ഏയ് ഓട്ടോ എന്ന സിനിമയിലെ പാട്ടു പോലെ സുന്ദരീ, സുന്ദരീ ഒന്നൊരുങ്ങി വാ…’ എന്നാണിപ്പോള്‍ ഓട്ടോറിക്ഷകളോട് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വെറുതെ മോടി കൂട്ടാനല്ല, യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് ഈ ഒരുക്കത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളെല്ലാം അക്ഷരം പ്രതി നടപ്പാക്കിയില്‍ ഓട്ടോ മൂന്നു ചക്രത്തിന്‍മേല്‍ നിരത്തിലോടുന്ന വിമാനമാകും, ഓട്ടോക്കാരന്‍ പൈലറ്റും. നിര്‍ദേശങ്ങള്‍ ഇവയാണ് • ഡ്രൈവര്‍ക്കും യാത്രക്കാരനും സീറ്റ് ബെല്‍റ്റ് • രണ്ട് ഹെഡ്ലൈറ്റുകള്‍ • ഇരുവശത്തും വാതിലുകള്‍ • യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്‌പേസ് • ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റു കള്‍ക്ക് കൃത്യമായ അളവ് ഈ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ ഒരു ഓട്ടോറിക്ഷയില്‍ കയറാവുന്ന പരമാവധി യാത്രക്കാരുടെ പരമാവധി എണ്ണം നിജപ്പെടുത്തിയും കേന്ദ്ര ഗതാഗതവകുപ്പ് ഉത്തരവിറക്കും. കഴിഞ്ഞവര്‍ഷം രാജ്യത്ത് നടന്ന റോഡപകടങ്ങളില്‍ 29,000 ല്‍ അധികമെണ്ണവും ഓട്ടോകളുമായി ബന്ധപ്പെട്ടുള്ളതാണ്. 6762 പേരാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞവര്‍ഷം ഓട്ടോറിക്ഷ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്.…
Read MoreCategory: Editor’s Pick
ഇറങ്ങിപ്പോയത് കാമുകനൊപ്പം ജീവിക്കാന്‍, കാണാനില്ലെന്നുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് യുവതി, വിവാഹിതരാവാനാണ് തീരുമാനമെന്ന് 21കാരന്‍ കാമുകന്‍, മലപ്പുറത്ത് നടന്നത് ഇതൊക്കെ
കാമുകനൊപ്പം ജീവിക്കാനിറങ്ങിയ തന്നെ കാണാനില്ലെന്നു സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നു കോതമംഗലം സ്വദേശിയും 19 വയസുകാരിയുമായ റഹ്മത്ത് സലിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവാഹത്തിനു വീട്ടുകാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു കാമുകന്റെ കൂടെ പോകുന്നെന്നു കത്തെഴുതിവച്ചാണ് കഴിഞ്ഞ 10നു വീടുവിട്ടത്. എന്നാല്‍, തന്നെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നു കാണിച്ചു ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. കാമുകനും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൂടെ കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. കോളേജില്‍നിന്നു കാണാതായെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാനാണ് തീരുമാനമെന്ന് കാമുകനും 21 വയസുകാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.
