കൊച്ചി: അമ്മ പകുത്തുകൊടുത്ത കരൾ രണ്ടു വയസുകാരനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ മെഡിക്കൽരംഗത്ത് പുതിയൊരധ്യായത്തിന്റെ കൂട്ടിച്ചേർക്കൽ കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നെന്ന പ്രത്യേകതയുമുണ്ട്. ശരീരത്തിൽ മെഥൈൽമലോണിക് ആസിഡിന്റെ അളവ് വർധിച്ചു തലച്ചോറിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെയും ചലനശേഷിയെയും ബാധിക്കുന്ന മെഥൈൽമലോണിക് അസിഡീമിയ (എംഎംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ന്യൂഡൽഹി ഓക്ല സ്വദേശിയായ ഉമറിന്റെ കരളാണു മാറ്റിവച്ചത്. ജനിച്ചു മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. അമ്മ സാനിയ കുഞ്ഞുമായി പല ആശുപത്രികൾ കയറിയിറങ്ങി. ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പരിശോധനയിലാണു എംഎംഎ കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്. കരൾ മാറ്റിവയ്ക്കുക…
Read MoreCategory: Today’S Special
ആരും മിസ് ആക്കല്ലേ… ഓഗസ്റ്റിലെ ആകാശവിസ്മയങ്ങൾ
ഏറ്റവും പ്രശസ്തമായ ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈമാസം ലോകമെന്പാടുമുള്ള വാനനിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിദൂര ആകാശ വസ്തുക്കളെ നിരീക്ഷിക്കാമെന്നതും ഓഗസ്റ്റിലെ പ്രത്യേകത. പെർസീഡ്സ് ഉൽക്കാവർഷംഏറ്റവും പ്രചാരമുള്ള വാർഷിക ഉൽക്കാവർഷങ്ങളിലൊന്നായ പെർസീഡ്സ് ഓഗസ്റ്റ് 12-13 രാത്രികളിൽ ഉച്ചസ്ഥായിയിലെത്തും. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് 24 വരെ സജീവമായിരിക്കുമ്പോൾ, ഈ രണ്ട് രാത്രികൾ ഏറ്റവും തീവ്രമായിരിക്കുമെന്ന് ജ്യോതിശാസ്ത്രകാരന്മാർ പറയുന്നു. മണിക്കൂറിൽ 150 ഉൽക്കകൾ വരെ അല്ലെങ്കിൽ മിനിറ്റിൽ രണ്ടു മുതൽ മൂന്നുവരെ ഉൽക്കകൾ വർഷിക്കാമെന്ന് ഗവേഷകർ പറയുന്നു. പൂർണചന്ദ്രദിനമായ ഒന്‍പതിന് ഉൽക്കാവർഷക്കാഴ്ച തടസമായേക്കാം. ഇന്ത്യയിൽ ദൃശ്യമാകുംരാജ്യത്തെ ഗ്രാമീണമേഖലയിൽ ഉൽക്കാവർഷം മനോഹരമായി കാണാം. 13ന് അർധരാത്രി മുതൽ സൂര്യോദയത്തിനു തൊട്ടുമുമ്പുവരെയുള്ള സമയമാണ് കാഴ്ചയ്ക്ക് ഏറ്റവും അനുയോജ്യം. സ്പിതി, ലഡാക്ക്, റാൻ ഓഫ് കച്ച്, കർണാടക, ഉത്തരാഖണ്ഡ് വിദൂരദേശങ്ങളിൽ സുഗമമായി കാണാം. ചൊവ്വയും ചന്ദ്രനും തമ്മിലുള്ള സംഗമംഓഗസ്റ്റ്…
Read More‘ഈ വെബ് സൈറ്റില്‍ നിങ്ങളുടെ ഫോട്ടോകളുണ്ട് ‘: ഈ സന്ദേശത്തില്‍ വീഴല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി : കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം. പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇതു ശ്രദ്ധിക്കാംഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു…
Read Moreഇനിയുമരുതെന്നു പറയാൻ മറക്കാതിരിക്കാം…. ഹിരോഷിമയിലെ ക്രൂരതയ്ക്ക് 80 വയസ്
അശനിപാതംപോലെ വന്നുപതിച്ച, ജപ്പാനും ലോകവും ഓർക്കാൻപോലും ആഗ്രഹിക്കാത്ത അണുവിസ്ഫോടനത്തിന് 80 വയസ് തികയുകയാണ്. 1945ൽ ഇന്നേപോലൊരു ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്കയുടെ പോർവിമാനം അണുബോംബ് വർഷിച്ചത്. മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിലും. രണ്ടു ലക്ഷത്തിലധികം ആളുകൾ ആ വർഷം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ മാരക റേഡിയേഷൻ മൂലം ദുരിതം പേറി ജീവിക്കുന്ന രക്തസാക്ഷികളായി. അണുബോംബിന്റെ പ്രഹരമേറ്റുവാങ്ങിയ ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, 80 