ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
Read MoreCategory: Today’S Special
മിടുക്കി മിടു മിടുക്കി … നീറ്റ് പരീക്ഷ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടി ചെൽസി എസ്. തെരേസ
മുണ്ടക്കയം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്കും അഖിലേന്ത്യാതലത്തിൽ 290-്ാം റാങ്കും നേടി മലയോര നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പാലൂർകാവ് സ്വദേശിനിയായ വിദ്യാർഥിനി. പാലൂർകാവ് വടക്കേനിരപ്പേൽ സണ്ണി – ബീന ദമ്പതികളുടെ മകളായ ചെൽസി എസ്. തെരേസയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കർഷക കുടുംബത്തിൽ ജനിച്ച ചെൽസി ഒന്നു മുതൽ ഏഴു വരെ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലും പിന്നീട് പ്ലസ് ടു വരെ പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഈ മിടുക്കി നീറ്റ് പരീക്ഷയിലും മിന്നുന്ന വിജയം നേടിയത്. പാലാ ബ്രില്യന്റിലാണ് നീറ്റ് പരിശീലനം നേടിയത്. ചെൽസിയുടെ പിതാവ് കർഷകനാണ്. മാതാവ് പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് സഹോദരിമാരെ കൂടാതെ പ്ലസ്…
Read Moreപോരാട്ടവീര്യത്തോടെ പടയാളികൾ അങ്കം കുറിച്ചു; യുദ്ധസ്മരണയിൽ ഓച്ചിറക്കളിക്ക് തുടക്കം
അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പോരാട്ട വീര്യത്തോടെ പടയാളികള്‍ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലെ എട്ടുകണ്ടത്തെ പോര്‍ക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികള് പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോള്‍ കളി കാണാനെത്തിയ ജനങ്ങള്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചു. ഓണാട്ടുകരയുടെ ആയോധന പാരമ്പര്യവും കാര്‍ഷിക പാരമ്പര്യവും പ്രകടമാക്കുന്നു എന്നതാണ് ഓച്ചിറക്കളിയുടെ പ്രത്യേകത. ഇന്നലെ രാവിലെ കളരി പൂജയെത്തുടർന്നു പടയാളികള്‍ സംഘങ്ങളായി ക്ഷേത്ര ദര്‍ശനത്തിനു ശേഷം കരകളില്‍ അഭ്യാസ പ്രദര്‍ശനം നടത്തി. തുടര്‍ന്ന് അന്നദാന മന്ദിരത്തിനു മുന്നിലെത്തി ക്ഷേത്ര ഭാരവാഹികളുമായി ചേര്‍ന്ന് ഋഷഭ ഘോയാത്രയായി കിഴക്കേ ആല്‍ത്തറയും പടിഞ്ഞാറെ ആല്‍ത്തറയും മീനാക്ഷി ക്ഷേത്രവും ഒണ്ടിക്കാവും വലംവച്ചു. തുടര്‍ന്ന് ഋഷഭ ഘോഷയാത്രയ്ക്കു ശേഷം കരപ്രതിനിധികള്‍ എട്ടുകണ്ടത്തിലെത്തി കര പറഞ്ഞു പരസ്പരം ഹസ്തദാനം നടത്തിയതോടെ ഇരുകരകളില്‍നിന്നും പടയാളികള്‍ ആര്‍ത്തിരമ്പി എട്ടുകണ്ടത്തിലിറങ്ങി പ്രതീകാത്മക അങ്കം കുറിക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ഓണാട്ടുകരയുടെ വിവിധഭാഗങ്ങളില്‍നിന്ന്…
Read Moreസന്തോഷത്തോടെ വെള്ളത്തിൽ കളിച്ചപ്പോൾ പെട്ടന്നതാ ഒരാളെത്തി; എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞ് ആളുകൾ; അപ്രതീക്ഷിതമായി വന്ന അതിഥിയെ കണ്ടാൽ ഞെട്ടും
അമ്യൂസ്മെന്റ് പാർക്കിലെ പൂളിൽ നിങ്ങൾ ആസ്വദിച്ച് കളിച്ചുകൊണ്ടിരിക്കുന്പോൾ പെട്ടെന്നൊരു പാന്പ് വന്നാൽ എന്താകും അവസ്ഥ? ആരായാലും ഞെട്ടിപ്പോകും. അത്തരത്തിലൊരു അവസ്ഥ ഉണ്ടായിരിക്കുകയാണ് മുസൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ. @littledehradunstories എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിൽ സന്തോഷത്തോടെ ആർത്ത് ഉല്ലസിക്കുകയാണ് വിനോദ സഞ്ചാരികൾ. പെട്ടെന്നാണ് അവർക്കിടയിലേക്ക് ഒരു പാമ്പ് എത്തിയത്. പാന്പിനെ കണ്ടതോടെ ആളുകൾ വെളളത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞു. അതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പേടിച്ച് നിലവിളിച്ചുകൊണ്ട് ആളുകൾ വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും ചാടുന്നതുമൊക്കെ വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആളുകൾ എങ്ങനെ ഈ അവസ്ഥയെ തരണം ചെയ്തെന്ന് ആശങ്കയോടെയാണ് കമന്റ് ചെയ്തത്.
