കോ​വി​ഡ്! കൂടുതൽ നിയന്ത്രണങ്ങൾ വരും; ര​ണ്ട് ദി​വ​സം കൊ​ണ്ട് ര​ണ്ട​ര​ല​ക്ഷം പേ​രെ പരിശോധിക്കാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്തര യോ​ഗം വി​ളി​ച്ചു.

വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ഇ​ന്ന് രാ​വി​ലെ കൂ​ടു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ര​ണ്ട് ദി​വ​സം കൊ​ണ്ട് ര​ണ്ട​ര​ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​സ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും ഉ​ദ്ദേ​ശ​മു​ണ്ട്.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ട്ട​പ്പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് നീ​ക്കം. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​വും ച​ർ​ച്ച ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു ഇ​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment