മലപ്പുറം കിളിനക്കോടില്‍ കല്യാണവീട്ടിലെത്തിയ പെണ്‍കുട്ടികളെ അപമാനിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ പറന്നു നടക്കുകയാണ്. നാടിനെ അപമാനിച്ച് പെണ്‍കുട്ടികള്‍ വീഡിയോ ഇട്ടെന്ന പരാതിയില്‍ കേസ് പോലീസ് സ്റ്റേഷന് വരെയെത്തി. കാര്യങ്ങള്‍ പരിധിവിട്ടതോടെ ആ പെണ്‍കുട്ടികളുടെ ജീവിതം പോലും തുലാസിലായി. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ പോലീസ് കേസുമെടുത്തു. ഇപ്പോള്‍ സംഭവത്തെപ്പറ്റി ആ വീഡിയോയെടുത്ത യുവതി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. അവര്‍ പറയുന്നതെങ്ങനെ- ഞങ്ങള്‍ ആ നാടിനെ കൊള്ളിലാതാക്കാന് ചെയ്തതല്ല ആ വീഡിയോ. കൂട്ടുകാര്‍ക്കൊപ്പം ചുമ്മ രസത്തിന് എടുത്തതാണ്. അന്ന് എന്താ സംഭവിച്ചതെന്ന് ഞാന്‍ പറയാം. ഞങ്ങള്‍ ഫ്രണ്ടിന്റെ കല്യാണത്തിന് പോയതാണ്. 12 ഗേള്‍സും നാലു ബോയ്സും. ഞങ്ങള്‍ ഫ്രണ്ടിന്റെ കൂടെ എല്ലാവരും സെല്‍ഫി എടുത്തു. കല്യാണത്തിന് 1.30നാണ് ഞങ്ങള്‍ അവിടെയെയത്തിയത്. ഞങ്ങള്‍ കല്യാണപ്പെണ്ണിനൊപ്പം സെല്‍ഫിയെടുത്തു. പിന്നെ 2.15ഓടെ അവിടെനിന്നും ഇറങ്ങി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ബോയ്സ് ബൈക്കില്‍ പോയി. ഞങ്ങള്‍ ഗേള്‍സ് നടന്നു…
Read MoreCategory: Editor’s Pick
പറശിനിക്കടവ് ലോഡ്ജിലെ പീഡനത്തില്‍ ട്വിസ്റ്റ്, ഹാജര്‍ബുക്കിന്റെ പേജുകള്‍ കീറിമാറ്റിയ അധ്യാപകനടക്കം കുടുങ്ങും, പേജ് കീറിമാറ്റിയ ക്ലാര്‍ക്കിന്റെ മറുപടി എങ്ങും തൊടാതെ, പ്രതികളെ രക്ഷിക്കാന്‍ നീക്കം അണിയറയില്‍
കണ്ണൂര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ കേസ് ഒതുക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ക്ലാസിലെ ഹാജര്‍ബുക്കിന്റെ പേജുകള്‍ കീറിമാറ്റിയ സംഭവത്തില്‍ അധ്യാപകനടക്കം 3 പേരെ വളപട്ടണം സിഐയുടെ നേതൃത്വത്തില്‍ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത ഓഫീസ് ക്ലാര്‍ക്കിനെ വിട്ടയച്ചെങ്കിലും ഇന്നു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഹാജര്‍ബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകള്‍ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെത്തുടര്‍ന്നാണ് ക്ലാര്‍ക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ എങ്ങും തൊടാതെയുള്ള മറുപടികളാണു ക്ലാര്‍ക്ക് നല്‍കിയത്. കീറി മാറ്റിയത് മറ്റാരോ ആണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പറശിനിക്കടവില്‍ ഫേസ്ബുക്ക് കെണിയില്‍പ്പെടുത്തി ഒട്ടേറെപേര്‍ ചേര്‍ന്നു പീഡിപ്പിച്ച പെണ്‍കുട്ടി നഗരത്തിലെ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. പീഡനത്തിനിരയായ ദിവസങ്ങളില്‍ പെണ്‍കുട്ടി സ്കൂളില്‍ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജര്‍ രേഖകള്‍ക്കായി വളപട്ടണം പോലീസ് സ്കൂളിലെത്തിയിരുന്നു. ഇതിനായി സ്കൂള്‍ രേഖകളുടെ പകര്‍പ്പെടുക്കാന്‍…
Read Moreഅന്ന് കല്‍പ്പന ചേച്ചിക്ക് 12 വയസാണ് പ്രായം. കല്പന ഏതോ ശിവാജി ഗണേശന്റെ സിനിമയുടെ കഥ പറയുകയാണ്, ഇടക്ക് നായികയും നായകനും തമ്മില്‍ പ്രേമം എന്നുവായിച്ചതോടെ അച്ഛന് ആളാകെ മാറി, കുട്ടിക്കാലത്തെ അനുഭവം തുറന്നുപറഞ്ഞ് ഉര്‍വശി
