കൊച്ചി: കുറഞ്ഞ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങളും ധാരാളമുണ്ട്. പോന്‍സി സ്കീം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലാഭം മാത്രം; അപകടമില്ലലാഭം മാത്രം അപകടമില്ല എന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. പക്ഷേ, ഇതിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. പുതിയ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതാണ് ഈ തട്ടിപ്പുകള്‍. യാതൊരു നിയമിതമായ ബിസിനസോ ലാഭസ്രോതസോ ഇല്ല. പുതിയ ആളുകള്‍ ചേരുന്നത് നിര്‍ത്തിയാല്‍ ഉടന്‍ ഈ തട്ടിപ്പ് തകര്‍ന്ന് വീഴും. നിങ്ങളും നിങ്ങളുടെ പണവും നഷ്ടമാകുമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് പോന്‍സി സ്കീംനിക്ഷേപകര്ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉല്പന്നവും നിര്‍മിച്ചു വില്പന…
Read MoreCategory: Today’S Special
കാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികളുടെ മനംകവർന്ന് സൂര്യകാന്തിപ്പാടങ്ങൾ
പുനലൂർ: സഞ്ചാരികളുടെ മനസു കുളിർപ്പിച്ചു സൂര്യകാന്തിപ്പാടങ്ങൾ ശ്രദ്ധേയമാകുന്നു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളാണ് സഞ്ചാരികളുടെ കണ്ണിനു വിരുന്ന് ഒരുക്കുന്നത്. കാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികൾക്കു കുളിർമയേക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകൾ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ്. കേരളത്തിൽനിന്നു ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുളളത്. സീസൺ ആരംഭിച്ചതോടെ ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. ഇത്തവണ സൂര്യകാന്തിപ്പൂക്കളുടെ കൃഷി കുറവായിരുന്നു. കഴിഞ്ഞ തവണ സൂര്യകാന്തിപ്പൂക്കൾ പൂത്തു നിന്നിരുന്ന പാടങ്ങളിൽ ഇത്തവണ ചോളവും ചെറിയ ഉളളിയും പച്ചമുളകും തക്കാളിയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. എന്നാലും ഇവിടെ സൂര്യകാന്തിപ്പാടം കാണാൻ കഴിഞ്ഞയാഴ്ച മുതൽ വലിയ തിരക്കാണ്. ഈ മാസം അവസാനത്തോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. വിവിധ കർഷക കട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. സീസൺ കഴിയുന്നതോടെ ഇതിന്റെ വിത്തുകൾ കർഷകർ ശേഖരിക്കും. സൂര്യകാന്തി എണ്ണയ്ക്കുവേണ്ടിയും വിത്തുകൾ ശേഖരിക്കാറുണ്ട്.ഒപ്പം അടുത്ത…
Read Moreഇന്ന് ലോകഅവയവദാന ദിനം; അവയവങ്ങൾ പകുത്തുനൽകി ദന്പതിമാർ; സഹോദരനു പുതുജീവിതം
കൊച്ചി: സഹോദരിയുടെ വൃക്കയും സഹോദരീഭർത്താവിന്റെ കരളും ആലുവ സ്വദേശിയായ ശ്രീനാഥ് ബി. നായരുടെ ജീവിതത്തിനു പകർന്നത് പുതുതാളം. കരളും വൃക്കയും തകരാറിലായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തനിക്കു പുതുജീവിതം സമ്മാനിച്ച കുടുംബത്തിനു മുന്പിൽ ആദരവോടെ നന്ദി പറയുകയാണ് ഈ 43 കാരൻ. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനു സഹോദരി ശ്രീദേവിയും ഭർത്താവ് വിപിനുമാണ് അവയവദാനം നടത്തിയത്. ഇരുവരുടെയും സ്നേഹാർദ്രമായ ഇടപെടൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ സങ്കീർണമായ ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കി; അത് ശ്രീനാഥിന് പുതുജീവനുമായി. ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ആസ്റ്ററിൽ നടത്തിയ പരിശോധനയിലാണു ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്നു കണ്ടെത്തിയത്. അടിയന്തരമായി ഡയാലിസിസ് ആരംഭിച്ചു.പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്കു…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ … ട്രേഡിംഗിലൂടെ വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്തു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ 65 കാരനാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 14.43 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അജ്ഞാതനായ ഇയാളെ പ്രതിചേര്‍ത്ത് ചേരാനെല്ലൂര്‍ പോലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ് മാര്‍ച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരന്റെ ഫേസ്ബുക്ക് സുഹൃത്തായശേഷം പ്രതി ട്രേഡിംഗിലൂടെ ലാഭവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മുഖേനയും ഗൂഗിള്‍ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ആദ്യ നിക്ഷേപത്തിന് ചെറിയ ലാഭം നല്കി. വിശ്വാസം ഇരട്ടിച്ചതോടെ 14.43 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭമോ നിക്ഷേപമോ തിരികെ ലഭിക്കാതായതോടെ പരാതിക്കാരന് പോലീസിനെ…
Read Moreഒന്നു തൊട്ടതേയുള്ളു… വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജിൽ ക്ലിക് ചെയ്തു; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം
പയ്യന്നൂര്‍: വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജ് ഒന്നു തുറന്നുനോക്കിയതേയുള്ളൂ, വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ. പയ്യന്നൂര്‍ കോളോത്തെ വീട്ടമ്മയ്ക്കാണു ചതിക്കുഴിയില്‍ വീണ് പണം നഷ്ടമായത്. കഴിഞ്ഞമാസം 28ന് ഉച്ചയോടെയാണ് വീട്ടമ്മയുടെ വാട്സാപ്പിലേക്ക് RTO Traffic Challan.apk എന്ന മെസേജ് വന്നത്. എന്താണെന്ന് അറിയാനായി ഈ മെസേജ് തുറന്നു നോക്കിയതാണ് അബദ്ധമായത്. ഇവരുടെ പേരില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ ഫിക്സ്ഡ് ഡെപ്പോസിറ്റുൾപ്പെടെയുള്ള പണമാണു നഷ്ടപ്പെട്ടത്. കൂടാതെ വീട്ടമ്മയുടെ നെറ്റ് ബാങ്കിംഗിലൂടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ് സംഘം ഇവരുടെ പേരിൽ ലോണുമെടുത്തിട്ടുണ്ട്.
Read Moreനന്മയുള്ള മനുഷ്യരുടെ ലോകം… യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം വീട്ടിലെത്തി
പൊയിനാച്ചി(കാസർഗോഡ്): ഒന്പതുദിവസം മുമ്പ് ബസ് യാത്രയ്ക്കിടെ നഷ്ടമായ സ്വർണമാല ക്ഷമാപണക്കത്തിനൊപ്പം ഉടമയുടെ വീട്ടുവരാന്തയിൽ തിരിച്ചെത്തി. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യു ഉദ്യോഗസ്ഥന് ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് ധനലാഭത്തെ മറികടന്ന മനുഷ്യനന്മയുടെ സന്ദേശവുമായി ഉടമയുടെ പക്കൽ തിരിച്ചെത്തിയത്. കഴിഞ്ഞ നാലിന് കാസർഗോഡ്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിൽ പൊയിനാച്ചിയിൽനിന്നു പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗീതയുടെ നാല് പവന്റെ താലിമാല നഷ്ടമായത്. ദാമോദരനും ഗീതയ്ക്കും സ്വർണത്തിന്റെ മൂല്യത്തേക്കാളേറെ നഷ്ടബോധം തോന്നിയത് താലിമാല നഷ്ടമായതിലായിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെകില്‍ ദയവുചെയ്ത് തിരികെ ഏല്പ്പിക്കണമെന്നഭ്യർഥിച്ചുകൊണ്ടും മാലയുടെ ഫോട്ടോ സഹിതം ദാമോദരന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ഗ്രൂപ്പുകളിലെല്ലാം ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മാലയും കത്തും ഇന്നലെ രാവിലെ ദാമോദരന്റെ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പത്തരയോടെയാണു വരാന്തയിലെ ചാരുപടി ഇരിപ്പിടത്തിൽ മാലയും കത്തും കണ്ടെത്തിയത്. “ഈ മാല എന്റെ കൈയില്‍…
Read Moreസമ്മാനപ്പെരുമഴയുമായി നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിന് പേരു നിര്‍ദേശിക്കാം, റീല്‍സ് മത്സരത്തിൽ പങ്കെടുക്കാം…
ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയാറാക്കേണ്ടത്. 60 സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കണം റീലുകളുടെ ദൈര്‍ഘ്യം. സൃഷ്ടികള്‍ മൗലികമായിരിക്കണം. തയാറാക്കിയ റീല്‍, തയാറാക്കിയ വ്യക്തിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 18ന് വൈകുന്നേരം അഞ്ച്. ഫോണ്‍: 0477-2251349. ഭാഗ്യചിഹ്നത്തിന് പേരു നിര്ദേശിക്കാംആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ്…
Read Moreപള്ളിപ്പുറം പെരുമ; മാട്ടേൽത്തുരുത്തിലെ വിശുദ്ധ കുരിശും പള്ളിപ്പുറം പള്ളിയും
പള്ളിപ്പുറം: എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലത്തു സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽത്തുരുത്തിൽനിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തംചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നും പടിഞ്ഞാറുള്ള മറുകരയിലേക്കു കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപ്പള്ളി എന്നറിയപ്പെടുന്നു. വിശ്വാസീ സമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുരപ്പള്ളിയുടെ സ്ഥലപരിമിതി മൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇതു മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കിപ്പണിതു. മരിയൻ ദൈവ ശാസ്ത്രത്തിന്റെ…
Read Moreഇന്ന് ലോക ആനദിനം; നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും
കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല. വനംവകുപ്പിന്റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന് കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി. 2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്. നാട്ടില്‍ ആനകളുടെ പ്രജനനത്തിന്…
Read Moreമിടുക്കി, മിടു മിടുക്കി… ടിക്കറ്റ് മെഷീനൊപ്പം വളയം പിടിക്കാനും സിന്ധു
കോഴഞ്ചേരി: ബസിന്റെ നിയന്ത്രണവും ഇനി സിന്ധുവിന്റെ കൈകളില്‍. ഇത്രയും കാലം പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറെന്ന നിലയില്‍ യാത്രക്കാര്‍ക്കു പ്രിയങ്കരിയായിരുന്ന വി.എസ്. സിന്ധു ബസിന്റെ വളയം പിടിക്കാനും യോഗ്യത നേടി. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ നിയമന ഉത്തരവിനു കാത്തിരിക്കുകയാണിപ്പോള്‍. പുല്ലാട് വരയന്നൂര്‍ തകിടിയില്‍ വി.എസ്. സിന്ധു (50) 2010 മേയ് 26-നാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഷെഡ്യൂളുകളിലായിരുന്നു ഏറെയും ജോലി. ജോലിക്കിടെ തോന്നിയ ഒരു ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോള്‍. കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെയും കൊണ്ട് വാഗമണ്ണിലേക്ക് പോയ പ്രത്യേക ബസിലെ കണ്ടക്ടറായിരുന്ന സിന്ധുവിന് അടുത്ത വനിതാ ദിനത്തില്‍ താന്‍ തന്നെ വാഹനം ഓടിക്കണമെന്ന ദൃഢനിശ്ചയമാണ് ഹെവി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കാരണമായത്. കെഎസ്ആര്‍ടിസിയുടെ മാവേലിക്കരയിലുളള റീജണല്‍ വര്‍ക്ക് ഷോപ്പിലെ…
Read More