അരികൊമ്പനെ പിടികൂടി കാട്ടിലേക്ക് അയക്കാനായി ലോറിയില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഒരു റോഡ് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. അടുത്ത നാളില്‍ ഹൈറേഞ്ചിലെ ജീപ്പുകളെല്ലാം ഈ റോഡില്‍ റോഡ് ഷോ നടത്തി റോഡിനെ വീണ്ടും വൈറലാക്കി. കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശമായ മൂന്നാര്‍ ഗ്യാപ് റോഡാണ് വൈറലായ റോഡ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വകുപ്പിന്റെ നേട്ടങ്ങളുടെ റീല്‍സ് കാണിക്കുന്നതും ഈ റോഡാണ്. തേയിലത്തോട്ടങ്ങളും പാറക്കെട്ടുകളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതു പോലെ കാഴ്ചകള്‍ നല്കുന്ന ഒരു റോഡ് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കു പകരമായി കൈതയും റബര്‍ തോട്ടങ്ങളും വളവും പുളവും നിറഞ്ഞവഴികളുമുള്ള ഒരു മിനി ഗ്യാപ് റോഡ്. ദേശീയ…
Read MoreCategory: Today’S Special
ജനം ഒഴുകിയെത്തുന്നു, സഞ്ചാരികളുടെ മനംനിറച്ച് മലരിക്കല്‍ ആമ്പല്‍വസന്തം
മലരിക്കലിലെ ആമ്പല്‍ പൂപാടംകാണാനും ആസ്വദിക്കാനും ജനം ഒഴുകിയെത്തുന്നു. അവധിദിനമായ ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു മലരിക്കലില്‍. രാവിലെ 10 കഴിഞ്ഞാല്‍ ആമ്പല്‍ പൂക്കള്‍ വാടുപോകുന്നതിനാല് പുലര്‍ച്ചെ അഞ്ചരയോടെ ആളുകള്‍ എത്തിതുടങ്ങും. 1800 ഏക്കറുള്ള ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 850 ഏക്കറുള്ള തിരുവായിക്കരിയിലുമാണ് ആമ്പല്പാടങ്ങളുള്ളത്. ഇപ്പോള്‍ തിരുവായ്ക്കരി പാടശേഖരത്തിലാണ് ആമ്പലുകള്‍ നിറഞ്ഞിരിക്കുന്നത്. ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടത്തിന്റെ ഇരുവശത്തും ഏകദേശം ഒന്നരക്കിലോമീറ്റര്‍ റോഡിന് ഇരുവശവുമാണ് ആദ്യം കാഴ്ചയില്‍പെടുന്ന പൂപ്പാടം. അതിരാവിലെ ഇവിടെപ്രായഭേദമന്യേ ആളുകള്‍ ആമ്പല്‍ വസന്തം കാണാന്‍ എത്തുന്നു. സൂര്യോദയത്തോടൊപ്പം ആമ്പല്‍പ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. രണ്ടു നെല്കൃഷികളുടെ ഇടവേളകളില്‍ ഈ പാടശേഖരങ്ങളില്‍ ഉണ്ടായി വരുന്ന കളകളാണ് കൃഷിക്കാരനെ സംബന്ധിച്ച് ആമ്പല്‍. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയില്‍…
Read Moreവിമാനത്താവളത്തിലെത്തിയപ്പോഴാണ് പാസ്പോർട്ടിന്റെ കാലാവധി തീർന്നത് അറിഞ്ഞത്; 10 വയസുകാരനെ വിമാനത്താവളത്തിൽ തനിച്ചുവിട്ട് മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ പോയി
മാതാപിതാക്കൾക്ക് അവരുടെ മക്കളെ പിരിഞ്ഞ് ഒരു നേരമെങ്കിലും കഴിയാൻ സാധിക്കില്ല. പഠനാവിശ്യങ്ങൾക്കായി മക്കൾ ദൂരെപോയാൽ അച്ഛനമ്മമാർക്ക് ആധിയാണ്. എന്നുമെ്തതുന്ന സമയത്തിനു ശേഷം വീട്ടിലെത്തിയാൽ അവരുടെ ആശങ്ക പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. എന്നാൽ ഇതിനു വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ നമ്മുടെ ലോകത്തുണ്ട്. അത് തെളിയിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊക്കെ അവരുടെ നാട്ടിലേക്ക് പോയ പത്തു വയസുകാരന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞെന്ന് മനസിലായത്. പിന്നീട് ഒന്നു തിരിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കുട്ടിയെ അവിടെ തനിച്ചാക്കി മാതാപിതാക്കൾ വിമാനം കയറി അവരുടെ നാട്ടിലേക്ക് പറന്നു. മാത്രമല്ല, അവരുടെ ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്ന് പറയുകയും ചെയ്തു. സ്പെയിനിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുകയും തുടർന്ന്…
