സാൻഫ്രാൻസിസ്കോ: തങ്ങളുടെ കോർപറേറ്റ് മുഖം കൂടുതൽ വ്യക്തമാക്കി ഫേസ്ബുക്ക്. സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് കന്പനിയെ പ്രതിനിധീകരിക്കുന്ന കോർപറേറ്റ് ലോഗോ കന്പനി അവതരിപ്പിച്ചു. സോഷ്യൽമീഡിയ ആപ്പായ ഫേസ്ബുക്കിൽനിന്നു ഫേസ്ബുക്ക് കന്പനിയെ വേർതിരിച്ചുകാട്ടുകയാണു ലക്ഷ്യം. ഫേസ്ബുക്ക് കന്പനിക്കു കീഴിലുള്ള വാട്സ് ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, ഓകലസ്, വർക്പ്ലെസ്, കലിബ്ര തുടങ്ങിയവയിൽ വരുദിവസങ്ങളിൽ പുതിയ ലോഗോ ചേർക്കും. ഓരോ ഉത്പന്നത്തിലും അതിന്റെതന്നെ പ്രധാനനിറത്തിലാകും ഫേസ്ബുക്ക് ലോഗോ പ്രത്യക്ഷപ്പെടുക. അതായത്്, വാട്സ് ആപ്പിലെ ഫേസ്ബുക്ക് ലോഗോ പച്ചനിറത്തിലായിരിക്കും. ഇൻസ്റ്റഗ്രാമിൽ പിങ്ക് നിറത്തിലും. ഫേസ്ബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഫേസ്ബുക്ക് സോഷ്യൽമീഡിയ ആപ്പിന്റെ ലോഗോ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും. തങ്ങളുടെ ഉത്പന്നങ്ങൾ ഏതൊക്കെയെന്നു കൃത്യമായി അടയാളപ്പെടുത്താൻ പുതിയ ലോഗോ ഉപകരിക്കുമെന്ന് ഫേസ്ബുക്ക് മാർക്കറ്റിംഗ് ഓഫീസർ അന്റോണിയോ ലൂസിയൊ പറഞ്ഞു. “എല്ലാക്കാര്യത്തിലും സുതാര്യത വേണമെന്ന് കന്പനിക്ക് നിർബന്ധമുണ്ട്. വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കിന്റെ…
Read MoreCategory: Technology
ഫോണിനെ പിച്ചാം, ഇക്കിളിയാക്കാം; ആർട്ടിഫിഷ്യൽ സ്കിൻ എത്തുന്നു
ഫോണുകൾക്കും വെയറബിൾ കംപ്യൂട്ടറുകൾക്കുമായി പുതിയൊരു ഇന്റർഫേസ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. മനുഷ്യരുടെ ചർമം പോലുള്ള ഇതിലൂടെ ഇനി തഴുകലും പിച്ചലും ഇക്കിളിയാക്കലും ഫോണുകൾക്കു തിരിച്ചറിയാനാവും. സ്കിൻ-ഓണ്‍ എന്നു പേരിട്ട ഈ ഇന്റർഫേസ് കാഴ്ചയിൽ ചർമംപോലെയാണെന്നു മാത്രമല്ല ഒരിന്ദ്രിയംപോലെ പ്രവർത്തിക്കുകയും ചെയ്യും. ഈ കൃത്രിമ ചർമത്തിൽ ഇക്കിളിയിട്ടാൽ ഫോണിൽ പൊട്ടിച്ചിരിക്കുന്ന ഇമോജി തെളിയും. ടാപ് ചെയ്താൽ അദ്ഭുതപ്പെടുന്ന മുഖമാണ് തെളിയുക. ഉപയോക്താക്കൾക്ക് ചാറ്റിനിടെ കൂടുതൽ കാര്യക്ഷമമായി വികാരങ്ങൾ പങ്കുവയ്ക്കാൻ ഈ ഇന്റർഫേസ് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം. മൊബൈലിന്റെ കേയ്സ് പോലെയിരിക്കുന്ന ഇതിന് ഉപയോക്താവ് എത്രമാത്രം സമ്മർദ്ദം അതിൽ ചെലുത്തുന്നുവെന്ന് തിരിച്ചറിയാനാവും. നിരവധി പാളികളുള്ള സിലിക്കോണ്‍ ഉപയോഗിച്ചാണ് നിർമാണം. അങ്ങനെ സംവേദനശേഷിയുള്ള കൃത്രിമ ചർമവും ഇന്ററാക്ടീവ് ഡിവൈസുകളിലേക്ക് എത്തി. കൂടുതൽ പഠനങ്ങൾ ഈ രംഗത്തുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്.
