സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എന്നാല്‍ ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്. സൈബീരിയയിലാണ് ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല് മരവിപ്പിക്കുന്ന പ്രശ്നത്തെ ഇത് തടയുന്നു എന്നതാണ് ഗുണം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല് അവരുടെ അകിടില്‍ മരവിക്കാറുണ്ട്. ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല് ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ബ്രാ…
Read MoreCategory: Technology
സന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; സേവനം ആവശ്യമുള്ള വയനാട്ടുകാര്‍ ഉടന്‍ ബന്ധപ്പെടുക എന്നും പണ്ഡിറ്റ്…
ഈ കോവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. മലപ്പുറത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം വയനാട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോള്‍.. പഠിക്കുവാന്‍ ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം ടിവി നല്കാന് പണ്ഡിറ്റിനു കഴിഞ്ഞു. അതുപോലെ വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്,കുട്ടികള്‍ക്ക് നോട്ട് ബുക്ക്, ഭക്ഷണക്കിറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വേഗതയെ സാരമായി ബാധിക്കുന്നുവെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്… Dear facebook family, കുറച്ചു ദിവസമായുള്ള എന്ടെ വയനാട് പര്യടനം തുടരുന്നു. പഠിക്കുവാ൯ TV ഇല്ലാതെ വിഷമിക്കുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് അത് നല്കി. തയ്യില്‍ ഉപജീവന മാ൪ഗ്ഗമാക്കിയ കുറച്ച് സ്ത്രീകള്‍ക്ക് തയ്യില്‍ മെഷീനും, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്,…
Read Moreകണ്ടോണ്ട് മിണ്ടാൻ എട്ടു പേർ! ഗ്രൂപ്പ് കോളിൽ എട്ടുപേരെ ഉൾപ്പെടുത്തി വാട്സ്ആപ്പ്
കലിഫോർണിയ: കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് കോളിംഗ് ആപ്പുകൾക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ചു ഗ്രൂപ്പ് കോളിംഗ് സംവിധാനം വിപുലമാക്കി വാട്സ്ആപ് . കോൾ ചെയ്യുന്ന ആളുൾപ്പെടെ എട്ടുപേർക്കു ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാവുന്ന തരത്തിലുള്ള അപ്ഡേഷനാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, പുതിയ അപ്ഡേഷൻ ലോക വ്യാപകമായി ലഭിക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏതാനും സ്ഥലങ്ങളിൽ പുതിയ അപ്ഡേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെ നാലുപേർക്കു പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിംഗ് സംവിധാനമാണ് വാട്സ്ആപ്പിലുണ്ടായിരുന്നത്. വാട്സ്ആപ്പിന്റെ മാതൃ കന്പനിയായ ഫേസ്ബുക്കും കഴിഞ്ഞ ദിവസം 50 പേർക്കു പങ്കെടുക്കാവുന്ന – മെസഞ്ചർ റൂം ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചൈനീസ് ആപ്ലിക്കേഷൻ ആയ സൂമിനോടു മത്സരിക്കാൻ സമയപരിധിയില്ലാത്ത കോളിംഗ് ഫീച്ചറാണ് മെസഞ്ചർ റൂമിൽ കന്പനി വാഗ്ദാനം ചെയ്യുന്നത്. വൈകാതെ മെസഞ്ചർ റൂം വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും കൊണ്ടുവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
Read Moreഗ്രൂപ്പ് കോളിംഗിൽ എട്ടു പേരെ അനുവദിക്കാൻ വാട്സ്ആപ്
കലിഫോർണിയ: കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് കോളിംഗ് ആപ്പുകൾക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ചു കോൾ സെറ്റിംഗ്സിൽ മാറ്റം വരുത്താനൊരുങ്ങി ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. നിലവിൽ, കോൾ ചെയ്യുന്ന ആളുൾപ്പെടെ നാലു പേർ അടങ്ങുന്ന ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകളാണ് വാട്സ്ആപ്പിൽ അനുവദിച്ചിട്ടുള്ളത്. ഇത് എട്ടു പേർ ഉൾപ്പെടുന്നതാക്കാനാണ് പദ്ധതി. പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വീഡിയോ- ഓഡിയോ കോളിംഗ് സംവിധാനങ്ങൾക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്. ഗ്രൂപ്പ് ഗെയിമിംഗ്, വിവിധ രാജ്യങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം തുടങ്ങി വൻ ബിസിനസ് ബോർഡ് മീറ്റിംഗിനു പോലും ഗ്രൂപ്പ് കോളിംഗ് പ്ലാറ്റ്ഫോമുകളാണ് ആശ്രയം. ചൈനീസ് ആപ്ലിക്കേഷൻ ആയ സൂം ഉൾപ്പെടെയുള്ളവ ലഭ്യമാണെങ്കിലും ഇവയ്ക്കെതിരേ സ്വകാര്യതാ ലംഘനം സംബന്ധിച്ച ആരോപണങ്ങൾ ശക്തമാണ്.
