ഒരു വന്യജീവി സങ്കേതത്തിലെ ഇടവഴിയിലൂടെ ശാന്തമായി നടക്കുന്ന കടുവയുടെയും മയിലിന്റേയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രയിമിൽ എത്തിയ അപൂർവ കാഴ്ചയാണ് ഇത്. പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ട് പകർത്തിയ വീഡിയോ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ആയ ഡോ. പി.എം. ധാകാതെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മയിൽ നടക്കുന്നത് കാണാം. തൊട്ടുപിന്നിലായിട്ടാണ് കടുവ നടക്കുന്നത്. വളരെ ശാന്തരാണ് കടുവയും മയിലും കാണപ്പെടുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. എന്ത് ഭംഗിയാണ് ആ കാഴ്ച കാണാൻ കടുവയുടെ ഗാംഭീര്യവും മയിലിന്റെ ലാസ്യവുമെല്ലാം ഒറ്റ ഫ്രെയിമിൽ പകർത്തിയ രാകേഷ് ഭട്ടിനെ എല്ലാവരും അഭിനന്ദിച്ചു.
Read MoreCategory: Today’S Special
പഠനത്തോടൊപ്പം കൃഷിയേയും കൂടെക്കൂട്ടി; വിഷ്ണു സഞ്ജയ് മികച്ച കർഷക വിദ്യാർഥി
ഈ വർഷത്തെ മികച്ച കലാലയ വിദ്യാർഥി കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ വിഷ്ണു സഞ്ജയിന് ലഭിച്ചു. മികച്ച കർഷകനായ കൊല്ലം വെളിയം സ്വദേശി സഞ്ജയ് കുമാറിന്റെ മകനാണ് വിഷ്ണു. അച്ഛന്റെ പാത പിന്തുടർന്ന് പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിച്ചു വിഷ്ണു രണ്ട് ഏക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതനം, പാവൽ, കുക്കുമ്പർ, തണ്ണിമത്തൻ മുതലായ പച്ചക്കറികളും കിഴങ്ങ് വിളകളും കൃഷി ചെയ്തു വരുകയാണ്.ശ്രീനാരായണ പോളിടെക്നിക് കോളജിൽ എസ് എൻ പോളിഅഗ്രി ടെക് ഇന്നൊവേഷൻസ് എന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മ വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് വഴിത്തിരിവാവുകയായിരുന്നു. പ്രിസിഷൻ ഫാമിംഗ്, വെർട്ടിക്കൽ ഗാർഡനിംഗ്, ഹൈഡ്രോപോണിക്സ് മുതലായ നൂതന കാർഷിക പ്രോജക്ടുകൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോളജിൽ നടന്നുവരുന്നു. കൂടാതെ പോളിടെക്നിക് കോളജിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ കുക്കുമ്പർ, മുളക്, പയർ…
Read Moreടിക്കറ്റ് തട്ടിയെടുത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ ലോട്ടറി വില്പനക്കാരിക്ക് സഹായവുമായി സുമനസുകള്‍
ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ ലോട്ടറി വില്പനക്കാരി വീട്ടമ്മയ്ക്ക് സഹായവുമായി സുമനസുകള്‍. തൊടുപുഴ സ്വദേശിനിയും കോതനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്നതുമായ ലോട്ടറി വില്പനക്കാരി ചേരിചട്ടിയില്‍ പി.കെ. രാജിയുടെ ലോട്ടറി ടിക്കറ്റുകളാണ് ഏറ്റുമാനൂര്‍ ടൗണില്‍വച്ച് യുവാവ് തട്ടിയെടുത്തത്.നടന്ന് ലോട്ടറി വിൽക്കുന്നതിനിടെ പേരൂര്‍ കവലയ്ക്കു സമീപത്തുവച്ച് കാല്‍നടയായെത്തിയ യുവാവ് ബുധനാഴ്ചത്തെ ഭാഗ്യക്കുറിയുണ്ടെങ്കില് നോക്കട്ടെയെന്ന് പറഞ്ഞ് രാജിയുടെ അടുത്തെത്തി. രാജി ഉടന്‍തന്നെ കൈയിലുണ്ടായിരുന്ന ലോട്ടറിയുടെ കെട്ട് യുവാവിനു നല്കി. ലോട്ടറി തെരഞ്ഞെടുക്കാനെന്ന ഭാവത്തില്നിന്ന യുവാവ് “വാങ്ങിയ ലോട്ടറിക്കെട്ട്’’ തിരികെ നല്‍കിയശേഷം പാലാ റോഡിലൂടെ നടന്നു മുന്നോട്ടുപോയി. ഈ ലോട്ടറി പരിശോധിച്ചപ്പോഴാണ് തിരികെ തന്നത് പഴയ ലോട്ടറി ടിക്കറ്റാണന്നു രാജിക്ക് മനസിലാകുന്നത്. തന്നെ കബളിപ്പിച്ച യുവാവിനെ തെരഞ്ഞ് ഇവര്‍ പുറകെ ഓടിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാജി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. 120 ടിക്കറ്റാണ് മോഷ്ടാവ് തട്ടിയെടുത്തത്. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍…
Read Moreഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; റിക്കാർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിക്കാർഡിട്ടു. ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്റെ സ്വന്തം റിക്കാർഡാണ് അദ്ദേഹം മറികടന്നത്. ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും നരേന്ദ്രമോദിയുടേതാണ്. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം 65 മിനിറ്റായിരുന്നു. അതിനു മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം 2017ലായിരുന്നു ഏകദേശം 56 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ വെറും 14 മിനിറ്റ് മാത്രമാണ് സാധാരണയായി പ്രസംഗിക്കാറുണ്ടായിരുന്നത്.