Read Moreഈ നീലവെളിച്ചം നിങ്ങളെ വേഗം വൃദ്ധരാക്കും!
മൊബൈൽ ഫോണ്‍, ലാപ്ടോപ് അല്ലെങ്കിൽ കംപ്യൂട്ടർ- ഇവയുടെ സ്ക്രീനിലേക്കു നോക്കാത്ത ഒരുദിവസംപോലും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടാകാനിടയില്ല. നോക്കാതെ പറ്റില്ല എന്നുറപ്പ്. കാരണം ജീവിതവുമായി ഇവയെല്ലാം അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ശരി, ഇനിപ്പറയുന്ന കാര്യം ഒന്നിരുത്തിവായിക്കണം. ഈ സ്ക്രീനുകളിൽ തെളിയുന്ന നീലവെളിച്ചം നിങ്ങളെ എളുപ്പത്തിൽ വയസൻമാരാക്കും!. അടുത്തയിടെ പുറത്തുവന്ന ഏജിംഗ് ആൻഡ് മെക്കാനിസംസ് ഓഫ് ഡിസീസ് എന്ന പഠനത്തിലാണ് എൽഇഡികൾ വഴിയെത്തുന്ന നീലവെളിച്ചം തലച്ചോറിലെയും കണ്ണിലെ റെറ്റിനയിലെയും കോശങ്ങളെ കേടുവരുത്തുന്നു എന്ന കണ്ടെത്തലുകളുള്ളത്. മനുഷ്യരുടേതിനു തുല്യമായ കോശഘടനയുള്ള ഈച്ചകളിലാണ് ഗവേഷകർ ഇപ്പോൾ പഠനം നടത്തിയത്. നീല എൽഇഡി വെളിച്ചത്തിൽ (മൊബൈൽ, ലാപ്ടോപ് സ്ക്രീനുകൾ അടക്കം) 12 മണിക്കൂർ തുടർച്ചയായി ഈച്ചകളെ ഇട്ടു. അവയുടെ റെറ്റിനൽ സെല്ലുകൾ, ബ്രെയിൻ ന്യൂറോണുകൾ എന്നിവയ്ക്ക് കാര്യമായ തകരാറുകൾ കാണപ്പെട്ടു. ചലനശേഷി ഉൾപ്പെടെ അവയ്ക്ക് സാധാരണ ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ കഴിയാതായി. നീലവെളിച്ചം ഈച്ചകളിലെ…
Read Moreഗാലക്സി എസ് 10 സ്മാർട്ഫോണ്‍! ആർക്കും അണ്‍ലോക്ക് ചെയ്യാം! പിഴവ് പരിഹരിക്കുമെന്നു സാംസംഗ്
ലണ്ടൻ: ഗാലക്സി എസ് 10 സ്മാർട്ഫോണിന്റെ സോഫ്റ്റ്വെയർ തകരാർ ഉടൻ പരിഹരിക്കുമെന്നു സാംസംഗ്. അണ്‍ലോക്ക് ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഫിംഗർ പ്രിന്റ് കൂടാതെ ആർക്കും വിരലമർത്തി ഗാലക്സി എസ് 10 അണ്‍ലോക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്ന പരാതി വ്യാപകമായതോടെയാണു കന്പനിയുടെ പ്രതികരണം. സോഫ്റ്റ്വേർ അപ്ഡേഷൻ ഉടൻ തയാറാകുമെന്നും ഇതിലൂടെ പ്രശ്നം പരിഹരിക്കാമെന്നുമാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് ഫോണിന്റെ തകരാർ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഭർത്താവിനു തന്റെ ഫോണ്‍ വിരലമർത്തി അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ബ്രിട്ടീഷ് യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സ്ക്രീൻ കവചമുപയോഗിച്ചിട്ടുള്ള ഫോണുകളിലാണ് ഇത്തരത്തിൽ സാങ്കേതിക പ്രശ്നംമുള്ളതെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ഹാക്കിംഗ് ഭീഷണി ഒഴിവാക്കാൻ ദക്ഷിണകൊറിയയിലെ കാകോ ബാങ്ക്, ഗാലക്സി എസ് 10 ഫോണുള്ള തങ്ങളുടെ ഇടപാടുകാരോടു ഫിംഗർ പ്രിന്റ് ലോക്കിനു പകരം നന്പർ ലോക്ക് സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreമെസേജുകൾ തനിയെ അപ്രത്യക്ഷമാകും! പുത്തൻ ഫീച്ചറുമായി വാട്സ് ആപ്
മുംബൈ: നിശ്ചിത സമയത്തിനു ശേഷം മെസേജുകൾ തനിയെ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിംഗ് ഫീച്ചർ’ വാട്സ് ആപ്പിൽ വരുന്നു. നിലവിൽ ബീറ്റാ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ വൈകാതെതന്നെ എല്ലാ വാട്സ് ആപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് മെസേജുകളിലാകും ഡിസപ്പിയറിംഗ് ഫീച്ചർ ആദ്യമെത്തുക. തെരഞ്ഞെടുത്ത മെസേജുകൾ അഞ്ചു സെക്കൻഡിനുള്ളിലോ ഒരു മണിക്കൂറിനുള്ളിലോ സ്വയം അപ്രത്യക്ഷമാകുന്നതിനാണ് ഫീച്ചർ ബീറ്റാ വേർഷനുകളിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. ഏതൊക്കെ മെസേജുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമാകേണ്ടതെന്നു യൂസർമാർക്കു തീരുമാനിക്കാനാകും. എത്ര സമയത്തിനുള്ളിൽ മെസജുകൾ അപ്രത്യക്ഷമാകണമെന്നു ഭാവിയിൽ യൂസറിനു തീരുമാനിക്കാനാവുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഫേസ്ബുക്കിന്റെ മെസഞ്ചറിൽ ഡിസപ്പിയറിംഗ് ഫീച്ചറിനു സമാനമായ സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചർ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസത്തിനുള്ളിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാകും വിധമാണ് സീക്രട്ട് കോണ്‍വർസേഷൻ ഫീച്ചറിലെ ക്രമീകരണം.
Read Moreഅതിരുവിട്ടവരെ പറപ്പിച്ച് ടിക് ടോക്; നീക്കിയത് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ
ന്യൂഡൽഹി: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഒരു വർഷത്തിനിടെ നീക്കിയത് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ. ആപ്ലിക്കേഷന്റെ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണു നടപടിയെന്നു കന്പനി വിശദീകരിക്കുന്നു. ഇന്ത്യയിലെ ആപ്ലിക്കേഷനിൽ നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ ടിക് ടോക് ഡയറക്ടർ സച്ചിൻ ശർമ അറിയിച്ചു. ടിക് ടോക്കിന് ഇന്ത്യയിൽ 20 കോടി ഉപഭോക്താക്കളുണ്ടെന്നും പത്തു ഭാഷകളിൽ ലഭ്യമാണെന്നും ആപ്പിന്റെ മാതൃകന്പനിയായ ബെയ്ജിംഗ് ബൈറ്റ്ഡാൻസ് ടെക്നോളജി കോർപറേഷൻ അവകാശപ്പെട്ടു.
