കാലമെത്ര കടന്ന് പോയാലും ഇന്നും പ്രണയ വിവാഹങ്ങൾക്ക് എതിര് നിൽക്കുന്ന കുടുംബങ്ങൾ ഉണ്ട്. എങ്ങാനും സ്വജാതിയിൽ നിന്നല്ലാതെ വിവാഹം ചെയ്താൽ ദുരഭിമനക്കൊല വരെ നടത്തിയ ആളുകൾ വസിക്കുന്ന നാടാണ് ഇത്. വീണ്ടുമൊരു പ്രണയ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റായഗഡ ജില്ലയിലെ ബൈഗനഗുഡ ഗ്രാമത്തിലെ ഒരു യുവതി ജാതി മാറി വിവാഹം കഴിച്ചു. അതിനു പിന്നാലെ കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു. ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടി അയൽ ഗ്രാമത്തിലെ പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ യുവതിക്കും കുടുംബത്തിനുമെതിരേ തിരിഞ്ഞു. തിരികെ സമുദായത്തിലേക്ക് ചേര്‍ക്കണമെങ്കില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ഗ്രാമവാസികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതിന് തയാറായില്ലെങ്കില്‍ ആജീവനാന്തം സാമൂഹിക ബഹിഷ്കരണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബം മൃഗബലി നടത്തുകയും കൂട്ടത്തോടെ…
Read MoreCategory: Today’S Special
ഇതിലും ഗതികെട്ടവൻ ലോകത്തുണ്ടോ: തടവറയുടെ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കി; തുള ചെറുതായതിനാൽ കുടുങ്ങിപ്പോയി; ഒടുവിൽ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു
ജയിൽപുള്ളികളിൽ ചിലരെങ്കിലുമൊക്കെ ജയിൽ ചാടാൻ ശ്രമിക്കാറുണ്ട്. ചിലർ ചാടി പുറത്ത് കടക്കും മറ്റു ചിലർ ശ്രമം വിഫലമായി അതിനുള്ളിൽ തന്നെ കിടക്കും. അത്തരത്തിൽ ശ്രമം പരാജയപ്പെട്ടൊരു ജയിൽ പുള്ളിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിൽ തടവറ തുരന്ന് പുറത്ത് കടക്കാനുള്ള തടവു പുള്ളിയുടെ ശ്രമമാണ് വൻ പരാജയത്തിൽ കലാശിച്ചത്. റിയോ ബ്രാങ്കോയിലെ ഏക്കറിലെ ജയിലിലാണ് സംഭവം. തടവറ തുരന്ന് വെളിയിൽ ചാടാനായിരുന്നു തടവു പുള്ളി ശ്രമിച്ചത്. എന്നാൽ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കിയെങ്കിലും ശരീരത്തിന്റെ പകുതി മാത്രമേ ഭിത്തി തുരന്ന ഭാഗത്തിന് പുറത്തേക്ക് പോയുള്ളു. ഭിത്തിയിൽ വലിയ തുളയൊക്കെ ഉണ്ടാക്കി ചാടാനായിരുന്നു നോക്കിയത്. എന്നാൽ ചെറിയൊരു പാളിച്ച ഉണ്ടായി. ആ തുള തുരന്നത് ചെറുതായിപ്പോയി. അദ്ദേഹത്തിന്റെ ശരീരത്തിന് ആ തുള പോരായിരുന്നു. അദ്ദേഹത്തിനു മുഴുവനായി കടക്കുന്നതിന് അതിലും വലിയ തുള വേണമായിരുന്നു. പിറ്റേന്ന്…
Read Moreഓഫീസിലെ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ ‘അശ്ലീല വീഡിയോ കാണുകയാണോ’ എന്ന് സിഇഒ ചോദിച്ചു; വേദന നിറഞ്ഞ കുറിപ്പുമായി യുവതി
തമാശകൾ പറയുന്നതൊക്കെ കേൾക്കാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകൾ ഒഴിവാക്കുകയാണ് നല്ലത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരിലെ ഒരു സ്റ്റാർട്ട് അപ്പ് കന്പനിയിലെ ജീവനക്കാരിക്ക് തന്റെ സിഇഒയിൽ നിന്നും നേരിട്ട മോശം അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ ഇന്റൺഷിപ്പ് ചെയ്യുന്ന സമയത്തും സിഇഒ തന്നെ അപമാനിച്ചെന്ന് യുവതി പറയുന്നു. ജോലി ചെയ്യാൻ തന്നെയാണോ ബംഗളൂരിലേക്ക് വന്നത്, അതോ ബോയ്ഫ്രണ്ടിനൊപ്പം