കോട്ടയം: ചിങ്ങത്തിലെ മൂലംനാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തുനിന്നും ചുരുളന്‍ വള്ളത്തിലേറാന് ഇനി രവീന്ദ്രബാബു ഭട്ടതിരി ഇല്ല. കഴിഞ്ഞ നാലു തവണ തിരുവോണത്തോണിയുടെ അകമ്പടി തോണിയുടെ സാരഥിയായിരുന്നു ഇന്നലെ അന്തരിച്ച രവീന്ദ്രബാബു ഭട്ടതിരി. ആറന്മുള കാട്ടൂരില്‍നിന്ന് കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര നൂറ്റാണ്ടായി പാര്‍ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി ആചാരപരമായ യാത്ര പോയിരുന്നത്. യാത്രയുടെ അവകാശം രവീന്ദ്രബാബുവിനായിരുന്നെങ്കിലും വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായതോടെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരിയാണ് കഴിഞ്ഞ വര്‍ഷം ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. ജ്യേഷ്ഠന് നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഇതിനോടകം നാലുവട്ടം യാത്രപോയി. മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്ന് വളവരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമായിരുന്നു യാത്ര. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും പായസ നിവേദ്യവും നടത്തിയാണ് പുഴകളും കായലുകളും കടന്നുള്ള യാത്രയ്ക്ക് തോണിയേറിയിരുന്നത്. തിരുവോണത്തിനു മുമ്പ് ആര് ബ്ലോക്ക് കായല്‍വഴി കിടങ്ങറയിലെത്തി ചക്കുളത്തുകാവിലും…
Read MoreCategory: Today’S Special
നൂറുകണക്കിന് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബസ്: ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയ ജനകീയൻ ബസ് ഓട്ടം തുടരും…
തൊടുപുഴ: നൂറുകണക്കിന് ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയിരുന്ന ജനകീയൻ ബസ് വീണ്ടും നിരത്തിലെത്തും. ഇതിനായുള്ള പരിശ്രമത്തിലാണ് ജനകീയ ബസ് ഐക്യവേദി അംഗങ്ങളും നാട്ടുകാരും. കരിങ്കുന്നത്തിനും നീലൂരിനുമിടയിലുള്ള 10 കിലോമീറ്റർ ദൂരത്തിനിടയിൽ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബസ് അടുത്ത നാളിലാണ് സർവീസ് നിർത്തിയത്. ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനായി പുതുക്കി നിർമിക്കണം. എന്നാൽ ഇതിനായുള്ള പണം കടനാട് സഹകരണബാങ്കിൽ ഉണ്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതോടെ ഇത് പിൻവലിക്കാനാവാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. എങ്കിലും നിലവിലുള്ള ബസ് അറ്റകുറ്റപ്പണി തീർത്ത് ഇറക്കാനായില്ലെങ്കിൽ പുതിയ ബസ് ഈ റൂട്ടിൽ ഓടിക്കാനാണ് ഇതിന്റെ സംഘാടകരായ ബസ് ഐക്യവേദി അംഗങ്ങൾ പറയുന്നത്. ഇതിനിടെ ബസ് വീണ്ടും നിരത്തിലിറക്കാനായി ജനകീയ കാന്പയിനും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവനും നാട്ടുകാർ കത്തയച്ചു കഴിഞ്ഞു. കരിങ്കുന്നം-നീലൂർ റൂട്ടിലെ യാത്രാ…
Read Moreഅമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ
ചെന്നൈ: അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. രണ്ടു മാസത്തിനുള്ളിൽ വിക്ഷേപണമുണ്ടാകുമെന്ന് ഇസ്രൊ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചെന്നൈ കട്ടൻകുളത്തൂർ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്പോഴാണ് ഇസ്രൊ ചെയർമാൻ സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ച് പറഞ്ഞത്. 1963ൽ ആണ് ഇസ്രൊ സ്ഥാപിതമായതെന്നും അന്ന് രാജ്യം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നുവെന്നും നാരായണൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതേ വർഷം തന്നെ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കംകുറിച്ച് അമേരിക്ക ഒരു ചെറിയ റോക്കറ്റ് സംഭാവന ചെയ്തു. 1963 നവംബർ 21ന് ആയിരുന്നു അത്. അമേരിക്കയിൽനിന്ന് ഒരു ചെറിയ റോക്കറ്റ് സ്വീകരിച്ച രാജ്യം, ഇന്ത്യൻ മണ്ണിൽനിന്ന് സ്വന്തം ലോഞ്ചർ ഉപയോഗിച്ച് അമേരിക്ക നിർമിച്ച 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ പോകുന്നു. പ്രധാനപ്പെട്ട വളർച്ചയാണിതെന്നും നാരായണൻ പറഞ്ഞു.…
Read Moreബംഗളൂരു മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി
ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മ മെട്രോ റെയിലിന്റെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയാണു പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്രചെയ്തു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹ്ലോട്ട് എന്നിരും ഒപ്പമുണ്ടായിരുന്നു. യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത 7,160 കോടി രൂപ മുടക്കിയാണു നിർമിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഉള്ള പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ. മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ…
Read Moreഅയ്യോ അതെന്റെ ഭാര്യയും മക്കളുമല്ലേ വരുന്നത്, സ്കൂട്ട് ആയേക്കാം: ഭര്‍ത്താവിന് അടുത്തേക്ക് കുട്ടികളുമായി സിംഹിണിയെത്തി; ഓടി രക്ഷപെട്ട് സിഹം
കുഞ്ഞുങ്ങളെ നോക്കുന്നത് അച്ഛന്റേയും അമ്മയുടേയും കടമയാണെങ്കിലും മക്കൾ മിക്കപ്പോഴും അമ്മയാണ് കൂടുതൽ കെയർ ചെയ്യുന്നത്. രാത്രി ഉറക്കമളച്ച് ഇരിക്കലൊക്കെ അമ്മമാരുടെ കടമയാണെന്നാണ് ചില അച്ഛൻമാർ വിചാരിക്കുന്നത്. ഒന്നു കുളിച്ചിട്ട് വരട്ടെ കൊച്ചിനെ ഒന്ന് നോക്കെന്ന് പറഞ്ഞാൽ എസ്കേപ്പ് അടിക്കുന്ന അച്ഛൻമാരും ഉണ്ട്. എല്ലാവരും അങ്ങനെയല്ലെങ്കിലും ചില വിരുതൻമാർ മുങ്ങാറുണ്ട്. അതുപോലൊരു വിരുതനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് മനുഷ്യനല്ലന്ന് മാത്രം, ഇതൊരു സിംഹമാണ്. വരണ്ടുണങ്ങിയ പുല്ലുകൾക്കിടയിൽ സിംഹം വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സിംഹിണി വരുന്നത് കണ്ടത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം എന്തോ കണ്ട് ഭയന്ന പോലെ സിംഹം അവിടെ നിന്നും ഓടിപ്പോയി. പിന്നെയാണ് ആറ് സിംഹ കുഞ്ഞുങ്ങൾ സിംഹിണിക്ക് പിന്നാലെ വരുന്നത് കാണുന്നത്. ഇവരെ കണ്ടാണ് സിംഹം ചാടിപ്പോയത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. തന്റെ ഭാര്യ മക്കളെ നോക്കാൻ ഏൽപ്പിക്കാൻ…
Read Moreഇന്ത്യക്കാർക്ക് നേരേ കണ്ടാൽ അറയ്ക്കുന്ന അശ്ലീല ചേഷ്ടകൾ: കാനഡയിൽ ദന്പതികൾ നേരിട്ടത് വംശീയാധിക്ഷേപം