Read Moreലബുബു ചൈനീസ് ദൈവമെന്ന് മകൾ; പൂജാ മുറിയിൽ കൊണ്ടുവച്ച് പ്രാർഥന തുടങ്ങി അമ്മ; വൈറലായി വീഡിയോ
കഴിഞ്ഞകുറച്ച് നാളുകളായി സോഷ്യൽ മീഡിയ അടക്കി വാണിരുന്ന ഒരാളാണ് ലബുബു പാവകൾ. കാഴ്ചയിൽ അത്ര ഭംഗി ഇല്ലങ്കിലും ലബുബുവിന് ആരാധകർ ഏറെയാണ്. ചൈനീസ് കളിപ്പാട്ട നിർമാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകൾ പുറത്തിറക്കിയത്. പ്രായഭേദമന്യേ തന്നെ പലരും ലബുബുവിനെ ഇഷ്ടപ്പെടുന്നു. ഇപ്പോഴിതാ ലബുബുവിനെ സംബന്ധിച്ചുള്ളൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയും മകളും തമ്മിലുള്ള സംസാരത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ലബുബു പാവ ഒരു ചൈനീസ് ദൈവമാണെന്ന് പെൺകുട്ടി അമ്മയോട് പറയുന്നു. അത് കേൾക്കേണ്ട താമസം അമ്മ ലബുബുവിനെ ആരാധിക്കാൻ തുടങ്ങി. പാവ എന്നതിലുപരി ലബുബു ദൈവമാണെന്ന് ധരിച്ചാണ് അമ്മ ആരാധിക്കുന്നത്. പാവയുമായി പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രത്തിനു മുൻപിൽ നിന്ന് പ്രാർഥിക്കുകയും ശേഷം പാവയെ വീട്ടിലെ മറ്റുള്ള വ്യക്തികൾക്കു മുൻപിലൂടെ കൊണ്ട് ചെന്ന് അവരോട് ലബുബുവിനെ തൊട്ട് വണങ്ങാൻ പറയുകയും ചെയ്യുന്നു. വീട്ടിലുള്ള മറ്റുള്ളവരും അതിനെ കൈകൊണ്ട്…
Read More‘അവിടെ സ്വർഗീയ കവാടങ്ങളില്ല, കുളിര്‍മയാണ് തോന്നിയത്’; മരണത്തോടും ജീവിത്തതോടുമുള്ള മൽപ്പിടുത്തത്തിൽ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവതി
ഇപ്പോഴും അജ്ഞാതമായി കിടക്കുന്ന ഒന്നാണ് സ്വർഗവും നരകവും. മരണശേഷം എന്ത് സംഭവിക്കുന്നു എന്ന കാര്യത്തെ കുറിച്ച് ഇപ്പോഴും മനുഷ്യൻമാർ തമ്മിൽ തർക്കങ്ങളും ചർച്ചകളും നടക്കുകയാണ്. അതേസമയം മരണത്തിന്റെ തൊട്ടു വക്കിൽ നിന്നും രക്ഷപെട്ട് വന്നവർ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തിയവയുമെല്ലാം ഇപ്പോഴും ചോദ്യചിഹ്നമായി കിടക്കുകയാണ്. യുകെയിൽ നിന്നുള്ള 32 -കാരിയായ നിക്കോള ഹോഡ്ജസ് പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അപസ്മാരത്തിനുള്ള മരുന്നിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെ നിക്കോള കോമയിലാവുകയും കെന്റിലെ ആഷ്ഫോർഡിലുള്ള വില്യം ഹാർവി ആശുപത്രിയിൽ അവളെ പ്രവേശിപ്പിക്കുകയും ചെയ്തു. മരണത്തോടും ജീവിതത്തോടും മല്ലിടുകയായിരുന്നു അവളന്ന്. ‘താൻ സ്വർഗീയ കവാടങ്ങളൊന്നും കണ്ടില്ല’ എന്നാണ് മരണത്തിനടുത്തെത്തിയ നിക്കോള പറയുന്നത്. വീട്ടുകാരെല്ലാം വല്ലാതെ ഭയന്നിരുന്നു, താൻ തിരികെ വരില്ല, വന്നാലും പഴയതുപോലെയാകില്ല എന്നെല്ലാം വീട്ടുകാർ ഓർത്ത് ഭയപ്പെട്ടിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് അവൾ ജീവിതത്തിലേക്ക് തിരികെ എത്തി. എന്നാലും ഇന്നും അവളെ…
