മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കളുടെ സുവർണ കാലഘട്ടമെന്നാണ് പറയുന്നത്. അച്ഛനമ്മമാരുടെ വിയോഗം മക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവി മുംബൈയിലുള്ള 55 -കാരൻ തന്റെ അച്ഛന്റേയും അമ്മയുടെയും മരണത്തിന് പിന്നാലെ ഫ്ലാറ്റിന് പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വർഷമാണ്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല, പകരം ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. ഈ ഭക്ഷണത്തിന്റെ ഡെലിവറിക്കായി എത്തുന്നവരെ മാത്രമായിരുന്നു അയാൾ ആകെ കാണുന്നുണ്ടായിരുന്നത്. 20 വർഷം മുൻപാണ് അദ്ദേഹത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ലോകം മാതാപിതാക്കൾ തന്നെയായിരുന്നു. അങ്ങനെ മാതാപിതാക്കൾ മരിച്ചതോടെ തനിക്ക് ലോകത്ത് ആരുമില്ല എന്ന ചിന്ത വരികയും ഒറ്റയ്ക്കാണെന്ന് തോന്നലുണ്ടാവുകയും ചെയ്തതോടെ അദ്ദേഹം ഫ്ളാറ്റിനു പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ഫ്ലാറ്റിൽ ഉള്ളവർ ഒരു എൻജിഒയെ അറിയിച്ചു. അങ്ങനെ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ…
Read MoreCategory: Today’S Special
കന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ചു; കടയുടമയെ താടിക്കു പിടിച്ചുവലിച്ച് മധ്യവയസ്കൻ
കന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ച കടക്കാരന്റെ താടിക്കു പിടിച്ചുവലിച്ചു മർദിച്ച് മധ്യവയസ്കൻ. ബംഗ്ലാദേശ് ഗിയോറിലാണു സംഭവം. നഗരത്തിൽ കന്പ്യൂട്ടർ വിൽപ്പനയും സർവീസും നടത്തുന്ന മാലിക് കന്പ്യൂട്ടേഴ്സിന്റെ ഉടയ്ക്കുനേരേയാണ് ഇയാൾ അക്രമണം നടത്തിയത്. കടയിൽ സ്ഥരിമായി വരാറുള്ള നസീമാണ് കടയുടമയെ മർദിച്ചത്. നസീം പലതവണ കംപ്യൂട്ടർ സർവീസ് ചെയ്തശേഷം കടം പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ അവധി പറയുന്നതല്ലാതെ പണം നൽകിയിരുന്നില്ല. ഇതിനിടെ വീണ്ടും ഇയാൾ കന്പ്യൂട്ടർ സർവീസിനെത്തി. എന്നാൽ, സർവീസ് ചാർജ് ആയ 10,500 രൂപ കടയുടമ മുൻകൂർ ആവശ്യപ്പെട്ടു. കടം പറഞ്ഞ തുകയുടെ കാര്യത്തിലും പരിഹാരം കാണണമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായി ഇയാൾ കടയുടമയെ മർദിക്കുകയായിരുന്നു. കടയുടമയുടെ താടിയിൽ പിടിച്ചുവലിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, കടയുടമ തിരിച്ചടിക്കാൻ മുതിരുന്നില്ല. ഒടുവിൽ അടിപിടി അതിരുകടന്നപ്പോൾ സമീപത്തുള്ളവർ ഇടപെട്ടു പ്രശ്നം മധ്യവയസ്കനെ പുറത്താക്കുകയായിരുന്നു.
Read Moreഅന്തരീക്ഷത്തിൽനിന്ന് കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുന്ന “ജീവനുള്ള’ വസ്തു വികസിപ്പിച്ചെടുത്തു
സൂറിച്ച് (സ്വിറ്റ്സർലൻഡ്): വായുവിൽനിന്നു നേരിട്ട് കാർബൺ ഡയോക്സൈഡ് ( CO2) ആഗിരണം ചെയ്യുന്ന “ഫോട്ടോസിന്തെറ്റിക്’ വസ്തു വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിതെന്ന് ഗവേഷകർ പറഞ്ഞു. ബ്ലൂ-ഗ്രീൻ ആൽഗകൾ (സയനോബാക്ടീരിയ) ഉപയോഗിച്ച് സ്വിസ് ഗവേഷകരാണ് നൂതന പദാർഥം സൃഷ്ടിച്ചത്. പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡയോക്സൈഡ്, സൂര്യപ്രകാശം, ജലം എന്നിവ ഓക്സിജനും പഞ്ചസാരയുമാക്കി മാറ്റാൻ ഇവയ്ക്കു കഴിയുമെന്നു പരീക്ഷണങ്ങൾ തെളിയിച്ചു. പ്രത്യേക സാഹചര്യങ്ങളിൽ കാർബൺ ഡയോക്സൈഡിനെ കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ ചുണ്ണാമ്പുകല്ല് പോലുള്ള ഖര ധാതുക്കളായും മാറ്റാൻ ഇതിനു കഴിവുണ്ട്. ഇത് പദാർഥങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്ഥിരമായ കാർബൺ സംഭരണവും നൽകുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവജാലങ്ങളിൽ ഒന്നാണ് സയനോബാക്ടീരിയ. പ്രകാശസംശ്ലേഷണത്തിൽ വളരെ കാര്യക്ഷമമാണ് ഈ ബാക്ടീരിയകൾ. ഏറ്റവും ദുർബലമായ പ്രകാശാവസ്ഥയിലും കാർബൺ ഡയോക്സൈഡ്, ജലം എന്നിവയിൽ നിന്ന് ബയോമാസ് ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിയും.…
Read Moreപഠിച്ച സ്കൂളിൽത്തന്നെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ് ക്രിസ്ജ നോര്‍ബര്‍ട്ട്; എല്ലാം ദൈവാനുഗ്രഹം; പ്രഥമ ലക്ഷ്യം സ്കൂളിനെ ഉന്നതിയിൽ എത്തിക്കുകയെന്നത്
പഠിച്ച വിദ്യാലയത്തില്‍ തന്നെ പ്രഥമ അധ്യാപികയായി ചുമതലയേറ്റ് ക്രിസ്ജ നോര്‍ബര്‍ട്ട്. പള്ളിത്തോട് പുന്നയ്ക്കല്‍ നോര്ബര്ട്ടിന്റെയും ലീലാമ്മയുടെയും മൂത്തമകളും ഇപ്പോള്‍ അര്‍ത്തുങ്കല്‍ താമസക്കാരിയുമായ ക്രിസ്ജ നോര്‍ബര്‍ട്ട് ആണ് കഴിഞ്ഞദിവസം പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിന്റെ പ്രഥമാധ്യാപികയായി ചുമതലയേറ്റത്. പത്താം ക്ലാസ് വരെ പഠിച്ച പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പ്രഥമ അധ്യാപികയായി ചുമതലയേല്‍ക്കുമ്പോള്‍ ഇരട്ടിമധുരമാണ് ക്രിസ്ജാ ടീച്ചറിനു ലഭിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ തന്റെ അമ്മ ലീലാമ്മ നോര്‍ബര്‍ട്ട് പഠിപ്പിച്ച അതേ സ്കൂളില്‍തന്നെ പ്രഥമാധ്യാപികയായത് ദൈവാനുഗ്രമായാണ് ടീച്ചര്‍ കരുതുന്നത്. താന്‍ ജനിച്ചുവളര്‍ന്ന പള്ളിത്തോടെന്ന തീരദേശ ഗ്രാമത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചമേകി തലയെടുപ്പോടെ ഉയര്ന്നുനില്ക്കുന്ന പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ ഭാരിച്ച ഉത്തരവാദിത്വത്തോടെയാണ് ചുമതലയേറ്റിരിക്കുന്നത്. മുമ്പ് ആലപ്പുഴ ലിയോ തേർട്ടീന്ത്, അര്‍ത്തുങ്കല്‍ സെന്റ് ആഡ്രൂസ് സ്കൂളുകളിലും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പള്ളിത്തോട് സ്കൂളിനെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ്…
Read Moreതേങ്ങായ്ക്ക് പൊള്ളുന്നവില; മലയാളിയുടെ തീൻമേശയിൽ നിന്ന് തേങ്ങാ ചമ്മന്തിയും അപ്രത്യക്ഷമാകുന്നു; ഒരുകറിമാത്രമെന്ന അവസ്ഥയിലേക്ക് വീട്ടമ്മമാർ
മലയാളിയുടെ തീൻമേശയിൽ ഉച്ച ഊണിനൊപ്പം കറികളും ശീലമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാരെ കുഴയ്ക്കുന്നത് ഊണിനൊപ്പം എന്തു കറി നൽകുമെന്നതാണ്. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഭൂരിപക്ഷം വീടുകളിലും മീൻ കറി ഉണ്ടങ്കിൽ വലിയ കുഴപ്പമില്ലാതെ പോകും. എന്നാൽ മത്സ്യലഭ്യത ഇല്ലാതായതോടെ മീൻ കൂട്ടിയുള്ള ഊണ് ഇല്ലാതായി. മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ മത്തി രണ്ട് കിലോ നൂറ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു കിലോക്ക് 400 രൂപയോളമായി. ട്രോളിംഗ് ആയതിനാൽ മത്സ്യ ബന്ധനം നമ്മുടെ തീരങ്ങളിൽ നടക്കുന്നില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ വള്ളങ്ങളിലുള്ള മത്സ്യബന്ധനവും അസാധ്യമായി. ഇതെല്ലാം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യങ്ങൾക്ക് തീവിലയായത്. മത്തിക്കു മാത്രമല്ല അയല, കിളിമീൻ തുടങ്ങിയവയ്ക്കും വലിയ വിലയാണ്. ഒരു മാസം മുന്‍പുവരെ, ചൂര, ഓലക്കൊഴുവ എന്നീ വലിയ മീനുകൾക്ക് കിലോ 300 നിരക്കിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 600 മുതലാണ് വില.…
Read Moreമരണത്തിലും മാതൃകയായി വി.കെ. ജോസഫ്; തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിൽ കുടുംബാംഗങ്ങള്‍
മരണശേഷം തന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്കണമെന്നതായിരുന്നു വി.കെ. ജോസഫിന്റെ ആഗ്രഹം. മരണം അവശേഷിപ്പിച്ച തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കുടുംബാംഗങ്ങള്‍.ഇന്ത്യന്‍ നേവിയില്‍ വര്‍ഷങ്ങളുടെ സേവനത്തിനുശേഷം സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി നടന്ന വാഴക്കാല സ്വദേശി വി.കെ. ജോസഫ് (79) ആണ് മരണശേഷവും വേറിട്ട വഴിയിലൂടെ മാതൃകയായത്. വാഴക്കാല സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഇന്നലെ വൈകുന്നേരം മൂന്നിനു നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ബന്ധുക്കള്‍ മൃതദേഹം അമൃത മെഡിക്കല്‍ കോളജിന് കൈമാറി. ഇങ്ങനെയൊരു ആഗ്രഹം മൂന്നുമാസം മുമ്പേ പിതാവ് അറിയിച്ചിരുന്നു. അച്ഛന്റെ മരണശേഷം ആ ആഗ്രഹം തങ്ങള്‍ സഫലമാക്കുകയായിരുന്നുവെന്ന് മകന് ക്യാപ്റ്റന്‍ ജോര്‍ജ് സോണി പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് വാഴക്കാലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ത്യന്‍ നേവിയില്‍ ഏവിയേഷന്‍ സേഫ്റ്റി എക്യുപ്മെന്റ് വിഭാഗത്തില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 1965, 1971…
Read Moreകൂറ്റൻ രാജവെമ്പാലയെ എടുത്തുയർത്തി വൈൽഡ് ലൈഫ് വ്ളോഗർ; വൈറലായി വീഡിയോ
രാജവെന്പാല എന്ന് കേൾക്കുന്പോൾത്തന്നെ നമുക്ക് പേടി വരും. അപ്പോൾ അതിനെ എടുത്ത് ഉമ്മ വയ്ക്കുന്നു എന്ന് അറിഞ്ഞാലോ? ഭീമാകാരനായ രാജവെന്പാലയെ എടുത്തുയർത്തി ഉമ്മ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ ‘ദ റിയൽ താർസൺ’ എന്ന് അറിയപ്പെടുന്ന വൈൽഡ് ലൈഫ് വ്ളോഗർ ആയ മൈക്ക് ഹോൾസ്റ്റൺ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഭീമമായ രാജവെന്പാലയെ ഒട്ടും ഭയമില്ലാതെ മൈക്ക് ഹോൾസ്റ്റൺ എടുത്ത് ഉയർത്തുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. മിക്കവരും അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. മുൻ കരുതൽ എടുത്തില്ലങ്കിൽ ജീവൻ പോലും നഷ്ടമാകുമെന്നാണ് പലരും അദ്ദേഹത്തെ ഉപദേശിച്ചത്.