Read Moreരോഗികളിൽനിന്ന് ഫീസായി വെറും രണ്ട് രൂപ മാത്രം വാങ്ങാറുള്ള കണ്ണൂരിന്റെ ‘രണ്ട് രൂപ ഡോക്ടർ’… ഡോ. എ.കെ. രൈരു ഗോപാൽ ഇനി ഓർമ
രോഗികളിൽനിന്ന് രണ്ടുരൂപ മാത്രം ഫീസ് ഈടാക്കി പരിശോധിക്കുന്നൊരു ഡോക്ടർ കണ്ണൂരിൽ ഉണ്ട്. അരനൂറ്റാണ്ടോളം അദ്ദേഹം രോഗികളിൽനിന്ന് വെറും രണ്ട് രൂപ മാത്രമേ വാങ്ങാറുള്ളായിരുന്നു. എ. കെ. രൈരു ഗോപാൽ ആണ് കണ്ണൂർക്കാരുടെ സ്വന്തം രണ്ട് രൂപ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായും നൽകിയിരുന്നു ഇദ്ദേഹം. എ. കെ. രൈരു ഡോക്ടർ ഇനി ഓർമകളിൽ. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും. പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. മുന്‍പ് തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക…
Read Moreവീണ്ടും ബഹിരാകാശ ടൂറിസവുമായി ജെഫ് ബോസ്: ന്യൂഷെപ്പേഡ് പേടകത്തിൽ ഇന്നു യാത്രചെയ്യുന്ന സംഘത്തിൽ ഇന്ത്യൻ വംശജനും
ടെക്സസ്: ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വീണ്ടും സഞ്ചാരികളുമായി ബഹിരാകാശത്തേക്ക്. ഇന്ത്യൻ വംശജനുൾപ്പെടെ ആറു സഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പഡ് പേടകം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറിന് പടിഞ്ഞാറൻ ടെക്സസിലെ വിക്ഷേപണത്തറയിൽനിന്നു യാത്രയാകും. രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ കാർമൻ ലൈനിനു മുകളിൽ വരെയാണു യാത്ര. ആഗ്രയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ പൗരത്വമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ അരവിന്ദർ സിംഗ് ബാഹലാണ് ദൗത്യസംഘത്തിലെ ഇന്ത്യൻ വംശജൻ. പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള ഇദ്ദേഹം യാത്ര ഹരമാക്കിയിട്ടുള്ള വ്യക്തികൂടിയാണ്. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്സ്യൂൾ. ഇതിൽ ആറുപേര്‍ക്ക് സഞ്ചരിക്കാാം. യാത്ര ബ്ലൂ ഒറിജിന്റെ വെബ്കാസ്റ്റിലൂടെ ഇതു സംപ്രേഷണം ചെയ്യും. ബ്ലൂ ഒറിജിന്റെ 34-ാമത് ദൗത്യമാണിത്. ഇതിനോടകം ബ്ലൂ ഒറിജിൻ 70 ഓളം പേരെ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ…
Read Moreഅവൾ എനിക്കെന്റെ പ്രിയങ്കരി… ബെസ്റ്റിയെ ചൊല്ലി കൂട്ടുകാർ തമ്മിൽ തർക്കം; ദൃശ്യങ്ങൾ പകർത്താൻ കാമറയും സെറ്റ് ചെയ്തു; ചെറിയ വഴക്ക് ഒടുവിൽ കലാശിച്ചത് മുട്ടനടിയിൽ
ജെൻസികളുടെ വാക്കുകളാണ് ബെസ്റ്റിയും പൂക്കിയും എല്ലാം. ഇപ്പോഴിതാ കൂട്ടുകാർ തമ്മിൽ ബെസ്റ്റിയെ ചൊല്ലി തര്‍ക്കമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തർക്കം ഒടുവില്‍ സിനിമ സ്റ്റൈലിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കൊച്ചിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിയുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമായിരുന്നു തമ്മിലടി. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. അടിയുണ്ടാക്കിയ വിദ്യാര്‍ഥികളെ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
Read Moreചില്ലറക്കാരിയല്ല കേട്ടോ, ഇവൾ പുലിയാണ്: ആധാറും റേഷൻ കാർഡുമുള്ള ബംഗ്ലാദേശി മോഡൽ; ഇന്ത്യക്കാരി ചമഞ്ഞ് കോൽക്കത്തയിൽ തങ്ങിയ 28-കാരിക്ക് സംഭവിച്ചത്…