Read Moreഒടിയനെത്തും മുന്‍പേ ടിക്കറ്റ് വില്‍പ്പനയില്‍ ‘ഒടിവിദ്യ’ ടിക്കറ്റുകള്‍ കൂട്ടത്തോടെ കരിഞ്ചന്തക്കാര്‍ കൊണ്ടുപോയി, തിയറ്ററുകാരുടെ ഒത്തുകളിയില്‍ ആരാധകര്‍ക്ക് കനത്ത നഷ്ടം, തിയറ്ററുകാരുടെയും കരിഞ്ചന്തക്കാരുടെയും കള്ളക്കളി ഇങ്ങനെ
സ്വന്തം ലേഖകന്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന േമാഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസാകുന്നത് വെള്ളിയാഴ്ചയാണ്. പക്ഷെ ആദ്യനാളുകളില്‍ കുടുംബ പ്രേക്ഷകരോടൊപ്പം സിനിമകാണാന്‍ ഒന്നുകില്‍ ഫാന്‍സുകാര്‍ കനിയണം, അല്ലെങ്കില്‍ ടിക്കറ്റ് മാഫിയ കനിയണം എന്നതാണ് അവസ്ഥ. ടിക്കറ്റുകളെല്ലാം കൂട്ടത്തോടെ ടിക്കറ്റ് മാഫിയ ബുക്ക്ചെയ്യുകയും തിയറ്റര്‍ ജീവനക്കാര്‍ക്ക് അടുപ്പമുള്ളവര്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ്. മുന്‍പ് ഫാന്‍സ് ഷോകള്‍ക്ക് മാത്രമാണ് ഇങ്ങനെ ടിക്കറ്റുകള്‍ കൂട്ടേത്താടെ നല്‍കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ സംവിധാനം വന്നതോടെ ടിക്കറ്റുകള്‍ മുഴുവനായും ഇവരുടെ കയ്യിലായി. റിലീസ് ദിവസം ടിക്കറ്റ് നാലിരട്ടി വിലയ്ക്ക് വില്‍ക്കാനാണിത്. ഇതിനുള്ള കമ്മീഷന്‍ തിയറ്ററുകള്‍ക്ക് ലഭിക്കുകയും ചെയ്യും. കോഴിക്കോട് അപസ്ര തിയറ്ററിലാണ് സിനിമയുടെ റിലീസ്. വന്‍കപ്പാസിറ്റി തിയറ്ററില്‍ ആദ ദിവസത്തെ എല്ലാ ഷോയുടെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നുകഴിഞ്ഞു. അഞ്ചു ഷോകള്‍ക്കുള്ള ടിക്കറ്റുകളാണ് വിറ്റു തീര്‍ന്നത്. ഇതുവഴിമാത്രം എഴുലക്ഷത്തോളം രുപ തിയറ്റര്‍…
Read Moreവനിതാ മതില്‍ പണിയും മുമ്പ് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഈ അമ്മയുടെ ദുരിതം മാറ്റൂ സര്‍ക്കാരേ, വനിതാ മതിലിനായി കോടികള്‍ തുലയ്ക്കുമ്പോള്‍ പ്രളയാന്തര സഹായത്തിനായി വില്ലേജ് ഓഫീസിന് മുന്നില്‍ സമരവുമായി ഒരു വീട്ടമ്മ
പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുവശത്ത് വനിതാ മതില്‍ നിര്‍മാണവുമായി മുന്നോട്ടുപോകുന്നു. മറുവശത്ത് അനാവശ്യ ധൂര്‍ത്തിനെതിരേ സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനവും ഉയരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന രീതിയിലാണ് വനിതാ മതിലിനായി സര്‍ക്കാര്‍ സമയം കളയുന്നത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇപ്പോഴും കഷ്ടപ്പെടുന്നുവെന്ന സത്യം സര്‍ക്കാര്‍ മനപൂര്‍വം അവഗണിക്കുന്നുവെന്ന ആരോപണത്തിന് ബലം പകരുന്നതാണ് ഇടുക്കി സേനാപതി പഞ്ചായത്തിലെ മുക്കുടി എട്ടേക്കറില്‍ ഏലിയാമ്മയുടെ അവസ്ഥ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ലഭിക്കാത്തതിനെതുടര്‍ന്ന് വീട്ടമ്മ വില്ലേജ് ഓഫീസിനുള്ളില്‍ കുത്തിയിരിപ്പുസമരം നടത്തുകയാണ്. സേനാപതി പഞ്ചായത്തിലെ മുക്കുടി എട്ടേക്കറില്‍ ഏലിയാമ്മയാണ് പ്രതിഷേധവുമായി വില്ലേജ് ഓഫീസിലെത്തിയത്. പ്രളയത്തില്‍ ശക്തമായുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥലവും വീടും പൂര്‍ണമായി നശിച്ചു. തുടര്‍ന്ന് ഏക മകനും ഏലിയാമ്മയും ക്യാമ്പിലായിരുന്നു താമസം. ക്യാമ്പു പിരിച്ചുവിട്ടതോടെ സമീപത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു. എന്നാല്‍ പ്രളയംകഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല.…
Read Moreവധശിക്ഷ ഒഴിവയതോടെ ആശ്വാസം ജയില്‍ അധികൃതര്‍ക്കും, തൂക്കുമരമൊരുക്കിയ പൂജപ്പുര ജയിലില്‍ ‘പാവം ക്രൂരനായി’ ആന്റണി, ജയിലില്‍ പഞ്ചപാവം, ആലുവ കൂട്ടക്കൊലയിലെ പ്രതിയുടെ ജയില്‍ ജീവിതം ഇങ്ങനെ
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നീണ്ട 38 വര്‍ഷങ്ങള്‍ക്കുശേഷം തൂക്കുമരം ഒരുക്കി അധികൃതര്‍ കാത്തിരുന്നു. കോളിളക്കം സൃഷ്ടിച്ച ആലുവ മാഞ്ഞൂരാന്‍ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയായിരുന്നു ജയില്‍ അധികൃതര്‍ അന്ന് നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ഇന്നലെ ആന്റണിയുടെ വധശിക്ഷയില്‍ ഇളവ് വരുത്തിക്കൊണ്ട് ജീവപര്യന്തമാക്കി. സുപ്രീംകോടതി വിധി വന്നതോടെ പ്രതി ആന്റണിയോടൊപ്പം ജയില്‍ അധികൃതര്‍ക്കും ആശ്വാസം. 17 വര്‍ഷം മുമ്പു നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊലയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവനെടുത്ത കേസില്‍ 12 വര്‍ഷത്തോളമായി പ്രതിയായ ആന്റണി പൂജപ്പുര ജയിലില്‍ പാവം ക്രൂരനായി കഴിഞ്ഞു വരികയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ജയില്‍ ആസ്ഥാനത്തും ജില്ലാ കോടതിക്കും ലഭിക്കുന്ന മുറയ്ക്ക് വധശിക്ഷയുള്ള നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാറാണ് പതിവ്. ശിക്ഷ നടപ്പാക്കുന്നതിന് ജില്ലാ കോടതി മരണശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസവും സമയവും അടക്കമുള്ള…
Read Moreകൊട്ടാരക്കരയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സില്‍, യുവതിയുടെ വാക്കുകളില്‍ അടിമുടി ദുരൂഹത
കെഐപി വക രവി നഗറിലെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മലപ്പുറം അനമങ്ങാട് ചേതനം കുറിശി എങ്ങച്ചാലില്‍ മുഹമ്മദലിയുടെ മകന്‍ മുജീബ് റഹ്മാന്‍ (28) ആണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരിയും രണ്ടു മക്കളുടെ അമ്മയുമായ നാല്‍പതുകാരിയാണ് മകളോടൊപ്പം ഇവിടെ താമസിച്ചു വരുന്നത്. മൈലത്ത് ബ്യൂട്ടിസെന്ററിലെ ജീവനക്കാരനാണ് മുജീബ് റഹ്മാന്‍. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. മരിച്ചയാളിന്റെ ശരീരത്തില്‍ മുറിവുകളും പാടുകളുമുണ്ട്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതശരീരം. രക്തക്കറയും കണ്ടെത്തി. പോലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ജീവനക്കാരി പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ: ബ്യൂട്ടിപാര്‍ലറില്‍ പോയി മുജീബ് റഹ്മാനുമായി പരിചയമുണ്ടായിരുന്നു. ഇയാള്‍ മിക്കപ്പോഴും ക്വാര്‍ട്ടേഴ്‌സില്‍ വരുമായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി…
Read Moreഅഗസ്റ്റിനും കുടുംബാംഗങ്ങള്‍ക്കും നഗരത്തിലും പരിസരത്തുമായി കോടികളുടെ ആസ്തി, ദുര്‍ബലനായ ആന്റണി എങ്ങനെ ഇത്രയും പേരെ കൊലപ്പെടുത്തി, ആലുവ കൂട്ടക്കൊലയില്‍ ദുരൂഹത ഒഴിയുന്നില്ല
ആറുപേരെ അരുംകൊല ചെയ്ത ആലുവയിലെ മാഞ്ഞൂരാന്‍ കേസിലെ പ്രതി ആന്റണിയുടെ കൊലക്കയര്‍ ഒഴിവായെങ്കിലും ദുരൂഹതകള്‍ ഒഴിയുന്നില്ല. വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായാണ് ഇളവു ചെയ്തത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ചിട്ടും ആന്റണി മാത്രമായിരുന്നു പ്രതിപ്പട്ടികയില്‍. ഒടുവില്‍ 2005 ജനുവരിയില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ആന്റണിക്കു സിബിഐ കോടതി വധശിക്ഷ വിധിച്ചു. അതാണ് ഇപ്പോള്‍ ജീവപര്യന്തമായി കുറച്ചത്. 2001 ജനുവരി ആറിന് അര്‍ധരാത്രിയിലാണ് ആറു ജീവനെടുത്ത കൂട്ടക്കൊല ആലുവ നഗരമധ്യത്തില്‍ നടന്നത്. റൂറല്‍ ജില്ലാ മേധാവിയുടെ ഓഫീസടക്കം പോലീസിന്റെ വന്‍ സുരക്ഷാമേഖലയ്ക്കു വിളിപ്പാടകലെ നടന്ന ഈ പാതിരാ കൂട്ടക്കുരുതി പുറംലോകം അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞാണ്. സബ്ജയില്‍ റോഡില്‍ മാഞ്ഞൂരാന്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (72), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണു നിഷ്ഠുരമായി…
Read Moreആലൂവ കൂട്ടക്കൊല ഒരു പാതിരാ കൊലപാതകം, കുടുംബത്തിലെ ഒരംഗത്തെ പോലെ കഴിഞ്ഞ ആന്റണിയെ കൊലയിലേക്ക് നയിച്ചത് കൊച്ചുറാണി പണംനല്കാതിരുന്നത്, ആലുവ കൂട്ടക്കൊലയിലെ ആരും കാണാത്ത വഴികളിലൂടെ ഒരു യാത്ര
ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത ആലുവ മാഞ്ഞൂരാന്‍ കൊലക്കേസ് നടന്നിട്ട് ഇന്ന് പതിനേഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും പതിനാറാണ്ട് തികയുമ്പോഴും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല. വധശിക്ഷയ്ക്ക് വിധിച്ച ആന്റണി ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഇപ്പോള്‍ വധശിക്ഷ ജീവപര്യന്തമായതോടെ ആ കേസിനെക്കുറിച്ച് ഒരു പിന്‍നടത്തം. ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാന്‍ വീട്ടിലായിരുന്നു പാതിരാത്രി ഈ ക്രൂരകൃത്യം അരങ്ങേറിയത്. വ്യാപാരിയായിരുന്ന മാഞ്ഞൂരാന്‍ അഗസ്റ്റിന് എടുത്തുപറയാന്‍ ശത്രുക്കളുണ്ടായിരുന്നില്ല.…