Read Moreവിപണന കേന്ദ്രത്തെയോ എതിരാളികളെയോ വിശ്വസിക്കാൻ പാടില്ല! ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോർക്ക്: ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒഎസ്) കന്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കാനുള്ള ശ്രമത്തിൽ ഫേസ്ബുക്ക് ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഫേസ്ബുക്ക് നിലവിൽ സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതിനായി ചില പുതിയ മാർഗങ്ങൾ തേടുകയാണ്. അതിനാൽ കന്പനിയുടെ പ്രവർത്തനത്തിനായി ഒഎസിനെ ആശ്രയിക്കേണ്ടതില്ല. വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം മൈക്രോസോഫ്റ്റ് വെറ്ററൻ മാർക്ക് ലോകുവ്സ്കിയും ഈ പുതിയ വികസന പരിപാടി നയിക്കും. ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ ഉപയോഗത്തെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളൂ. ഫെയ്സ്ബുക്കിന്റെ പോർട്ടലും ഒക്കുലസ് ഉപകരണങ്ങളും നിലവിൽ ആൻഡ്രോയിഡിന്റെ പരിഷ്ക്കരിച്ച പതിപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ ഫെയ്സ്ബുക്കിന്റെ ഹാർഡ്വെയർ സെറ്റുകൾ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇത് ഫെയ്സ്ബുക്കിന്റെ ഹാർഡ്വെയറുകളിൽ ഗൂഗിളിന്റെ ഇടപെടൽ കുറയ്ക്കുന്നു. ഫെയ്സ്ബുക്കിന്റെ ഹാർഡ്വെയർ മേധാവി പറയുന്നതനുസരിച്ച്,…
Read Moreഎല്ലാക്കാര്യത്തിലും സുതാര്യത വേണം! ഫേസ്ബുക്കിന് പുതിയ മുഖം
സാൻഫ്രാൻസിസ്കോ: തങ്ങളുടെ കോർപറേറ്റ് മുഖം കൂടുതൽ വ്യക്തമാക്കി ഫേസ്ബുക്ക്. സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് കന്പനിയെ പ്രതിനിധീകരിക്കുന്ന കോർപറേറ്റ് ലോഗോ കന്പനി അവതരിപ്പിച്ചു. സോഷ്യൽമീഡിയ ആപ്പായ ഫേസ്ബുക്കിൽനിന്നു ഫേസ്ബുക്ക് കന്പനിയെ വേർതിരിച്ചുകാട്ടുകയാണു ലക്ഷ്യം. ഫേസ്ബുക്ക് കന്പനിക്കു കീഴിലുള്ള വാട്സ് ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, ഓകലസ്, വർക്പ്ലെസ്, കലിബ്ര തുടങ്ങിയവയിൽ വരുദിവസങ്ങളിൽ പുതിയ ലോഗോ ചേർക്കും. ഓരോ ഉത്പന്നത്തിലും അതിന്റെതന്നെ പ്രധാനനിറത്തിലാകും ഫേസ്ബുക്ക് ലോഗോ പ്രത്യക്ഷപ്പെടുക. അതായത്്, വാട്സ് ആപ്പിലെ ഫേസ്ബുക്ക് ലോഗോ പച്ചനിറത്തിലായിരിക്കും. ഇൻസ്റ്റഗ്രാമിൽ പിങ്ക് നിറത്തിലും. ഫേസ്ബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഫേസ്ബുക്ക് സോഷ്യൽമീഡിയ ആപ്പിന്റെ ലോഗോ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും. തങ്ങളുടെ ഉത്പന്നങ്ങൾ ഏതൊക്കെയെന്നു കൃത്യമായി അടയാളപ്പെടുത്താൻ പുതിയ ലോഗോ ഉപകരിക്കുമെന്ന് ഫേസ്ബുക്ക് മാർക്കറ്റിംഗ് ഓഫീസർ അന്റോണിയോ ലൂസിയൊ പറഞ്ഞു. “എല്ലാക്കാര്യത്തിലും സുതാര്യത വേണമെന്ന് കന്പനിക്ക് നിർബന്ധമുണ്ട്. വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കിന്റെ…