ജോലിക്കും മറ്റ് പഠനാവശ്യങ്ങൾക്കുമൊക്കെയായി നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകാറുണ്ട്. ചില സമയങ്ങളിൽ ചിലരൊക്കെ വംശീയ അധിക്ഷേപത്തിനും ഇരയാകാറുണ്ട്. അത്തരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ ദന്പതിമാരുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ആകുന്നത്. മൂന്ന് കനേഡിയൻ യുവാക്കൾ ദമ്പതികൾക്ക് നേരെ അസഭ്യം പറയുന്നത് ആണ് വീഡിയോ. കാനഡയിലെ ഒന്റോറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം. ‘കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ’ എന്ന് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് കനേഡിയൻ യുവാക്കൾ ഈ ദമ്പതികൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വംശീയ പരാമർശങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്നു. തുടർന്ന് യുവാക്കളിൽ ഒരാൾ നിങ്ങൾ കുടിയേറ്റക്കാരല്ലേ എന്ന് വിളിച്ച് അപമാനിക്കുന്നതും വീഡിയോയിൽ ഉണ്ട്. കണ്ടാലറയ്ക്കുന്ന തരത്തിലുള്ള അശ്ലീലപ്രകടനങ്ങളും ഇവർ ദമ്പതികൾക്ക് നേരെ കാണിക്കുന്നത്…
Read Moreചേട്ടൻ സൂപ്പറാ… കിടിലൻ മേക്ക് ഓവറിൽ ഓട്ടോക്കാരൻ; വൈറലായി ബിഫോർ ആന്റ് ആഫ്റ്റർ വീഡിയോ; എന്ത് സുന്ദരനാണെന്ന് സൈബറിടം
നിരവധി വീഡിയോകൾ ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മെ സന്തോഷിപ്പിക്കും ചിലത് കരയിക്കും മറ്റ് ചിലത് ചിന്തിപ്പിക്കും. എന്തായാലും സന്തോഷം തരുന്ന വീഡിയോ കാണാനാണ് എല്ലാവർക്കും ഇഷ്ടം. ഇതൊരു മേക്ക് ഓവർ വീഡിയോ ആണ്. ഓട്ടോ റിക്ഷാക്കാരനായ യുവാവ് ഒന്ന് സ്റ്റൈലിഷ് ആകാൻ നോക്കിയതാണ് വീഡിയോ. എന്തായാലും വീഡിയോ വൈറലായതോടെ ഓട്ടോക്കാരന് ഫാൻസ് കുതിച്ച് കയറി. ബിഫോർ, ആഫ്റ്റർ’ വീഡിയോ heformaledit എന്ന യൂസറാണ് പങ്കുവച്ചിരിക്കുന്നത്. ഓട്ടോ ഓടിച്ചു വരുന്ന യുവാവിനെയാണ് വീഡിയോയുടെ തുടക്കം കാണാൻ സാധിക്കുന്നത്. പിന്നീട് എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മേക്ക് ഓവർ എങ്ങനെ ആയിരുന്നു എന്ന് വ്യക്തമായി മനസിലാക്കി തരുന്നു. ആദ്യ തന്നെ യുവാവിന്റെ മുടി മുറിക്കുന്നു. ഏത് തരം കട്ട് ആണ് മുടിയിൽ ചെയ്തിരിക്കുന്നതെന്നും പിന്നീട് വാച്ചിനെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമെല്ലാം കാണിച്ചു തരുന്നു. എന്തായാലും രണ്ടാമത്തെ ലുക്കിൽ…
Read Moreനിങ്ങൾ കണ്ട ഇന്ത്യയല്ല ഇന്ത്യ… ‘ഇതാണ് ഞാൻ അനുഭവിച്ചറിഞ്ഞ ഇന്ത്യ’; വീഡിയോയുമായി യുഎസിൽ നിന്നുള്ള യുവാവ്
മഞ്ഞണിഞ്ഞ മലനിരകളാലും പുഞ്ച വയലുകളാലുകളാലും സന്പുഷ്ടമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ഭംഗിമൂലം വിദേശികളുടെ ഒഴുക്ക് ദിനംപ്രതി വർധിച്ചു വരുന്നു. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് വിദേശിയായ യുവാവ് പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിന്റെ വാക്കുകൾ… ‘ഇന്ത്യയെന്നാൽ വൃത്തിഹീനവും ജനത്തിരക്കുമുള്ള ചേരി പ്രദേശങ്ങൾ മാത്രമല്ല. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന, പ്രകൃതിഭംഗിയുള്ള രാജ്യമാണ്. ഇന്ത്യയിലെ പ്രാദേശികരായ ആളുകൾ അതിഥികളെ ഇഷ്ടപ്പെടുന്നവരാണ്, നല്ല ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യ എനിക്ക് വളരെ ഇഷ്ടമാണ്, ഇനിയും തിരിച്ച് ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ്’. ‘ഇന്ത്യ നിങ്ങൾക്ക് വൃത്തികെട്ടതും മലിനവുമായി തോന്നുന്നുണ്ടോ? എന്റെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഏറ്റവും ചെലവ് കുറഞ്ഞത്. അതിശയിപ്പിക്കുന്ന ആളുകൾ, അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥകൾ. ഞാൻ ഇപ്പോൾ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിനടുത്താണുള്ളത്. ഇന്ത്യയെ കുറിച്ച് നിങ്ങൾ കേൾക്കുന്ന പ്രചാരണങ്ങളിലെല്ലാം സത്യത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂ. ഈ സ്ഥലം തന്നെ…
Read Moreചാറ്റ്ജിപിടിയോട് ചോദിച്ച് ഡയറ്റ് എടുത്തു: ഉപ്പ് ഉപേക്ഷിച്ചു; 60-കാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും. ഡിപ്രഷൻ വന്നാലോ അസുഖം വന്നാലോ പഠന കാര്യങ്ങളിൽ സംശയം വന്നോലോ ഒക്കെ ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ട്. ഇപ്പോഴിതാ ഡയറ്റ് ചെയ്യുന്നതിൽ ചാറ്റ് ജിപിടിയെ ആശ്രയിച്ച് പണി വാങ്ങിയ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള ഒരു 60 -കാരനാണ് കഥയിലെ നായകൻ. ഉപ്പിന്റെ അപയോഗത്തെ കുറിച്ച് ഇയാൾ ചാറ്റ് ജിപിടിയോട് സംശയം ചോദിച്ചു. അപ്പോൾ ചാറ്റ് ജിപിടി അതനുസരിച്ചുള്ള ഡയറ്റും ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ചാറ്റ് ജിപിടി പറഞ്ഞത് അനിസരിച്ച് ഇയാൾ ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു. 1900 -കളിൽ മരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു സോഡിയം ബ്രോമൈഡ്. ഇത് പിന്നീട് വലിയ അളവിൽ കഴിക്കുന്നത് വിഷമായിത്തീരും എന്ന് കണ്ടുപിടിക്കുകയായിരുന്നു.മൂന്ന് മാസമായി 60 -കാരൻ സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു. AI…
Read Moreഓൺലൈൻ പ്രണയം; സങ്കടങ്ങൾ പറഞ്ഞ് 80-കാരനിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; സത്യം അറിഞ്ഞപ്പോൾ വൃദ്ധൻ ആശുപത്രിയിൽ
ഓൺലൈൻ പ്രണയത്തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ അനവധിയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈയിലാണ് സംഭവം. 80-കാരനായ വൃദ്ധൻ സോഷ്യൽ മീഡിയ വഴി ഒരു യുവതിയുമായി സൗഹൃദത്തിലാവുകയും അവർക്ക് 9 കോടിയോളം അയച്ച് കൊടുക്കുകയും ചെയ്ത വാർത്തയാണ് ഇത്. കേൾക്കുന്പോൾ ഒരു സിനിമ കഥ എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. 2023 ഏപ്രിലിലാണ് സംഭവം. ഫേസ്ബുക്കിൽ ‘ഷർവി’ എന്ന സ്ത്രീക്ക് 80-കാരൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്നാൽ അവർ ആദ്യം ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതേ സ്ത്രീ വയോധികൻ ഇങ്ങോട്ട് റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി. അത് പിന്നെ സൗഹൃദത്തിലെത്തി. അങ്ങനെ നമ്പർ പരസ്പരം കൈമാറി. സംഭാഷണം പിന്നീട് വാട്ട്സ്ആപ്പിലെത്തി, ക്രമേണ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. സംസാരം തുടരുന്നതിനിടയിൽ അവർ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും…
Read More