മലയാള സിനിമയില്‍ ഉര്‍വശി തന്റേതായ സ്ഥാനമുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രതീഷിന്റെയുമൊക്കെ നായികയായി തകര്‍ത്തഭിനയിച്ച ഉര്‍വശി ഇപ്പോഴും സിനിമയില്‍ സജീവമാണ്. ന്യൂജെന്‍ നായകന്മാരുടെ അമ്മ വേഷത്തിലാണ് ഉര്‍വശി ഇപ്പോള്‍. കുട്ടിക്കാലത്തെ ഒരു സംഭവം തുറന്നുപറഞ്ഞാണ് ഉര്‍വശി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചത്. പ്രേമവുമായി ബന്ധപ്പെട്ട കഥ ഉര്‍വശി പറഞ്ഞതിങ്ങനെ- അന്ന് ചേച്ചിക്ക് 12 വയസ്സാണ് പ്രായം. കല്പന ഏതോ ശിവാജി ഗണേശന്റെ സിനിമയുടെ കഥ പറയുകയാണ്. ഇടക്ക് നായികയും നായകനും തമ്മില്‍ പ്രേമം എന്നൊക്കെ പറയുന്നുണ്ട്. ഉടനെ പ്രേമം എന്താണെന്ന് അച്ഛന് ചോദിച്ചു. അപ്പോള്‍ ചേച്ചി പറയുകയാണ്, പ്രേമം എന്നുവച്ചാല്‍ രണ്ടുപേര്‍ പ്രേമിച്ച് കല്യാണം കഴിക്കുന്നതാണ് എന്ന്. അതു കേട്ടയുടന്‍ അച്ഛന് അടിവച്ചു കൊടുത്തു. പഴയ തലമുറയിലുള്ള ആളുകള്‍ക്ക് സിനിമയിലെ ചുംബന രംഗങ്ങളും മറ്റും ഒട്ടും രസിക്കില്ലെന്നും ഉര്‍വശി ടോവിനോടോയ് പറഞ്ഞു. ടോവിനോയും ഉര്‍വശിയും ഒന്നിച്ച് അഭിനയിക്കുന്ന…
Read Moreഉത്തര്‍പ്രദേശില്‍ യോഗിക്ക് നെഞ്ചിടിപ്പ്, കോണ്‍ഗ്രസിനെയും പടിക്കു പുറത്തുനിര്‍ത്തി മായാവതിയും അഖിലേഷ് യാദവും, ലക്ഷ്യമിടുന്നത് സമ്മര്‍ദതന്ത്രം തന്നെ, യുപിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതിങ്ങനെ
നിയാസ് മുസ്തഫ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തു വിടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്പോള് കോണ്‍ഗ്രസിനെ കൂട്ടാതെ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും സഖ്യത്തിനൊരുങ്ങുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇരുവരും ഒന്നിക്കുമ്പോള്‍ തീര്‍ച്ചയായും അത് ബിജെപിയുടെ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മുഖവുമായ യോഗി ആദിത്യനാഥിന്റെ ചങ്കിടിപ്പ് കൂട്ടും. 80 ലോക്സഭാ മണ്ഡലമാണ് ഉത്തര്‍പ്രദേശിലുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 71 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയെടുത്തത്. കോണ്‍ഗ്രസ്-രണ്ട്, സമാജ് വാദി പാര്‍ട്ടി-അഞ്ച്, അപ്നാ ദള്‍-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്ഥാനം. ബിഎസ്പിക്ക് ഒന്നും കിട്ടിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുന്നേറ്റം…
Read Moreടിക് ടോക്കിലൂടെ പരസ്യ തെറിവിളിയുമായി യൂണിഫോമിട്ട പെണ്‍കുട്ടികള്‍, നടന്നത് ഉഗാണ്ടയിലല്ല കേരളത്തില്‍, അതിരുവിടുന്ന സോഷ്യല്‍മീഡിയ ഭ്രാന്തില്‍ ഞെട്ടാന്‍ പോലുമാകാതെ മലയാളികള്‍
ഒരുവശത്ത് മതിലു പണിയുന്നതിന്റെ തിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍. മറുവശത്ത് സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് മുന്നേറുകയാണ് സോഷ്യല്‍മീഡിയയിലെ യുവത്വം. കഴിഞ്ഞദിവസം മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെ മറ്റൊരു സംഭവം കൂടി അരങ്ങേറി. ആദ്യ സംഭവത്തില്‍ കോളജ് വിദ്യാര്‍ഥിനികളായിരുന്നു പരാതിക്കാരെങ്കില്‍ ഇവിടെ കഥമാറി. സ്കൂള്‍ യൂണിഫോമിലെത്തിയ മൂന്നു പെണ്‍കുട്ടികള്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വലിയ സംഭവമായി പ്രചരിക്കുന്നത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ സതീഷ് എന്നയാളുടെ മോന് പ്രേമിച്ചു വഞ്ചിച്ചെന്നും അവന് പോയാല്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയാണ് ഇതിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയത്. അതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിക്കലും കേള്‍ക്കാന്‍ കൊള്ളില്ലാത്ത രീതിയില്‍. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.