വർഷങ്ങൾക്കിപ്പുറം അതിജീവിതരുടെ, നേരനുഭവക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭൂരിപക്ഷംപേരും ആ ആഘാതത്തിൽനിന്നു പുറത്തുകടക്കാൻ ഇപ്പോഴും പാടുപെടുകയാണ്. ഓർക്കാൻപോലും അവരിൽ പലരും തയാറല്ല. എങ്കിലും ഇനിയൊരിക്കലും ഭൂമിയിൽ അത്തരമൊരു പൈശാചികപ്രവൃത്തി ഉണ്ടാവരുതെന്നാഗ്രഹിച്ച് അക്കാലം ഓർത്തെടുക്കാനും അനുഭവം പങ്കുവയ്ക്കാനും തയാറാകുന്ന ചിലരെങ്കിലുമുണ്ട്. അത്തരത്തിലൊരാളാണ് ഹിരോഷിമ പീസ് പാർക്കിലെ ഗൈഡ് കുനിഹികോ ഐഡ (83). നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഇല്ലാതാകണമെന്ന ആഗ്രഹത്താൽ തന്റെ അതിജീവന…
Read Moreഇന്നലെയുടെ പുണ്യം… സി.എസ്. രാധാദേവിയെ ഓർമിക്കുമ്പോൾ
1960-ല്‍ പൂത്താലി എന്ന സിനിമയില്‍ പാടിയ അതേ ഭാവത്തിലും ഈണത്തിലും 2025-ലും തിരുവനന്തപുരം നഗരത്തിലെ ഉപ്പളം റോഡില്‍ മാളികപ്പുരയ്ക്കലില് ഇരുന്നു സി.എസ്. രാധാദേവി പാടി. “കല്യാണം കളിയാണെന്ന് ആരു പറഞ്ഞു…അതു വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞുഇപ്പം ഞാനുമറിഞ്ഞു…’ ഏറ്റവുമൊടുവില്‍ ഈ ഫെബ്രുവരിയിൽ സി.എസ്. രാധാദേവി എന്ന അതുല്യ പ്രതിഭയെ കാണുമ്പോള്‍ 94 വയസായിരുന്നു. പാട്ട് പാടുമ്പോള്‍ പക്ഷേ, പ്രായം മാറിനിന്നു. പി. സുബ്രഹ്മണ്യത്തിന്റെ “പൂത്താലി’യിൽ പാടിയപ്പോള്‍ ഉണ്ടായിരുന്ന അതേ കുറുമ്പ് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു. ‘അതു വല്ലാത്ത പുലിവാലെന്നു ഞാനുമറിഞ്ഞു ഇപ്പം ഞാനുമറിഞ്ഞു…’ എന്നതിലെ “ഇപ്പം’ എന്ന വാക്ക് ഒന്നു കൂടി ആവര്‍ത്തിച്ചു പാടുന്നതും കേട്ടു! സിനിമയില്‍ ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് മിസ് കുമാരിയും രാധാദേവിയുടെ ഇളയ സഹോദരിയും ഗായികയും ഡബ്ലിംഗ് ആർട്ടിസ്റ്റുമായ കണ്ണമ്മയുമാണ്(സി.എസ്.സുഭദ്രാമ്മ). തിരുനയിനാര്‍ കുറിച്ചി രചിച്ച് ബ്രദര്‍ ലക്ഷ്മണന് സംഗീതം പകര്‍ന്ന ഗാനത്തിന് എങ്ങനെയാണ് ഇത്ര…
Read More‘ആദ്യം നിങ്ങൾ അവളെ രക്ഷിക്കൂ, എന്നിട്ട് മതി എന്നെ’; ചുറ്റിലും വെള്ളത്താൽ മൂടപ്പെട്ടു, നീന്തലറിയാത്ത ഭാര്യയെ രക്ഷപ്പെടുത്താന്‍ കേണപേക്ഷിച്ച് ഭർത്താവ്
ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര സ്നേഹത്തിന് അളവു കോലില്ല എന്ന് അക്ഷരാർഥത്തിൽ പറയുന്നത് എത്ര ശരിയാണെന്ന് ശരിവയ്ക്കുന്ന സംഭവമാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. വടക്കൻ ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകൾ നെട്ടോട്ടം ഓടുകയാണ്. പലരും സഹായ ഹസ്തവുമായി ആളുകളെ രക്ഷിക്കാൻ ഓടിപ്പാഞ്ഞ് നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ കണ്ട ഹൃദയഭേദകമായ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളപ്പൊക്കത്തിലകപ്പെട്ട ദന്പതികളെ രക്ഷിക്കാനെത്തിയതാണ് ഒരു സംഘം രക്ഷാപ്രവർത്തകർ. വെള്ളത്തിൽ മുങ്ങിത്താഴുന്ന തന്റെ ഭാര്യയെ ആദ്യം രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കൂ എന്ന് ഭർത്താവ് ലിയു അവരോട് കരഞ്ഞ് പറഞ്ഞു. ‘ആദ്യം നിങ്ങൾ അവളെ രക്ഷിക്കൂ, അത് കഴിഞ്ഞു മതി എന്നെ രക്ഷിക്കുന്നത്, എനിക്ക് കുഴപ്പമില്ല, എനിക്ക് നീന്താൻ അറിയാം. ദയവായി നിങ്ങൾ ആദ്യം അവളെ സുരക്ഷിസ്ഥാനത്തെത്തിക്കൂ’ എന്ന് ഭർത്താവ് രക്ഷാപ്രവർത്തകരോട് പറഞ്ഞു. ആദ്യം ഭാര്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. തൊട്ടുപിന്നാലെ അവർ തിരികെ…
Read Moreപണി വരുന്നുണ്ട്… സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. ഗുണ്ടകളുടെ…
