നാൽപ്പത്തിയൊന്നു വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. നിശ്ചയിച്ചതുപോലെ നടന്നാൽ, ഇന്ന് ഉച്ചയ്ക്ക് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം പതിനാല് ദിവസം നീളുന്ന ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽനിന്നാണ് പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആക്സിയം- 4 ദൗത്യത്തിന്റെ ഭാഗമായാണ് ഇവരുടെ യാത്ര. നാളെ വൈകിട്ട് 4.30ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ദൗത്യം ലക്ഷ്യം നേടുന്നതോടെ…
Read MoreCategory: Today’S Special
ജീവനു തുല്യം സ്നേഹിച്ച കാമുകന് മറ്റൊരു വിവാഹത്തിനു സമ്മതിച്ചു; ഈ പേരും പറഞ്ഞ് വഴക്കിട്ടു; 19കാരിയോട് കാമുകൻ ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്
ന്യൂഡൽഹിയിൽ പെൺകുട്ടിയെ വീടിന്റെ ബാൽക്കണിയിൽനിന്നു കാമുകൻ തള്ളിയിട്ടുകൊന്നു. അശോക് നഗറിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം. 19കാരിയാണു മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരാളുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രശ്നം പരിഹരിക്കാനായി കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ബുർഖ ധരിച്ചാണു പ്രതി വന്നത്. വാക്കേറ്റത്തിനിടെ ഇയാൾ ബാൽക്കണിയിൽനിന്നു പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read Moreഎന്തിനീ ക്രൂരത…കാഷ്മീരിൽ മോഷ്ടാവിനെ ചെരിപ്പുമാല അണിയിച്ച് പോലീസിന്റെ നഗരപ്രദക്ഷിണം
മ്മുകാഷ്മീരിൽ മോഷണക്കേസിൽ പിടികൂടിയ യുവാവിനെ അർധനഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് വാഹനത്തിനു മുകളിലിരുത്തി പോലീസിന്റെ നഗരപ്രദക്ഷിണം. സംഭവം വിവാദമായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടു. 40,000 രൂപ മോഷ്ടിച്ചതിന് ബക്ഷി നഗർ മേഖലയിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് അർധനഗ്നനാക്കിയശേഷം കൈവിലങ്ങിടുകയും ചെരിപ്പുമാല അണിയിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി യാത്രചെയ്യുകയുമായിരുന്നു. ബക്ഷി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നിരവധി നാട്ടുകാരും ഇയാൾക്കു ചുറ്റുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പോലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകുഞ്ഞുവാവയ്ക്കിന്നല്ലോ നല്ലനാള് പിറന്നാള്‍… മകളുടെ ഒന്നാം പിറന്നാളിന് റോൾസ് റോയ്സ് സമ്മാനമായി നൽകി അച്ഛൻ
ദുബായിയിൽ താമസമാക്കിയ ഇന്ത്യൻ വ്യവസായി തന്റെ മകൾക്ക് ഒന്നാം പിറന്നാളിനു സമ്മാനമായി നൽകിയത് ഏഴു കോടിയോളം രൂപ വിലവരുന്ന ‘റോൾസ് റോയ്സ്’ കാർ. അതും മകളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിൽ. സതീഷ് സൻപാൽ എന്ന വ്യവസായിയാണ് മകൾ ഇസബെല്ലക്കുട്ടിക്ക് രാജകീയവാഹനം സമ്മനിച്ചത്. യുകെയിൽ നിർമിച്ച കാർ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഒന്നാം പിറന്നാളുകാരിക്ക് ആശംസകൾ നേരാൻ വന്നവരെക്കുറിച്ച് അറിഞ്ഞാലും അന്പരക്കും. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, അദിഫ് അസ്ലം, നോറ ഫത്തേഹി തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി. അറ്റ്ലാന്റിസിലായിരുന്നു അത്യാഡംബര പിറന്നാൾ ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി. ബലൂണുകൾ നിറഞ്ഞ ഫ്ളോറിൽ റോൾസ് റോയ്സ് കാർ പാർക്ക് ചെയ്തിരിക്കുന്നതും കാറിന്റെ താക്കോൽ കുഞ്ഞ് ഇസബെല്ലയ്ക്കു കൈമാറുന്നതും കാണാം. കാറിന്റെ ഉൾവശത്ത് “അഭിനന്ദനങ്ങൾ, ഇസബെല്ല’ എന്നെഴുതിയ ബോർഡും…
Read Moreബാപ്പുജിയെയും ചാച്ചാജിയെയും കണ്ട എരുമേലിയുടെ മുത്തശി കുട്ടിയമ്മ ഓർമയായി
എരുമേലി: പഴയ കാലത്തിന്റെ ഓർമപ്പുസ്തകമായിരുന്ന എരുമേലിയുടെ പ്രിയ കുട്ടിയമ്മ ഇനിയില്ല. 110 വയസിലെത്തിയ കനകപ്പലം നീറംപ്ലാക്കൽ (മേപ്രായിൽ) ശോശാമ്മ മാത്തൻ (കുട്ടിയമ്മ) ഇന്നലെ അന്തരിച്ചു. ഗാന്ധിജിയെയും നെഹ്റുവിനെയും കണ്ടത് ഉൾപ്പെടെ പഴയ കാലത്തെ ഓർമകൾ കുട്ടിയമ്മ പങ്കുവച്ചിരുന്നു. ബാല്യത്തിലാണ് ഗാന്ധിജിയെ കണ്ടത്. തിരുവല്ലയിൽ നെഹ്റു എത്തിയപ്പോൾ അടുത്തുനിന്ന് കണ്ടു. പോയകാലത്തിലെ ചരിത്രസംഭവങ്ങൾ വർഷവും മാസവും തീയതിയും അടക്കം കൃത്യമായി ഓർത്തുവച്ചിരുന്ന കുട്ടിയമ്മയുടെ ഓർമശക്തി അപാരമായിരുന്നു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടറായിരുന്നു കുട്ടിയമ്മ. 1916 ഒക്ടോബർ ആറിനായിരുന്നു ജനനം. 13 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ടു മക്കളിൽ നാലു പേർ മരണപ്പെട്ടു. ഭർത്താവ് ചാക്കോ മാത്തൻ 29 വർഷം മുമ്പാണ് മരണപ്പെട്ടത്. പിതാവ് മേപ്രായിൽ പാപ്പി പഴയകാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. മേഖലയിലെ ആദ്യ സ്കൂളായ കനകപ്പലത്തെ എൻഎം എൽപി സ്കൂളിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു കുട്ടിയമ്മ. നാലാം ക്ലാസ്…
Read Moreതടസ്സങ്ങളെല്ലാം വഴിമാറി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ വിക്ഷേപണം നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുമെന്നാണു നാസയുടെ അറിയിപ്പ്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വച്ച ദൗത്യമാണ് ഒടുവിൽ നടക്കാൻ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്. രാകേഷ് ശർമയ്ക്കുശേഷം ഇന്ത്യാക്കാരനായ ശുഭാംഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്…
Read Moreതൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത് സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ; പുത്തൻതട്ടിപ്പ് രീതികണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
കർണാടകയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻ ക്രമക്കേട്. ആൾമാറാട്ടവും ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയും ഉൾപ്പെടെ വലിയ തട്ടിപ്പാണ് പുറത്തുവന്നത്. തൊഴിലിടത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് സ്ത്രീകളുടെ വേഷം കെട്ടിയ പുരുഷന്മാരെയാണ്. സ്ത്രീവേഷംകെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധിപ്പേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും തൊഴിലാളികളെ മറ്റു നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് വെട്ടിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഇതരമതസ്ഥനെ കെട്ടിയ പെൺകുട്ടിയുടെ മരണാനന്തരചടങ്ങ് നടത്തി കുടുംബം; തങ്ങളെ സംബന്ധിച്ചിടത്തോളം മകള്‍ മരിച്ചതിനു തുല്യം
ഇതരമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ മരണാനന്തരചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാൽ നാദിയ ജില്ല ഷിബ്നിബാസ് ഗ്രാമത്തിലാണു സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്നു പറയുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിനു തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്തബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreകേരളത്തിൽ മാത്രമല്ല ഡാ അങ്ങ് വിദേശത്തും എനിക്ക് ബന്ധമുണ്ടെഡാ… തായ്ലൻഡിലും അരിക്കൊന്പൻ
അരിക്കൊന്പൻ എന്ന കാട്ടാന ഇടുക്കി മേഖലയിലുണ്ടാക്കിയ പുകിലുകൾ ചില്ലറയല്ല. കടകൾ തകർത്ത് അരിമോഷണമായിരുന്നു ഇഷ്ടന്റെ പ്രധാന ഹോബി. തായ്ലൻഡിൽനിന്നുള്ള ഒരു അരിക്കൊന്പന്റെ വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കടയിൽ കയറി അരി കൊണ്ടുണ്ടാക്കിയ സ്നാക്സ് പായ്ക്കറ്റുകളുമായി മടങ്ങുന്ന കാട്ടാനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. തായ്ലൻഡിലെ ഖാവോ യായ് മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് ഈ കാട്ടാന കയറിയത്. കടയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കക്ഷിയുടെ കണ്ണുടക്കിയത് അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ. അവിടെനിന്നുതന്നെ വയറുനിറയെ കഴിക്കുകയും ഏതാനും പായ്ക്കറ്റുകൾ തുമ്പിക്കൈയിൽ ശേഖരിച്ച് മടങ്ങുകയുംചെയ്തു. ആന കടയിലേക്ക് കയറിയത് കണ്ട് ആളുകൾ പരിഭ്രാന്തരാവുകയും കടയ്ക്ക് ചെറിയതോതിലുള്ള തകരാറുകൾ സംഭവിക്കുകയും ചെയ്തെങ്കിലും മറ്റൊരു ഉപദ്രവവും വരുത്താതെയാണ് ആന സ്ഥലംവിട്ടത്. സമീപത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് ഈ ആനയെന്നു പിന്നീട് തിരിച്ചറിഞ്ഞു. @bangkokcommunityhelp എന്ന…
Read Moreമരണത്തിനും ജീവനും ഇടയിൽ വളയം തിരിക്കുന്നവർ; ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ വിജയിച്ചതിന്റെ അനുഭൂതി ഹൃദയത്തിൽ നിറയുമെന്ന് ആംബുലൻസ് ഡ്രൈവർമാർ
മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങളിൽ ഓട്ടപ്പാച്ചിൽ നടത്തുകയാണ് ആംബുലൻസ് ഡ്രൈവർമാർ. പലപ്പോഴും മരണത്തോട് മല്ലടിക്കുന്ന രോഗികളുമായി അവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രിയിലേക്ക് മരണപ്പാച്ചിൽ നടത്തേണ്ടിവരുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവൻ ആശുപത്രിയിലെത്തുന്നത് വരെ ആംബുലൻസ് ഡ്രൈവറുടെ കൈകളിലാണെന്ന് പറയാം. ഇത്തരത്തിൽ മരണത്തിനും ജീവനും ഇടയിലെ നൂൽപ്പാലമാകാൻ കഴിയുന്നത് സംബന്ധിച്ച് നിരവധി അനുഭവങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പറയാനുള്ളത്. ആശുപത്രിവളപ്പിലും പുറത്തുമായി 50നടുത്ത് ആംബുലൻസുകളാണുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര, എസ്എടി, ആർസിസി എന്നിവിടങ്ങളിലേക്കും എറണാകുളത്തെ അമൃത ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുമാണ് കുടുതലായും രോഗികളെ കൊണ്ടുപോകേണ്ടി വരുന്നത്. രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ എമർജൻസി സയറൺ മുഴക്കി ആശുപത്രിയിലേക്ക് പായേണ്ടിവരുമെന്ന് ഡ്രൈവർമാർ പറയുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…
Read More