ഹൈദരാബാദ്: 40വയസുകാരന് 13-കാരിയെ വിവാഹം കഴിപ്പിച്ച് നല്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തെലങ്കാനയിലാണ് സംഭവം. വിവാഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചര്‍ച്ചയായി. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും ഇവരുടെ സമീപത്ത് നില്ക്കുന്നതും കാണാം. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തി. അതോടെ സംഭവത്തിൽ പോലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന് ഇടനിലക്കാരന് 40-കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
എല്ലാവരും കണ്ടുപഠിക്കട്ടെ… അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന് വർഷങ്ങളായി തന്റെ പെന്ഷൻ അശരണരായ അഗതികള്‍ക്ക് നല്കുന്നു
നെടുങ്കണ്ടം: അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന് തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്‍ഷനും അശരണരായ അഗതികള്‍ക്ക് നല്കി മാതൃകയാകുന്നു. 54 വര്‍ഷമായി ബാലഗ്രാമം കരിമ്പോലില്‍ സോമന് കിടപ്പിലാണ്. 20 -ാം വയസില്‍ കോട്ടയം കലഞ്ഞൂരില്‍ കൂപ്പിലെ ജോലിക്കിടെ മരത്തില്‍നിന്ന് വീണതിനെത്തുടര്‍ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്നുപോകുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്. പിന്നീട് മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അരയ്ക്കു താഴെ തളര്‍ന്നിട്ടും കൈകള്‍ കുത്തി സ്വന്തമായുള്ള ആലയില്‍ പണിയെടുത്താണ് വര്‍ഷങ്ങളോളം ജീവിതം കരുപ്പിടിപ്പിച്ചത്. അവിവാഹിതനായ സോമന് പ്രായമായതോടെ പെങ്ങളുടെ മകന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം. 74 -ാമത്തെ വയസിലും ശാരീരിക അവശതകള്‍ മാറ്റിവച്ച് സ്വന്തം കാര്യങ്ങള്‍ ഇദ്ദേഹം സ്വയമേ ചെയ്യുന്നുണ്ട്. വീട്ടുചെലവുകളും മരുന്നുകളും സഹോദരിയുടെ മകന് നൽകുന്നതിനാൽ തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍കൊണ്ട് സോമന് മറ്റുള്ളവരെ…
Read Moreമിന്നൽ വഴി… മുണ്ടക്കയം-വാഗമൺ റോഡ് 17 കോടിക്ക് ടെൻഡർ
ഈരാറ്റുപേട്ട: നാഷണൽ ഹൈവേ 183ൽ മുണ്ടക്കയത്തുനിന്നു തുടങ്ങി കൂട്ടിക്കൽ- ഏന്തയാർ-ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാനപാത ഏഴു കിലോമീറ്റർ കൂടി പുതിയ റോഡ് നിർമിച്ച് വാഗമണിൽ എത്തിക്കും. പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർഥ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചു. നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്ക് എത്താനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. നാഷണൽ ഹൈവേയിൽനിന്നു നേരിട്ടു വാഗമണിലേക്ക് എത്താൻ കഴിയുന്നതും ഈ റോഡ് വഴിയാകും. എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വിമാനമാർഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽനിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണിൽ എത്താം. മനംകവരും കാഴ്ചകൾ വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ,…
Read Moreവറുതിക്കാലം കഴിഞ്ഞു.. ഇനി കടലമ്മ കനിയണം: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചു
ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക് വീണ്ടും ഇറങ്ങിത്തുടങ്ങി. മാറി വരുന്ന കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളി ഉയര്‍ത്തുമ്പോഴും പ്രതീക്ഷ ഇവര്‍ക്ക് വാനോളമാണ്. 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം 31ന് അർധരാത്രിയാണ് അവസാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്ന തിരക്കിലായിരുന്നു ഇന്നലെ മത്സ്യത്തൊഴിലാളികൾ. യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4,200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്. ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.…
Read Moreവിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്. ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും. ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. 1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ. 1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890…
Read Moreനിക്കടാ പാന്പേ അവിടെ… സ്കൂള്‍ അധ്യാപകര്‍ക്ക് ഇനി പാമ്പുപിടിത്ത പരിശീലനം
കൊല്ലം: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്തുതന്നെ അധ്യാപകർക്ക് പാമ്പുപിടിത്ത പരിശീലനം നല്കാന് വനംവകുപ്പ് രംഗത്തിറങ്ങുന്നു. ഇതുസംബന്ധിച്ചു ആദ്യഘട്ട പരിശീലനം പാലക്കാടാണ് ആരംഭിക്കുന്നത്. പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ചു നോട്ടീസ് അയച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ പാമ്പുപിടുത്തം സംബന്ധിച്ച് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരമാണ് വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിച്ചിരിക്കുന്നത്. 11ന് രാവിലെ ഒമ്പതുമുതല്‍ പരിശീലനം ഒലവക്കോട് ആരണ്യ ഭവന് കോമ്പൗണ്ടില്‍ നല്‍കും. ഈ പരിശീലനപരിപാടിയിലേക്ക് പാലക്കാട് ജില്ലയിലെ താല്പര്യമുള്ള സ്കൂള്‍ അധ്യാപകരെപങ്കെടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തനാളുകളില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു പാമ്പുകടിയേറ്റതും പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരുനീക്കം. സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വജന…
Read Moreഇനി ട്രെയിൻ ഇറങ്ങി വിമാനം കയറാം: നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. സോളാര്‍ പാടത്തിനു സമീപത്തായാണു റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുക. റെയില്‍വേ സ്റ്റേഷന് പൂര്‍ത്തിയാകുന്നതോടെ ട്രെയിനില്‍ എത്തുന്നവര്‍ക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഷന് കെട്ടിടവും മുഴുനീള ഹൈ ലെവല്‍ പ്ലാറ്റ്ഫോം, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ റെയില്‍വേ സ്റ്റേഷനായിരിക്കും നിർമിക്കുകയെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് ബെന്നി ബെഹനാന് എംപിയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ വില്ലേജ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷനു സമീപത്താണ്. റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കാര്‍ഗോ റെയില്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ എത്തിച്ചു വിമാനങ്ങളില്‍ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വിമാനത്താവളത്തിലെ കാര്‍ഗോ കയറ്റുമതി വര്‍ധിക്കുന്നതോടെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണു തുറക്കുന്നത്.…
Read Moreസാമൂതിരിചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി
തിരുവനന്തപുരം: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള-കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്തുലിഖിതം ലിപിശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ‘ആവള’ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് ‘അകവള’ എന്നായിരുന്നുയെന്ന് ലിഖിതത്തിൽനിന്നറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമിച്ചതായാണ് രേഖാ പരാമർശം. മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു സഹോദരൻ എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്നു കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്. പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശിരാജാ മ്യൂസിയം…
Read Moreഹലോ, കേൾക്കുന്നുണ്ടോ… ചരിത്ര കോളിന് 30 ആണ്ട്
വർഷങ്ങൾക്ക് മുന്‍പ് ഇതേ ദിവസം ഇന്ത്യയുടെ കമ്യൂണിക്കേഷൻ രംഗത്തിന് മറക്കാനാകാത്ത ഒരു ദിനമായിരുന്നു. അന്ന് ഇന്ത്യയിൽ ഒരു ടെലിഫോണ്‍ വിളി നടന്നു. ഇന്ത്യയിലെ കമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്. അതിൽ കോൾ ചെയ്ത വ്യക്തി അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. മറുതലയ്ക്കൽ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ കോളായിരുന്നു അത്. കോൽക്കത്തയിലെ റൈറ്റേർസ് ബിൽഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ജ്യോതി ബസു നോക്കിയ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാണ് ഡൽഹിയിലെ ടെലികോം മന്ത്രാലയത്തിന്റെ ഓഫീസായ സഞ്ചാർ ഭവനിലേക്കു ആ കോൾ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ നെറ്റ്വർക്കായ മൊബൈൽ നെറ്റിന്റെ ഉദ്ഘാടന കോൾ ആയിരുന്നു അത്. കോൽക്കത്ത, ന്യൂഡൽഹി നഗരങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്കായിരുന്നു ഇത്.…
Read Moreനൂറ്റാണ്ടിന്റെ ശോഭയിൽ ഫിഡെ; രാജ്യാന്തര ചെസ് ഫെഡറേഷന് രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ). 1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി. നിയമങ്ങൾ പുതുക്കുന്നു 1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി. ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ.…
Read More