Read Moreനഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യമിടുന്നത് ഗ്രാമീണ ഇന്ത്യയിലെ വോട്ടുബാങ്ക്, മോദിയുടെ സ്വപ്‌നപദ്ധതി ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്
നഷ്ടപ്പെട്ട പ്രതാപം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരികെ പിടിക്കാന്‍ മോദി കരുനീക്കം തുടങ്ങി. കര്‍ഷകരുടെ രോഷം ബിജെപി സര്‍ക്കാരിനുമേല്‍ ഇടിത്തീയായി വീണെന്ന കണക്കുകൂട്ടല്‍ മോദിക്കുണ്ടെന്നും കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പ്രഖ്യാപനം നടത്താനാണ് നീക്കം. 26 കോടിയില്‍ പരം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണമുണ്ടാകും. അടുത്തദ വര്‍ഷം മേയ് മാസത്തിലാണ് തെരഞ്ഞെടുപ്പ്. കാര്‍ഷിക വിളകളുടെ വിലയിടിവും കര്‍ഷകരുടെ ആത്മഹത്യയും മുന്‌പെങ്ങുമില്ലാത്തവിധം വര്‍ധിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത സര്‍ക്കാരെന്ന ചീത്തപ്പേരും മോദിക്കുണ്ട്. ഇതിനെ മറികടക്കാന്‍ ഒരു പരിധിവരെ കാര്‍ഷി വായ്പകള്‍ എഴുതിത്തള്ളുന്നതോടെ സാധിക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. അതേസമയം ഇനിയുള്ള നിമിഷങ്ങള്‍ വിലപ്പെട്ടതാണെന്നും വെറുതെയിരുന്നു സമയം കളയരുതെന്നും യുവാക്കളേയും കര്‍ഷകരേയും കൂടുതല്‍ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്കി. പരമാവധി…
Read Moreതോറ്റെങ്കിലും മോദിക്ക് ബിജെപിയില്‍ ഇതു വിജയം തന്നെ, യോഗി ആദിത്യനാഥെന്ന എതിരാളിയെ സമര്‍ഥമായി നിശബ്ദനാക്കി, ഹിന്ദി ഹൃദയഭൂമിയില്‍ അടിതെറ്റിയെങ്കിലും മോദിക്ക് ആശ്വാസമായത് ഇക്കാര്യങ്ങള്‍ തന്നെ
തന്ത്രങ്ങളുടെ ആശാനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അടിതെറ്റിയെങ്കിലും നേട്ടം മോദിക്ക് തന്നെയാണ്. കോണ്‍ഗ്രസ് മറുവശത്ത് ശക്തമായി തിരിച്ചുവന്നുവെന്നത് ശരിതന്നെ, പക്ഷേ ഇപ്പുറത്തെ പരാജയത്തില്‍ മോദി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായെന്നതാണ് വാസ്തവം. രണ്ടു എതിരാളികളെ ഒറ്റയടിക്കു നിശബ്ദനാക്കാന്‍ മോദിക്കായി. ആര്‍എസ്എസ് ആശീര്‍വാദത്തോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ (2019ല്‍ അല്ല) അവതരിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ എതിരാളി. രണ്ടാമന്‍ മധ്യപ്രദേശിലെ ബിജെപിയുടെ ജനകീയ മുഖ്യമന്ത്രിയായ ശിവ്‌രാജ് സിംഗ് ചൗഹാനും. മോദിയുമായി അടുപ്പമുണ്ടെങ്കിലും യോഗി അടുത്തിടെ ബിജെപിയുടെ മുഖമാകാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മോദിയെക്കാള്‍ പൊതുയോഗങ്ങളില്‍ നിറഞ്ഞു നിന്നത് തീവ്രഹിന്ദുത്വത്തിനായി വാദിക്കുന്ന യോഗിയായിരുന്നു. അങ്ങനെ നാലു സംസ്ഥാനങ്ങളിലെ 74 യോഗങ്ങളില്‍ യോഗി പ്രസംഗിച്ചു കയറി. പക്ഷേ ഈ 74ല്‍ ഭൂരിപക്ഷം സീറ്റുകളിലും…
Read More