“എന്റെ പാട്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കാറില്ല. റേഡിയോയില്‍ ആയാലും ശരി ടേപ്പ് റിക്കാര്‍ഡറില്‍ ആയാലും ശരി. ഞാന്‍ ഈണമിട്ട ഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമില്ല. സ്വന്തം സൃഷ്ടികള്‍ എങ്ങനെയാണ് ആവര്‍ത്തിച്ച് കേള്‍ക്കുന്നത്. ചില ഗായകര്‍ അവര്‍ പാടിയ പാട്ടുകള്‍ കാറിലെ പ്ലേയറുകളില്‍ ഇട്ടു കേള്‍ക്കുന്നത് കാണാറുണ്ട്. എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. എങ്ങനെയാണ് സ്വന്തം പാട്ടുകള്‍ ഇവര്‍ ഇങ്ങനെ മടുപ്പില്ലാതെ കേട്ടാസ്വദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടിനു ട്യൂണിടുന്ന സമയം മുഴുവന്‍ ഞാന്‍ അതില്‍ പൂർണമായും മുഴുകിയിരിക്കും. ഒരിക്കല്‍ പാട്ടായിക്കഴിഞ്ഞാല് പിന്നെ കേട്ടുകൊണ്ടേയിരിക്കില്ല.” പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനും ഗായകനുമായ എം.ജി. രാധാകൃഷ്ണന് പറഞ്ഞ വാക്കുകളാണിത്. സംഗീതം എന്നത് എം.ജി. രാധാകൃഷ്ണന് ഒരു തപസായിരുന്നു. ജീവരക്തത്തില്‍ തന്നെ കലര്‍ന്ന അമൃതം. അതുകൊണ്ടു തന്നെ പാട്ടിനെ കച്ചവടമാക്കുന്ന, പാട്ടില്‍ വെള്ളം ചേര്‍ക്കുന്ന, പാട്ടു കൊണ്ടു ജീവിക്കുന്ന കാലത്തിനൊപ്പം ചേരാന്‍ അദ്ദേഹം…
Read MoreCategory: Today’S Special
ചേട്ടാ ഒന്നിത്തിരി നീങ്ങുമോ, ഒരു ചെരുപ്പെടുത്തോട്ടേ…. മാവിൽ മുക്കിപ്പൊരിച്ചെടുത്ത ലേഡീസ് ചപ്പലുകൾ; ആവശ്യക്കാരുടെ കൂട്ടയിടി; എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് സൈബറിടം
വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിൽ യാതൊരു മടിയും കാട്ടത്തവരാണ് നമ്മളിൽ പലരും, ഇന്ന് മിക്ക സ്ഥലങ്ങളിലും ധാരാളം ഫുഡ് സ്ട്രീറ്റുകൾ ഉണ്ട്. വറപൊരിയൽ കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സാധനങ്ങൾ വരെ നമുക്കിന്ന് ഇത്തരത്തിലുള്ള ചെറിയ കടകളിൽ ലഭ്യമാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു ഭക്ഷണമാണ് വൈറലാകുന്നത്. ലേഡീസ് ചെരുപ്പ് മുക്കിപ്പൊരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. പ്രത്യേകം തയാറാക്കിയ മാവിൽ ചെരുപ്പ് മുക്കിയെടുത്ത ശേഷം അത് ഗ്രിൽ ചെയ്ത് എടുക്കുകയാണ്. ഇത് കഴിക്കുന്നതിന് ധാരാളം ആളുകൾ ഫുഡ് സ്റ്റാളിനു സമീപം നിൽക്കുന്നത് കാണാൻ സാധിക്കും. ഗ്രിൽ ചെയ്ത് എടുത്തു വച്ചിട്ടുള്ള ചെരുപ്പ് മറ്റൊരു ഭാഗത്ത് അടുക്കി വച്ചിട്ടുള്ളതും കാണാം. @truefacthindi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 22 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്.…
Read Moreദാ ഇപ്പോ ശരിയാക്കിത്തരാം: സ്കൂൾ യൂണിഫോമിൽ പാട്ടും പാടി ആടിരസിച്ച് ഥാർ ഓടിച്ച് കുട്ടികൾ; നടപടിയെടുക്കണമെന്ന് സൈബറിടം
പൊതു നിരത്തിൽ വാഹനം ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. 18 തികയാത്ത ആർക്കും തന്നെ നമ്മുടെ രാജ്യത്ത് ലൈസൻസ് നൽകില്ല. എങ്കിലും പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ കുട്ടികൾ വാഹനങ്ങളിൽ ചീറിപ്പായാറുണ്ട്. അത്തരത്തിലൊരും വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ നഗരിയുടെ തിരക്കുകളിലൂടെ രണ്ട് കുട്ടികൾ ഥാറിൽ പോകുന്ന വീഡിയോ ആണ് ഇത്. രണ്ടാളും സ്കൂൾ യൂണിഫോമിലാണ്. 15 വയസ് പോലും തികയാത്ത രണ്ട് കുട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ മനസിലാക്കാം. ഒരാൾ വണ്ടി ഓടിക്കുന്പോൾ മറ്റേയാൾ ഇതിന്റെ വീഡിയോ എടുക്കുകയാണ്. വണ്ടിയിൽ പാട്ട് വച്ചിട്ടുണ്ട്. പാട്ടിന്റെ താളത്തിൽ രണ്ടാളും ആസ്വദിച്ച് പാഞ്ഞുപോവുന്നതും നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ നിരവധി ആളുകൾ പങ്കുവച്ചു. റോഡുകളിലെ സുരക്ഷാ ആശങ്കകൾ എല്ലാ ദിവസവും വർധിച്ച് വരുന്ന…
Read Moreകൊതിയോടെ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരുന്നു: വായിൽ എന്തോ തടയുന്നത് നോക്കിയപ്പോൾ കണ്ടത് പ്ലാസ്റ്റിക് കഷ്ണങ്ങൾ; പരാതിയുമായി യുവതി
ആസ്വദിച്ച് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്പോൾ അരുചിയോടെ എന്തെങ്കിലും നാവിൽ തടഞ്ഞാൽ എന്താകും അവസ്ഥ? ക്ലെമെന്റി മാളിൽ അത്രമേൽ പ്രിയപ്പെട്ട ഫ്ലേവറിൽ ഡെസേർട്ട് കൊതിയോടെ നുണഞ്ഞു കഴിക്കുകയായിരുന്നു ലിൻ എന്ന 35കാരി. കഴിക്കുന്നതിനിടയിൽ എന്തോ ഒന്ന ലിന്നിന്റെ വായിൽ തടഞ്ഞു. ഐസ്ക്യൂബുകളാണെന്ന് കരുതി ആദ്യം അവ അവഗണിച്ചു. എന്നാൽ പിന്നേയും നാവിലൊക്കെ എന്തോ കട്ടിയിൽ തടയുന്നത് ശ്രദ്ധിച്ചപ്പോഴാണ് തന്റെ വായിൽ കുടുങ്ങിയതൊക്കെയും ഐസ് ക്യൂബുകൾ ആയിരുന്നില്ല മറിച്ച് അവയെല്ലാം പ്ലാസ്റ്റിക്കുകൾ ആണെന്ന് മനസിലായത്. ലിൻ ഇതേക്കുറിച്ച് സ്റ്റോർ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നിട്ടും ഫലം കിട്ടാതെ വന്നപ്പോൾ അവർ കന്പനിയോട് നേരിട്ട് പരാതിപ്പെടാൻ തയാറായി. എന്നാൽ കമ്പനി പ്രതിനിധി ലിന്നിന്റെ അവകാശവാദങ്ങൾ നിഷേധിക്കുകയും അവർക്ക് കഴിച്ച സാധനത്തിന്റെ പണം നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ അങ്ങനെ വിടാൻ ലിൻ തയാറല്ലായിരുന്നു. സ്റ്റോർ ജീവനക്കാരോട് തന്റെ ഡെസേർട്ട് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്റ്റോർ…
Read More30 ദിവസത്തിനുള്ളിൽ പണം അടച്ചു തീർത്തു: ക്രെഡിറ്റ് കാർഡ് കടം കുറയ്ക്കാൻ സഹായിച്ചതാരെന്ന് വെളിപ്പെടുത്തി യുവതി
എല്ലാത്തിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ക്രെഡിറ്റ് കാർഡിലെ കടം തിരിച്ചയയ്ക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചെന്ന് പറയുകയാണ് 35കാരി. കണ്ടന്റ് ക്രിയേറ്ററായ ജെന്നിഫർ അലൻ ആണ് ചാറ്റ് ജിപിടി തന്നെ സഹായിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും 30 ദിവസത്തിനുള്ളിലാണ് അവൾ അത് അടച്ച് തീർത്തതെന്നാണ് ജെന്നിഫർ പറയുന്നത്. വരവ് അറിഞ്ഞ് ചിലവാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധി ഇല്ലാതെ പോയതിനാലാണ് തനിക്ക് ഇത്രമേൽ കടം വന്നതെന്ന് യുവതി പറയുന്നു. വരുമാനം ഉണ്ടായിട്ടും എങ്ങനെയാണ് അതറിഞ്ഞ് ചിലവാക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ കട്ട് ചെയ്യുന്നത് മുതൽ, ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ പല കാര്യങ്ങളിലും ചാറ്റ്ജിപിടി തനിക്ക് നിർദ്ദേശം നൽകിയെന്നും അവർ വ്യക്തമാക്കി. തന്റെ ഉപയോഗിക്കാൻ മറന്നുപോയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പോലും ചാറ്റ് ജിപിടി…
Read Moreബോസുമായി ബന്ധമുണ്ടെന്ന് സംശയം; ലിവിംഗ് പങ്കാളിയെ കൊന്ന് കാമുകൻ; മൂന്ന് ദിവസം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്നു; പിന്നാലെ വിവരം കൂട്ടുകാരനെ വിളിച്ച് അറിയിച്ചു
കാലം മാറുന്നതിനനുസരിച്ച് ആളുകളും മാറുന്നു. പണ്ടൊക്കെ വിവാഹമെന്നത് വളരെ പവിത്രമായി കണ്ടുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്നത്തെ യുവ തലമുറ വിവാഹം പോലും വേണ്ടന്ന് വയ്ക്കുന്ന സാഹചര്യമാണ്. മിക്കവരും ലിവിംഗ് റിലേഷനിൽ മാത്രമായി ഒതുക്കുന്നു. എന്നാൽ ലിവിംഗ് റിലേഷൻ മിക്കതും അധികകാലം കൊണ്ടുപോകാൻ സാധിക്കുന്നത് ചുരുക്കംചില ആളുകൾക്ക് മാത്രമാണ്. മിക്കവരും പുതിയ ഇണയെ കാണുന്പോൾ കൂടെയുള്ള വ്യക്തിയെ മറന്ന് പോകാറാണ് പതിവ്. അത്തരത്തിൽ പുതിയ ബന്ധം തേടിപ്പോയ യുവതിക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റിതിക സെന്‍ എന്ന 29കാരി തന്റെ പങ്കാളിയായ 32കാരൻ സച്ചിൻ രാജ്പുത്തുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യ അറിയാതെയാണ് റിതികയുമായുള്ള ബന്ധം അദ്ദേഹം കൊണ്ടുപോയത്. കഴിഞ്ഞ മൂന്നര വർഷക്കാലമായി ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നു. ഒൻപത് മാസത്തിന് മുൻപ് സച്ചിനും റിതികയും…
Read Moreവിവാഹിതയായ കാമുകിക്കൊപ്പം പുഴയിൽ ചാടി കാമുകൻ; യുവതി നീന്തി കരയ്ക്ക് കയറി; യുവാവിനായി തെരച്ചിൽ ഊർജിതം
ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തിനായി ഇന്നും തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഇന്നലെ പുലർച്ചെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയും ആൺസുഹൃത്തും പുഴയിൽ ചാടിയത്. എന്നാൽ, പുഴയിലേക്ക് ചാടിയുടൻ യുവതി നീന്തിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെ പ്രദേശവാസികളാണ് പുഴയുടെ കരയിലായി ഒരു യുവതി നില്‍ക്കുന്നത് കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരം ചോദിച്ചപ്പോഴാണ് കൂടെ യുവാവ് ഉള്ള വിവരം യുവതി പറഞ്ഞത്. ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കാസർഗോഡുള്ള പോലീസുകാരന്റെ ഭാര്യയായ യുവതി ആൺസുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ വളപട്ടണം പാലത്തിനു മുകളിൽ എത്തി ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു.