Read Moreടൂറിസ വിപ്ലവം… പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപം കൊടുത്ത പദ്ധതി സര്‍ക്കാരും ജനകീയ കൂട്ടായ്മകളും ഏറ്റെടുത്തു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ടൂറിസം ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍. നാടിന്റെ പൈതൃകകലകളും അന്യംനിന്നുപോകുന്ന തൊഴില്‍ മേഖലകളും പരമ്പരാഗത കൃഷിയും ഇതര സംസ്ഥാന-രാജ്യാന്തര ടൂറിസ്റ്റുകള്‍ക്ക് അനുഭവഭേദ്യമാകുംവിധം ടൂറിസം വിഭവങ്ങളാക്കി മാറ്റാന്‍ വിഭാവനം ചെയ്ത മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് സംതൃപ്തി നല്കാന് കഴിയുന്നതിലുള്ള സന്തോഷമാണ് പദ്ധതിയുടെ ചീഫ് ആര്‍ക്കിടെക്ടായ മധുകുമാറിന്. കാവുമ്പായിയില്‍ ജനിച്ച് കണ്ണൂര്‍ എൻജിനിയറിംഗ് കോളജിലെ ആദ്യ ബാച്ചിലൂടെ സിവില്‍ എൻജിനിയറിംഗ് ബിരുദം നേടി പിന്നീട് മികച്ച ആര്‍ക്കിടെക്ടായി മാറുകയും ചെയ്തയാളാണ് മധുകുമാര്‍. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുഴകളിലൂടെ തോണിയാത്രകള്‍ നടത്തി പ്രകൃതിയുമായി ഇഴുകിച്ചേരുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് ടൂറിസം മന്ത്രി എ.സി. മൊയ്തീനുമുന്നില് അവതരിപ്പിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്നുണ്ടായ പ്രോത്സാഹനങ്ങളാണ് അന്നത്തെ എംഎല്‍എമാരായ ജയിംസ് മാത്യു,…
Read Moreഇന്നാ കുരങ്ങനു വേണോ… മൊബൈൽ തട്ടിയെടുത്ത വാനരനെ പഴം കൊടുത്ത് വശീകരിച്ച് യുവതി!
മൊബൈൽ ഫോൺ തട്ടിയെടുത്തു മരത്തിനു മുകളിൽ നിലയുറപ്പിച്ച കുരങ്ങൻ മണിക്കൂറോളം ഉടമസ്ഥയെ ആശങ്കയിലാക്കി. ഒടുവിൽ പഴം കൊടുത്തു വാനരനെ അനുനയിപ്പിച്ച് ഫോൺ വാങ്ങിയെടുത്തു. കർണാടക ശിവമോഗയിലാണു സംഭവം. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുന്ന യുവതിയുടെ ഫോൺ ജനാലയ്ക്കരികിൽനിന്നു കുരങ്ങൻ കട്ടെടുക്കുകയായിരുന്നു. ഫോൺ മാറോടു ചേർത്തുപിടിച്ചും സ്ക്രീനിലേക്കു നോക്കിയും കോളിനു മറുപടി നൽകുന്ന ഭാവത്തിൽ ചെവിയോടു ചേർത്തും മണിക്കൂറോളം കുരങ്ങൻ ഫോൺ കൈവശം വച്ചു. മനുഷ്യന്റെ ഫോൺ ഉപയോഗരീതികൾ കുരങ്ങൻ അനുകരിച്ചത് കണ്ടുനിന്നവർക്കു കൗതുകമായി. ഒടുവിൽ യുവതിയും കൂട്ടുകാരും ചേർന്നു കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കുരങ്ങനു പഴം എറിഞ്ഞുകൊടുത്തു. പഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ മരത്തിൽനിന്ന് ആശുപത്രിയുടെ മേൽക്കൂരയിലേക്കിറങ്ങി. അതേസമയം, ചിലർ പടക്കം പൊട്ടിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഒടുവിൽ കുരങ്ങൻ, ഫോൺ താഴേക്കെറിഞ്ഞ് പഴവുമായി രക്ഷപ്പെട്ടു.
Read Moreമിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത … ദുരാത്മാവിനെ അകറ്റുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വാസം; മൃഗശാലയിലെ കടുവയുടെ രോമം പറിച്ചെടുത്ത് ആളുകൾ
മൃഗശാല സന്ദർശിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. മൃഗങ്ങളുമായി അടുത്ത് ഇടപെഴകുവാനോ അവയെ തൊടാനോ ഒന്നും മൃഗശാലകളിൽ അനുവദനീയമല്ല. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗശാലയിൽ കടുവയോടു നടന്ന അതിക്രൂരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടിൽ വിശ്രമിക്കുന്ന കടുവയുടെ രോമങ്ങൾ പറിച്ചെടുക്കുകയാണ് കുറച്ച് മനുഷ്യർ. ‘കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം’ എന്ന് പറഞ്ഞാണ് ആളുകൾ കടുവയുടെ രോമം പറിച്ചെടുക്കുന്നത്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ രാജാവ് ആയിട്ടാണ് കടുവകളെ കണക്കാക്കുന്നത്. സൈനിക ജനറൽമാരുമായും യുദ്ധദേവന്മാരുമായുമൊക്കെ പൗരാണിക ചൈനീസ് കാലത്ത് കടുവകളെ ബന്ധപ്പെടുത്തിയിരുന്നു. കടുവയുടെ രോമം ഭാഗ്യം കൊണ്ടുവരുമെന്നും അത് ദുരാത്മാക്കളെ അകറ്റുമെന്നും യാത്രയിൽ സംരക്ഷണം ഉറപ്പാക്കുമെന്നുമാണ് ഇപ്പോഴും ചിലർ വിശ്വസിക്കുന്നത്.
Read Moreനാവിൽ തൊട്ടത് മാത്രം ഓർമയുള്ളൂ, പിന്നീട് ആകെ മൊത്തം പുകച്ചിലും നീറ്റലും; 72 തരം മുളകിട്ട കറി രുചിച്ച് യുവാവ്; വീഡിയോ കാണാം
ഇന്ത്യൻ ഭക്ഷണം പൊതുവെ വിദേശികൾക്ക് അത്ര സുഖകരമായി തോന്നില്ല. നമ്മുടെ എരിവും പുളിയുമൊക്കെ അവർക്ക് സഹിക്കാൻ പാടില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോട്ടസ്റ്റ് കറി ചലഞ്ചിൽ പങ്കെടുത്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു വിദേശി. 72 തരം മുളകുകൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. കഴിച്ച ശേഷം എട്ടിന്റെ പണി കിട്ടിയെന്ന് തന്നെ പറയാം. 72 ഇനം മുളകുകൾ പൊടിച്ച ശേഷമാണ് കറി ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഈ മുളകുപൊടികൾ പിന്നീട് വേവിച്ചു. ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേർക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്. ഇതാണ് യുവാവ് ടേസ്റ്റ് ചെയ്തത്. കഴിച്ച ശേഷം എരിഞ്ഞ് വല്ലാതായിപ്പോയി അദ്ദേഹം. നിൽക്കാനും ഇരിക്കാനും…
Read Moreപനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള വേണം: നീ ഇത്ര ദുർബലയാണോ എന്ന് എച്ച് ആർ; സ്ക്രീൻഷോട്ട് പങ്കുവച്ച് യുവതി
ജോലിസ്ഥലത്ത് തൊഴിലാളികൾ പലതരത്തിലുള്ള മാനസ്ക പീഡനങ്ങൾ ഏറ്റു വാങ്ങുന്നത് മുൻപും ചർച്ച ആയതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് വീണ്ടുംസോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എച്ച് ആർ സൂപ്പർവൈസർ ജീവനക്കാരിയായ യുവതിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. പനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ജോലിക്ക് പ്രവേശിക്കാം എന്ന് എച്ച് ആർ സൂപ്പർവൈസറിനോട് യുവതി പറയുകയും ചെയ്തു. തനിക്ക് 37.9°C പനി എന്നാണ് യുവതി പറഞ്ഞത്. നീ വളരെ ദുർബലയാണ്, 38 ഡിഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്ക് ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് എച്ച് ആർ സൂപ്പർവൈസർ തന്നെ പരിഹസിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും എന്തായാലും നടപടി എടുക്കണമെന്നുമാണ് പലരും…
Read Moreസ്വർണമൊന്നും അല്ലല്ലോ അല്ലേ… ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക്, വില 5 ലക്ഷം രൂപ, ഞെട്ടിത്തരിച്ച് സൈബറിടം
കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ നന്നേ കുറവാണ്. പല വിലയിലും പല നിറത്തിലും ധാരാളം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനെന്താ ഇപ്പോ ഇത്ര പ്രത്യേകത എന്നല്ലേ? അതിന്റെ വിലസ തന്നെയാണ് കാരണം. 5 ലക്ഷം രൂപയാണ് ഈ കേക്കിന്റെ വില. എന്തായാലും ഇതിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഞാൻ ഇപ്പോൾ ആണ് ഈ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്ക് കണ്ടത്. എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്ന കുറിപ്പോടെ Parul patel എന്ന എക്സ് അക്കൗണ്ട് ഹോൾഡറാണ് ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റെഡ്ഡിറ്റിലും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. ഈ സ്ക്രീൻഷോട്ടിൽ മറ്റ് ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. 500 ഗ്രാം ബട്ടർസ്കോച്ച് കേക്കിന് 400 രൂപ, 500…
Read More