Read Moreഫോണിനെ പിച്ചാം, ഇക്കിളിയാക്കാം; ആർട്ടിഫിഷ്യൽ സ്കിൻ എത്തുന്നു
ഫോണുകൾക്കും വെയറബിൾ കംപ്യൂട്ടറുകൾക്കുമായി പുതിയൊരു ഇന്റർഫേസ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. മനുഷ്യരുടെ ചർമം പോലുള്ള ഇതിലൂടെ ഇനി തഴുകലും പിച്ചലും ഇക്കിളിയാക്കലും ഫോണുകൾക്കു തിരിച്ചറിയാനാവും. സ്കിൻ-ഓണ്‍ എന്നു പേരിട്ട ഈ ഇന്റർഫേസ് കാഴ്ചയിൽ ചർമംപോലെയാണെന്നു മാത്രമല്ല ഒരിന്ദ്രിയംപോലെ പ്രവർത്തിക്കുകയും ചെയ്യും. ഈ കൃത്രിമ ചർമത്തിൽ ഇക്കിളിയിട്ടാൽ ഫോണിൽ പൊട്ടിച്ചിരിക്കുന്ന ഇമോജി തെളിയും. ടാപ് ചെയ്താൽ അദ്ഭുതപ്പെടുന്ന മുഖമാണ് തെളിയുക. ഉപയോക്താക്കൾക്ക് ചാറ്റിനിടെ കൂടുതൽ കാര്യക്ഷമമായി വികാരങ്ങൾ പങ്കുവയ്ക്കാൻ ഈ ഇന്റർഫേസ് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം. മൊബൈലിന്റെ കേയ്സ് പോലെയിരിക്കുന്ന ഇതിന് ഉപയോക്താവ് എത്രമാത്രം സമ്മർദ്ദം അതിൽ ചെലുത്തുന്നുവെന്ന് തിരിച്ചറിയാനാവും. നിരവധി പാളികളുള്ള സിലിക്കോണ്‍ ഉപയോഗിച്ചാണ് നിർമാണം. അങ്ങനെ സംവേദനശേഷിയുള്ള കൃത്രിമ ചർമവും ഇന്ററാക്ടീവ് ഡിവൈസുകളിലേക്ക് എത്തി. കൂടുതൽ പഠനങ്ങൾ ഈ രംഗത്തുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്.
Read Moreഈ നീലവെളിച്ചം നിങ്ങളെ വേഗം വൃദ്ധരാക്കും!
മൊബൈൽ ഫോണ്‍, ലാപ്ടോപ് അല്ലെങ്കിൽ കംപ്യൂട്ടർ- ഇവയുടെ സ്ക്രീനിലേക്കു നോക്കാത്ത ഒരുദിവസംപോലും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടാകാനിടയില്ല. നോക്കാതെ പറ്റില്ല എന്നുറപ്പ്. കാരണം ജീവിതവുമായി ഇവയെല്ലാം അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ശരി, ഇനിപ്പറയുന്ന കാര്യം ഒന്നിരുത്തിവായിക്കണം. ഈ സ്ക്രീനുകളിൽ തെളിയുന്ന നീലവെളിച്ചം നിങ്ങളെ എളുപ്പത്തിൽ വയസൻമാരാക്കും!. അടുത്തയിടെ പുറത്തുവന്ന ഏജിംഗ് ആൻഡ് മെക്കാനിസംസ് ഓഫ് ഡിസീസ് എന്ന പഠനത്തിലാണ് എൽഇഡികൾ വഴിയെത്തുന്ന നീലവെളിച്ചം തലച്ചോറിലെയും കണ്ണിലെ റെറ്റിനയിലെയും കോശങ്ങളെ കേടുവരുത്തുന്നു എന്ന കണ്ടെത്തലുകളുള്ളത്. മനുഷ്യരുടേതിനു തുല്യമായ കോശഘടനയുള്ള ഈച്ചകളിലാണ് ഗവേഷകർ ഇപ്പോൾ പഠനം നടത്തിയത്. നീല എൽഇഡി വെളിച്ചത്തിൽ (മൊബൈൽ, ലാപ്ടോപ് സ്ക്രീനുകൾ അടക്കം) 12 മണിക്കൂർ തുടർച്ചയായി ഈച്ചകളെ ഇട്ടു. അവയുടെ റെറ്റിനൽ സെല്ലുകൾ, ബ്രെയിൻ ന്യൂറോണുകൾ എന്നിവയ്ക്ക് കാര്യമായ തകരാറുകൾ കാണപ്പെട്ടു. ചലനശേഷി ഉൾപ്പെടെ അവയ്ക്ക് സാധാരണ ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ കഴിയാതായി. നീലവെളിച്ചം ഈച്ചകളിലെ…
