കൊച്ചിയിലെ വെടിവയ്പില്‍ നടി ലീന പോളും സംശയനിഴലില്‍, മുംബൈയിലുള്ള അധോലോകരാജാവ് രവി പൂജാരിയും നടിയും തമ്മിലെന്ത് ബന്ധം? അധോലോകസംഘം സെക്യൂരിറ്റിക്കാരനെ കണ്ടാല്‍ ഓടുമോ? വെടിവയ്പിലെ വില്ലനര്?

സൂര്യനാരായണന്‍ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ശനിയാഴ്ചയാണ് കൊച്ചി പനന്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ദി നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവയ്പുണ്ടാകുന്നത്. ലീന മരിയ പോള്‍ സംഭവസ്ഥലത്തില്ലാത്തപ്പോള്‍ ഒരു അധോലോക സംഘത്തിനു വെടിവയ്പ് നടത്തേണ്ടതില്ലെന്ന നിഗമനം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. സെക്യൂരിറ്റിയെ കണ്ടപ്പോള്‍ അധോലോസംഘത്തിലെ അംഗങ്ങള്‍ വെടിവച്ചിട്ട് ഇറങ്ങി ഓടുക എന്നതും വിശ്വസിക്കാന്‍ കഴിയില്ല. ഒന്നെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള തിരക്കഥയായിരിക്കുമെന്നു പോലീസ് സംശയിക്കുന്നു. പല രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ലീന മരിയ പോള്‍. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നടിയുടെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടെന്ന സംശയത്തില്‍ തന്നെയായിരുന്നു തുടക്കം മുതലെ പോലീസ് സംഘം. രവി പൂജാരി…

Read More

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സമ്മര്‍ദമെന്ന് സൂചന, നിരാശരായി സിപിഎം നേതൃത്വം, മഞ്ജുവിനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയയില്‍ ചേരിതിരിവ്

നിയാസ് മുസ്തഫ സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പിന്‍മാറിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് എം. സ്വരാജ് എംഎല്‍എ അറിയിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജു പെട്ടെന്ന് പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദമായിരിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം എത്തിനില്‍ക്കുന്നത്. വനിതാമതിലിന്റെ ഭാഗമാകുമെന്ന് അറിയിച്ചുകൊണ്ട് മഞ്ജുവാര്യരുടെ പോസ്റ്റ് ആദ്യം വന്നപ്പോള്‍ സിപിഎം നേതൃത്വവും അണികളും ഏറെ ആവേശത്തിലായി. കാരണം മഞ്ജുവിന്റെ കടന്നുവരവ് വനിതാമതിലില്‍ പങ്കെടുക്കാന്‍ അറച്ചുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വലിയൊരു പ്രോത്സാഹനം ആകുമായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം പെട്ടെന്നാണ് തകിടം മറിഞ്ഞത്. താന്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലായെന്ന പോസ്റ്റ് വന്നതോടെ അല്പം നിരാശ സിപിഎം ക്യാമ്പുകളില്‍ ഉണ്ടായിട്ടുണ്ട്. വനിതാ മതിലില്‍ പങ്കെടുക്കുമെന്നുള്ള മഞ്ജുവാര്യരുടെ ആദ്യ അറിയിപ്പ് വന്നതിനു പിന്നാലെ മഞ്ജുവിനു നേരേ വ്യാപകമായ പ്രതിഷേധമാണ് കമന്റുകളിലൂടെ വന്നത്.…

Read More

പഠിച്ചത് പത്താംക്ലാസുവരെ, മയക്കുമരുന്നില്ലാതെ ഒരുദിവസം പോലും തള്ളിനീക്കാനാകില്ല, ഭാഗ്യദേവത സീരിയലിലും വെളിപാടിന്റെ പുസ്തകം സിനിമയും അഭിനയിച്ചതോടെ അനാശാസ്യ സംഘങ്ങളുമായി കൂട്ടുകൂടി, നടി അശ്വതിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടല്‍

മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടിക്ക് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നു സൂചനയുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ്. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.  അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അശ്വതി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ മൊബൈലില്‍ വോയിസ് ക്ലിപ്പ് ആയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. വോയിസ്…

Read More

വയസ് വെറും 22 മാത്രം, നടി അശ്വതി ബാബു ആദ്യം പിടിയിലാകുന്നത് ഇരുപതാം വയസില്‍, മയക്കുമരുന്ന് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധത്തിന്റെ തെളിവുകള്‍, സീരിയലിലും സിനിമയിലും അഭിനയിച്ച് അശ്വതി ചെയ്തൂകൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

