കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 19,152 പേർ. സംസ്ഥാന എക്സൈസ് വകുപ്പിന്റെ 2021 ജനുവരി മുതൽ 2025 ഓഗസ്റ്റ് 31 വരെയുളള കണക്കുകളാണിത്. അഞ്ചു വർഷത്തിനിടെ എക്സൈസ് 33,306 എൻഡിപിഎസ് കേസുകളാണു രജിസ്റ്റർ ചെയ്തത്. അതിലാണ് ഇത്രയും പേർ ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ 4,580 പേരാണു ശിക്ഷിക്കപ്പെട്ടത്. 2024 ൽ 4,474 പേരും 2023ൽ 4,998 പേരും 2022 ൽ 3,638 പേരും 2021 ൽ 1,462 പേരും എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. എട്ടു മാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 635 പേർ. എണ്ണത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ എട്ടു മാസത്തിനുള്ളിൽ 566 പേർ ശിക്ഷിക്കപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള കോട്ടയം ജില്ലയിൽ 507 പേരാണു ശിക്ഷിക്കപ്പെട്ടത്. 2024ൽ ഇടുക്കിയിൽനിന്ന്…
Read MoreCategory: Loud Speaker
പൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകൾ സ്വകാര്യ മേഖലയയ്ക്ക് തുറന്നു കൊടുത്തു കേന്ദ്ര സർക്കാർ
പരവൂർ: പൊതുമേഖലാ ബാങ്കുകളിലെ ഉന്നത മാനേജ്മെന്റ് തസ്തികകൾ സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്കായി കേന്ദ്ര സർക്കാർ തുറന്നു കൊടുത്തു.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഇതിൽ ഉൾപ്പെടും. ഇതുവരെ എല്ലാ എംഡി, ചെയർമാൻ സ്ഥാനങ്ങൾ സ്ഥാപനങ്ങൾക്കുള്ളിലെ സീനിയോറിറ്റി പ്രമോഷൻ വഴിയാണ് നികത്തിയിരുന്നത്. പുതുക്കിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലെ നിയമന പ്രക്രിയയിലും സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടെ 11 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്.കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് അസാധാരണമായ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുധനകാര്യ സ്ഥാപനങ്ങളിലെ എംഡിമാർ, ചീഫ്…
Read Moreജസ്റ്റീസ് കെ.ടി. ശങ്കരന് ശബരിമലയില്‍; സ്ട്രോംഗ് റൂം പരിശോധന രണ്ടുദിവസം; പൊരുത്തക്കേടുണ്ടെങ്കിൽ സ്വർണം തൂക്കിനോക്കും
പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗം ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂം ഇന്നു പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിട്ട. ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്നലെ രാത്രി പമ്പയിലെത്തിയ ജസ്റ്റീസ് കെ.ടി. ശങ്കരന് രാവിലെ ശബരിമലയിലേക്കു പുറപ്പെട്ടു. വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്കു മാറ്റിയതിനു രേഖകളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന. സ്ട്രോംഗ് റൂം മഹ്സര്‍ രേഖകള്‍ ഓഡിറ്റ് വിഭാഗം പരിശോധിക്കും. ഇന്നു രാവിലെ 11 ഓടെ ശബരിമലയിലെ പരിശോധന ആരംഭിക്കും. ഇന്നും നാളെയും ശബരിമലയില്‍ പരിശോധനയുണ്ടാകും. സ്വര്‍ണപ്പാളി പരിശോധന നാളെയാകും. ജസ്റ്റീസ് കെ.ടി. ശങ്കരനെ കൂടാതെ ശബരിമല സ്പെഷല്‍ കമ്മീഷണറടക്കം ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ദേവസ്വം വിജിലന്‍സ് പ്രതിനിധിയും സംഘത്തിലുണ്ടാകും. വഴിപാടായി കിട്ടുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണു ചട്ടം. ക്ഷേത്രം…
Read Moreപേരാന്പ്ര സംഘർഷം: എസ്പിയുടെ വാദം പൊളിയുന്നു; ഷാഫിയെ ലാത്തികൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കു നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണു പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്കുനേരേ ലാത്തി വീശുന്നതെന്നു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പോലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ഗവ. സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന…
Read Moreഇന്നു ലോക മാനസികാരോഗ്യ ദിനം; വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ആരോടു പറയും; ആവശ്യത്തിനു സ്കൂള്‍ കൗണ്സലര്മാരില്ല
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആവശ്യത്തിന് സ്കൂള്‍ കൗണ്‍സലര്‍മാര്‍ ( സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍) ഇല്ല. മൂവായിരത്തിലധികം വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ പോലും ഒരു സ്കൂള്‍ കൗണ്‍സലര്‍ മാത്രമാണുള്ളത്. ഇവരില്‍ പലര്‍ക്കും, മാനസിക പിന്തുണ വേണ്ട വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനോ അവര്‍ക്ക് വേണ്ട സഹായം കൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2023-24 വര്‍ഷത്തില്‍ 4,809 സര്‍ക്കാര്‍ സ്കൂളുകളാണുള്ളത്. സംസ്ഥാനത്ത് നിലവില്‍ 1,114 സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരാണുള്ളത്. 1,200 പേര് വേണ്ടിടത്താണ് ഇത്. വനിത ശിശുവികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എംഎസ് സി സൈക്കോളജിയോ മെഡിക്കല്‍ സൈക്യാട്രിയില്‍ സ്പെഷലൈസേഷന് ഉള്ളവരെയോ ആണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൗണ്‍സലര്‍മാരായി നിയമിക്കുന്നത്. അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കണ്ടെത്തി അവര്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കുകയാണ് ഇവര്‍ കൗണ്‍സലിംഗിലൂടെ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാനസിക…
Read Moreസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,360 രൂപ കുറഞ്ഞു; ദീപാവലി, വിവാഹ പര്‍ച്ചേസുകള്‍ക്ക് ആശ്വാസമേകുന്ന വാർത്ത
കൊച്ചി: റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,964 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 88.77 ആണ്.ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4058 – 60 ഡോളര്‍ വരെ പോയിരുന്നു. പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ ആയതോടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ് ദീപാവലി, വിവാഹ പര്‍ച്ചേസുകള്‍ക്ക് ആശ്വാസമേകുന്നതാണ്.
Read Moreകുണ്ടന്നൂരിലെ തോക്ക് ചൂണ്ടിയുള്ള കവർച്ച; മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം 5 പേര് അറസ്റ്റില്‍; കവര്‍ച്ച ചെയ്ത തുകയിലെ 20 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസില്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനടക്കം അഞ്ചു പേര് അറസ്റ്റില്‍. കവര്‍ച്ച നടത്തിയ തൃശൂര്‍ നാട്ടിക സ്വദേശി വിഷ്ണു, എറണാകുളം സ്വദേശി അഡ്വ. നിഖില്‍ നരേന്ദ്രനാഥ്, പള്ളുരുത്തി സ്വദേശി ബുഷറ, ചേരാനല്ലൂര്‍ സ്വദേശി ആസിഫ് ഇക്ബാല്‍, വടുതല സ്വദേശി സജി എന്നിവരെയാണ് എറണാകുളം എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള മരട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര് നിലവില്‍ മരട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. പിടിയിലാകാനുള്ള ആസൂത്രകന്‍ അടക്കം നാലു പേര്‍മുഖം മൂടി ധരിച്ചെത്തിയ…
Read Moreകണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലു പേർക്കു പൊള്ളൽ, രണ്ടുപേർക്ക് ഗുരുതരം; സ്റ്റൗ ഓഫാക്കാൻ മറന്നത് അപകടകാരണം
പഴയങ്ങാടി: പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാചകവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു നാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളായ ശിവബഹ്റ (35), നിഘം ബഹ്റ (40), സുബാഷ് ബഹറ (50), ജിതേന്ദ്ര ബഹ്റ (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ശിവ ബഹറ, നിഘം ബഹ്റ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ആറോടു കൂടിയായിരുന്നു സംഭവം. കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് നാലു പേരും. ഇന്നലെ രാത്രി താമസിക്കുന്ന മുറിയിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാൻ മറന്നു പോയിരുന്നതായാണ് പറയുന്നത്. ഇന്നു…
Read Moreസ്വര്‍ണപ്പാളി കടത്തലില് ഗൂഢാലോചന നടന്നതായി ദേവസ്വം വിജിലന്‍സ്; ശബരിമല ശ്രീകോവിൽ ഉൾപ്പെടെ പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഇന്ന് കൈമാറി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കേസെടുക്കും. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി…
Read Moreബാങ്കുകളുടെ മെഗാ ലയനം വരുന്നു
പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളുടെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. മെഗാ ലയന പ്രക്രിയക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്ന് പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക് ) ഗ്രൂപ്പിലും ലയിപ്പിക്കും. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കാനറാ ബാങ്ക് ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുള്ളത്. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ്…
Read More