Read Moreഎന്തൊരു ചേലാണ് ചോംചോം നിന്നെ കാണാൻ: ആദ്യമായി സ്ട്രോബറി കഴിക്കുന്ന നായക്കുട്ടി; വൈറലായി വീഡിയോ
നായക്കുട്ടികളെ പൊതുവെ എല്ലാവർക്കും കാണാൻ ഇഷ്ടമാണ്. വളരെ കുറുന്പും കുസൃതിയുമൊക്കെയായി ആ കുറുന്പന്മാരിങ്ങനെ ഓടിക്കളിക്കുന്നത് തന്നെ കാണാൻ രസമാണ്. അത്തരത്തിൽ മനോഹരമായൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @bhootu_the_samoyed എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചോംചോം എന്ന് പേരുള്ള ഒരു ഗോൾഡൻ റിട്രീവർ നായക്കുട്ടിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആദ്യമായി സ്ട്രോബറി കഴിക്കുന്ന ചോംചോമിന്റെ ഭാവങ്ങൾ പകർത്തിയ വീഡിയോ ആണിത്. അവന്റെ അരികിലേക്ക് സ്ട്രോബെറി ഇട്ടു കൊടുക്കുന്പോൾ ആദ്യം ഇതെന്താണെന്ന് നായക്കുട്ടി നോക്കുന്നത് കാണാം. കഴിക്കാനുള്ള സാധനമാണെന്ന് മനസിലായതോടെ അതെടുക്കാനുള്ള പരിശ്രമമായി പിന്നെ. ചാഞ്ഞും ചരിഞ്ഞുമെല്ലാം അവൻ ആ സ്ട്രോബെറി വായിലാക്കാൻ ശ്രമിക്കുന്നു. അപ്പോഴൊക്കെ അത് തെന്നിത്തെന്നി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. അവസാനം എങ്ങനെയൊക്കെയോ അവന് സ്ട്രോബറി ഒരു കഷ്ണം കൈക്കലാക്കാനും കഴിഞ്ഞു. വീഡിയോ വൈറലായതോടെ ചോംചോമിന് ആരാധകരും കൂടി. എന്ത്…
Read Moreമികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
കായംകുളം: കൃഷിയെ ജീവിതവ്രതമാക്കി മണ്ണിൽ പൊന്നുവിളയിച്ച വിനോദിനിക്ക് സംസ്ഥാനത്തെ മികച്ച ട്രാൻസ്ജെൻഡർ കർഷക അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ എട്ടാം വാർഡിൽ കൈമൂട്ടിൽ കിഴക്കതിൽ വീട്ടിൽ വിനോദിനിയുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന പ്രവർത്തിയാണ് കൃഷി. ഇഷ്ടതൊഴിലും വരുമാന മാർഗവും കൃഷിയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇവർ കാർഷിക രംഗത്തുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തിലും വേറിട്ട വ്യക്തിത്വമാണ്. ട്രാൻസ്ജെൻഡറുകൾക്കിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇവർ നടത്തിവരുന്നു. തരിശുകിടന്ന ഭൂമികൾ പാട്ടത്തിനെടുത്താണ് വിനോദിനി കൃഷി ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥകൾ ഇവരുടെ കൃഷിക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെങ്കിലും വിനോദിനിക്ക് കൃഷിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. ക്ഷേത്രങ്ങളിലെ ഉത്സവസീസണുകളിൽ നൃത്ത പരിപാടിക്കു പോകുന്നതാണ് വിനോദിനിയുടെ മറ്റൊരു തൊഴിൽ. അത് കഴിഞ്ഞ് എത്തിയാൽ വിനോദിനി മുഴുവൻ സമയവും കൃഷിയിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൃഷ്ണപുരം കൃഷിഭവന്റെ പരിധിയിലുള്ള കർഷകയാണ് വിനോദിനി. വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ ചെറിയ ചെറിയ…