നടി അശ്വതി ബാബു അത്ര ചെറിയ മീനല്ല. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലും പ്രധാന സീരിയലുകളിലും അഭിനയിച്ച് തിളങ്ങി നിന്ന പുതുവല്‍ പുരയിടത്തില്‍ വീട്ടില്‍ അശ്വതി ബാബുവിന്റെ (22) ബന്ധങ്ങള്‍ പോലീസിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഞായറാഴ്ച്ചയാണ് മയക്കുമരുന്നുമായി സിനിമാനടിയും ഡ്രൈവറും പിടിയിലായത്. നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പോലീസ് പിടികൂടിയത്. എംഡിഎംഎ ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണ് ഇവരില്‍നിന്നു കണ്ടെത്തിയത്. വില്പനയ്ക്കായി മയക്കുമരുന്ന് ബാംഗളൂരില്‍നിന്നു ബിനോ ഏബ്രഹാമാണ് കൊണ്ടുവന്നതെന്നു പോലീസ് പറഞ്ഞു. അശ്വതി ചില്ലറക്കാരിയല്ല. ലഹരിമരുന്ന് ഉപയോഗിച്ചതിന് മുമ്പ് ഇവര്‍ ദുബായില്‍ അറസ്റ്റിലായിട്ടുണ്ട്. 2016ല്‍ ആയിരുന്നു ഇത്. അന്ന് 20 വയസ് മാത്രം പ്രായം. അതേസമയം മയക്കുമരുന്ന് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളുമായും അശ്വതിക്കു ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പോലീസ് പിടിച്ചെടുത്ത മൊബൈലില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍…

Read More

വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ തൃശൂരുകാരിക്ക് കോടതി നല്കിയത് എട്ടിന്റെ പണി, അനീഷയെ കോടതി പാഠം പഠിപ്പിച്ചത് ഇങ്ങനെ

വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെയും ആറ് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഒല്ലൂക്കര അറയ്ക്ക വീട്ടില്‍ നവാസ്, മകന്‍, ഭര്‍തൃപിതാവ് സിദ്ദിഖ് എന്നിവര്‍ നല്‍കിയ പരാതിയില്‍ പറവൂര്‍ ചെറായി സ്വദേശി പെരേപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍ മകള്‍ അനീഷ, കാമുകന്‍ കട്ടിലപൂവ്വം മാളിയേക്കല്‍ നിവിന്‍ എം. ജോസ് എന്നിവരോടാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടത്. വിവാഹ സമയത്ത് തനിക്ക് ലഭിച്ച എഴുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കാറും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 ഫെബ്രുവരി 14നാണ് യുവതി ഭര്‍തൃപിതാവിനു കത്തെഴുതിവച്ച് വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. തുടര്‍ന്ന് നിവിനോടൊപ്പമാണ് യുവതി പോയതെന്നു കാണിച്ച് ഭര്‍തൃപിതാവ് മണ്ണുത്തി പോലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുശേഷം പോലീസ് സ്റ്റേഷനില്‍…

Read More

ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നത്, അതാണ് അതിന്റെ രീതി, സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല. ഒടിയന്‍ സംവിധായകനെതിരേ നിര്‍മാതാവ് സുരേഷ്‌കുമാര്‍ രംഗത്ത്

ഒടിയന്‍ ഇറങ്ങിയത് മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അനാവശ്യ പബ്ലിസിറ്റിയും പുകഴ്ത്തലുകളും ആരാധകരില്‍ വലിയ തെറ്റിദ്ധാരണ ജനിപ്പിച്ചെന്നാണ് പലരും പറയുന്നത്. മോഹന്‍ലാല്‍ ഒടിയനില്‍ തകര്‍ത്ത് അഭിനയിച്ചെങ്കിലും സവിധായകന്റെ മേനിപറച്ചില്‍ നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉണ്ടാക്കിയതെന്ന വിമര്‍ശനമാണ് സിനിമക്കാര്‍ക്കിടയിലും. നിര്‍മാതാവ് മേനക സുരേഷ്‌കുമാര്‍ ഇക്കാര്യം പരസ്യമായി തന്നെ വ്യക്തമാക്കി. സുരേഷ്‌കുമാര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് റിക്കോര്‍ഡാണ് ഇപ്പോള്‍ വൈറലാകുന്നത്. ഞാന്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്‌സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല-സുരേഷ് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി.…

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി അധ്യാപിക, ഭാര്യ പോയതിന്റെ വിഷമത്തില്‍ ട്രെയിനിന് മുന്നില്‍ ചാടിയ ഭര്‍ത്താവിന്റെ കാല്‍പാദം നഷ്ടമായി, ഒടുവില്‍ കാമുകനൊപ്പം താമസിച്ച യുവതിയെ പോലീസ് പിടികൂടി, തിരുവനന്തപുരത്ത് നടന്നത്

തിരുവനന്തപുരം കരമനയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവത്തില്‍ ട്വിസ്റ്റ്. അധ്യാപികയായ യുവതിയെ കാമുകനൊപ്പം താമസിക്കുന്നതിനിടെ പോലീസ് കണ്ടെത്തി. കണ്ണൂരിലായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് തിരികെയെത്തിച്ച യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഭര്‍ത്താവ് വേണ്ടെന്നു പറഞ്ഞതോടെ സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. യുവതി പോയതോടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ട്രെയിനു മുന്നില്‍ ചാടിയെങ്കിലും കാല്‍പ്പാദം നഷ്ടമായി. ഇതോടെ ആശുപത്രിയിലായി. ഇതിനിടെയാണ് ഭാര്യയെ കണ്ടെത്തുന്നത്. സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ തളിപ്പറമ്പില്‍…