Read Moreകൈകാലുകൾ വിറച്ചു, ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആവതില്ല; ഐസ് ബാത്ത് വീഡിയോ പങ്കുവച്ച് കന്പനി; പിന്നാലെ വ്യാപക വിമർശനം
ആരോഗ്യ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട വിക്ടോറിയാസ് വൈറ്റാലിറ്റി എന്ന കമ്പനിയെ വിമർശിച്ചുകൊണ്ടുള്ളവാർത്തയാണ് ഇപ്പോൾ സോഷ്യൽ വൈറലാകുന്നത്. ടീം ബോണ്ടിംഗ് എന്ന പേരിൽ കന്പനിക്കാർ ഒരു ഐസ്ബാത്ത് സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് കന്പനിക്ക് നേരെ വിമർശനം ഉണ്ടായത്. കമ്പനിയിലെ ജീവനക്കാരിൽ ഒരാളായ Ngosak Bi Bi ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഐസ്ബാത്തിലൂടെ കടന്നു പോയപ്പോഴുണ്ടായ വേദനാജനകമായ അവസ്ഥയാണ് വീഡിയോയിൽ കാണുന്നത്. ഐസ്ബാത്ത് കഴിഞ്ഞപ്പോൾ അവർക്ക് അതിൽ നിന്ന് ഒന്നു എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതെ വന്നു. നേരെ നിൽക്കാനും പറ്റുന്നില്ല. മറ്റുള്ളവർ അവരുടെ കാലുകൾ തിരുമ്മി ചൂടാക്കിക്കൊടുക്കുന്നതും മറ്റും കാണാം. എന്നിരുന്നാലും, ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടതോടെ കമ്പനിക്ക് നേരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു.
Read Moreകോട്ടയം ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ഇന്നലെ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്നും നാലു കിലോ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം. കോട്ടയം അഡീഷണൽ എസ്പി എ.കെ. വിശ്വനാഥൻ, ചിങ്ങവനം ഇൻസ്പെക്ടർ വി.എസ്. അനിൽകുമാർ, മുൻ ചിങ്ങവനം ഇൻസ്പെക്ടർ എസ്. ബിനു, കോട്ടയം വെസ്റ്റ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി. സന്തോഷ്, ചങ്ങനാശേരി സ്റ്റേഷൻ എസ്സിപിഒ തോമസ് സ്റ്റാൻലി, കോട്ടയം സ്പെഷൽ ബ്രാഞ്ച് എസ് സിപിഒ ശ്യാം എസ്. നായർ, ചങ്ങനാശേരി ട്രാഫിക് സിപിഒ എം.എ. നിയാസ്, കോട്ടയം ക്രൈംബ്രാഞ്ച് സിപിഒ പി.എ. സതീഷ്കുമാർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 2023…
Read Moreഉള്ളിലുള്ളതെന്തെന്ന് ആറുമാസമായിട്ടും അയാൾ അറിഞ്ഞില്ല; സഹിക്കാൻ പറ്റാത്ത വയറുവേദനയായി ആശുപത്രിയിലെത്തി; സ്കാൻ ചെയ്തപ്പോൾ യുവാവും ഡോക്ടർമാരും ഒന്നിച്ച് ഞെട്ടി
പാർട്ടിക്കിടയിൽ കൂട്ടുകാരുമൊത്ത് മദ്യം കഴിക്കുന്നതിനിടയിൽ 29കാരന്റെ വയറിനുള്ളിൽ കുടുങ്ങിയത് 15 സെന്റിമീറ്റർ നീളമുള്ള കോഫി സ്പൂൺ. എന്നാൽ ആറ് മാസമായിട്ടും തന്റെ വയറിനുള്ളിൽ സ്പൂൺ ഉണ്ടെന്ന കാര്യം ആർക്കും കണ്ടെത്താനായിട്ടില്ല. യാൻ എന്ന യുവാവിന്റെ വയറിനുള്ളിലാണ് സ്പൂൺ കണ്ടെത്തിയത്. ഷാഗ്ഹായിൽ നടന്ന ഒരു മെഡിക്കൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കലശലായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇനി പ്ലാസ്റ്റിക് താൻ വിഴുങ്ങിയോ എന്നൊരു സംശയം ഡോക്ടർമാരുമായി യുവാവ് പങ്കുവച്ചു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. എന്നാൽ റിസൾട്ട് കണ്ട ഡോക്ടർമാർ അന്പരന്ന് പോയി. യുവാവിന്റെ വയറിനുള്ളിൽ ചെറുകുടലിന്റെ മുകൾ ഭാഗത്തായി നീളമുള്ള സ്പൂൺ കിടക്കുന്നു. അതൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥാനം മാറിയാൽ തന്നെ മുറിവുണ്ടാവുകയും രക്തസ്രാവത്തിനോ വീക്കത്തിനോ കാരണമാവുകയും ചെയ്യുമായിരുന്നു. ഈ ആറ് മാസമത്രയും യുവാവിന് അപകടം ഒന്നും വരുത്താതെ സ്പൂൺ അകത്തിരുന്നത്…
Read More