Read Moreമാതാപിതാക്കൾ മരിച്ചു, ആരോടും മിണ്ടാതെ 55 -കാരൻ ഫ്ലാറ്റിനകത്ത് അടച്ചിരുന്നത് മൂന്ന് വർഷം
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കളുടെ സുവർണ കാലഘട്ടമെന്നാണ് പറയുന്നത്. അച്ഛനമ്മമാരുടെ വിയോഗം മക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവി മുംബൈയിലുള്ള 55 -കാരൻ തന്റെ അച്ഛന്റേയും അമ്മയുടെയും മരണത്തിന് പിന്നാലെ ഫ്ലാറ്റിന് പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വർഷമാണ്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല, പകരം ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. ഈ ഭക്ഷണത്തിന്റെ ഡെലിവറിക്കായി എത്തുന്നവരെ മാത്രമായിരുന്നു അയാൾ ആകെ കാണുന്നുണ്ടായിരുന്നത്. 20 വർഷം മുൻപാണ് അദ്ദേഹത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ലോകം മാതാപിതാക്കൾ തന്നെയായിരുന്നു. അങ്ങനെ മാതാപിതാക്കൾ മരിച്ചതോടെ തനിക്ക് ലോകത്ത് ആരുമില്ല എന്ന ചിന്ത വരികയും ഒറ്റയ്ക്കാണെന്ന് തോന്നലുണ്ടാവുകയും ചെയ്തതോടെ അദ്ദേഹം ഫ്ളാറ്റിനു പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ഫ്ലാറ്റിൽ ഉള്ളവർ ഒരു എൻജിഒയെ അറിയിച്ചു. അങ്ങനെ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ…
Read Moreകന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ചു; കടയുടമയെ താടിക്കു പിടിച്ചുവലിച്ച് മധ്യവയസ്കൻ
കന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ച കടക്കാരന്റെ താടിക്കു പിടിച്ചുവലിച്ചു മർദിച്ച് മധ്യവയസ്കൻ. ബംഗ്ലാദേശ് ഗിയോറിലാണു സംഭവം. നഗരത്തിൽ കന്പ്യൂട്ടർ വിൽപ്പനയും സർവീസും നടത്തുന്ന മാലിക് കന്പ്യൂട്ടേഴ്സിന്റെ ഉടയ്ക്കുനേരേയാണ് ഇയാൾ അക്രമണം നടത്തിയത്. കടയിൽ സ്ഥരിമായി വരാറുള്ള നസീമാണ് കടയുടമയെ മർദിച്ചത്. നസീം പലതവണ കംപ്യൂട്ടർ സർവീസ് ചെയ്തശേഷം കടം പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ അവധി പറയുന്നതല്ലാതെ പണം നൽകിയിരുന്നില്ല. ഇതിനിടെ വീണ്ടും ഇയാൾ കന്പ്യൂട്ടർ സർവീസിനെത്തി. എന്നാൽ, സർവീസ് ചാർജ് ആയ 10,500 രൂപ കടയുടമ മുൻകൂർ ആവശ്യപ്പെട്ടു. കടം പറഞ്ഞ തുകയുടെ കാര്യത്തിലും പരിഹാരം കാണണമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായി ഇയാൾ കടയുടമയെ മർദിക്കുകയായിരുന്നു. കടയുടമയുടെ താടിയിൽ പിടിച്ചുവലിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, കടയുടമ തിരിച്ചടിക്കാൻ മുതിരുന്നില്ല. ഒടുവിൽ അടിപിടി അതിരുകടന്നപ്പോൾ സമീപത്തുള്ളവർ ഇടപെട്ടു പ്രശ്നം മധ്യവയസ്കനെ പുറത്താക്കുകയായിരുന്നു.
Read Moreഅന്തരീക്ഷത്തിൽനിന്ന് കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുന്ന “ജീവനുള്ള’ വസ്തു വികസിപ്പിച്ചെടുത്തു
സൂറിച്ച് (സ്വിറ്റ്സർലൻഡ്): വായുവിൽനിന്നു നേരിട്ട് കാർബൺ ഡയോക്സൈഡ് ( CO2) ആഗിരണം ചെയ്യുന്ന “ഫോട്ടോസിന്തെറ്റിക്’ വസ്തു വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിതെന്ന് ഗവേഷകർ പറഞ്ഞു. ബ്ലൂ-ഗ്രീൻ ആൽഗകൾ (സയനോബാക്ടീരിയ) ഉപയോഗിച്ച് സ്വിസ് ഗവേഷകരാണ് നൂതന പദാർഥം സൃഷ്ടിച്ചത്. പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡയോക്സൈഡ്, സൂര്യപ്രകാശം, ജലം എന്നിവ ഓക്സിജനും പഞ്ചസാരയുമാക്കി മാറ്റാൻ ഇവയ്ക്കു കഴിയുമെന്നു പരീക്ഷണങ്ങൾ തെളിയിച്ചു. പ്രത്യേക സാഹചര്യങ്ങളിൽ കാർബൺ ഡയോക്സൈഡിനെ കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ ചുണ്ണാമ്പുകല്ല് പോലുള്ള ഖര ധാതുക്കളായും മാറ്റാൻ ഇതിനു കഴിവുണ്ട്. ഇത് പദാർഥങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്ഥിരമായ കാർബൺ സംഭരണവും നൽകുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവജാലങ്ങളിൽ ഒന്നാണ് സയനോബാക്ടീരിയ. പ്രകാശസംശ്ലേഷണത്തിൽ വളരെ കാര്യക്ഷമമാണ് ഈ ബാക്ടീരിയകൾ. ഏറ്റവും ദുർബലമായ പ്രകാശാവസ്ഥയിലും കാർബൺ ഡയോക്സൈഡ്, ജലം എന്നിവയിൽ നിന്ന് ബയോമാസ് ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിയും.…
Read More