Read More

എനിക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ദിലീപും കൂട്ടരും, പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം, ഒടിയന്‍ കണ്ടിട്ട് മോശമാണെന്നു പറയുന്നവരെല്ലാം ദിലീപിന്റെ ആളുകളാണെന്ന വാദവുമായി ശ്രീകുമാര്‍ മേനോന്‍

വലിയ പബ്ലിസിറ്റിയുമായി തിയറ്ററിലെത്തി പ്രതീക്ഷ കാക്കാത്ത ഒടിയനെതിരേ ആരാധകരോഷം ശക്തമാകുകയാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അനാവശ്യ പ്രചരണമാണ് ഒടിയനെ ദോഷകരമായി ബാധിച്ചതെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്. തങ്ങള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്‌തെന്ന് പറഞ്ഞ് പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതോടെ നെഗറ്റീവ് റിവ്യൂകളും പെരുകി. ഇതിനിടെ സ്വന്തം തടി കേടാകാതിരിക്കാന്‍ എല്ലാം ദിലീപിന്റെ തലയിലേക്ക് ഇടുന്ന തന്ത്രമാണ് സംവിധായകനില്‍ നിന്നും വരുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദിലീപിനെ ടാര്‍ജറ്റ് ചെയ്താണ് ഒടിയന്റെ പരാജയത്തെ ശ്രീകുമാര്‍ മേനോന്‍ ന്യായീകരിച്ചത്. മഞ്ജു വാര്യരുടെ വളര്‍ച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് അദേഹത്തിന്റെ പക്ഷം. സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. ദിലീപിനെ പരോക്ഷമായി സൂചിപ്പിച്ച് അദേഹം പറയുന്നു. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്സ് ആണിത്.…

Read More

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പിക്കാന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായില്‍ നിന്ന് പ്രകാശ് കാരാട്ട് വിഭാഗം 100 കോടി രൂപ കൈപ്പറ്റി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സിപിഎം എംഎല്‍എ, വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ദുര്‍ബലപ്പെടുത്തിയതില്‍ മറ്റു പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. പ്രത്യേകിച്ച് സിപിഎമ്മിന്. കോണ്‍ഗ്രസ് ജയിക്കുമായിരുന്ന പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ സാന്നിധ്യം തിരിച്ചടിയായി. 1000 വോട്ടിനു താഴെ കോണ്‍ഗ്രസ് തോറ്റ പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ 2,000 വോട്ടുകള്‍ പിടിച്ചു. സിപിഎമ്മിന്റെ ഈ നീക്കം ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് വ്യക്തമായ തെളിവുകളോടെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിപിഎം എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ അടുത്ത ബന്ധങ്ങളുള്ള അബ്ദുള്ളക്കുട്ടി സിപിഎമ്മിലെ തന്റെ സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ അടുത്ത ആളുകള്‍ അമിത് ഷായില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ദേശീയ മാധ്യമങ്ങളും സിപിഎം മുന്‍ എംപിയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍…

Read More

പെണ്‍കുട്ടികളെ കറക്കിയെടുത്ത് പീഡിപ്പിക്കുന്ന തൃശൂരിലെ സംഘം വെളിപ്പെടുത്തുന്നത് ചുറ്റിക്കളിയുടെ പുതിയ ഇടങ്ങളെപ്പറ്റി, തിരക്കേറിയ ആശുപത്രികളെ ചുറ്റിക്കളിക്കായി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ തങ്ങളുടെ ചുറ്റിക്കളികള്‍ക്ക് കണ്ടെത്തുന്ന പുതിയ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നു. തിരക്കേറിയ ആശുപത്രികളാണ് ഇത്തരക്കാരുടെ പുതിയ താവളം. ആശുപത്രിയിലേക്ക് പെണ്‍കുട്ടികളേയും കൂട്ടിവന്ന് ഏറെ നേരം ചിലവഴിച്ചാണ് ഇവര്‍ സ്ഥലം വിടാറുള്ളത്. ആശുപത്രിയില്‍ വന്നുപോകുന്നവരെ പെട്ടന്നാരും ശ്രദ്ധിക്കാത്തതാണ് ഇക്കൂട്ടര്‍ ആശുപത്രി സുരക്ഷിത ഇടമായി തെരഞ്ഞെടുക്കാന്‍ കാരണമത്രെ. പകല്‍ സമയങ്ങല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിക്കുന്നത്. നഗരത്തിലെ വിവിധ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇക്കൂട്ടര്‍ സ്ഥിരമായി കറങ്ങാറുണ്ട്. തിരക്കൊഴിഞ്ഞ മ്യൂസിയങ്ങള്‍, സ്റ്റേഡിയം എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങള്‍ തന്നെ. ഹോസ്റ്റലിലെ കുട്ടികളെ നോട്ടമിടുന്ന റാക്കറ്റ് ദൂരെ ദിക്കുകളില്‍ നിന്നും വന്ന് തൃശൂരില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഈ റാക്കറ്റ് ലക്ഷ്യം വെച്ചിരുന്നത്. ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പോലീസ് അതീവജാഗ്രത പാലിക്കണമന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍…

Read More