Read Moreചരിത്രത്തിലാദ്യം! ഫേസ്ബുക്കിന്റെ മനം കവര്‍ന്ന് മീഷോ
ബംഗളൂരു: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിക്ഷേപമിറക്കി സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഷോ എന്ന സ്റ്റാർട്ടപ്പിലാണ് ടെക് വന്‍പന്റെ കണ്ണു പതിഞ്ഞത്. എന്നാൽ, മീഷോയുടെ എത്ര ഓഹരികൾ വാങ്ങിയെന്നോ മുതൽമുടക്ക് എത്രയെന്നോ വ്യക്തമാക്കാൻ ഫേസ്ബുക്ക് തയാറായില്ല. ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വില്പനക്കാർക്കു തങ്ങളുടെ ഉത്പന്നങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വിൽക്കാൻ സഹായിക്കുന്ന സംവിധാനമാണു മീഷോയ്ക്കുളളത്. ഫേസ്ബുക്കിനെയും വാട്സാപ്പിനെയുമാണ് മീഷോ കൂടുതലായി തങ്ങളുടെ പ്രവർത്തനത്തിന് ആശ്രയിക്കുന്നതും. ഇന്ത്യയിലെ ഏഴു പ്രാദേശിക ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പും മീഷോയ്ക്കുണ്ട്. വീട്ടമ്മമാരാണ് മീഷോയുടെ ഗുണഭോക്താക്കളിൽ ഏറെയും. ഇവർക്കു പുറമേ വിദ്യാർഥികളും ഗ്രാമീണ സ്വയംതൊഴിൽ സംഘങ്ങളും ചെറുകിട കച്ചവടക്കാരുമൊക്കെ മീഷോയിൽ പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിലും പ്രവർത്തിക്കുന്നതിനാൽ ഇംഗ്ലീഷ് അറിയാത്തവർക്കും മീഷോയുടെ സേവനം ലഭ്യമാണ്. മീഷോയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മൂന്നു മാസത്തിലേറെയായി നടത്തുകയായിരുന്നുവെന്നും വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടും നിരവധി…
Read Moreവാട്സാപ്പിലെ തകരാർ കണ്ടെത്തി; മണിപ്പൂർ സ്വദേശിക്ക് ഫേസ്ബുക്കിന്റെ സമ്മാനം
വാട്സാപ്പിലെ തകരാർ (ബഗ്) കണ്ടെത്തിയതിന് മണിപ്പൂർ സ്വദേശിക്ക് ഫേസ്ബുക്കിന്റെ ആദരം. 22 കാരനായ സോണെൽ സൗഗായി ജാമിനാണ് ഫേസ്ബുക്കിന്റെ വക 5000 യുഎസ് ഡോളർ(ഏകദേശം 3.4 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. ഇതിനുപുറമേ ഫേസ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം 2019 പട്ടികയിലും സോണെലിനെ കന്പനി ഉൾപ്പെടുത്തി. ഫേസ്ബുക്കിലെയും അനുബന്ധ ആപ്പുകളിലെയും ഗുരുതരമായ ബഗുകൾ കണ്ടെത്തിയ 96 പേരാണ് ഇതുവരെ ഫേസ്ബുക്ക് ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. വാട്സാപ്പിൽ വോയിസ് കോൾ ചെയ്യുന്പോൾ കോൾ സ്വീകരിച്ച ആൾക്ക് കോൾ വിളിച്ച ആളുടെ അനുമതി കൂടാതെതന്നെ വീഡിയോ കോളിലേക്ക് മാറാൻ സഹായിക്കുന്ന തകരാറാണ് സോണെൽ സൗഗായി ജാം കണ്ടെത്തിയത്. തുടർന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളുടെ പിഴവുകൾ അറിയിക്കാനുള്ള ബഗ് ബൗണ്ടി പ്രോഗാമിൽ താൻ കണ്ടെത്തിയ വിവരം അറിയിക്കുകയായിരുന്നു എൻജിനിയറായ സോണെൽ.