കറങ്ങാൻ ആണോ എത്തിയതെന്ന് പറഞ്ഞ് അപമാനിച്ചിരുന്ന. ആ സമയത്തൊക്കെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആയിരുന്നെങ്കിലും പിന്നീട് മുഴുവൻ സമയ ജോലിക്കാരിയായി ആ കന്പനിയിൽ തന്നെ പ്രവേശിച്ചെന്ന് യുവതി പറഞ്ഞു. കോളജിലെ ഫൈനൽ ജ്യൂറി സമയത്ത് സിഇഒയോട് വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ ‘ കോളജ് കഴിയാതെ ജോലിക്ക് എത്തിയത് തന്റെ കുഴപ്പമല്ല, അതുകൊണ്ട് വർക്ക്…
Read Moreബിഗ് സല്യൂട്ട്… അനൂപിന്റെ വീട് എന്ന സ്വപ്നം സഫലമാക്കി മാവേലിക്കര എംവിഡി
ഉപജീവനമാർഗമായി ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷി യുവാവ് അനൂപിന്റെ സ്വന്തമായ ഒരു വീട് എന്ന സ്വപ്നം പൂവണിയുന്നു. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം ബാധിച്ച അനൂപ് ഇലക്ട്രിക് വീൽചെയറിൽ മാവേലിക്കര ആർടി ഓഫീസിലും പരിസരത്തും ലോട്ടറി വില്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. അതോടൊപ്പം ആർടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ സന്ദേശം നൽകുന്നതിലൂടെ അനൂപ് ശ്രദ്ധേയനായിരുന്നു. അനൂപിന്റെ നിസഹായാവസ്ഥ മനസിലാക്കിയ മാവേലിക്കര ജോയിന്റ് ആർടിഒയും ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് വിവിധ സംഘടനകൾവഴി അനൂപിന്റെ ഇലക്ട്രിക് വീൽചെയറിന് റെയിൻ ഷീൽഡ്, പുതിയ ടയറുകൾ എന്നിവ നൽകിയിരുന്നു. ഗതാഗത മന്ത്രി ഗണേഷ് കുമാർ മാവേലിക്കരയിൽ എത്തിയപ്പോൾ അനൂപിനെ കാണുകയും ലോട്ടറി റാക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ചെറിയൊരു വാടകവീട്ടിൽ ഒരുപാട് യാതനകൾ സഹിച്ചാണ് അനൂപ് ജീവിതം തള്ളിനീക്കിയിരുന്നത്. വെള്ളക്കെട്ട് നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് അനൂപ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. മഴപെയ്താൽ വെള്ളത്തിൽ മുങ്ങിയിരുന്ന…
Read Moreഓഫീസില്‍ കയറി ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ചവിട്ടുകയും തല്ലുകയും ചെയ്ത് ഭാര്യ; സിസിടിവി ദൃശങ്ങൾ വൈറൽ
മിക്ക വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ ചില സൗന്ദര്യ പിണക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ആ പിണക്കങ്ങൾക്ക് അധികം ആയുസും ഉണ്ടാകാറില്ല. എന്നാൽ ഭാര്യ-ഭര്‍തൃ സംഘര്‍ഷങ്ങൾ വീടിനു പുറത്തേക്ക് ഒരിക്കലും പോകരുത്. നമുക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ വീടിന്റെ നാല് ചുവരുകൾക്കപ്പുറം കടന്ന് ആ പിണക്കങ്ങൾ പോയാൽ വലിയ വില അതിന് കൊടുക്കേണ്ടി വരും. അത്തരത്തിലൊരു പിണക്കത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഭാര്യ ഓഫീസില്‍ കയറി സഹപ്രവര്‍ത്തകരുടെ കൺമുന്നിൽവച്ച് തല്ലുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സെന്തിൽ നാഥ് എന്ന ചെറുപ്പക്കാരനെയാണ് അദ്ദേഹത്തിന്റെ ഭാര്യ മീരാമണി തല്ലിച്ചതച്ച്. യുവതിയെ പിടിച്ചു മാറ്റാൻ ചുറ്റും കൂടി നിൽക്കുന്നവർ ശ്രമിച്ചിട്ടും ശ്രമം വിഫലമായിപ്പോവുകയായിരുന്നു. കൈയിൽ കിട്ടയതൊക്കെ പിടിച്ച് മാറ്റാൻ…
Read Moreമണ്‍സൂണിന് പിന്നാലെ കാവേരിനദിയില്‍ വെള്ളമൊഴുകി; ആർത്തുല്ലസിച്ച് ആളുകൾ; വൈറലായി വീഡിയോ
വരണ്ടുണങ്ങിയ മണ്ണിലൂടെ വെള്ളം ധാരധാരയായി ഒഴുകി വരുന്നു, ആ വെള്ളം കൈക്കുന്പിളിൽ കോരിയെടുക്കുന്ന നാട്ടുകാർ, ചിലർ അകാംഷയും സന്തോഷവും മൂലം തുള്ളിച്ചാടുന്നു. ആ കാഴ്ച കാണാൻ തന്നെ എന്ത് ചേലാണ്. ഇത് പറയുന്പോൾ തന്നെ മനസിലേക്ക് പെട്ടന്നൊരു ചിത്രം സങ്കൽപിക്കാൻ സാധിക്കുന്നില്ലേ. വെള്ളമില്ലാതെ വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ കാവേരി നദിയാണ് നിങ്ങൾ മനസിൽ കണ്ട ജലധാര. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കാവേരി നദി ഒഴുകി വരുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടർന്ന് കല്ലാനൈ ഡാമില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് തുറന്നു. കാവേരിയിലിലൂടെ വീണ്ടും ജലമൊഴുകി. വെള്ളം ധാരാളമായി എത്തിയപ്പോൾ പ്രദേശ വാസികൾ തങ്ങളുടെ അമ്മയെ പോലെ കരുതുന്ന കവേരി നദിയിലേക്ക് ഒഴുകി എത്തി. ആളുകളെത്തി ജലത്തെ സ്വീകരിക്കുകയും വണങ്ങുകയുമൊക്കെ ചെയ്തു. ഇതിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “കാവേരി എത്തുമ്പോള്‍, അത് എല്ലാവരുടെയും…
Read Moreകണ്ണില്ലാ ക്രൂരത… ഭർത്താവിന്റെ ബന്ധുവുമായി പ്രണയത്തിന് കുഞ്ഞുങ്ങൾ തടസമായി; ഒന്നും അഞ്ചും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന് അമ്മ
വിവാഹേതര ബന്ധങ്ങളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഒരു പരിധി എത്തിക്കഴിഞ്ഞാൽ പങ്കാളികൾക്ക് പരസ്പരം മടുപ്പ് വരുന്ന സാഹചര്യത്തിലാണ് ഇരു കൂട്ടരും പുതിയ ഇണയെത്തേടി പോകുന്നത്. പ്രണയ സാഫല്യത്തിനായി സ്വന്തം മക്കളപ്പോലും ഇല്ലാതാക്കിയ സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. മുസ്കാൻ എന്ന 25കാരി തന്റെ കാമുകനൊപ്പം പോകുന്നതിന് മക്കളൊരു തടസമാണെന്ന് പറഞ്ഞ് തന്റെ ഒന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുകയായിരുന്നു. മക്കൾക്ക് നല്കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന് കൃത്യം നിര്‍വഹിച്ചത്. കുട്ടികളുടെ പിതാവ് വസീം അഹമ്മദ് ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു കൊലപാതകം. 2018 ലാണ് മുസ്കാനും വസീം അഹമ്മദും വിവാഹം ചെയ്തത്. പലപ്പോഴും വസിം ജോലി ആവശ്യങ്ങൾക്കായി വീട്ടില്‍ നിന്നും മാറി നിൽക്കാറുണ്ടായിരുന്നു. ഈ സമയത്താണ് വസീമിന്റെ ബന്ധുവായ…
Read Moreആസ്വാദകരേ ഇതിലേ, ഇതിലേ… ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ചിത്രശലഭങ്ങളുടെ കൂടാരം. കുടക് മലനിരകൾ താണ്ടി ചിറകിട്ടടിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പറന്നെത്തുന്ന ഒരുപറ്റം ചിറകുകളിൽ ചായം പൂശിയ പ്രകൃതിയുടെ കൂട്ടുകാർ. ഇണചേർന്നും പാറിപ്പറന്നും മനുഷ്യർക്ക് കൗതുകമായി കാലം തെറ്റാതെ അവർ ഒന്നിച്ചു പറന്നെത്തും. ആറളത്തെ ചിത്രശലഭ പഠനത്തിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പൂമ്പാറ്റകൾക്കൊപ്പം ഒരുകൂട്ടം ചിത്രശലഭ സ്നേഹികളും മുടങ്ങാതെ ആറളത്തേക്ക് എത്തും. പുതിയ വിരുന്നുകാരെയും നിത്യ സന്ദർശകരെയും തരം തിരിച്ചുള്ള പഠനത്തിന് എത്തുന്നവർ. ചിത്രശലഭങ്ങളുടെ സങ്കേതം ആറുകളുടെ അകമായ ആറളം ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചീങ്കണ്ണി പുഴയും ബാവലിയും സമ്പുഷ്ടമാക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭങ്ങളുടെ സങ്കേതമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ആറളം വന്യ ജീവി സങ്കേതവും ചിറകുവിരിച്ച് പറക്കുകയാണ്. കാൽനൂറാണ്ടായി തുടർന്നുവരുന്ന ശലഭ സ്നേഹികളുടെ കൂട്ടായ്മയിൽ നടന്നുകൊണ്ടിരിക്കുന്ന…
Read Moreസെറ്റ് മുണ്ടും മുല്ലപ്പൂവും ഹൈദരാബാദ് പേളും അണിഞ്ഞു ഒരു മലയാളി പെണ്ണും ബുർജ് ഖലീഫയിൽ അൻപതാം പിറന്നാൾ ആഘോഷിച്ചിട്ടില്ല; ഈ റിക്കാഡ് ഇനി അനിമോൾക്ക് സ്വന്തം
തുന്പ് കെട്ടിയിട്ട ചുരുൾമുടിയിൽ പൂവ് ചൂടി ഹൈദരാബാദ് പേളും അണിഞ്ഞു മലയാളിമങ്കയായ മിഥുനത്തിലെ ആയില്യം നാളുകാരി പിറന്നാൾ ആഘോഷിച്ചത് എണ്ണപനകളുടെ നാട്ടിൽ അവയേക്കാൾ തലപ്പൊക്കമുള്ള ബുർജ് ഖലീഫ എന്ന പടു കൂറ്റൻ സമുശ്ചയത്തിൽ. അവളുടെ പരിശ്രമങ്ങൾക്കും വിജയങ്ങൾക്കും ഇന്നാ കെട്ടിടങ്ങളേക്കാൾ തലപ്പൊക്കമുണ്ടെന്ന് നംശയമന്യേ പറയാം. ജീവിതമെന്ന കയ്പ്പേറിയ തടാകത്തിൽ മധുരിക്കുന്ന നൗക തുഴഞ്ഞ് വിജയതീരത്ത് എത്തിയതാണ് അനി അനു എന്ന അൻപത് വയസുകാരി. ചെറുപ്പത്തിലേതന്നെ അമ്മ നഷ്ടമായ അനിക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരിതങ്ങളായിരുന്നു. ഓർമിക്കാൻ പോലും ഇഷ്ടപ്പെടാത്ത വേദനാജനകമായ ചെറുപ്പകാലത്തിൽ നിന്നും അവൾ ഇന്ന് ഒരുപാട് കാതം പിന്നിട്ടു. ഇപ്പോഴിതാ തന്റെ ജീവിത യാത്ര വിവരിക്കുകയാണ് അനി. പ്രതിസന്ധി നിറഞ്ഞ ജീവിത വീഥിയിലൂടെ നടന്നു നീങ്ങിയ നാൾവഴികൾ ഓർത്തെടുത്തുകൊണ്ട് അനി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇത് വെറും…
Read Moreനിങ്ങൾ വരുമെന്ന് പറഞ്ഞ് എത്രമാത്രം ഭക്ഷണം ഓർഡർ ചെയ്തു, എന്നിട്ടാരും എത്തിയില്ലല്ലോ: വിവാഹത്തിൽ പങ്കെടുത്തില്ല, പകരം 4,300 രൂപ ആവശ്യപ്പെട്ട് വധു!
വിവാഹത്തിനു ക്ഷണിച്ചശേഷം വരുമെന്നു പ്രതീക്ഷിക്കുന്നവരുടെ കണക്കെടുത്താണ് ഭക്ഷണകാര്യം കാറ്ററിംഗുകാരെ ഏൽപിക്കുന്നത്. വിഭവങ്ങൾക്കനുസരിച്ച് ഒരു പ്ലേറ്റിന് വലിയ തുക ചെലവുവരും. പ്രതീക്ഷിച്ചവർ വരാതിരുന്നാൽ ഭക്ഷണം ബാക്കിയാകും. ഈ വിധം എത്ര ബാക്കിവന്നാലും പറഞ്ഞുറപ്പിച്ച തുക കാറ്ററിംഗുകാർക്ക് നൽകേണ്ടിവരും. ഭക്ഷണം വേസ്റ്റാവുകയും ചെയ്യും. ഇതുപോലെ വലിയ നഷ്ടമാണു സദ്യ നടത്തുന്നവർക്കു പലപ്പോഴും ഉണ്ടാവുക. അമേരിക്കയിലെ മിനസോട്ടയിൽ നടന്ന ഒരു വിവാഹത്തിനു ക്ഷണിച്ച അതിഥികൾ പലരും വന്നില്ല. ഭക്ഷണം ബാക്കിയായതിൽ ദേഷ്യം പിടിച്ച വധു, വരാത്തവരോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു. ഒരു പ്ലേറ്റിന് 50 ഡോളർ (4,339 രൂപ) നൽകണമെന്നായിരുന്നു വധുവിന്റെ ആവശ്യം. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ കൂട്ടുകാരിയാണ് ഇക്കാര്യം റെഡ്ഡിറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അവിചാരിതമായുണ്ടായ സംഭവങ്ങളെ തുടർന്നാണു വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും വിവാഹസ്ഥലത്ത് എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചെലവുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി…
Read More