Read Moreഫ്രാൻസിസ് മാർപാപ്പയുടെ കൂറ്റൻ ചുവർചിത്രം അർജന്റീനയിൽ
ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുവർചിത്രം അർജന്റീനയിൽ അനാച്ഛാദനം ചെയ്തു. ലാ പ്ലാറ്റ നഗരത്തിൽ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു സമീപമുള്ള 16 നില കെട്ടിടത്തിലാണു ചുവര്‍ചിത്രം തീർത്തത്. പ്രശസ്ത കലാകാരനായ മാർട്ടിൻ റോൺ വരച്ച ചുവർചിത്രത്തിന് 50 മീറ്റർ ഉയരമുണ്ട് (164 അടി). അർജന്റീന സ്വദേശികൂടിയായ ഫ്രാന്‍സിസ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗൺസിൽ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണു കലാസൃഷ്ടിയില് ഒരുക്കിയത്. പറക്കാൻ തയാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് മാർപാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം. ഡീഗോ മറഡോണ, ലയണൽ മെസി തുടങ്ങിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസങ്ങളുടെ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനാണ് മാർട്ടിൻ റോൺ. ലാ പ്ലാറ്റ അതിരൂപത ആർച്ച്ബിഷപ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും…
Read Moreഅവയവമാറ്റത്തിനു വിധേയരായവരിൽ ഭൂരിഭാഗം പേരും ഫിറ്റെന്ന് പഠനം
കൊച്ചി: സംസ്ഥാനത്ത് അവയവമാറ്റത്തിനു വിധേയരായ ഭൂരിഭാഗം പേരും സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുവന്നതായി പഠനം. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവല്പമെന്റ് സ്റ്റഡീസിലെ ഗവേഷകയും എറണാകുളം സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രഫസറുമായ എലിസബത്ത് ഏബ്രഹാം നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ സംസ്ഥാനത്തെ 256 പേരിലാണു പഠനം നടത്തിയത്. ഇതിൽ 140 പേർ വൃക്ക മാറ്റിവയ്ക്കലിനും 104 പേർ കരൾ മാറ്റിവയ്ക്കലിനും 12 പേർ ഹൃദയം മാറ്റിവയ്ക്കലിനും വിധേയരായവരാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയാണു വിവരശേഖരണം നടന്നത്. 46.5 ശതമാനം പേർ ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ സ്വാഭാവിക ജീവിതം തിരിച്ചുപിടിച്ചു. 58.2 ശതമാനം പേർ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിച്ചു. 54.7 ശതമാനം പേരും സാമൂഹിക കാര്യങ്ങളിൽ സജീവമാണ്. ശസ്ത്രക്രിയാനന്തരമുള്ള ജീവിതശൈലിയിൽ ഭൂരിഭാഗം…
Read Moreആശുപത്രിവരാന്തകളിലൂടെ പാറിനടക്കുന്ന യുവാവ്; രോഗികളുടെ കൂട്ടിരിപ്പുകാർക്കരികിലേക്ക് എത്തുന്നത് മദ്യവുമായി; ഓണം ഡ്രൈവിൽ കുരുങ്ങി രവി
മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കു ബൈക്കില്‍ മദ്യമെത്തിച്ചു നല്‍കിയിരുന്നയാളെ കോട്ടയം എക്സൈസ് പിടികൂടി.മുടിയൂര്‍ക്കര സ്വദേശി രവി ശങ്കര്‍ (35)നെയാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ ഡ്രൈ ഡേയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാന്‍ ഇയാള്‍ ബാറുകള്‍ തോറും കറങ്ങി നടക്കുന്നതിനിടയില്‍ എക്സൈസ് പിന്തുടരുകയായിരുന്നു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് മദ്യം കൈമാറുമ്പോഴാണ് പിടിയിലായത്. നാല് ലിറ്റര്‍ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ 1200 രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ആനന്ദരാജ്, ഉദ്യോഗസ്ഥരായ ബി. സന്തോഷ് കുമാര്‍, ഇ. കണ്ണന്, പ്രിവന്റീവ് ഓഫീസര്‍ ടി.എ. ഹരികൃഷ്ണന്, വി. വിനോദ് കുമാര്‍, കെ.ജി. അമ്പിളി,…
Read More