Read Moreടിക് ടോക്കിനു പിന്നാലെ മ്യൂസിക് ആപ്പുമായി ബൈറ്റ്ഡാൻസ്
മുംബൈ: ജൈത്രയാത്ര തുടരുന്ന വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു പിന്നാലെ മ്യുസിക് ആപ് അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് കന്പനി ബൈറ്റ് ഡാൻസ്. ആപ്പിനു വേണ്ടി പ്രമുഖ ഓഡിയോ റിലീസ് കന്പനികളായ ടി സീരീസ്, ടൈംസ് മ്യൂസിക് എന്നിവയിൽനിന്ന് വിവധ പാട്ടുകളുടെ പകർപ്പവകാശം ബൈറ്റ് ഡാൻസ് നേടിയതായാണ് റിപ്പോർട്ടുകൾ. പാട്ടുകൾക്കു പുറമേ വീഡിയോകളുമുള്ള ആപ് പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുള്ളതാണെന്ന് കന്പനിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ വീഡിയോ സ്ട്രീംമിഗ് രംഗത്തെ സാധ്യതകൾ പല കന്പനികളും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും മ്യൂസിക് ആപ്പുകൾക്ക് ഇനിയും വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ സാധ്യതകൾ മുതലാക്കുകയാണ് കന്പനിയുടെ ലക്ഷ്യം. സ്വീഡിഷ് കന്പനിയായ സ്പോട്ടിഫൈ, ഗൂഗിളിന്റെ യൂട്യൂബ് മ്യൂസിക് എന്നിവ അടുത്തിടെയാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇവയ്ക്കു പുറമേ ആമസോണ്‍ മ്യൂസിക്, ജിയോ സാവൻ ഇന്ത്യൻ കന്പനികളായ ഗാന, ഹംഗാമ എന്നീ കന്പനികളും മ്യൂസിക് സ്ട്രീമിംഗ് രംഗത്തുണ്ട്.…
Read Moreവാട്സ്ആപ് വേഗം അപ്ഡേറ്റ് ചെയ്തോളൂ പണി കിട്ടും
എന്നാണ് നിങ്ങൾ നിങ്ങളുടെ ഐഫോണുകൾ/ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ വാട്സ്ആപ് അവസാനമായി അപ്ഡേറ്റ് ചെയ്തത്? വാട്സ്ആപ് ഇടയ്ക്കിടയ്ക്ക് ആപ് അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങൾ അവഗണിക്കാറാണോ പതിവ്? എങ്കിൽ സൂക്ഷിച്ചോളൂ, പണി കിട്ടുമെന്നാണ് വാട്സ്ആപ് പറയുന്നത്. അതായത് വാട്സ്ആപ് ഉപയോഗിക്കുന്നവർ എത്രയും വേഗം ആപ് അപ്ഡേറ്റ് ചെയ്യണമെന്നാണ് കമ്പനിയുടെ നിർദേശം. കാരണം വാട്സ്ആപ്പിൽ ഒരു സ്പൈവേർ കടന്നുകൂടി. ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു സിംഗിൾ കോളിലൂടെ കടന്നുകയറുന്ന സ്പൈവേർ ആ ഫോണിലെ വിവരങ്ങൾ ചോർത്തും എന്നാണ് വാട്സ്ആപ് അധികൃതർ തിങ്കളാഴ്ച സ്ഥിരീകരിച്ചത്. വിവരങ്ങൾ എന്നുവച്ചാൽ കോൾ വിവരങ്ങൾ, ഇ-മെയിലുകൾ, സന്ദേശങ്ങൾ, ഫോട്ടോസ് തുടങ്ങിയവയാണ് ചോർത്തുക. പിന്നിൽ ഇസ്രേലി സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒ ആണ് ഈ ചോർത്തൽ ബഗ് ഡെവലപ് ചെയ്തിരിക്കുന്നത്. ഒരു വാട്സ്ആപ് കോളിലൂടെ ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്ന ഈ ബഗ് ആ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ പോലും വാട്സ്ആപ് ഉപയോക്താക്കളുടെ ഫോണുകളിൽ…
Read More