കോല്‍ക്കത്ത: വ്യാജരേഖകള്‍ നിര്‍മിച്ച് ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന് ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കോല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023ലാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കോല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാനും മറ്റും വ്യാജമായി നിര്‍മിച്ച തിരച്ചറിയില്‍രേഖകളാണ് പ്രതി വീട്ടുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇതരമതക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി പിണങ്ങിയെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ്…
Read Moreവിമാനം പറക്കാൻ തയാറായപ്പോൾ പേടിച്ചു വിറച്ചു: ഇറക്കി വിടണമെന്ന് അപേക്ഷിച്ചു; കേൾക്കാതായപ്പോൾ അടുത്തിരുന്നവനെ തല്ലി; സഹികെട്ട് യുവാവിനെ ഇറക്കി വിട്ടു
വിമാനത്തിൽ യാത്രക്കാരനെ മർദിച്ച സഹയാത്രകിനെ ഇറക്കിവിട്ടു. മുംബൈ – കോൽക്കത്ത ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read Moreഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച: ജോർജ്കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമെന്ന് ജീത്തു ജോസഫ്; വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമെന്ന് സോഷ്യൽ മീഡിയ
ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച. മലയാളികൾ അത്ര വേഗമൊന്നും മറന്ന് പോകാത്ത ദിവസമാണ് ഇന്ന്. ഈ ഒരു ദിവസത്തിന് ഇത്രമേൽ പ്രാധാന്യമുണ്ടെന്ന് ജീത്തു ജോസഫ് എഴുതി വച്ചതിനു പുറമേ നമ്മുടെയൊക്കെ മനസിൽ ആ ചിത്രം പതിപ്പിച്ചു വയ്ക്കുക കൂടിയുണ്ടായി എന്ന് പറയാം. ജോർജ് കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമാണ് ഇന്ന്. ഡിസംബർ 19, 2013-ലാണ് ദൃശ്യം റിലീസ് ചെയ്തത്. സിനിമ ഇറങ്ങി 12 വർഷങ്ങൾക്ക് ശേഷവും കേവലം ഒരു സിനിമയിലെ ഈ ഒരു ദിവസം ഇന്നും ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എല്ലാ ഓഗസ്റ്റ് 2 ഉം ആളുകൾ ചർച്ചയാക്കി. എന്നാൽ ഇക്കുറി ഓഗസ്റ്റ് 2 ശനിയാഴ്ച ആയത് വീണ്ടും സൈബറിടങ്ങൾ ഏറ്റെടുക്കുകയാണ്. ഇന്ന് വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമാണെന്ന് സോഷ്യൽ മീഡിയ വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ഡേറ്റ് വീണ്ടും ചർച്ച ആയതോടെ…
Read Moreഹായ് ഗയ്സ്… സൂക്ഷിക്കണേ: സോഷ്യല്‍ മീഡിയയിലെ സ്വന്തം ഫോട്ടോ പണി തന്നേക്കാം
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവർ ഇനിയങ്ങോട്ട് കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവുമായി സൈബർ പോലീസ്. നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്കുതന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെതന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. ‘അന്യർക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനുമുമ്പും ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിനുമുന്പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന കാര്യം ഓര്മയിലിരിക്കട്ടെ എന്നാണ് സൈബർ പോലീസിന്റെ മുന്നറിയിപ്പിലുള്ളത്. ഇതു ശ്രദ്ധിക്കാം നിങ്ങളുടെ ദിനചര്യകള്‍ പങ്കുവയ്ക്കാതിരിക്കുക പ്രതിദിന റൂട്ടുകള്‍, വ്യായാമകേന്ദ്രങ്ങളിലെ സമയങ്ങള്‍, സ്കൂളിലേക്കോ ജോലിക്കോ പോകുന്നതും വരുന്നതുമായ വഴി തുടങ്ങിയ വിവരങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്നത് അപകടമാണ്. സോളോ ട്രാവലുകള്‍ ലൈവായി ഷെയര്‍…
Read More