രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ട് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ; മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തി​ഗു​രു​ത​രം

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 2,00,739 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ ഉ​ണ്ടാ​യ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,40,74,564 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 1,038 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,73,123 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 13.65 ല​ക്ഷം പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് സ്ഥി​തി അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 60,000 ലേ​റെ പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment