ഉയര്‍ത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണ് അമ്മ എക്സിക്യൂട്ടീവ് ചുണ്ടിക്കാണിക്കുന്നത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചിലര്‍ സംസാരിച്ചപ്പോള്‍ മടങ്ങി വരവിനെക്കുറിച്ച് അനുകൂല മറുപടി ലഭിച്ചതായും വിവരമുണ്ട്. തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന മഞ്ജു വാര്യര്‍ പിന്നീട് ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അവര്‍ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന…
Read Moreകാഴ്ച്ച പകുതിമാത്രം, കൈകാലുകള്‍ക്ക് വൈകല്യവും, എങ്കിലും കുടുംബം പോറ്റാന്‍ പപ്പടവുമായി പോകുന്ന ഉനൈറാണ് നമ്മുടെ ഹീറോ, വൈറ്റ് കോളര്‍ ജോലി മാത്രം കാത്തിരിക്കുന്ന യുവാക്കള്‍ അറിയാതെ പോകരുത് ഈ ചെറുപ്പക്കാരന്റെ കഥ
ഉനൈറിനെ അറിയില്ലേ? കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് ഈ ചെറുപ്പക്കാരനെ പറ്റിയാണ്. കാഴ്ച്ചയ്ക്ക് പരിമിതിയും ശാരീരികവൈകല്യങ്ങളും ഉണ്ടെങ്കിലും സ്വന്തം കുടുംബം പോറ്റാന്‍ കിലോമീറ്ററുകളോളം നടന്ന് പപ്പടം വില്‍ക്കുന്ന ഉനൈറിനെ പറ്റി കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ വന്നത്. അതോടെ ഈ ചെറുപ്പക്കാരന്റെ കഥ വൈറലാകുകയും ചെയ്തു. ഇനി ഉനൈറിനെപ്പറ്റി. ഉമ്മ കാന്‍സര്‍ രോഗവുമായി തിരുവനന്തപുരത്ത് ചികിത്സയിലാണ്. വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമാണ് ഈ യുവാവ്. എന്തിനാണ് ഇത്രയും ദൂരം നടന്ന് കഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ ഉനൈറിന് ഉത്തരമുണ്ട്. പടച്ചോന് നമുക്ക് കൈയ്യും കാലൊക്കെ തന്നിട്ടില്ലെ പിന്നെങ്ങനെയാ നമ്മള് മനുഷ്യന്മാരോട് ചോദിക്കുക. അതൊരു രണ്ടാം നമ്പറല്ലേ. ഞാന്‍ പടച്ചോന് തന്ന കൈയ്യും കാലും കൊണ്ട് നയിച്ച് ജീവിക്കുകയാണ്- ഉനൈര്‍ പറയുന്നു. ദിവസവും മുന്നൂറ് രൂപ വരെ കിട്ടുെമന്നും എന്നാല്‍ ചെലവ് കഴിഞ്ഞ് കുറച്ചേ ബാക്കിയുണ്ടാകൂവെന്നും ഉനൈര്‍ ദൃശ്യങ്ങളില്‍…
Read Moreഒരു സ്മാര്‍ട്ട്ഫോണും ഒരു പണിയുമില്ലെങ്കില്‍ ആരെയെും മോശക്കാരാക്കാം, സോഷ്യല്‍മീഡിയയില്‍ പാറിനടന്ന ഒരു കള്ളം കൂടി പൊളിയുന്നു, കാണുന്നതെല്ലാം ഷെയര്‍ ചെയ്യുംമുമ്പ് ഇതൊന്നു വായിക്കുക
സോഷ്യല്‍മീഡിയ ഒരുവല്ലാത്ത മീഡിയ തന്നെയാണ്. ആര്‍ക്കെതിരേ എന്തു വേണമെങ്കിലും പറയാമെന്ന അവസ്ഥ. ഒരു സ്മാര്‍ട്ട് ഫോണും കളയാന്‍ സമയവും ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും നശിപ്പിക്കാം. പലകുറി നാം അതു കണ്ടതാണ്. രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ സംഭവിച്ചതെന്ന രീതിയില്‍ കറങ്ങി തിരിയുന്ന വീഡിയോയാണ് പുതിയത്. ചികിത്സയ്ക്ക് എത്തിയ രോഗിക്ക് മുന്നില്‍ മൊബൈലില്‍ കളിച്ചിരിക്കുന്ന ഡോക്ടര്‍ എന്ന പേരില്‍ ഒരു വീഡിയോ സഹിതം വാര്‍ത്ത പ്രചരിച്ചിരുന്നു. തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിവ് ഹര്‍ത്താല്‍ ദിവസമാണ് സംഭവം. എന്നാല്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി രോഗിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ‘മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. 1500 ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ഇതിന്റെസത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രോഗി രംഗത്തെത്തിയത്. വിഡിയോയില്‍…
Read Moreപതിനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ദേവീകൃഷ്ണയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം പ്രകാശനെ കൊലയാളിയാക്കി, ഐടിസി കോളനിയിലെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ വെട്ടിക്കൊന്നു. പഞ്ചായത്ത് 22- ാം വാര്‍ഡ് കലവൂര്‍ ഐടിസി കോളനിയില്‍ പ്രകാശന്റെ ഭാര്യ ദേവീകൃഷ്ണ (31) യാണു കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. കഴുത്തിന് വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന ദേവീകൃഷ്ണ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ പിടിയിലായ പ്രതി പ്രകാശന്റെ സഹോദരനും കൃത്യത്തില്‍ പങ്കുള്ളതായിട്ട് പോലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ട ദേവീകൃഷ്ണയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായിട്ടുള്ള സംശയത്തിന്റെ പേരില്‍ വീട്ടില്‍ വഴക്ക് നിത്യസംഭവമായിരുന്നതായി നാട്ടുകാരും പോലീസും പറയുന്നു. വ്യാഴാഴ്ച വൈകിട്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന്, മക്കളായ പാര്‍വതി (12), പ്രണവ് (10) എന്നിവര്‍ക്കൊപ്പം ഇരുവരും ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ എഴുന്നേറ്റ പ്രകാശന് അടുക്കളയില്‍ നിന്നു വാക്കത്തി കൊണ്ടുവന്ന് ദേവീകൃഷ്ണയുടെ നെഞ്ചിനും കഴുത്തിനും…
Read Moreസിനിമയില്‍ കാസ്റ്റിങ് കൗച്ചിന് യുവതികള്‍ മാത്രമല്ല യുവാക്കളും ഇരയാണ്, മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നമിത
മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് തമിഴ്നടി നമിത. ബിഗ് ബജറ്റ് ചിത്രം പുലിമുരുകനില്‍ അതിഥി താരമായി നമിത തിളങ്ങിയിരുന്നു. ബ്ലാക്ക് സ്റ്റാലിനിലും അഭിനയിച്ച നമിത വിജയ് ചിത്രം അഴകിയ തമിഴ് മകന്, ഞാന്‍ അവന് അല്ലൈ, വ്യാപാരി തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക. സിനിമയില്‍ നിന്നും അകന്ന സമയങ്ങളില്‍ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 28 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ശേഷം താന്‍ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. മീടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. ‘നമ്മുടെ…
Read Moreഎഎപിയില്‍ കലാപം, രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ പൊട്ടിത്തെറി, മോദിക്കെതിരായ കോണ്‍ഗ്രസ് കൂട്ടുകെട്ടിലും പ്രതിസന്ധി, രാജിവയ്ക്കാന്‍ വനിതാ എംഎല്‍എ
സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതിനാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആം ആദ്മിപാര്‍ട്ടിയില്‍ കലാപത്തിനു വഴിമരുന്നിട്ടു. ഡല്‍ഹി അസംബ്ലിയില്‍ പ്രമേയത്തെ അനുകൂലിക്കാതിരുന്ന വനിതാ എംഎല്‍എ അല്‍ക്ക ലാംബയോട് മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് രാജീവ് ഗാന്ധിയുടെ ഭാരത രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലിയില്‍ പ്രമേയം പാസാക്കിയത്. പ്രമേയത്തെ അനുകൂലിക്കാന്‍ പാര്‍ട്ടി സമ്മര്‍ദം ചലുത്തിയെന്നും എന്നാല്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയുമായിരുന്നെന്ന് ചൗന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക്ക പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് പ്രത്യാഘാതവും സ്വീകരിക്കാന്‍ തയാറാണ്. കേജരിവാളുമായും താന്‍ സംസാരിച്ചു. രാജിവയ്ക്കാന്‍ തയാറാണെന്നും അല്‍ക്ക പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. അതിനാല്‍ താന്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയുമായിരുന്നു. വാക്കൗട്ട് നടത്തി പുറത്തിറങ്ങിയതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം…
Read Moreമകന്റെ ക്രൂരത! മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിട്ട് ഒരുവര്‍ഷം; അന്നത്തെ ഞെട്ടലില്‍നിന്നും ഇന്നും മുക്തരാകാതെ പരിസരവാസികള്‍
പി. പ്രശാന്ത് പേരൂര്‍ക്കട: മനുഷ്യമനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച ഒരു അരുംകൊല നടന്നിട്ട് വരുന്ന ചൊവ്വാഴ്ച ഒരുവര്‍ഷം തികയുന്നു. കഴിഞ്ഞ 2017 ഡിസംബര്‍ 25നാണ് അമ്പലമുക്ക് മണ്ണടി ലെയിന്‍ സ്വദേശി ദീപ (51) എന്ന വീട്ടമ്മ ദാരുണമായി കൊലചെയ്യപ്പെട്ടത്. തിരുവനന്തപുരത്ത് എല്‍.ഐ.സി ഏജന്റായിരുന്നു ദീപ. ഇരുനില വീടിന്റെ പിറകുവശത്തായി കത്തിക്കരിഞ്ഞ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് എല്ലിന്‍കഷണങ്ങളും ചാരവുമല്ലാതെ സ്ഥലത്തെത്തിയ പോലീസിന് മറ്റൊന്നും കണ്ടെത്താനായിരുന്നില്ല. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ സംശയം ദീപയുടെ മകനിലേക്കാണ് വിരല്‍ ചൂണ്ടിയത്. മകന്റെ പെരുമാറ്റത്തിലുണ്ടായ വൈരുദ്ധ്യമാണ് പോലീസിന്റെ സംശയം ഇയാളിലേക്ക് എത്തിച്ചത്. പ്രവാസിമലയാളിയായ അശോക് ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് മണ്ണടി ലെയിനിലെ വീട്ടില്‍ താമസിച്ചു വന്നിരുന്നത്. മാതാവിനെക്കുറിച്ചുള്ള സംശയങ്ങളും തന്റെ ആവശ്യത്തിനായി പണം നല്കാത്തതുകൊണ്ട് പെട്ടെന്നുണ്ടായ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്ന വാദമായിരുന്നു അറസ്റ്റിലായ മകന് പറയാനുണ്ടായിരുന്നത്. വര്‍ഷങ്ങളായി മാതാവിനോടുണ്ടായിരുന്ന പകയും വിദ്വേഷവുമാണ് കൊലപാതകത്തില്‍…
Read Moreബ്യൂട്ടിപാർലർ വെടിവയ്പ്: പോലീസിനെ വട്ടം കറക്കി നടി ലീന മരിയ പോൾ; സിനിമക്കഥയെപ്പോലും വെല്ലുന്ന സംഭവത്തിൽ പോലീസിന്റെ അന്വേഷണം രീതികൾ ഇങ്ങനെയൊക്കെ…
സൂര്യനാരായണൻ കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോൾ വ്യക്തമായ രേഖകൾ നൽകാതെ പോലീസിനെ വട്ടംകറക്കുന്നു. സാന്പത്തികമായ സ്ഥിതിവിവരങ്ങളും ബന്ധങ്ങളും നൽകുന്നില്ലെന്നുമാത്രമല്ല, പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടിയും ലഭിച്ചിട്ടില്ല. ലീന മരിയ പോളിനു ഭീഷണിയുണ്ടെന്ന കാര്യത്തിൽ പോലീസിനു സംശയമില്ല. ഇവരുടെ വെളിപ്പെടുത്തൽ നിസാരവൽക്കരിക്കാനും പോലീസ് തയാറാകുന്നില്ല. എന്നാൽ, ലോക്കൽ ക്രിമിനലുകളുടെ സഹായത്തോടെ രവി പുജാരിയുടെ നീക്കമാണോ അതോ ലോക്കൽ ക്രിമിനൽ തന്നെയാണോ അതുമല്ല മറ്റാരെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണോ എന്നും പോലീസ് പരിശോധിക്കുന്നു. സംഭവത്തിനു സഹായവുമായി ക്രിമിനൽ സംഘമുണ്ടായിരുന്നുവെന്നതിനു പോലീസിനു സംശയമില്ല. ഈ ക്രിമിനൽഗുണ്ടകളെ നിയോഗിച്ചതു രവി പൂജാരി തന്നെയാണെന്ന സംശയത്തിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നടിയുടെ കൂട്ടാളി അകത്തായതും സഹായിക്കാൻ ആളുകളുടെ കുറവും ക്രിമിനൽ സംഘങ്ങളുടെ പിന്നിലുണ്ട്. രവി പൂജാരി പോലുള്ള അധോലോകസംഘത്തലവന്റെ പേരിൽ വന്ന ഫോണ്‍ കോളുകളിലെ ശബ്ദരേഖയും…
Read More