Read Moreഗാലക്സി എസ് 10 സ്മാർട്ഫോണ്‍! ആർക്കും അണ്‍ലോക്ക് ചെയ്യാം! പിഴവ് പരിഹരിക്കുമെന്നു സാംസംഗ്
ലണ്ടൻ: ഗാലക്സി എസ് 10 സ്മാർട്ഫോണിന്റെ സോഫ്റ്റ്വെയർ തകരാർ ഉടൻ പരിഹരിക്കുമെന്നു സാംസംഗ്. അണ്‍ലോക്ക് ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഫിംഗർ പ്രിന്റ് കൂടാതെ ആർക്കും വിരലമർത്തി ഗാലക്സി എസ് 10 അണ്‍ലോക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്ന പരാതി വ്യാപകമായതോടെയാണു കന്പനിയുടെ പ്രതികരണം. സോഫ്റ്റ്വേർ അപ്ഡേഷൻ ഉടൻ തയാറാകുമെന്നും ഇതിലൂടെ പ്രശ്നം പരിഹരിക്കാമെന്നുമാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് ഫോണിന്റെ തകരാർ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഭർത്താവിനു തന്റെ ഫോണ്‍ വിരലമർത്തി അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ബ്രിട്ടീഷ് യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സ്ക്രീൻ കവചമുപയോഗിച്ചിട്ടുള്ള ഫോണുകളിലാണ് ഇത്തരത്തിൽ സാങ്കേതിക പ്രശ്നംമുള്ളതെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ഹാക്കിംഗ് ഭീഷണി ഒഴിവാക്കാൻ ദക്ഷിണകൊറിയയിലെ കാകോ ബാങ്ക്, ഗാലക്സി എസ് 10 ഫോണുള്ള തങ്ങളുടെ ഇടപാടുകാരോടു ഫിംഗർ പ്രിന്റ് ലോക്കിനു പകരം നന്പർ ലോക്ക് സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreമെസേജുകൾ തനിയെ അപ്രത്യക്ഷമാകും! പുത്തൻ ഫീച്ചറുമായി വാട്സ് ആപ്
മുംബൈ: നിശ്ചിത സമയത്തിനു ശേഷം മെസേജുകൾ തനിയെ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിംഗ് ഫീച്ചർ’ വാട്സ് ആപ്പിൽ വരുന്നു. നിലവിൽ ബീറ്റാ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ വൈകാതെതന്നെ എല്ലാ വാട്സ് ആപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് മെസേജുകളിലാകും ഡിസപ്പിയറിംഗ് ഫീച്ചർ ആദ്യമെത്തുക. തെരഞ്ഞെടുത്ത മെസേജുകൾ അഞ്ചു സെക്കൻഡിനുള്ളിലോ ഒരു മണിക്കൂറിനുള്ളിലോ സ്വയം അപ്രത്യക്ഷമാകുന്നതിനാണ് ഫീച്ചർ ബീറ്റാ വേർഷനുകളിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. ഏതൊക്കെ മെസേജുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമാകേണ്ടതെന്നു യൂസർമാർക്കു തീരുമാനിക്കാനാകും. എത്ര സമയത്തിനുള്ളിൽ മെസജുകൾ അപ്രത്യക്ഷമാകണമെന്നു ഭാവിയിൽ യൂസറിനു തീരുമാനിക്കാനാവുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഫേസ്ബുക്കിന്റെ മെസഞ്ചറിൽ ഡിസപ്പിയറിംഗ് ഫീച്ചറിനു സമാനമായ സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചർ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാകും വിധമാണ് സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചറിലെ ക്രമീകരണം.
Read More