Read Moreതണ്ണീർമത്തൻ ദിനങ്ങൾ… ഏത് എടുക്കണമെന്ന് യുവതി, ധൈര്യമായി ഞാൻ പറഞ്ഞത് എടുത്തോ എന്ന് ചാറ്റ്ജിപിടി; വീട്ടിൽ ചെന്ന് മുറിച്ചപ്പോൾ കണ്ടത്…
എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രമയിക്കുന്ന മനുഷ്യരാണ് നമ്മൾ. അത് തെളിയിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഒരു യുവതി തണ്ണിമത്തൻ തെരഞ്ഞെടുക്കുന്ന രസകരമായ കാഴ്ചയാണ് ഇത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തണ്ണിമത്തൻ വാങ്ങുന്നതിനായി ഒരു യുവതി കടയിൽ ചെല്ലുന്നതാണ് വീഡിയോയിലുള്ളത്. കടയിൽ ധാരാളം തണ്ണിമത്തനുകൾ കൂട്ടിയിട്ടിരിക്കുന്നുണ്ട്. അവയിൽ നിന്നും ഏതെടുക്കണമെന്ന കൺഫ്യൂഷനിലാണ് യുവതി. ഉടൻതന്നെ ഇവർ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. നിമിഷങ്ങൾകുള്ളിൽ മറുപടിയും വന്നു. കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തനുകളിൽ മഞ്ഞയും പച്ചയും കലർന്നത് എടുക്കൂ അതിനാണ് മധുരവും കൂടുതലെന്ന് ചാറ്റ്ജിപിടി പറഞ്ഞത്. അതിൻപ്രകാരം യുവതി അത്തന്നെ എടുക്കുകയും ചെയ്തു. വീട്ടിലെത്തി മുറിച്ച് നോക്കി അപ്പോൾത്തന്നെ കഴിച്ചു. ചാറ്റ്ജിപിടി പറയുന്നത് അനുസരിച്ച് അവയ്ക്ക് നല്ല മധുരമായിരുന്നു എന്നാണ് യുവതി പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇങ്ങനെ പോയാൽ മനുഷ്യന്റെ…
Read Moreലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന മൃഗം ഈനാംപേച്ചികൾ: ഇവയുടെ മാംസത്തിന് കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വില
സ്കെലി ആന്റ് ഈറ്റർ എന്നാണ് ഈനാംപേച്ചികൾ പൊതുവെ അറിയപ്പെടുന്നത്. മാംസത്തിന് രുചി കൂടുതലായതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ. ഇവയുടെ മാംസത്തിന് ചൈനയിൽ കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വിലയുണ്ട്. മരുന്നായും ഇവയെ ഉപയോഗിക്കുന്നുണ്ട്. ഈനാംപേച്ചികൾ ചിതലുകളെയും ഉറുമ്പുകളെയും കഴിക്കുന്നതു മൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവയ്ക്ക് നല്ല പങ്ക് ഉണ്ട്. ശരീരത്തിന് ഔഷധ ഗുണം കൂടുതലായതുകൊണ്ട്തന്നെ ഭൂമിയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ജീവികളിൽ ഒന്നാണ് ഈനാംപേച്ചികളെന്നാണ് വന്യജീവി വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വേട്ടയാടപ്പെടലിന് അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാത്രികാല സസ്തനികൾ പൂർണമായും അപ്രത്യക്ഷമായേക്കാമെന്നാണ് വന്യജീവി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മനുഷ്യന്റെ നഖങ്ങളിൽ കാണപ്പെടുന്ന അതേ വസ്തുവായ കെരാറ്റിൻ ചെതുമ്പലുകളാണ് ഇവയുടെ ശരീരത്തെ പൊതിഞ്ഞു പിടിക്കുന്നത്. 45 ഇഞ്ച് മുതൽ…
Read More