Read Moreസിപിഎമ്മിന് നാണക്കേടായി കേരളത്തിനു പുറത്തായ പീഡനപരാതികളും, കര്‍ണാടക സെക്രട്ടറിയെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍, പുറത്താകുന്നത് സീതാറാം യെച്ചൂരിയുടെ അടുത്തയാള്‍, പ്രകാശ് കാരാട്ട് വിഭാഗം പകപോക്കിയതെന്ന് യെച്ചൂരി പക്ഷം
സിപിഎം നേതാക്കള്‍ സ്ത്രീപീഡന കേസുകളില്‍ പിടിയിലാകുന്നത് അടുത്തിടെയായി വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചത് മുതല്‍ മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതി വരെ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ പുതിയ പീഡനം വന്നിരിക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്. അവിടുത്തെ സംസ്ഥാന സെക്രട്ടറി തന്നെയാണ് പീഡനക്കേസില്‍ അകപ്പെട്ടത്. സംഭവത്തില്‍ നടപടിയുടെ ഭാഗമായി ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കി. കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റിയോഗമാണ് വോട്ടെടുപ്പിലൂടെ നടപടി തീരുമാനിച്ചത്. കേരളത്തിലെ സിപിഎം എംഎല്‍എ പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ച യോഗമാണ് കര്‍ണാടക പാര്‍ട്ടി സെക്രട്ടറിക്ക് എതിരായ പാര്‍ട്ടി നടപടിയും സ്വീകരിച്ചത്. പാര്‍ട്ടി അംഗമായ സ്ത്രീ നല്കിയ പരാതിയിലാണ് ജി വി ശ്രീരാമ റെഡ്ഡിക്കെതിരായ നടപടി. സംസ്ഥാന സെക്രട്ടറിക്ക് എതിരായ നടപടി സ്വീകരിക്കുന്നതിനെ യോഗത്തില്‍ റെഡ്ഡിയുള്‍പ്പടെ…
Read Moreവാഴക്കുളത്ത് ഫാംഹൗസിലേക്ക് ഇരച്ചുകയറിയ സംഘം ജോലിക്കാരിയായ സ്ത്രീയെ ഉടമയ്ക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങളെടുത്തു, പോകുംമുമ്പ് പണവും ആഭരണങ്ങളും തട്ടിയെടുത്തു! ആകെമൊത്തം ദുരൂഹതയായി വാഴക്കുളം സംഭവം
ഫാം ഹൗസ് നടത്തിപ്പുകാരനെയും സുഹൃത്തുക്കളെയും ബലമായി നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കാറും കവര്‍ച്ച ചെയ്ത ഗുണ്ടാസംഘത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവില്‍. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനം വിട്ടതായാണു സൂചനയെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും കേസ് അന്വേഷിക്കുന്ന കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് പറഞ്ഞു. കേസില്‍ പിടിയിലായ രണ്ടുപ്രതികളെ റിമാന്‍ഡ് ചെയ്തു. അമ്പുനാട് കുഴിയിലാന് ലുക്മാനുല്‍ ഹക്കിം (24), മുപ്പത്തടം വളയംകുന്നില്‍ മുഹമ്മദ് ഷെരീക്ക് (23) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ 11ന് വൈകിട്ട് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വാഴക്കുളം എംഇഎസ് ജംഗ്ഷനു സമീപം കാന്പായി കവലയില്‍ വാടകയ്ക്കെടുത്ത മൂന്നര ഏക്കര്‍ സ്ഥലത്തു ഫാം ഹൗസ് നടത്തിയിരുന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിയും സുഹൃത്തുക്കളുമാണു കവര്‍ച്ചയ്ക്കിരയായത്. ഫാംഹൗസിലെത്തിയ സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ഫാംഹൗസ് നടത്തിപ്പുകാരനെയും സുഹൃത്തുക്കളെയും…
Read Moreഇടപാടുകാരായ ചെറുപ്പക്കാര്‍ക്കായി വാട്സാപ്പ് ഗ്രൂപ്പ്, ആളെ ചേര്‍ത്തിരുന്നത് വിശ്വാസം തോന്നിയാല്‍ മാത്രം, പെണ്‍കുട്ടികളുടെ വശീകരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തശേഷം ഇടപാടുകള്‍, അശ്വതി ബാബുവിന്റെ ബിസിനസ് ഇങ്ങനെ
കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിനെക്കുറിച്ച് പോലീസിന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടി ഉപയോഗിച്ചിരുന്നത് നാലു മൊബൈല്‍ ഫോണുകള്‍. ഓരോ ഫോണും ഓരോ ആവശ്യത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് മറ്റു ഫോണുകള്‍ കണ്ടെടുക്കുന്നത്. ഈ ഫോണുകളില്‍ അനാശാസ്യത്തിന് ഇടപാടുകാരെ കണ്ടെത്താനായിരുന്നു. ഈ ഫോണില്‍ ഇവര്‍ നിരവധി വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു. എല്ലാത്തിന്റെയും അഡ്മിനും അശ്വതി തന്നെ. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇട്ടശേഷം ഇടപാടുകാരെ ആകര്‍ഷിക്കുകയെന്ന തന്ത്രമായിരുന്നു അശ്വതിയുടേത്. മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇവര്‍ക്ക് പെണ്‍വാണിഭ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്ന് കൊച്ചി, ബംഗളൂരു, മുംബയ് പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. പ്രമുഖ ബിനിസസുകാരും സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും…
Read Moreകൊച്ചിയില്‍ അറസ്റ്റിലായ നടി അശ്വതിയുടെ ഫോണില്‍ യുവ നടന്മാരോടുത്തുള്ള ചിത്രങ്ങള്‍, മയക്കുമരുന്ന് പാര്‍ട്ടിക്കിടെ എടുത്ത ചിത്രങ്ങളെന്ന് സൂചന, അശ്വതി വാതുറന്നാല്‍ വമ്പന്മാര് പലരും കുടുങ്ങും
മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ നടിയും സഹായിയും പിടിയിലായ കേസില്‍ അന്വേഷണസംഘം കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുന്നതായി സൂചന. അന്വേഷണം ഊര്‍ജിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം നടിയുടെ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളില്‍ രണ്ടു യുവ നടന്മാരുമൊത്തുള്ള ചിത്രങ്ങളും കിട്ടിയിട്ടുണ്ട്. ഇവര്‍ നേരത്തെയും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. പോലീസ് ഈ നടന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റില്‍നിന്നും കഴിഞ്ഞ ഞായറാഴ്ചയാണു സിനിമാ-സീരിയല്‍ താരവും തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയുമായ അശ്വതിയെയും സഹായിയും ഡ്രൈവറുമായ എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. നടിയില്‍നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധനയിലാണ് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഫോണ്‍ പരിശോധനയില്‍ കൊച്ചിയില്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖര്‍ക്കും നടിയുമായി ഇടപാടുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്രേ. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടിയില്‍നിന്നും വ്യക്തമായ ചിത്രം പോലീസിനു ലഭിച്ചിരുന്നില്ല. എന്നാല്‍,…
Read Moreഅശ്വതി വായ് തുറന്നാൽ ഉന്നതരുടെ ഉറക്കം കെടും; അദ്യമൊഴിയിൽ നടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; അന്വേഷണം ബംഗളൂരിലേക്ക്
സൂര്യനാരായണൻ കൊച്ചി: ഫ്ളാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബുവിനെ പിടികൂടിയതോടെ ഉന്നതരുടെ ഉറക്കം കെടുകയാണ്. സിനിമ – സീരിയൽ രംഗത്തുള്ളവർ മാത്രമല്ല, സമൂഹത്തിലെ ഉന്നതരും ഉറക്കമില്ലാതെ അലയും. അത്രമാത്രം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആദ്യമൊഴിയിൽ ഇവർ പോലീസിനോടു പറഞ്ഞിരിക്കുന്നത്. ചില ഉന്നത ബന്ധങ്ങളും ഇവർ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്. സീരിയൽ രംഗത്തു സജീവമായപ്പോഴാണ് ലഹരി മരുന്നിനു അടിമയായി മാറിയത്. ലഹരി മരുന്നിനു പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് പറയുന്നു.…
Read More